താൾ:Koudilyande Arthasasthram 1935.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൪൫ മുപ്പത്തിരണ്ടാം പ്രകരണം പതിന്നാലാം അധ്യായം പകുതി പൊന്നും കൂട്ടിയുരുക്കിയതു വെച്ചു സ്വർണ്ണമപഹരിക്കുന്നതു ഹേമാപസാരിതം. മൂകമൂഷ, പൂതികിട്ടം, കരടമുഖം(ചവണ), നാളീസന്ദംശം (കുടില്), ജോംഗനി (ലോഹശലാക), സുവർച്ചില (തൂവർച്ചിലക്കാരം)ലവണം എന്നിവ തട്ടാന്മാർക്ക് ഇതാണു സ്വർണ്ണം എന്നു പറഞ്ഞു സ്വർണ്ണമപഹരിപ്പാനുള്ള ഉപകരണങ്ങളാകുന്നു * . പിണ്ഡവാലുകൾ (ചെമ്പിന്റെയും വെളളിയുടേയും തരികൾ ചേർത്തു മൂശ പിടിപ്പിച്ച മണൽ) മുൻപുതന്നെ തീയിലിട്ട് അവയെ മൂശ ഉടഞ്ഞു. തീയിൽ വീണ സ്വർണ്ണമെന്ന വ്യാജേന പെറുക്കിയെടുക്കുന്നതും ഒരു ഹരണോപായമാകുന്നു. പണികഴിഞ്ഞ പണ്ടങ്ങൾ പിന്നീടു തകിടുകൊണ്ടു കെട്ടുമ്പോഴോ, തകിടിലിറക്കിയതിനെ പരീക്ഷിക്കുമ്പോഴോ വെള്ളിത്തകിടുവച്ചു സ്വർണ്ണത്തകിടു പരിവർത്തനം ചെയ്യുന്നതാണു വിസ്രാവണം. സ്വർണ്ണവാലുകകൾ (പൊൻമണൽ)ക്കു പകരം ലോഹപിണ്ഡവാലുകകൾ (ചെമ്പുമണൽ)വച്ചു പരിവർത്തനം ചെയ്യുന്നതും വിസ്രാവണം തന്നെ. ഗാഢ (ഉറച്ചത്)വും അഭ്യുദ്ധാർയ്യ (അയഞ്ഞതു)വുമാണു പേടകം. അത് സംയൂഹ്യവും അവലേപ്യവും സംഘ്യാത്യവുമായ പണികളിലാണ് ചെയ്യുന്നത്. സീസരൂപം (ഈയപ്പണ്ടം) സുവർണ്ണപത്രം(പൊൻതകിടു) കൊണ്ടു പുതയ്ക്കുമ്പോൾ ഈയത്തകിടിന്റെയും പൊൻതകിടിന്റെയുമിടയിൽ അഷ്ടബന്ധമിടുന്നതു ഗാഢപേടകം.അതുതന്നെ പടലസംപുടങ്ങളിൽ (തകിടുകളുടെ മുഖങ്ങ

  • ആകീരാൽഗതമായ നല്ല സ്വർണ്ണം ഇടഞ്ഞ മൂശയിലുരുക്കി, ലോഹകിട്ടും കളവാൻ ഉപ്പും കാരവുമിടുക എന്ന വ്യാജേന ത്രിപുടകം തുടങ്ങിയ കൂട്ടുദ്രവ്യങ്ങളിട്ടു, ചവണ മുതലായവകൊണ്ടു മാറ്റി ഇത്തരത്തിലുള്ള സ്വർണ്ണമാണ് ഈ ആകരത്തിൽ നിന്നു കിട്ടുന്നത് എന്നു പറഞ്ഞു അപഹരിക്കുമെന്ന് സാരം.

19*

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/156&oldid=153554" എന്ന താളിൽനിന്ന് ശേഖരിച്ചത്