വജ്രസൂചി/രണ്ടാം ഭാഗം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
വജ്രസൂചി

രചന:ഹെർമ്മൻ ഗുണ്ടർട്ട്


[ 389 ] രണ്ടാം ഭാഗം

മാതൃകകൾ [ 391 ] ഗീതങ്ങൾ

100.

Mangalore Mission Press

1842 [ 393 ] ഗീതങ്ങൾ

൧ ദൈവംസ്നെഹമൂലംആം
നല്ലകാഴ്ചകൾഎല്ലാം
വെളിച്ചപ്പിതാവിനാൽ
ഞങ്ങൾമെൽവരുന്നതാൽ

൨ യെശുനിന്റെസ്നെഹത്തെ
ഞങ്ങളൊളംനീട്ടുകെ
സൎപ്പവാക്കിൻവിഷംനാം
നിന്നെകൊണ്ടകളയാം

൩ സാത്താൻഞങ്ങളിൽമെയ്മെൽ
ആക്കിയകയിന്യചെൽ
വെരുടൻപറിക്കെണം
യെശുനിന്റെമരണം

൪ ലൊകക്കാരുംദ്വെഷിക്കിൽ
ആബെലിന്റെമനസ്സിൽ
നില്പാറാക്കിഞങ്ങളെ
സ്നെഹരാജ്യത്താക്കുകെ

൧ ജീവപ്രഭുവെ [ 394 ] ഭുലയത്തിലെ
വൈകുംആദംജാതിക്കായ
ദൈവജീവനുറവായ
രക്ഷിതാനീയെ
ജീവപ്രഭുവെ

൨ എന്നെസ്നെഹിക്കിൽ
ചൊരമൃത്യുവിൽ
പ്രൊക്ഷിച്ചിട്ടുശാപത്തിന്നു
മൊക്ഷംവരുത്തെണ്ടതിന്നു
ശാപമായിട്ടെ
എന്നെ രക്ഷിച്ചെ

൩ ആസ്തിമുഷ്കുയിർ
നാസ്തിനിന്റെതിർ
ശുചിഇല്ലഭുസംസാരെ
രുചിയില്ലലൊകാചാരെ
ഞാൻഉടന്തടി
എറിയാൽമതി

൧ വമ്പുള്ള വെള്ള നാശത്താൽ
മുമ്പുള്ളസൃഷ്ടിപൊയതാൽ
വിനാശംജീവനാരംഭം
എന്നൊൎപ്പിച്ചു പ്രാവിൻദളം

൨ കൃഷ്ഠിങ്കൽ സ്നാനത്തുദകം [ 395 ] തുടച്ചിടുംമനൊമലം
ദൃഷ്ടിക്കെകാഗ്രംഉണ്ടായാൽ
ഇലയെകാട്ടുംപ്രാവിൻകാൽ

൩ ആരൊന്റെവടിയിൻതളിർ
മരിച്ചതിന്നുപുത്തുയിർ
അനുജന്മാർമാജ്യെഷ്ട്നും
അനുഭവത്താൽജീവിക്കും

൪ വെറൊരത്യാഗ്രഹമുണ്ടെ
നിന്റഗ്നിയാൽസദാത്മനെ
മനുഷ്യഭൂചരാചരം
എല്ലാം ശുദ്ധീകരിക്കെണം

൧ ആകാശവില്ല നൊക്കിയാൽ
മനസ്സന്തൊഷിക്കും
നരൎക്കപൂവൎണ്ണത്താൽ
ദൈവമ്പെകാണിക്കും

൨ ദയാപരന്റെ ദൃഷ്ടിയിൽ
അഭീഷ്ടംആംഇപ്പാർ
ഒഴിപ്പിക്കുംആപച്ചവിൽ
മിന്നൽമുഴക്കംകാർ

൩ പരത്തിൽഒർസിംഹാസനം
പൊൻവില്ലുംഉണ്ടല്ലൊ
വിശ്രാമംശാന്തിആനന്ദം [ 396 ] തരാതിരിക്കുമൊ

