താൾ:Koudilyande Arthasasthram 1935.pdf/196

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാൽപതാം പ്രകരണം ഇരുപത്തിമൂന്നാം അധ്യായം

      പുതുതും പഴയതുമാകിയ
     പണ്യത്തിൽദ്ദേശജാതിമുറപോലെ
      ശൂൽക്കവുമപരാത്തിനു
     ചേരും പിഴയും പിരിച്ചുകൊള്ളേണം
കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ,അധ്യക്ഷപ്രചാരമെന്ന രണ്ടാമധികരണത്തിൽ,ശുൽക്കാധ്യക്ഷൻ-ശൂൽക്കവ്യവഹാരം എന്ന ഇരുപത്തിരണ്ടാമധ്യായം

ഇരുപത്തിമൂന്നാം അധ്യായം നാല്പതാം പ്രകരണം സൂത്രാധ്യക്ഷൻ സൂത്രാധ്യക്ഷൻ(നൂൽനൂൽപ്പം നെയ്ത്തും സംബന്ധിച്ച അധ്യക്ഷൻ)സൂത്രം(നൂൽ),വർമ്മം,വസ്ത്രം,രജ്ജൂ(കയറ്), എന്നിവയുടെ വ്യവഹാരത്തെ തദ്വിഷയത്തിൽ നിപുണന്മാരായ പുരുഷന്മാരെക്കൊണ്ടു ചെയ്യിക്കണം.ഊർണ്ണ(രോമം),വൽക്കം(നാര),കാർപ്പാസം,തൂലം(പഞ്ഞി),ശണം(ചണ),ക്ഷൌമം എന്നിവയെ വിധവകളെക്കൊണ്ടും നൃംഗകളെ(അംഗവൈകല്യമുള്ള സ്ത്രീകൾ)ക്കൊണ്ടും കന്യകമാരെക്കൊണ്ടും പ്രവ്രജിതമാരെക്കൊണ്ടും ദണ്ഡപ്രതികാരിണിളെ(തടവുകാരികൾ)ക്കൊണ്ടും വൃദ്ധകളായ വേശ്യകളെക്കൊണ്ടും ദേവാലയോപസ്ഥാനം മാറിയ ദേവദാസികളെക്കൊണ്ടും മുറിപ്പിക്കണം.അവർ നൂൽക്കുന്ന നൂലു ശ്ലമോ(നേരിയത്) സ്ഥൂലമോ(പരുത്തതു) മധ്യമോ(ഇടത്തരം) എന്ന സംഗതിയും സൂത്രത്തിന്റെ ബഹ്വല്പതയും നോക്കിയറിഞ്ഞു അവർക്കു വേതനം കല്പിക്കണം.അരുവണ്ടാക്കുന്ന നൂ

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/196&oldid=153416" എന്ന താളിൽനിന്ന് ശേഖരിച്ചത്