താൾ:Koudilyande Arthasasthram 1935.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൩൯ മുപ്പത്തൊന്നാം പ്രകരണം പതിമൂന്നാം അദ്ധ്യായം ക്ഷേപണം, ഗുണം, ക്ഷുദ്രകം എന്നിവയാണ് തട്ടാന്മാരുടെ പണികൾ. ക്ഷേപണമെന്നാൽ കാചാർപ്പണം (കല്ലുപതിക്കുക), മുതലായവയാണ്. ഗുണം എന്നാൽ സൂത്രം(നൂൽ) ഉണ്ടാക്കുക, വാനം (അരഞ്ഞാൺ മുതലായവയുണ്ടാക്കുക) തുടങ്ങിയവയാണ്. ക്ഷുദ്രകമെന്നാൽ ഘനമായും സുഷിരമായും പുഷ്പതാ‌ദികൾ ചേർന്നതായുമുള്ള പണിയാകുന്നു.

    കാചകർമ്മത്തിന്നു കല്ലിന്റെ അഞ്ചിലൊന്നുഭാഗം പൊന്നിൽ കടത്തുകയും പത്തിലൊന്നുഭാഗം കടുമാനം (പുറങ്കെട്ടു)കെട്ടി ഉറപ്പിക്കുകയും വേണം. ഈ കടുമാനഭാഗം വെള്ളിയാണെങ്കിൽ നാലിലൊന്നുചെമ്പും സ്വർണ്ണമാണെങ്കിൽ നാലിലൊന്നു വെള്ളിയും കൂട്ടി സംസ്കരിച്ചാൽ കൂട്ടിൽനിന്നു രക്ഷിക്കും(കൂടുണ്ടെന്നു തോന്നുകയില്ല).
    പൃഷതത്തിങ്കൽ കാചകർമ്മംചെയ്യുന്നതിനു സ്വർണ്ണത്തെ അഞ്ചുഭാഗമാക്കി മൂന്നുഭാഗം പരിഭാണ്ഡ (കല്ലമിഴ്ത്തുന്നിടം)വും രണ്ടുഭാഗംവാസ്തുക(പീഠം)വുമാക്കണം. അല്ലെങ്കിൽ സ്വർണ്ണത്തെ ഏഴുഭാഗമാക്കി നാലുഭാഗം പരിഭാണ്ഡകവും മൂന്നുഭാഗം വാസ്തുകവുമാക്കണം*.
    ത്വഷ്ട്യകർമ്മത്തിന്നു (സ്വർണ്ണം പൊതിയുന്നതിന്നു)പൊതിയുന്നതു ചെമ്പാണെങ്കിൽ ശുല്കഭാണ്ഡം സമം സ്വർണ്ണംകൂട്ടി സംയൂഹനം ചെയ്യണം(അടിച്ചു യോജിപ്പിക്കണം); പൊതിയുന്നതു വെള്ളിയാണെങ്കിൽ രൂപ്യഭാണ്ഡം, ഘനമായാലും സുഷിരമായാലും പകുതി സ്വർണ്ണം കൊണ്ട് അവലേപനം ചെയ്യണം(പൂശണം). അല്ലെങ്കിൽ വെള്ളിയുടെ നാലിലൊന്നു പൊൻപൊടിയും, വാ

  • ഇങ്ങനെ ചെയ്യുന്നതു അമിഴ്ത്തുന്ന കല്ലു വലിയതാണെങ്കിൽ മാത്രമാകുന്നു.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/150&oldid=151229" എന്ന താളിൽനിന്ന് ശേഖരിച്ചത്