മുപ്പത്തെട്ടാം പ്രകരണം ഇരുപതാം അധ്യായം
ത്തിങ്കൽ നിഴൽ കുടിക്കൂടി വരികയും, മാഘാദിമാസങ്ങളിൽ മാസം
രണ്ടംഗുലം വീതം കുറഞ്ഞുകുറഞ്ഞു വരികയും ചെയ്യും
പതിനഞ്ച് അഹോരാത്രം കൂടിയതു സോമാപ്യായനം (ചന്ദ്രൻ
വർദ്ധിക്കുന്നത്) ശുക്ള പക്ഷം ; സോമാവച്ഛേദനം (ചന്ദ്രൻ ക്ഷയിക്കുന്നതു ) കൃഷണ പക്ഷം.രണ്ടു പക്ഷം കൂടിയതു മാസം.
മുപ്പത് അഹോരാത്രം കൂടിയതു പ്രകർമ്മമാസം( കർമ്മകരന്മാർക്കു ശമ്പളം
കൊടുക്കുന്നതിൽ കണക്കാക്കുന്ന മാസം ).മുപ്പത് അഹോരാത്രവും ഒരഹോരാത്രത്തിൻ പകുതിയും കൂടിയതു സൗര മാസം. പകുതിക്കുറെ മുപ്പത് അഹോരാത്രം കൂടിയതു ചന്ദ്രമാസം. ഇരുപത്തേഴഹോരാത്രം കൂടിയതു നാക്ഷത്ര മാസം. മുപ്പത്തിരണ്ടഹോരാത്രം കൂടിയതു മലമാസം(പടജനങ്ങൾക്കു ജീവിതം കൊടുക്കുന്നതിൽ കണക്കാക്കുന്ന മാസം). മുപ്പത്തിയഞ്ചഹോരാത്രം കൂടിയതു അശ്വവാഹ മാസം( കുതിരപ്പണിക്കാർക്ക് ജീവീതം കണക്കാക്കുന്ന മാസം). നാല്പതഹോരാത്രം കൂടിയതു ഹസ്തിവാഹമാസം( ആനപ്പണിക്കാർക്ക് ജീവീതം കൊടുക്കുന്ന മാസം).
രണ്ടുമാസങ്ങൾ കൂടിയതു ഋതു. ശ്രാവണവും പ്രോഷ്ഠപദവും വർഷ ഋതു
അശ്വയുജവും കാർത്തികയും ശരഋതു. മാർഗ്ഗശീർഷവും പൗഷവും ഹേമന്ത ഋതു. ചൈത്രവും വൈശാഖവും വസന്തഋതു. ജ്യേഷ്ഠവും ആഷാഢവും ഗ്രീഷ്മ ഋതു.
ശിശിരം മുതൽ മൂന്നു ഋതുക്കൾ ഉത്തരായനം. വർഷം തുടങ്ങിയുള്ളവ ദക്ഷിണായനം.