൧ ഭൂമിയുംആകാശവും
അതിലുള്ളസൈന്യവും
സ്നെഹബുദ്ധിശക്തിക്കെ
സാക്ഷിയായിനില്ക്കുന്നുണ്ടെ

൨ പാപമറ്റലൊകത്തുൾ
ഒളിയൊടുമുണ്ടിരുൾ
ദൈവശബ്ദംകെൾപ്പാറായി
വഞ്ചിച്ചങ്ങുംസൎപ്പവായി

൩ പുനൎഭൂർഭൂമിയിൽ
സ്നെഹക്കുറിപച്ചവിൽ
ഗുണദൊഷാൽനിത്യപൊർ
ചാവുകൊണ്ടജീവിപ്പൊർ

൪ മൂന്നാംലൊകംകണ്ടതാർ
പൂകുന്നൊർവിശുദ്ധന്മാർ
സത്യദൈവത്തിന്നുടൽ
നിത്യംസഷ്ടിക്കുംപകൽ

൧ കരുണജ്യൊതിയായ
യെശുമഹീയഹെ
മനുഷ്യജീവനായ
ഉയൎന്നന‍ാഥനെ [ 397 ] എൻപാപത്തെക്ഷമിച്ചു
സന്തൊഷത്തെകൊടു
വ്യസനവുംത്യജിച്ചു
കനിവിനൊടിരു

൨ പിതാവെഉദ്ധരിച്ചു
അകൃത്യംഒക്കെയും
ഞാൻമനസ്സിൽവിധിച്ചു
പകച്ചു വിടവും
എൻഉള്ളിൽനിന്റെവാക്കു
രഹസ്യവുമെ ല്ലാം
നില്പിച്ചുവെപ്പാറാക്കു
എന്നാൽ സുഖമുണ്ടാം

൧ പരമണ്ഡലത്തിലുള്ള
തെജസ്സെൻപ്രതീക്ഷയാം
യെശുഎന്നുംകനിവുള്ള
രാജാവെന്റെധനമാം
കൺകാണാതെ
മനസ്സിന്നുറപ്പുണ്ടെ

൨ ലൊകസൌഖ്യമായിഭവിക്കും
നൂറവൽസവത്തിലും
ക്രിസ്തുവൊടെസഞ്ചരിക്കും [ 398 ] ഒരുനാളുംനെരവും
എറെനല്ലൂ
നീവന്നാലുംരാജാവെ

൩ ദാഹംതീൎക്കുവാൻനദിക്കു
ഒടിപൊംതളൎന്നമാൻ
ദാഹമുണ്ടെടൊഎനിക്കു
ശക്തിപൊരഒടുവാൻ
തൃപ്തിയാക്കി
എന്നെകൂട്ടികൊള്ളുകെ

൧ ലൊകമെമനസ്സുടൻ
നിന്നെഞാൻവെറുക്കുന്നെൻ
യെശുവെനൊക്കാഞ്ഞതു
നിൻചിരിപ്പാൽവന്നതു

൨ കഷ്ടം ഞാൻത്യജിച്ചതെ
ദൈവആട്ടുകുട്ടിയെ
എന്നന്യാവിധിനാൾ
ദുഃഖിച്ചാൎക്കുംഎത്രെയാൾ

൩ സ്തുതിച്ചിട്ടുഞാനപ്പൊൾ
അബ്ബ എന്നെകെറ്റിക്കൊൾ
ഞാനും നിന്റെ പുത്രനും
ഒരാത്മാവും ദെഹവും [ 399 ] ൪ എന്നപ്രാൎത്ഥിച്ചാൽമതി
ചൊദിക്കുംസഭാപതി
ആത്മാസാക്ഷിപറയും
അച്ചൻ തീൎച്ചയരുളും

