താൾ:Koudilyande Arthasasthram 1935.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൭൫
ഇരുപതാം പ്രകരണം രണ്ടാം അധ്യായം


ത്തോ, സരസ്സിന്റെ സമീപത്തോ, ആനുപദേശസമീപത്തോ ഉള്ള നാഗവനത്തെ (ഗജങ്ങൾ പെരുമാറുന്ന വനത്തെ), അതിന്റെ പർയ്യന്തദേശങ്ങളിലുള്ള ഗജങ്ങളുടെപ്രവേശനിഷ്ക്രമണങ്ങൾ മനസ്സിലാക്കി നാഗവനപാലന്മാരെക്കൊണ്ടു സംരക്ഷിപ്പിക്കണം. ആനയെക്കൊല്ലുന്നവനെ വധിക്കണം. സ്വയംമൃതമായ ഗജത്തിന്റെ ദന്തങ്ങൾ രണ്ടും കൊണ്ടുവന്നു നൽകുന്നവനു രാജാവു നാലേകാൽ പണം സമ്മാനം നൽകുകയും വേണം.

നാഗവനപാലന്മാർ ഹസ്തിപാലകന്മാരെയും പാദപാശികന്മാരെയും (ആനയ്ക്കു കാൽച്ചങ്ങല വെക്കുന്നവർ)യും സൈമികന്മാ(സീമാധികൃതന്മാർ)രേയും വനചരന്മാരെയും പാരികർമ്മികന്മാരേയും തുണകൂട്ടി, ഹസ്തിമൂത്രപുരീക്ഷങ്ങ‌ളുടെ ഗന്ധംകൊണ്ടു മററു ഗന്ധങ്ങളറിവാൻ വയ്യാതാകുന്നേടത്തെത്തിയാൽ ഭല്ലാതകീശാഖകൾ (ചേരിൻകൊമ്പുകൾ) കൊണ്ടു മറഞ്ഞു്, അഞ്ചോ ഏഴോ ഹസ്തിബന്ധകിക(ആനയെപ്പിടിക്കുന്ന പിടികൾ)ളോടുകൂടി സഞ്ചരിച്ചു് ആനയുടെ ശയ്യാസ്ഥാനങ്ങളിലെ പദചിഹ്നവും ലണ്ഡവും (പിണ്ടി) പാതോദ്ദേശവും (കൊമ്പുകുത്തിക്കളിയടയാളം)നോക്കി ഹസ്തകുലപർയ്യഗ്രം (ആനകൾ സഞ്ചരിക്കുന്നതിന്റെ പരമാവധി) കണ്ടപിടിക്കണം. യുഥചരൻ, ഏകചരൻ, നിര്യുഥൻ (കൂട്ടംതെററിയവൻ) യൂഥപതി , വ്യാളൻ (ക്രൂരൻ) : മത്തൻ, പോതൻ. ബന്ധ മുക്തൻ എന്നിങ്ങനെയെല്ലാമുള്ള ഗജങ്ങളെ അവർ നിബന്ധം(ലക്ഷണം)കൊണ്ടു മനസ്സിലാക്കണം. അനീകസ്ഥരുടെ പ്രമാണങ്ങളെക്കൊണ്ടു പ്രശസ്തങ്ങളായ ലക്ഷണങ്ങളും ശീലവുമുള്ള ഗജങ്ങളെ പിടിക്കുകയുംവേണം.

രാജാക്കന്മാരുടെ ജയത്തിന്നു പ്രധാനസാധനം ഗജങ്ങളാണു്. ശത്രുക്കളുടെ സൈന്യവ്യുഹവും ദുർഗ്ഗവും സ്ക്കർന്ധാവാരവും മർദ്ദിക്കുന്നതു ഏററവും വലിയ ശരീരത്തോ


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/86&oldid=203184" എന്ന താളിൽനിന്ന് ശേഖരിച്ചത്