താൾ:Koudilyande Arthasasthram 1935.pdf/217

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അധ്യക്ഷപ്രചാരം രണ്ടാമധികരണം അടി അടിക്കുകയാണ് ശിക്ഷ. അതല്ലെങ്കിൽ അവശ്‍ അയ്യായിരം പണം പിഴയടയ്ക്കണം.

          ഭോഗദ്രവ്യം വാങ്ങിയിട്ടു പിന്നെ പുരുഷനെ ഇഷ്ടപ്പെടാതിരിക്കുന്ന ഗണികയ്ക്കു ഭോഗദ്രവ്യത്തിന്റെ ഇരട്ടി ദണ്ഡം. വസതിഭോഗം(രാത്രി മുഴുവൻ വസിക്കുന്നതിനുള്ള ദ്രവ്യം) വാങ്ങിയിട്ടു വഞ്ചിക്കുന്നവൾ,വ്യാധിയോ മറ്റങു പുരുഷദോഷമോ ഉണ്ടായിട്ടില്ലാത്ത പക്ഷം,വാങ്ങിയതിന്റെ എട്ടിരട്ടി ദണ്ഡം കൊടുക്കണം.ഗണിക പുരുഷനെ കൊന്നാൽ അവളെ ചിതാപ്രതാപം(ആ പുരുഷന്റെ ചിതയിലിട്ടു ചുടുക) ചെയ്തോ, വെള്ളത്തിൽ മുക്കിക്കൊല്ലുകയോ ചെയ്യണം.
          ഗണികയുടെ ആഭരണമോ, ധനമോ, ഭോഗദ്രവ്യമോ അപഹരിക്കുന്ന പുരുഷന് അപഹരിച്ചതിന്റെ എട്ടിരട്ടി ദണ്ഡം. തന്റെ ഭോഗദ്രവ്യവും ആയതിയും ഇന്നതെന്നും, തന്നോടുകൂടി വസിച്ച പുരുഷൻ ഇന്നവനെ ന്നും ഗണിക അധ്യക്ഷനെ അറിയിക്കണം.
           ഇപ്പറഞ്ഞതുകൊണ്ടു തന്നെ നടൻ, നർത്തകൻ,ഗായകൻ,വാദകൻ,വാഗ്ജീവനൻ,കുശീലവൻ,പ്ലവകൻ(ഞാണിന്മേൽക്കളിക്കാരൻ)സൗഭികൻ(ഐന്ദ്രജാലികൻ) ചാരണൻ എന്നിവരുടേയും സ്ത്രീവ്യവഹാരികളുടേയും സ്ത്രീകളേയും ഗൂഢാജീവകളായ സ്ത്രീകളേയും പറഞ്ഞുകഴിഞ്ഞു.
            അവരുടെ(നടനർത്തകാദികളുടെ) സംഘം ദേശാന്തരത്തുനിന്നു വന്നാൽ അഞ്ചുപണം പ്രേക്ഷാവേതനം(വിദ്യ പ്രദർശിപ്പിക്കുന്നതിനുള്ള വേതനം) അടയ്ക്കണം.
            രൂപാജീവകൾ(ഗണികകൾ) എല്ലാവരും തങ്ങളുടെ ഒരു ദിവസത്തെ ഭോഗദ്രവ്യത്തിന്റെ ഇരട്ടി മാസം തോറും രാജാവിനു കോടുക്കണം.
            ഗണികകൾ, ദാസികൾ, രംഗോപജീവിനികൾ എ
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/217&oldid=153496" എന്ന താളിൽനിന്ന് ശേഖരിച്ചത്