൧ ഞാൻദൂരത്തുകണ്ടിട്ട
നിന്റെസിംഹാസനം
ൟലൊകമായാവിട്ട
അങ്ങുള്ളപ്പട്ടണം
ആവീഥിയൂടെസ്വൎണ്ണം
ആരത്നതെജസ്സും
മതിലുംനല്ലവൎണ്ണം
ഇപ്പൊൾഅന്വെഷിക്കും

൨ ക്ഷമിച്ചുകൈയ്യിലെറ്റൂ
ഉഴന്നയാടുപൊൽ
അങ്ങൊട്ടെന്നെകരെറ്റൂ
താഗൊപനിന്റെകൊൽ
പതുക്കവെനടക്കാം
നെരംവരുമെല്ലെ
തൃകൈയിനാൽകടക്കാം
മൃത്യു നീ എവിടെ

൧൦ [ 400 ] ൧ അഹൊഎല്ലാജനങ്ങൾക്കും
ഉണ്ടാക്കുംസുഖഭാഗ്യവും
ഉണൎത്തിച്ചാനന്ദമുടൻ
ഒംൎദെവസുവിശെഷകൻ

൨ മശിയാ ദാവീദൂരിലെ
ജനിച്ചതാൽ സന്തൊഷിക്കെ
ഭൂചക്രത്തെല്ലാജാതിക്കാർ
ൟശിശുവിനെനൊക്കുവാർ

൩ ക്ഷണത്തിൽതെടിനൊക്കുക
ഭൂലൊകത്തിലിറങ്ങിയ
ആദൈവലൊകത്തുത്ഭവൻ
ദുൎവ്വസ്ത്രത്തെഉടുത്തവൻ

൪ അയ്യൊ നൽവസ്ത്രരാജസം
ലൌകികകണ്ണിന്നാവശ്യം
അതുകുടാതെഭൂവിൽആർ
ൟരക്ഷിതാവെകൈകൊൾ്വാർ

൧൧

൧ യെസുവെനീവന്നെ
എൻ സന്തൊഷംതന്നെ
നീഎൻആനന്ദം
മനസ്സനാൾതൊറും
നിങ്കൽനിന്നകൊരും [ 401 ] നിത്യഅമൃതം
നീവിട്ടാൽ
ലൊകാസ്തിയാൽ
ഞാൻസ്വൎണ്ണാദിപ്രാപിച്ചിടും
എനിക്കെന്തസൌഖ്യംകിട്ടും

൨ ലൊകത്തലങ്കാരം
നീ എനിക്ക ഭാരം
എന്നെവിട്ടുപൊ
ലൊകാദായംനഷ്ടം
ക്രൂശിൽവെച്ചകഷ്ടം
ലാഭമല്ലയൊ
നിന്നെക്കാൾ
ആർരക്ഷയ്ക്കാൾ
യുദ്ധത്തിൽ ഞാൻ നിന്നെപാടും
സിദ്ധരുൾ നിന്നെകൊണ്ടാടും

൧൨

൧ ആയെസുആത്മവൈദ്യനെ
മനസ്സിൻ രൊഗം നീക്കുകെ
ദീനങ്ങൾഎണ്ണി കൂടുമൊ
സൎവ്വൌഷധം നിൻചൊൽഗുരൊ

൨ ഞാൻ കുഷ്ഠരൊഗിഎൻവിളി
തൊടാതിരുതീണ്ടാതിരി [ 402 ] എന്നാലുംനിന്നെകണ്ടു നാം
തൊടെണം എന്നപ്രാൎത്ഥിക്കാം

൩ മുടന്തനായ്ക്കിടക്കുന്നെൻ
നടപ്പാൻചൊന്നാൽഒടുവെൻ
ഞാൻകുരുടൻപ്രകാശംനീ
നിന്നാലെഞാൻസുലൊചനീ

൪ ഞാൻചെവിടൻ നി ദൈവച്ചൊൽ
അനുസരിചുവന്നപ്പൊൽ
എൻചെവിനല്ലവിത്തിന്നു
തുറന്നാൽഎത്രനല്ലതു

