ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
നാല്പത്താറാം പ്രകരണം ഇരുപത്തൊമ്പതാം അധ്യായം സർപ്പങ്ങളേയും വ്യാളങ്ങളേയും ഭയപ്പെടുത്തുവാനും ഗോചരാനുപാതം(പശുസഞ്ചാരസ്ഥാനം) അറിവാനും വേണ്ടി ത്രസ്നുക്കളുടെ (പേടിയുള്ളവയുടെ)കഴുത്തിൽ ഘണ്ടാതുരയ്യം(മണി) കെട്ടേണ്ടതാണ്. സമവും വിസ്തൃതവുമായ തീർത്ഥം(കടവ്) ഉള്ളതും ചേറും മുതലയുമില്ലാത്തതുമായ വെള്ളത്തിൽ വേണം പശുക്കളെ ഇറക്കുവാൻ.അപ്പോൾ വിശേഷാൽ കാക്കുകയും വേണം. ചോരൻ,വ്യാളം, സർപ്പം, മുതല, എന്നിവ പിടിക്കുകയാലൊ വ്യാധിജരകളാലൊ ഗോക്കൾ ചത്തുപോയാൽ ആ വിവരം