താൾ:Koudilyande Arthasasthram 1935.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൦൬
അധ്യക്ഷപ്രചാരം
രണ്ടാമധികരണം


യിക്കുന്നുവോ അവൻ കദർയ്യൻ . ഇങ്ങനെയെല്ലാമിരിക്കുന്നവൻ പക്ഷവാൻ (ബന്ധിപക്ഷമുള്ളവൻ) ആണെങ്കിൽ അവന്റെ മുതൽ ആദാനം ചെയ്യരുതു്. വിപരീതമാണങ്കിൽ ധമമെല്ലാം രാജാവു പർയ്യാദാനം (കണ്ടുകെട്ടുക) ചെയ്യണം.

മഹത്തായ ധനസഞ്ചയത്തിന്നധിപതിയായ യാതൊരുവൻ കദർയ്യനായിട്ടു്‌ അർത്ഥത്തെ സന്നിധാനംചെയ്കയോ (നിക്ഷേപിക്കുക), അവനിധാനംചെയ്കയോ (സൂക്ഷിക്കുക), അവസ്രവിപ്പിക്കയോ (അയച്ചുകൊടുക്കുക) ചെയ്യുന്നുവോ_സന്നിധാനം സ്വഗൃഹത്തിലും അവനിധാനം പൗരജാനപദന്മാരിലും അവസ്രവണം പരവിഷയത്തിലും ചെയ്യുന്നുവോ_ അവന്റെ മന്ത്രിപക്ഷം, മിത്രപക്ഷം, ഭൃത്യപക്ഷം, ബന്ധുപക്ഷം എന്നിവയേയും ദ്രവ്യങ്ങളുടെ ഗമനാഗമനങ്ങളെയും സത്രി കണ്ടുപിടിക്കണം. ആരാണോ അവന്റെ ധനം പരവിഷയത്തിൽ പെരുമാറുന്നതു്‌ അവനിൽ അനുപ്രവേശിച്ചിട്ടു സത്രി അവന്റെ മന്ത്രത്തെ ഗ്രഹിക്കണം. മന്ത്രം നല്ലവണ്ണം മനസ്സിലായാൽ ശത്രുശാസനവ്യാജേന അവനെ വധിപ്പിക്കുകയും ചെയ്യണം.

ആകയാൽ സംഖ്യായകന്മാർ, ലേഖകന്മാർ, രൂപദർശകന്മാർ, നീവീഗ്രാകന്മാർ, ഉത്തരാധ്യക്ഷന്മാർ എന്നിവരോടുകൂടിവേണം അധ്യക്ഷന്മാർ രാജാവിന്റെ കർമ്മങ്ങളെ ചെയ്‍‍വാൻ.

ഹസ്ത്യാരോഹന്മാർ, അശ്വാരോഹന്മാർ,രഥാരോഹന്മാർ എന്നിവരാണ് ഉത്തരാധ്യക്ഷനേമാർ. അവരുടെ ശില്പജ്ഞരും ശൗചവാന്മാരുമായ അന്തേവാസികളെ സംഖ്യായകാദികളുടെ അപസർപ്പന്മാരാക്കണം.

എല്ലാ അധികരണവും അനേകം മുഖ്യന്മാരുടെ കീഴിലായും, അനിത്യ (അസ്ഥിരം)മായും വച്ചുകൊണ്ടിരിക്കണം

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/117&oldid=151642" എന്ന താളിൽനിന്ന് ശേഖരിച്ചത്