താൾ:Koudilyande Arthasasthram 1935.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇരുപത്തൊമ്പതാം പ്രകരണം പതിനൊന്നാം അധ്യായം വ ആരോഹത്തിൽ ഉണ്ടാകുന്ന ചർമ്മങ്ങളാണ്.കപിലവർണ്ണമോ ബിന്ദുക്കളെക്കൊണ്ടു ചിത്രമോ ആയിട്ടുള്ളതു ശ്യാമിക,കപിലവർണ്ണത്തോടോ കപോതവർണ്ണത്തോടോ കൂടിയതു കാളിക.ഇതു രണ്ടും എട്ടംഗുലം നീളമുള്ളതായിരിക്കും.പരുഷയായും ഒരു ഹസ്തം നീളമായുള്ളതായുമിരിക്കുന്നതു കദളി.അതു തന്നേ ചന്ദ്രചിത്ര[ചന്ദ്രാകാരങ്ങളായ വട്ടപ്പള്ളികളോടുകൂടിയത്]യായാൽ ചന്ദ്രോത്തര.കദളിയുടെ മൂന്നിലൊന്നു നീളത്തിൽ കോഠമമണ്ഡലങ്ങളാൽ[വലിയ വട്ടപ്പള്ളികളാൽ]ചിത്രമായും കണ്ണികളുള്ളതായും അജിനചിത്രമായും [ മാന്തോൽപോലെ പുള്ളികളുള്ളതു]ഇരിക്കുന്നതു ശാകുല.

          സാമൂരം,ചീനസി,സാമൂലി എന്നിവ ബാൽഹവത്തിൽ ഉണ്ടാകുന്ന ചർമ്മങ്ങൾ.മുപ്പത്താറംഗുലം നീളമുള്ളതും അഞ്ജനവർണ്ണവുമായിട്ടുള്ളതു സാമൂരം;രക്തകൃഷ്ണമോ ശ്വേതകൃഷ്ണമോആയതു ചീനസി;ഗോധൂമവർണ്ണത്തോടു കൂടിയതു സാമൂലി.
                സാതിന,നളതൂല,വൃത്തപുച്ഛ എന്നിവയാണ് ഔദ്രങ്ങൾ[ ജലജീവികളുടെ ചർമ്മങ്ങൾ].സാതിന കൃഷ്ണവർണ്ണമായിരിക്കും.നളതൃല നളപ്പല്ലിന്റെ പഞ്ഞിപോലെ വെളുത്തിരിക്കും.വൃത്തപുഛ കപിലവർണ്ണവുമായിരിക്കും.ഇങ്ങനേ ചർമ്മജാതികൾ.
     ചർമ്മങ്ങളിൽവച്ചു മൃദുവും സ്നിഗ്ദ്ധവും രോമബഹുളമായിട്ടുള്ളതാണ് ശ്രേഷ്ഠം.
        ആവികം(ആട്ടുരോമത്തുണി)വർണ്ണംകൊണ്ടു തനിവെള്ളയായോ തനിച്ചുവപ്പായോ പത്മരക്തമായോ ഇരിക്കും.നിർമ്മാണംകൊണ്ടു ഖചിതം(തുന്നിയതു),വാനചിത്രം(ചത്രാകൃതിയിർ നെയ്തതു),ഖണ്ഡസംഖാത്യം
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/134&oldid=151580" എന്ന താളിൽനിന്ന് ശേഖരിച്ചത്