൫ ഞാൻഊമയൻനീവാൎത്തയാം
ഗ്രഹിച്ചവചനംഎല്ലാം
കരുത്തിനൊടറിയിപ്പാൻ
നീകല്പിച്ചാൽപ്രസംഗിഞാൻ

൧൩

൧ കൎത്താബലിക്കൊരാടു
താൻനൊക്കും എന്നിതി
പണ്ടിസ്രീയെല്യനാടു
പരന്നസംഗതി
അതിന്നായൊരച്ചാരം
മൊറിയ്യാപൎവ്വതം
അതിൽവാഗ്ദത്തസാരം [ 403 ] അറിഞ്ഞിട്ടാബ്രാഹാം

൨ ഒർപുത്രനാടുരൂപം
മലയിൽകെറിയാൽ
പിതാവാളഗ്നിധൂപം
എടുത്തുകൊണ്ടന്നാൻ
ഇവന്റെനിത്യപ്രീതി
മൃത്യുവിൽചാകുമൊ
ചത്തൊനെദെവനീതി
കുഴിയിൽവിടുമൊ

൩ സദ്രക്ഷിതാകിഴിഞ്ഞു
നൃമാംസരക്തത്തിൽ
ആദാമ്യനായികഴിഞ്ഞു
ഉറങ്ങിപൊടിയിൽ
ഇപ്പൊൾരണ്ടാമത്താദം
നമുക്കുതലയാം
അവന്റെശക്തപാദം
ദുഷ്ഠ്നെചവിട്ടാം

൧൪

൧ പകുത്തിട്ടുള്ളസ്നെഹമെ
കൎത്താവിന്നിഷ്ടമൊ
ഒരാദിത്യനീഭുമിക്കെ
നിണക്കരണ്ടുണ്ടൊ [ 404 ] ൨ നീയെസുവിന്നഭാൎയ്യയായി
ഇരിപ്പാനിഛ്ശിക്കിൽ
ഇഛ്ശിക്കത്തക്കതെന്തുണ്ടായി
ൟലൊകസ്നെഹത്തിൽ

൩ നിൻപാപംഎല്ലാംമൂടുവാൻ
തൻരക്തംവീണിതു
മനസ്സുുപുതുതാക്കുവാൻ
തൻവാക്കുനെരിട്ടു

൪ മനസ്സിനെനീകാത്തകൊൾ
എകന്നതുക്കൊടു
അവനുംതന്നെതാനപ്പൊൾ
കൊടുക്കുംനിണക്കു

൧൫

൧ ജീവനാഥൻക്രൂശിൽതന്റെ
ശത്രുക്കൾക്കവെണ്ടിയും
പ്രാൎത്ഥിച്ചിട്ടദുസ്സത്താന്റെ
ചാവുംചാവിൽതടവും
ആയിമരിച്ചു
ഹല്ലസൂയാവന്ദനം

൨ ചെയ്വതിന്നതെന്നറിഞ്ഞു
കൂടനിന്നെകൊല്ലുന്നൊർ
പാപംഒക്കെയുംവെടിഞ്ഞു [ 405 ] കൂടനിന്നെവിടുന്നൊർ
നിന്നെകൊന്നെൻ
എന്നെജിവിപ്പിക്കെണം

൩ നിന്നെ ഞാൻ മറന്നവിട്ടാൽ
എന്നെ നീ മറക്കല്ലെ
ഞാൻ നിണക്കലമ്പലിട്ടാൽ
ഭാഗ്യംനീതരെണമെ
നീമെടിച്ച
ലൊകം നിന്റെതാകെണം

൧൬

൧ യൊൎദാനിൽമുങ്ങി വന്നിതാ
പാപിഷ്ടർ ഒരൊവൎഗ്ഗം
മദ്ധ്യെനില്ക്കുന്നുരക്ഷിതാ
എന്തിന്നാൻ ഈസംസൎഗ്ഗം
അവൎക്ക എത്രമലമൊ
അയൊഗ്യ മൊഹപാപമൊ
ഇവന്നത്രെയുംപുണ്യം

