൧൨൫
ഇരുപത്തൊമ്പതാം പ്രകരണം പതിനൊന്നാം അദ്ധ്യായം
ഇവയിൽവച്ച ഏകാംശുകം (ഊടുംപാവും ഒറ്റയിഴയായിട്ടുള്ളത് ),അധ്യർദ്ധ്യാംശുകം (ഒറ്റയിഴ ഊടും ഈരെഴ പാവുമായൊ, ഈരെഴ ഊടും ഒറ്റയിഴ പാവുമായോ നെയ്തത്), ത്രൃംശുകം (ഊടുംപാവും മുവ്വിഴയായത്),ചതുരംശുകം(ഊടും പാവും നാലിഴയായത്) എന്നിവ യഥാക്രമം ഗുണംകുറഞ്ഞവയാകുന്നു.
ഇതിനെപ്പറഞ്ഞതുകൊണ്ട് കാശിയിലും പുണ്ധ്രകദേശത്തുമുണ്ടാക്കുന്ന ക്ഷൗമത്തേയും പറഞ്ഞുകഴിഞ്ഞു. മാഗധിക, പൗണ്ട്ധിക,സൗവർണ്ണകഡ്യക, എന്നിവയാണ് പാത്രോർണ്ണകൾ (ചിലന്തിനൂലുകൾ). നാഗവൃക്ഷം, ലികുചം(അയനി), ബകുളം(ഇലഞ്ഞി), വടവൃക്ഷം എന്നിവ അവയുടെ യോനികൾ. നാഗവൃക്ഷത്തിന്മേലുണ്ടാകുന്നത് പീതവർണ്ണമായും, ലികുചത്തിലുണ്ടാകുന്നത് ഗോധൂമവർണ്ണമായും, ബകുളത്തിലുണ്ടാകുന്നത് ശ്വേതവർണ്ണമായും, പിന്നത്തേതു നവനീ തവർണ്ണമായുമിരിക്കും. അവയിൽവച്ചു സൗവർണ്ണകുഡ്യകമാണ് ശ്രേഷ്ഠം. ഇതിനെപ്പറഞ്ഞതുകൊണ്ടുതന്നെ കൗശേയ(പട്ടുനൂൽപ്പുഴുനൂൽ)വും, ചീനദേശത്തുണ്ടാക്കുന്ന ചീനപട്ടങ്ങളും പറഞ്ഞുകഴിഞ്ഞു. മാധുരം (മധുരയിലുണ്ടാകുന്നത്),ആപരാന്തകം (കൊങ്കണദേത്തുണ്ടാകുന്നത്), കാലിംഗകം (കലിംഗദേശജം),കാശികം, വാംഗകം (വംഗദേശകം) വാഝകം (വഝകമെന്ന കൗശാംബിയിൽ ഉണ്ടാകുന്നത്), മാഹിഷം (മാഹിഷ്മതി എന്ന കുന്തളരാജധാനിയിലുണ്ടാകുന്നത്)എന്നിങ്ങനെയുള്ള കാർപ്പാസികം (പരുത്തിനൂൽവസ്ത്രം) ശ്രേഷ്ഠമാകുന്നു.