താൾ:Koudilyande Arthasasthram 1935.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


                                   ൧൨൪

അധ്യക്ഷപ്രചാരം രണ്ടാമധികരണം

(ഖണ്ഡങ്ങളെക്കൊണ്ടു മടഞ്ഞുണ്ടാക്കിയതു) , തന്തുവിച്ഛിന്നം ( വലപോലെ നൂലുകൾ ചേർത്തുണ്ടാക്കിയത്) എന്നിവയാണ്. സ്വരൂപം കൊണ്ടും കംബളം കൗചപകം (ഇടയൻമാർ ധരിക്കുന്നത്), കുലമിതിക (ശിരസ്രാണം), സൗമിതിക(ഗജാസ്തരണം), ഉരഗാസ്തരണം, വർണ്ണകം (വർണ്ണകംബളം),തളിച്ഛകം (മെത്തവിരിപ്പ്), വാരവാണം (കഞ്ചുകം), പരിസ്തോമം (പരമധാനി) സമന്തഭദ്രകം(പടച്ചട്ട) എന്നിങ്ങനെയാണ് ആവികം.

         ഇവയിൽവച്ചു പിച്ഛില (വഴുത്തത്)മായിരിക്കുന്നതും ആർദ്രമെന്നപോലെയിരിക്കുന്നതും സൂക്ഷ്മവും മൃദുവുമായിട്ടുള്ളതാണ് ശ്രേഷ്ഠം.
         അഷ്ടപ്ലോതിസംഘാത്യ (എട്ടു ഖണ്ഡങ്ങളെക്കൊണ്ടു മടഞ്ഞുണ്ടാക്കിയത്)മായും കൃഷ്ണവർണ്ണമായുമിരിക്കുന്ന ഭിംഗിസി എന്ന വർഷവാരണം (മഴക്കമ്പിളി), അപസാരകം എന്നിവ നേപാളദേശത്തുണ്ടാക്കുന്നതാണ്. 
         സംപുടിക (കാലുറ), ചതുശ്രിക, ലംബര (മറശ്ശീല), കടവാനകം (പട്ടുനൂൽൽകൊണ്ടു നെയ്ത മറശ്ശീല) പ്രാവരകം (ഒരുഭാഗത്ത് മാത്രം തുമ്പുള്ള രോമാവർത്തം), സത്തളിക (പരമധാനി) എന്നിവ മൃഗരോമത്തുണികൾ.
       വാംഗകം(വംഗദേശത്തുണ്ടാകുന്നത്)ശ്വേതവും സ്നിഗ്ധവുമായ ദുകുല(പട്ട്)മാകുന്നു.പൌണ്ഡ്രകം(പുണ്ഡ്രദേശത്തുണ്ടാകുന്നത്)ശ്യാമവർണ്ണവും,മണിപോലെ സ്നിഗ്ദ്ധവുമായിരിക്കും. സൗവർണ്ണ്യകഡ്യകം സൂർയ്യവർണ്ണവും മണിസ്നിഗ്ദ്ധവുമായിരിക്കും. അവ മണിസ്നിഗ്ദ്ധോദകവാനം (നൂൽ വെള്ളത്തിൽ നനച്ചു മണിബന്ധം കൊണ്ട് വേർപ്പെടുത്തി നെയ്യുന്നത് ) , ചതുരശ്രവാനം (പട്ടുനൂൽകൊണ്ടു മാത്രം നെയ്യുന്നത്), വ്യാമിശ്രവാനം (മറ്റുനൂലുകൾ കലർത്തി നെയ്യുന്നത്) എന്നിവയാകുന്നു.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/135&oldid=151731" എന്ന താളിൽനിന്ന് ശേഖരിച്ചത്