താൾ:Koudilyande Arthasasthram 1935.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒമ്പതാം അധ്യായം

            ഇരുപത്തേഴാം പ്രകരണം.
                ഉപയുക്തപരീക്ഷ.
 അമാത്യസമ്പത്തുളളവരെ ശക്തിയനുസരിച്ച് എല്ലാ കർമ്മങ്ങളിലും അധ്യക്ഷന്മാരായിട്ടു നിയോഗിക്കേണ്ടതാണ്.അവരുടെ കർമ്മങ്ങളിൽ നിത്യവും പരീക്ഷ ചെയ്യിക്കുകയും വേണം.എന്തുകൊണ്ടെന്നാൽ മനുഷ്യരുടെ മനസ്സ് അവ്യവസ്ഥിതമായതുകൊണ്ടുതന്നെ.മനുഷ്യർ കുതിരകളെന്നപോലെ കർമ്മങ്ങളിൽ നിയുക്തരായാൽ വികാരത്തെ പ്രാപിക്കും.ആയതുകൊണ്ടു അധ്യക്ഷന്മാരുടെ കാർയ്യത്തിൽ കർത്താവ',കരണം,ദേശം,കാലം.കാർയ്യം,പ്രക്ഷേപം(കർമ്മകരഭൃതി),ഉദയം എന്നിവ പരീക്ഷച്ചറിയണം.
 അവർ അസംഹതന്മാരും (കൂട്ടുകെട്ടില്ലാത്തവർ)അവിഗ്രഹീതന്മാരും(വിരോധമില്ലാത്തവർ)ആയിട്ടു സ്വാമിസന്ദേംപോലെ കർമ്മങ്ങളെച്ചെയ്യണം.സംഹതന്മാരായാൽ കർമ്മഫലത്തെ ഭക്ഷിക്കും;വിഗ്രഹീതന്മാരായാൽ നശിപ്പിക്കയും ചെയ്യും.
    അധ്യക്ഷന്മാർ ആപൽപ്രതികാരങ്ങളൊഴികെ ഒരു കാര്യവും സ്വാമിയെ അറിയിക്കാതെകണ്ടു ചെയ്യരുത്. അവരുടെ പ്രമാദസ്ഥാനങ്ങളിൽ,പ്രമാദംവമന്ന ദിവസത്തെ വേതനവ്യയങ്ങുടെ ഇരട്ടി അത്യയം(ദണ്ഡം)വിധിക്കണം.അവരിൽവച്ചു യാതൊരുവനാണോ സ്വാമിയുടെ ആദേശംപോലെയോ സവിശേ‍ഷമായോ കാര്യം ചെയ്യുന്നതു അവന്നു സ്ഥാനമാനങ്ങൾ നൽകുകയും വേണം.
     ആയം കുറഞ്ഞ അധ്യക്ഷൻ അധികമായ വ്യയംചെയ്യുന്നതായാൽ ധനം ഭക്ഷിക്കുന്നുവെന്നും,നേരേമറിച്ചോ
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/115&oldid=151523" എന്ന താളിൽനിന്ന് ശേഖരിച്ചത്