൨ ഇവങ്കൽ എന്തഴുക്കെല്ലാം
കഴുകും ജലസ്നാനം
അഴുക്കു ലൊകപാപമാം
അതിന്നായി ദിവ്യജ്ഞാനം
ജനിച്ചിട്ടാണ്ടുമുപ്പതാം [ 406 ] ശുദ്ധാത്മാവാൽ ലഭിച്ചതാം
രാജാചാൎയ്യാഭിഷെകം

൩ പ്രവൃത്തിസ്ഥാനങ്ങളിലും
ഒന്നാം ക്രിസ്തുപ്രവൃത്തി
എക്കല്പനെക്കുംആശെക്കും
ഇപ്പെരിനാൽനിവൃത്തി
തികഞ്ഞുചെലാസ്നാനവും
പ്രവൃത്തിയുംനിവൃത്തിയും
നിന്നാൽഎല്ലാൎക്കും ക്രീസ്തെ

൧൭

൧ ഒന്നുമാത്രമെ ആവശ്യം
ഒന്നന്വെഷിപ്പാനുണ്ടെ
ലൊകമായാആത്മാലസ്യം
അത്തെ തെറ്റിക്കരുതെ
പ്രപഞ്ചഗുണങ്ങൾ്ക്ക എത്രെ പ്രകാശം
മിനുക്കവും ചായയും അത്രെയുംനാശം
എല്ലാറ്റെയുംവിട്ടു കടക്കയിൽനാം
ഒർ ജീവകിരീടം എടുത്തുകൊള്ളാം

൨ അപ്രകാരം യെശുകാക്കൽ
കുത്തിരുന്നുമറിയാ
വീട്ടുകാൎയ്യം തീനുണ്ടാക്കൽ
ഒട്ടും ചിത്തത്തിൽവരാ [ 407 ] തിന്നെണ്ടതിന്നല്ല താൻ തൃപ്തിവരുത്താൻ
ഈപുരുഷൻ ഇന്നു ബെതാന്യയടുഞാൻ
എടുത്തുവിലക്കിയസദ്യയിതെ
ആവൊളംഭുജിക്കും എന്നൊൎത്തതത്രെ

൩ ധീരവീരന്മാരൊതെടി
യെശുതൻപ്രയാണത്തിൽ
ഭാൎയ്യയെമരിച്ചുനെടി
കൈക്കൊണ്ടാൻ ആ ഞായറ്റിൽ
ശ്രമിച്ചുനശിച്ചുബലാല്പൊരുതൊടി
കാണെണംഎന്നിട്ടുംകാണാത്തവർകൊടി
ഥൊമാസുടെ ബുദ്ധിശിമൊനുടെവാൾ
എത്താത്തതിൽഎത്തി ആ മഗ്ദലനാൾ

൪ യെശുകണ്ണെനൊക്കും ദൃഷ്ടി
യെശുചൊൽപുകും ചെവി
ഈവിധത്താൽപുതുസൃഷ്ടി
ആൎക്കും എളുതാം ഭുവി
ഖരൂബസരാഫ്യർ ഭൂമിക്കുംരഹസ്യം
ഒർപൈതലിന്നായ്പരമാൎച്ച പരസ്യം
മനുഷ്യന്നു സ്വൎഗ്ഗത്തിൽ എറിവരാ
കയറ്റും ഇറങ്ങിയൊൻ ഹല്ലലുയാ

൧൮

൧ നല്ല ഒൎമ്മയായുണൎന്ന
[ 408 ] ബൊധംകൊള്ളുമനസ്സെ
വാക്കുംശ്രദ്ധയും കലൎന്ന
കെട്ടുകൊള്ളെന്നുള്ളമെ
മറ്റെതൊക്കെയും മറന്നാൽ
എന്തുനഷ്ടംനെരിടും
നീ ഇതിന്നുചെവിതന്നാൽ
നിത്യലാഭം പ്രാപിക്കും

