താൾ:Koudilyande Arthasasthram 1935.pdf/244

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൩൩

നാല്പത്തെട്ടാം പ്രകരണം                                                                മുപ്പത്തിരണ്ടാം അധ്യായം.
ചികിത്സകൻ, കുടീരക്ഷകൻ,  വിധീപാചകൻ എന്നിവർക്ക് ഒരോ പ്രസ്ഥം ചോറും , ഓരോ പ്രസൃതി( അരക്കുടന്ന) എണ്ണയും, ഈരണ്ടുപലം ക്ഷാരലവണങ്ങളും കോൽ്ഠാഗാരത്തിൽ നിന്നു വാങ്ങാം. ചികിത്സകന്മാരൊഴികെയുളളവർക്കു പത്തുപലം മാംസം കൂടിക്കൊടുക്കണം.
 മാർഗ്ഗഗമനം , വ്യാധി,കർമ്മം,മദം, ജര എന്നിവകൊണ്ടു ക്ളേശിച്ച ഗജങ്ങൾക്കു ചികിത്സകന്മാർ വേണ്ട പ്രതീകാരം ചെയ്യണം. 
 സ്ഥാനത്തിങ്കലെ അശുദ്ഥി, യവസം കൊടുക്കായ്മ, നിലത്തു കിടത്തുക, അഭാഗത്തിങ്കൽ( അരുതാത്ത ഭാഗങ്ങളിൽ) അടിക്കുക, അന്യനെ പുറത്തു കയററുക, അകാലത്തിങ്കൽ നടത്തുക, അഭൂമിയിങ്കലും അതീർത്ഥത്തിങ്കലും ഇറക്കുക, തരുഷണ്ഡത്തിൽ കടത്തുക എന്നിവ അത്യയസ്ഥാനങ്ങൾ( ദണ്ഡിപ്പാൻ തക്ക കുററങ്ങൾ) ആകുന്നു. ആ വക കുററങ്ങൾക്കുളള ദണ്ഡത്തെ ഔപസ്ഥായുകാദികളുടെ ഭക്തവേതനത്തിങ്കൽ നിന്നു പിടിക്കണം.    
മൂവട്ടം നീരാജന
ചാതിർമ്മസിക,ളൃതുക്കൾ സന്ധിയിലും,
ഭൂതബലി കൃഷ്ണസന്ധൗ,
സേനാനീപൂജ ശുക്ളസന്ധിയിലും,
മൂലപരീണാഹത്തിൻ
ദ്വിഗുണം വിട്ടിട്ടു കൊമ്പുകൾ മുറിപ്പൂ
നാദേയത്തിനു രണ്ടര
യാണ്ടായാീൽ,  പാർവ്വതത്തിനയ്യാണ്ടിൽ

കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ, അധ്യക്ഷപ്രചാരമെന്ന രണ്ടാമധികരണത്തിൽ, ഹസ്ത്യധ്യക്ഷൻ- ഹസ്തിപ്രചാരം എന്ന മുപ്പത്തിരണ്ടാം അധ്യായം.


80

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/244&oldid=153658" എന്ന താളിൽനിന്ന് ശേഖരിച്ചത്