താൾ:Koudilyande Arthasasthram 1935.pdf/212

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മ നാല്പത്തിമൂന്നാം പ്രകരണം ഇരുപത്താറാം അധ്യായം മത്സ്യങ്ങളുടേയും പക്ഷികളുടെയും ബന്ധവധഹിംസയിങ്കൽ കാൽകറെ ഇരുപത്തേഴുപണം ദണ്ഡം.അപ്രകാരമുള്ള മൃഗങ്ങളുടേയും പശുക്കളുടേയും ബന്ധവധഹിംസയിങ്കൽ അതിലിരട്ടി ദണ്ഡം.പ്രവൃത്തവധങ്ങളും അപരിഗൃഹീതങ്ങളും (അഭയവനത്തിലല്ലാതെയുള്ളവ) ആയ മൃഗങ്ങളെ കൊല്ലുന്നവരോടു ആറിലൊരു ഭാഗം രാജഭോഗമായി വസൂലാക്കണം. അപ്രകാരമുള്ള മത്സ്യങ്ങളേയും പക്ഷികളേയും കൊല്ലുന്നവരോടു പത്തിലൊരു ഭാഗമോ അധികമോ വാങ്ങണം. അപ്രകാരമുള്ള മൃഗങ്ങളേയും പശുക്കളേയും വധിക്കുന്നവരോടു ശൂൽക്കമായി പത്തിലൊരംശമോ അധികമോ വസൂലാക്കണം. പക്ഷികളേയും മൃഗങ്ങളേയും ജീവനോടുകൂടിപ്പിടിച്ചാൽ അവയിൽ ആറിലൊന്നു വീതമുള്ളവയെ അഭയവനങ്ങളിൽ വിട്ടേക്കണം. സമുദ്രത്തിൽ ആന, കുതിര, ആൾ, കാള, കഴുത എന്നിവയുടെ ആകൃതിയോടുകൂടിയുള്ള മത്സ്യങ്ങളേയും സരസ്സുകളിലും നദികളിളും തടാകങ്ങളിലും തോടുകളിലുമുള്ള മത്സ്യങ്ങളേയും ക്രൌഞ്ചം, ഉൽക്രോശം (കുരരം), ദാത്യൂഹം (നത്തു്), ഹംസം,ചക്രവാകം,ജീവഞ്ജീവകം,ഭൃംഗരാജം (കരികിൽ), ചകോരം, മത്തകോകിലം, മയൂരം,കിളി,മദനപ്പക്ഷി, തത്ത എന്നീ വിഹാരപക്ഷികളേയും മൃഗങ്ങളേയും കൊല്ലുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നതിൽനിന്നു രക്ഷിക്കേണ്ടതാണ്.രക്ഷിക്കാതിരുന്നാൽ അധ്യക്ഷന്നു പൂർവ്വസാഹസം ദണ്ഡം. മൃഗങ്ങളുടേയും പശുക്കളുടേയും മാംസം അപ്പോൾ ത്തന്നെ കൊന്നതും എല്ലു കൂടാത്തതുമായിട്ടു വിൽക്കേണ്ട 26 .

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/212&oldid=153529" എന്ന താളിൽനിന്ന് ശേഖരിച്ചത്