താൾ:Koudilyande Arthasasthram 1935.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൮൦
അധ്യക്ഷപ്രചാരം രണ്ടാമധികരണം


നങ്ങൾ (കാലിടറിക്കുന്ന മരങ്ങൾ), പാദുകകൾ(ഒറ്റയടിക്കുഴികൾ), അംബരീഷങ്ങൾ(കനൽക്കാരക്കുഴികൾ), ഉദപാനകങ്ങൾ(ചളിക്കുണ്ടുകൾ) എന്നിവകൊണ്ടു മൂടിയ ഒരു ഛന്നമാർഗ്ഗവും നിർമ്മിക്കണം.

പ്രാകാരത്തിന്റെ ഇരുഭാഗങ്ങളിലും വെട്ടി ഒന്നരദണ്ഡു വിസ്താരമുള്ള ഒരു മണ്ഢപം നിർമ്മിച്ച് അതിൽ ദ്വാരം (കോട്ടവാതിൽ) ഉണ്ടാക്കിക്കണം. പ്രതോളിയുടെ വിസ്താരം എത്രയോ അതിന്റെ [1]ഷൾതലാന്തര (ആറിൽ ഭാഗം വിസ്താരമുള്ളതു്) മായിട്ടാണു ദ്വാരം വേണ്ടതു്. അഞ്ചു ദണ്ഡു മുതൽക്കു ഓരോ ദണ്ഡു അധികമാക്കി എട്ടു ദണ്ഡുവരെ ചതുരശ്രമായിട്ടോ, വിസ്താരത്തിന്റെ ഷഡ്ഭാഗം അല്ലെ അഷ്ടഭാഗം ആയാമത്തിൽ (നീളത്തിൽ) അധികമായിട്ടോ ആണു് ദ്വാരം പണിയേണ്ടതു. ദ്വാരഗൃഹത്തിൽ തുലോഝേധം (തട്ടെകരം) പതിനഞ്ചുഹസ്തം മുതൽക്കു ഓരോഹസ്തം അധികമായിട്ടു പതിനെട്ടുഹസ്തം വരെ. സ്തംദത്തിന്റെ പരിക്ഷേപം (പരിധി) ഷഡായാമം (ആകേയുള്ള നീളത്തിന്റെ ആറിൽലൊന്നു), നിഖാതം (കഴിച്ചിടുന്ന ഭാഗം) അതിലിരട്ടി, ചൂളിക (ചൂഴി) അതിന്റെ ചതുരർഭാഗം.

പ്രതോളീഷൾതലങ്ങളിൽ ആദിതലത്തെ അഞ്ചു ഭാഗമാക്കി ഒരുഭാഗം ശാലയും, ഒരുഭാഗം വാപിയും, ഒരു ഭാഗം സീമാഗൃഹവുമായിക്കല്പിക്കണം[2].ശാലയുടെ പ


  1. പ്രതോളിയെ ആറുതലങ്ങളായി ഭാഗിച്ച് അവയ്ക്കാധാരമ്മായി ആറുതോംണസൂംഭങ്ങൾ നാട്ടി, അതിന്റെ ആറിലൊന്നായ മധ്യതല ത്തിന്റെ വിസ്താരത്തിലാണ് വാതിൽ നിർമ്മിക്കേണ്ടതെന്നു വ്യാഖ്യാ താവു പറയുന്നു.
  2. നടുവിലെ ഭാഗം വാപി വാപിയുടെ ഇരുഭാഗങ്ങളിൽ ദീൎഗ്ഘചതുരമായിട്ടു രണ്ടു ശാലകൾ, ശാലയുടെ അന്തങ്ങളിൽ സീമാഗൃഹങ്ങൾ- എന്നിങ്ങനെ വരും. സീമാഗൃഹമെന്നാൽ രണ്ടു ശാലകളുടേയും രണ്ടു ഭാഗങ്ങളിൽ ചതുഷ്കോണമായിട്ടുള്ള കോഷ്ഠഗൃഹമാകുന്നു.
Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/91&oldid=203427" എന്ന താളിൽനിന്ന് ശേഖരിച്ചത്