താൾ:Koudilyande Arthasasthram 1935.pdf/219

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അധ്യക്ഷപ്രചാരം രണ്ടാമധികരണം ന്റെ ആറിലൊന്നു നൌകാദാടകം (വലവീശുന്നതിന്നുള്ള നികുതി) അടയ്ക്കണം‍, വണിക്കുകൾ പട്ടണത്തിലെ പതിവുപ്രകാരമുള്ള ശൂൽക്കഭാഗം നൽകണം, രാജകീയമായ കപ്പലുകളിലൂടെ വന്നിറങ്ങുന്നവർ യാത്രാവേതനവും അടയ്ക്കണം. രാജകീയമായ വഞ്ചികൾ വഴിക്കു ശംഖങ്ങളും മുത്തുകളുമെടുക്കുന്നവർ നൌകാഭാടകമടയ്ക്കുകയോ, അല്ലാത്തപക്ഷം സ്വന്തം വഞ്ചികളുപയോഗിക്കുകയോ ചെയ്യണം. അവയുടെ (ശംഖങ്ങളുടേയും മുത്തുകളുടേയും) അധ്യക്ഷന്റെ പ്ര൮ത്തി ഖന്യധ്യക്ഷ്യനെ പറഞ്ഞിട്ടുള്ളതുകൊണ്ടുതന്നെ പറഞ്ഞകഴിഞ്ഞു. പത്തനാധ്യക്ഷ്യൻ നിയമിച്ചിട്ടുള്ള പണ്യപത്തനങ്ങളിലെ ചാരിത്രത്തെ (പതിവിനെ) നവാധ്യക്ഷ്യൻ പാലിക്കണം. മൂഢങ്ങളോ (ദിഗ്ഭ്രമം വന്നവ) വാതാഹതങ്ങളോ ആയിട്ടു കരയ്ക്കണഞ്ഞ കപ്പലുകളെ അധ്യക്ഷൻ പിതാവെന്നപോലെ അനുഗ്രഹിക്കണം. ഉദകപ്രാപ്തമായ (വെള്ളമ കടന്നുനനഞ്ഞ) പണ്യത്തിന്മേലുള്ള ശൂൽക്കം തീരെവിടുകയോ പകുതിയാക്കുകയോ വേണം. അങ്ങനെ കേടുവന്ന കപ്പലുകളെ പട്ടണത്തിലുള്ല കപ്പലുകളുടെ യാത്രാകാലങ്ങളിൽ വിട്ടയ്ക്കണം. അന്യസ്ഥലത്തേക്കു പോകുുലന്ന കപ്പലുകൾ സ്വഭൂമിയിലെടുത്താൽ അവയോടു ശൂൽക്കം ചോദിക്കണം. ഹിംസ്രികകളും (അപായപ്പെടുത്തുന്നവ ) ശത്രുരാജ്യത്തേക്കു ചേർന്നവയും പണ്യപത്തനചാരിത്രത്തെ ലംഘിക്കുന്നവയുമായ കപ്പലുകളെ നശിപ്പിക്കണം. ഹേമന്തത്തിലും ഗ്രീഷ്മത്തിലുംകൂടി താർയ്യക (തോണികടക്കേണ്ടവ )ളായ മഹാനദാകളിൽ ശാസകൻ (കപ്പി

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/219&oldid=153546" എന്ന താളിൽനിന്ന് ശേഖരിച്ചത്