താൾ:Koudilyande Arthasasthram 1935.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൫൧ മുപ്പത്തിമൂന്നാം പ്രകരണം പതിനഞ്ചാം അധ്യായം

കരിമ്പിൻനീര്, ഗുഡം, മധു, ഫാണിതം, ജാംബവം (ഞാവൾപ്പഴച്ചാറ്), പനസം (ചക്കപ്പഴച്ചാറ്) ഇവയിലൊന്നു മേഷശൃംഗി (ആട്ടുകൊട്ടപ്പാല), കാട്ടുതിപ്പലിവേര് എന്നിവയുടെ കഷായത്തിൽ ചേർത്തു ഒരു മാസമോ ആറുമാസമോ ഒരു സംവത്സരമോ പഴകി ചിത്ഭിടം (ആനമോടക്കായ), ഉർവ്വാരു (കാട്ടുവെള്ളരിക്ക), കരിമ്പിൻതണ്ട്, മാങ്ങ, നെല്ലിക്ക എന്നിവ ഉരസിച്ചേർത്തതോ ചേർക്കാത്തതോ ആയിട്ടുളളതു ശുക്തവർഗ്ഗം (ചുത്തപ്പുളി).

വൃക്ഷാമ്ലം (മരപ്പുളി), കരമർദ്ദം (പിണമ്പഴം), മാങ്ങ, വിദലം (താളിമാതളങ്ങ), നെല്ലിക്ക, മാതളനാരങ്ങ, കോലം, ബദരം (ചിറ്റിലന്തപ്പഴം), സൌവിരകം (പേരിലന്തപ്പഴം), പരൂഷകം (പരൂഷകവൃക്ഷഫലം) മുതലായവ ഫലാവമ്ലവർഗ്ഗം.

തൈര്, ധാന്യാമ്ലം (കാടി) തുടങ്ങിയവ ദ്രവാമ്ലവർഗ്ഗം.

തിപ്പലീ, കുരുമുളക്, ചുക്ക്, ജീരകം, കിരാതതിക്തം (പുത്തരിച്ചുണ്ട), ഗൌരസർഷപം (വെണ്ടടുക്), കുസ്തുംബരു (കൊത്തമ്പാലയരി), ചോരകം (ചണ്ണക്കിഴങ്ങ്), ദമനകം (ഉലുവ), മരുവകം, ശിഗ്രുകാണ്ഡം (മുരിങ്ങവേര്) മുതലായവ കടുവർഗ്ഗം.

ശുഷ്കമത്സ്യം, ശുഷ്കമാംസം, കന്ദങ്ങൾ, മൂലങ്ങൾ, ഫലങ്ങൾ, ശാകങ്ങൾ തുടങ്ങിയവ ശാകവർഗ്ഗം.

ഈ പദാർത്ഥങ്ങൾ കോഷ്ഠാഗാരത്തിൽ ശേഖരിച്ചതിൻറെ പകുതിഭാഗം പ്രജകൾക്ക് ആപൽക്കാലങ്ങളിൽ ഉപയോഗിപ്പാൻവേണ്ടി സൂക്ഷിക്കുകയും, പകുതിഭാഗം കാര്യങ്ങൾക്കുപയോഗിക്കുകയും, പഴയതെടുത്തു പകരം പുതിയതു വച്ചു കയ്യിരുപ്പു പുതുക്കുകയും ചെയ്യണം.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/162&oldid=153115" എന്ന താളിൽനിന്ന് ശേഖരിച്ചത്