൨ ആജ്ഞയല്ല ന്യായംഅല്ല
യെശു ചൊന്നവചനം
ആശ്വസിപ്പിക്കുന്നതല്ല
വൎത്തമാനവിവരം
ഭാരംപെറി നടപ്പൊരും
ദീനപ്പെടുന്നൊരുമായി
ജീവനീർ യഥെഷ്ടംകൊരും
സൌജന്യാൽപറിക്കുംകായി

൩ പച്ചവെള്ളമൊ സമുദ്രം
കായെമുട്ടം വില്ക്കുക്കുമൊ
സ്വൎഗ്ഗത്തൊകയറ്റും ക്ഷുദ്രം
സാത്താൻ ആശതീൎക്കുമൊ
തീനല്ലാത്തിന്നുവല്ലി
നീരല്ലാതിന്നു പൊൻ
നീട്ടിയാൽ ഭൊഷത്വംഅല്ലി [ 409 ] ക്രിസ്തെവാങ്ങും അറിവൊൻ

൧൯

൧ യെശു നിന്നെതാ
എന്നെ വാങ്ങിവാ
പാപസൂക്ഷ്മം-പാപസ്ഥൂലം
എങ്കലുള്ള ദൊഷമൂലം
നീ പറിച്ചിട്ടാൽ
വന്ദിതനെന്നാൽ

൨ നീ സമീപത്തിൽ
നിലനില്ക്കയിൽ
നിന്റെ കൺരാഗാദിനാശം
മണ്ണിൽനിന്നിഴെക്കും പാശം
അതിപ്പൊൾ നമ്മെ
ഉയൎത്തണമെ

൨൦

൧ സീനായ്മലയ്ക്കു യഹൊവാ
കാർമെഘത്തുള്ളിറങ്ങി
അശുദ്ധരഞ്ചുവാനിതാ
ഇരിട്ടിൽ തീവിളങ്ങി
നിൻ ദെവത്തെനീസ്നെഹിച്ചാൽ
അനുഗ്രഹമുണ്ടല്ലാഞ്ഞാൽ
നീ ശാപത്തുൾഅടങ്ങി [ 410 ] ൨ ഇരുൾജയിച്ചതാരെന്നാൽ
പ്രമാണമല്ലാ സ്നെഹം
സ്വർഗ്ഗാഗ്നി ജ്യൊതിശക്തിയാൽ
നിറഞ്ഞശിഷ്യഗെഹം
അപ്പൊൾസ്തുതികെൾ‌്പാനുണ്ടായി
നൽക്രിയഎറെകാണ്മാനായി
സഭാആത്മാവിൻദെഹം

൩ തൃദെഹത്തിൽഒരസ്ഥിയും
ഒടിപ്പാൻപാടില്ലാഞ്ഞൂ
ഒടിഞ്ഞിപ്പൊൾഉൾപുറവും
ആ വാക്യംതെഞ്ഞു-മാഞ്ഞു
നീ പുതുപെന്തകൊസ്തെതാ
നാനാവരങ്ങൾ എകാത്മാ
നിൻനാമത്തിൽനാം ചാഞ്ഞു

൨൧

൧ നഗ്നൻഞാൻ പിറന്നവന്നു
നഗ്നനുംപൊയ്പിടും
യാ:വിളിക്കുമന്നു
ൟച്ചഇന്നലെപറന്നു
ഇന്നത്രെ ചത്തതെ
എന്നെക്കാളും നന്നു

൨ മാംസംആത്മാവെ ഒഴിച്ച [ 411 ] ശാപത്താൽചാകയാൽ
നിത്യംഞാൻനശിച്ച
എന്നെ വെഗം ജീവിപ്പിച്ച
നിത്യാത്മാ ഇങ്ങുവാ
ക്രിസ്തല്ലൊ മരിച്ച

