താൾ:Koudilyande Arthasasthram 1935.pdf/247

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൩൬

അധ്യക്ഷപ്രചാരം                                                         രണ്ടാമധികരണം
നാപതി സ്വഭൂമി ( സ്വസൈന്യങ്ങൾക്കു യുദ്ധം ചെയ്യാൻ തക്ക സ്ഥലം) , യുദ്ധകാലം, പ്രത്യനീകം ( ശത്രുബലം) അഭിന്നഭേദനം ( അഭിന്നമായ ശത്രുവ്യൂഹത്തെ ഭേദിക്കൽ), ഭിന്നസന്ധാനം(  ഭിന്നമായ സ്വവ്യൂഹത്തെ അണിചേർക്കൽ), സംഹതങേദനം( സംഘടിതങ്ങളായ സൈന്യങ്ങളെ  ചിതറിക്കൽ), ഭിന്നവധം( ചിതറിപ്പോയ സൈന്യങ്ങളെ വധിക്കൽ), ദുർഗ്ഗവധം(കോട്ട തകർക്കൽ), യാത്രാകാലം എന്നിവയേയും അറിയണം.
 സ്വസൈന്യങ്ങൽക്കു നിൽപ്പാനും
പോകാനും പൊരുതാനുമേ
തൂർയ്യധ്വജക്കൊടികളാൽ
കല്പിപ്പൂ വ്യൂഹസംജ്ഞകൾ.
കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ , അധ്യക്ഷപ്രചാരമെന്ന് രണ്ടാമധികരണത്തിൽ, രഥാധ്യക്ഷൻ - പത്ത്യഝ്യക്ഷൻ- സേനാപതിപ്രചാരം എന്ന മുപ്പത്തിമൂന്നാം അധ്യായം

-- ---------------------------------------------------------------------------------------------------------------------

                                                      മുപ്പത്തിനാലാം  അധ്യായം
                                                    ---------------------------------
അയ്മ്പത്തിരണ്ടും അയ്മ്പത്തിമൂന്നും പ്രകരണങ്ങൾ മുദ്രാധ്യക്ഷൻ, വിവീതാധ്യക്ഷൻ.
മുദ്രാധ്യക്ഷൻ, ഒരു മാഷകംവീതം വാങ്ങി മുദ്രകൾ കൊടുക്കണം. മുദ്ര വാങ്ങിയവന്നു മാത്രമേ ജനപദത്തിൽ പ്രവേശി

* മുദ്രയെന്നാൽ ജനങ്ങളുടേയും കച്ചവടച്ചരക്കുകളുടേയും പ്രവേശനിഷ്ക്രമങ്ങളിൽ വിശ്വാസ്യതാസൂചകമായി നൽകുന്ന രാജകീയചിഹ്നം, അതു കൊടുക്കുന്ന അധികൃതൻ മുദ്രാധ്യക്ഷൻ.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/247&oldid=153661" എന്ന താളിൽനിന്ന് ശേഖരിച്ചത്