താൾ:Koudilyande Arthasasthram 1935.pdf/246

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൩൫

                 ൪൯-൫൧ പ്രകരണങ്ങൾ             മുപ്പത്തിമൂന്നാം അധ്യായം
    ണങ്ങൾ (ആയുധങ്ങൾ), ആവരണങ്ങൾ,ഉപകരണങ്ങൾ എന്നിവയുടെ രചനകളേയും സാരഥികൾ,രഥികന്മാർ,രത്ഥ്യാർ എന്നിവരെ സ്വസ്വകർമ്മങ്ങളിൽ നിയോഗിക്കേണ്ടും വിധത്തേയും   രഥാധ്യക്ഷൻ അറിഞ്ഞിരിക്കണം. ഭൃത്യന്മാ(ശമ്പളക്കാർ)രും അഭൃതന്മാരുമായ ശില്പികൾക്കു പ്രവർത്തികളവസാനിക്കുന്നതുവരെ കൊടുക്കേണ്ടുന്ന ഭക്തവേതനത്തേയും , യോഗ്യന്മാരായ ശില്പികൾക്കു ആരക്ഷ(പരോപജാപത്തിൽ നിന്നുള്ള രക്ഷണം)ചെയ്യേണ്ടതിനെയും , അർത്ഥവും സമ്മാനവും നൽകേണ്ടതിനേയും രഥാധ്യക്ഷൻ അറിയണം.
               
            ഇതുകൊണ്ടു പത്ത്യധ്യക്ഷനേയും പറഞ്ഞുകഴിഞ്ഞു.വിശേഷിച്ച്, പത്ത്യധ്യക്ഷൻ മൌലം(സ്ഥാനീയരക്ഷയ്ക്കുള്ളതു),ഭൃതം(വേതനത്തിന്നുനിറുത്തിയത്),ശ്രേണി(ജനപദത്തിങ്കൽനിനിന്നു സംഘംചേർന്നു വരുന്നത്),മിത്രബലം,അമിത്രബലം,അടവീബലം എന്നിങ്ഹനുള്ള സൈന്യങ്ങളുടെ സാരഫല‍്ഗുത (ശക്തിയും ശക്തിക്കുറവും)യെ മനസ്സിലാക്കണം. നിമ്നയുദ്ധം വെള്ളത്തിൽ വച്ചുള്ള യുദ്ധം),സ്ഥലയുദ്ധം , പ്രകാശയുദ്ധം,കൂടയുദ്ധം,(കപടയുദ്ധം),ഖനകയുദ്ധം(ഭൂമി തുരന്നു അതിൽവച്ചു ചെയ്യുന്ന യുദ്ധം ), ആകാശയുദ്ധം,ദിവായുദ്ധം,രാത്രിയുദ്ധം എന്നിവയിൽ സൈന്യങ്ങളെ  ഏർപ്പെടുത്തുന്നതിനെയും അവർക്കു കർമ്മങ്ങളിലുള്ള ആയോഗം (ആയുക്ത),അയോഗം എന്നിവയേയും പത്ത്യധ്യക്ഷൻ അറിയണം.
           അതിനെ, അതായതു ചതുരംഗമായ ബലത്തിന്റെ അനുഷ്ഠാനത്തെസ്സംബന്ധിച്ചതിനെയെല്ലാംതന്നെ,സർവ്വയുദ്ധങ്ങളിലും സർവ്വയുദ്ധങ്ങളിലും സർവായുധങ്ങളിലും സർവ്വ വിദ്യകളിലും വിനീതനും ഹസ്ത്യശ്വരഥവർയ്യകളിൽ പ്രഖ്യാതനുമായിടുള്ള സേനാപതി അറിഞ്ഞിരിക്കണം. വിശേഷിച്ച്,സേ
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/246&oldid=151385" എന്ന താളിൽനിന്ന് ശേഖരിച്ചത്