൨൨

൧ ദിവ്യരക്തം നീ പടച്ചശാന്തി
ശിഷ്യരിൽ മറക്കുമാർ
എങ്കിലുംകൃതജ്ഞരായി ശുഷ്കാന്തി
കാട്ടിസെവിക്കുന്നതാർ
അല്ലയൊ ൟആത്മാഹാരം
പാട്ടുപൊൻമധുരസാരം
ഞങ്ങളിൽദിനംദിനം
നീ പ്രകാശിപ്പിക്കെണം

൨ മനസ്സിങ്കൽപുക്കപാപരൊഗം
ഒക്കെ ആട്ടിക്കളവാൻ
ക്രൂശിമെൽമെടിച്ചസ്വർഗ്ഗഭൊഗം
രുചിക്കാണിക്കെ ഭവാൻ
രക്തംപൂണ്ടാ ബലിപീഠം
അഞ്ചമുറിമുൾകിരീടം
ഇപ്പൊൾ ചാകുന്നെരത്തും
കാട്ടിയാൽ ഗുണംവരും [ 413 ] മതപരീക്ഷ

കെരളഗീതം

ഒന്നാംഖണ്ഡം

തലശ്ശെരിയിലെഛാപിതം

൧൮൫൫

(വില ൧൦ അണ) [ 414 ] "Religious Examination"

"A Kerala Poem, Part One"

Tellicherry 1855

[examines the essence of Hindu philosophy,
and the essence of Christian philosophy.
Possibly by H. Gundert] [ 415 ] ശ്രീപരമെശ്വരൊജയതി

പണ്ഡിതമണ്ഡിതയായിവിളങ്ങുന്നുപണ്ഡ്യജനങ്ങളുണ്ടെണ്ണമില്ലാ
തൊളം— പുത്തൻപുരകളുണ്ടുത്തുംഗമായിട്ടുഇങ്ങിനെയുള്ളൊരുകാ
ശിയിലുണ്ടായി— വെദവിദ്വാനെന്നപെരായപണ്ഡിതൻശാസ്ത്ര
ങ്ങൾശിക്ഷയിൽശിക്ഷിച്ചിരിക്കുന്നൊൻ— ശീലവാൻസത്യവാൻ
ധീരനുംഎത്രയുംപക്ഷാപക്ഷങ്ങളുംപക്ഷെഅവനില്ല— നല്ല
തുംതീയതുംനെരെവിഭാഗിക്കുംഇങ്ങിനെയുള്ളൊരുവെദവിദ്വാ
നഥ— കാലെവസന്തെവിധിച്ചവണ്ണംതന്നെസ്നാനാദികൎമ്മങ്ങൾചെ
യ്തിട്ടനന്തരം— ഗംഗാതെടെനല്ലരയാലുടെ കീഴിൽ ചെന്നുവസിച്ചുമ
രുത്തിനെസെവിച്ചു—

സത്യാൎത്ഥിഎന്നൊരുസജ്ജനമുണ്ടന്നു കാശിയിൽകൃത്യങ്ങ
ളൊടെവസിക്കുന്നു— പശ്ചിമദിശ്യൽപരിചയമുള്ളവൻ നാനാമത
ങ്ങളെ ചേണാൎന്നറിഞ്ഞവൻ— ധാൎമ്മികനാകയുമുണ്ടവൻകെവലം
ജാഹ്നവീതീരത്തിൽചെന്നൊരുനാളവൻ— വെദവിദ്വാനെഉ
പാഗമിച്ചാദരാൽ സജ്ജനം ഇജ്ജനമെന്നുബൊധിച്ചിട്ടു— നല്ലവി
നീതിപൂൎവ്വംഅഭിവന്ദിച്ചാൻ— നാനാകഥകളുംനാനാവിചാര
വും— ഒന്നായുരുകൂടിയുള്ളൊരുവാക്കുകൾ തമ്മിൽരൊതരം
ചൊന്നൊരനന്തരം— വിദ്വാന്മാരായൊരിരിവരവർകളും
ഉത്തമമാംപുരുഷാൎത്ഥത്തിലിഛ്ശുക്കൾ— തത്വത്തെഉദ്ദെശിച്ചൊ
രൊന്നുചൊല്ലിനാർ നല്പൊരുളെയവർചിന്തനംചെയ്തിട്ടു— ഭിന്ന
മാൎഗ്ഗങ്ങളെആശ്രിച്ചുതൎക്കിച്ചു ഞാനവയൊക്കെയുംകെട്ടുവിശെ
ഷങ്ങൾ— വിസ്തരിച്ചിന്നുതെളിവായിചൊല്ലുവൻ—

