താൾ:Koudilyande Arthasasthram 1935.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല                                  ൧൭൦
               അധ്യക്ഷപ്രചാരം                   രണ്ടാമധികരണം
      ന്റെ രണ്ടു തലയ്ക്കലുമോ അഥവാ ഒരു തലയ്ക്കൽ മാത്രമോ ശിക്യം (തട്ട്) ഉണ്ടായിരിക്കണം.
    മുപ്പത്തഞ്ചുപലം ഇരുമ്പുകൊണ്ടു എഴുപത്തിരണ്ടംഗുലം നീളത്തിലാണ് സമവൃത്ത (സാധാരണ 

തുലാക്കോൽ) ഉണ്ടാക്കിക്കേണ്ടത്. അതിന്റെ കടയ്ക്കൽ അഞ്ചുപാലം ഇരുമ്പുകൊണ്ടു മണ്ടലം കെട്ടിച്ചു സമകരണം(തന്നെത്തുങ്ങി) അടയാളപ്പെടുത്തണം. അതിൽനിന്നു മേൽപ്പോട്ടു കർഷോത്തരമായിട്ട് പാലം വരേയും (കർഷം, അരപ്പലം,മുക്കാൽപാലം, പാലം എന്നിങ്ങനെ) പലോത്തരമായിട്ടു പത്തുപലംവരേയും (രണ്ടുപലം,മൂന്നുപലം ഇത്യാദി) അതിന്നുമേൽ പന്ത്രണ്ടുപലം,പതിനഞ്ചുപലം,ഇരുപതുപലം എന്നിപ്രകാരവും തൂക്കങ്ങൾക്കു പദങ്ങൾ (വരകൾ) വരയ്ക്കണം.ഇരുപതിനുമേൽ നൂറ്വരെ പതിപ്പത്തുകൂടിയ പലങ്ങൾക്കേ പദങ്ങൾ വേണ്ടൂ. അക്ഷരങ്ങളിൽ (അയ്യഞ്ചുകൂടുന്നതിൽ) നദ്ധ്രി(സ‍്വസ്തികരേഖ,പുള്ളടി) ഇടുകയും വേണം.

മേൽപ്പറഞ്ഞതിന്റെ ഇരട്ടി (അതായതു എഴുപതു പലം) ഇരുമ്പുകൊണ്ടു തൊണ്ണൂറ്റാറാഗുലം നീളത്തിൽ പാരിമാണി (ഇരട്ടിത്തുലാക്കോൽ) നിർമ്മിക്കണം. അതിൽ ശതപദ (നൂറുപലത്തിന്റെ വര) ത്തിന്നുമേൽ. ഇരുപതു,അയ്മ്പതു,നൂറു എന്നിങ്ങനെ വരകൾ വരയ്ക്കണം.

ഇരുപതു തുലാംകൂടിയതു ഒരു ഭാരം.

പത്തുധാരണംകൂടിയതു ഒരുപലം. അങ്ങനെയുള്ള നൂറുപലം ആയമാനി (ആര്യം തുക്കുന്ന തുലാക്കോല്).


മുൻപത്തെപ്പോലെ സമർകരണംതുടങ്ങി നൂറുപലംവരെ വരച്ച്,അതിന്നുമേൽ എന്നു സാരം.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/181&oldid=153425" എന്ന താളിൽനിന്ന് ശേഖരിച്ചത്