താൾ:Koudilyande Arthasasthram 1935.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൪ അധ്യ‍ക്ഷപ്രചാരം രണ്ടാമധികരണം

              താമ്രപർണ്ണികം,പാണ്ഡ്യകവാടകം,പാശിക്യം, കൗലേയം,ചൗർേണ്ണയം,മാഹേന്ദ്രം,കാർദ്ദമികം,സ്രൗതസീയം,ഹ്രാദീയം,ഹൈമവതം എന്നിങ്ങനെയുള്ളവയാണ് മൗക്തികം
              ശുക്തി (ചിപ്പി‍),ശംഖം,പ്രകീർണ്ണകം എന്നിവ മൗക്തികത്തിന്റെ യോനികൾ
              മസൂരകം,ത്രിപുടകം,കൂർമ്മകം, അർദ്ധചന്ദ്രകം,കഞ്ചുകിതം,യമകം,കർത്തകം,ഖരകം,സികഥകം,കാമണ്ഡലുകം,ശ്യാമം,നീലം,ദുർവ്വിതം എന്നിങ്ങനെയുള്ള മൗക്തികം അപ്രശസ്തമാകുന്നു.


                       *താമ്രപർണ്ണികം=പാണ്ഡ്യരാജ്യത്തുള്ള താമ്രപർണ്ണീനദിയിൽ ഉണ്ടാകുന്നത്. പാണ്ഡ്യകവാടം =പാണ്ഡ്യരാജ്യത്തുള്ള മലയപർവ്വത്തിന്റെ ശിഖരമായ പാണ്ഡ്യകവാടത്തിലുണ്ടാകുന്നത്.പാശിക്യം=പാടലീപുത്രത്തിനടുത്തുള്ള പാശിക എന്ന നദിയിൽ ജനിക്കുന്നത്.കൌലേയം=സിംഹളദീപത്തിൻ മയൂരഗ്രാമത്തിലുള്ള കുല എന്ന നദിയിലുണ്ടാകുന്നത്. ചൌർണ്ണേയം=കേരളത്തിൽ മുചിരിപ്പട്ടണത്തിനടുത്തുള്ള ചൂർണ്ണിനദിയിലുണ്ടാകുന്നത്. മാഹേന്ദം =മഹേന്ദ്രപർവ്വത്തിലുണ്ടാകുന്നത്. കാർദ്ദമികം=പാരസീകദേശത്തുള്ള കാർദ്ദമാനദിയിൽ ഉണ്ടാകുന്നത്.സ്രൌതസീയം =ബാർബ്ബരദേശത്തുള്ള സ്രോതസീനദിയിൽ ഉണ്ടാകുന്നത്.ഹ്രാദീയം=ബാർബ്ബാദേശത്തുള്ള കടലിനോടുതൊട്ടുകിടക്കുന്ന ശ്രീകണ്ഠമെന്ന ഹ്രദത്തിൽ ഉണ്ടാകുന്നത്.ഹൈരവതം=ഹിമവാനിലുണ്ടാകുന്നത്.
                  ശുക്തിയുടെയും ശാഖത്തിന്റെയും അകത്തു ആലിപ്പഴം,വർഷബിന്ദു,മലയാദ്രിയിൽ നിന്നൊഴുകുന്ന ചന്ദനവെള്ളം എന്നിവപെട്ടാൽ അവ മൌക്തികമായിചമയുന്നു.പ്രകീർണ്ണമെന്നതുകൊണ്ടു 

വരാഹദംഷ്ട്ര,സിംഹദംഷ്ട്ര,ഗബമസ്തകം,മുള,സർപ്പശിരസ്സ് എന്നിവയെഗ്രഹിക്കണം.

             മസ്മരകം ചാണമ്പയറിന്റെ ആകൃതിയോടുകൂടിയതും,ത്രിപുടകം ത്രിപുടകമെന്ന ധാന്യംപോലെ മുന്നടരായും,അർദ്ദചന്ദ്രകം അർദ്ദചന്ദ്രകമായും,കഞ്ചുകിതം കഞ്ചുകാകൃതിയിലുള്ള പടലത്തോടുകൂടിയും,യമകം ഇരട്ടയായും,കർത്തകം കത്രിഗഗകക
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/125&oldid=151217" എന്ന താളിൽനിന്ന് ശേഖരിച്ചത്