സത്യാൎത്ഥിയാംനരവരൻപിന്നെഇത്തരംഅവനൊടുര
ചെയ്തു— നാനാനല്ലഗുണങ്ങളെകൊണ്ടുനല്ലൊരിലിഹമുമ്പുള്ള
നിന്റെ— കീൎത്തികെട്ടുതെളിഞ്ഞിതുമുമ്പെഇമ്പംവന്നുനിൻസംഗ
തിയാലെ— നിന്റെ നാട്ടിലെശാസ്ത്രത്തിന്നൊക്കെനീമറുകരക [ 416 ] ണ്ടെന്നുകെട്ടു— നിന്റെവിദ്യെടെവിസ്തരമിപ്പൊൾകെൾ്പാനി
ഛ്ശ വളരുന്നിനിക്ക—

വെദവിദ്വാൻഅവനൊടുചൊന്നാൻവെദജ്ഞൊത്ത
മകെട്ടാലുമെങ്കിൽ— ഈനാട്ടിൽനടപ്പുള്ളൊരു വിദ്യഎല്ലാംഞാ
ൻപണിപ്പെട്ടുപഠിച്ചു— ദെവന്മാരെചരിത്രങ്ങളെല്ലാം യാ
തൊന്നുകൊണ്ടുഞാൻ അറിഞ്ഞീടും— അഷ്ടാദശപുരാണങ്ങ
ൾഎന്നിഇതിഹാസങ്ങളെയുംപഠിച്ചെൻ— ഇക്കണ്ടവിഷയ
ങ്ങടെയല്പസാരത്തെഗ്രഹിച്ചിന്നുപരനെ— ധ്യാനിച്ചുള്ളൊ
രിനിക്കിതാവന്നുവെദാന്തത്തിലഭിരുചിപാരം— ഈശാസ്ത്ര
ത്തിലെ ബ്രഹ്മവിജ്ഞാനംശിക്ഷയൊടെപറഞ്ഞുകിടപ്പു—
ജ്ഞാനമാകുംവഴിയൂടെ ചെന്നാൽ മുക്തിഎന്നൊരുലക്ഷ്യത്തി
ൽഎത്തും—

സത്യാൎത്ഥിയതിനുത്തരംചൊന്നാൻഐഹികത്തിനു
സാരമില്ലെന്നു— സത്യമായിപറഞ്ഞതിൽഉണ്ടീഎന്റെസമ്മ
തം കൂടെയറിക— ശെഷംഞാനത്തിൽഈശ്വരജ്ഞാനം
നല്ലതെന്നുതൊന്നുന്നതെനിക്കും— മറ്റുള്ളപുരുഷാൎത്ഥങ്ങ
ളിലെമുറ്റുംവൈരംരുചിക്കുന്നിനിക്കു— ജ്ഞാനത്തിന്റെ
നിരൂപണത്തിങ്കൽജ്ഞാതമാംനിൻപ്രമാണംപറക— ശാ
സ്ത്രം ഒന്നു പ്രമാണമല്ലായ്കിൽഈശ്വരജ്ഞാനംഉറെക്കുന്നതില്ല—
ആകയാലീശാസ്ത്രങ്ങളിൽഏതുമൂലശാസ്ത്രംഎന്നൊൎക്കുകനല്ലൂ—
മുഖ്യമായ്പലശാസ്ത്രങ്ങളുണ്ടുഭാരതമായഖണ്ഡെനടപ്പു— പ്രാ
മാണ്യമതിനുള്ളതുവിദ്വാൻഎങ്ങനെതെളിയിക്കുന്നുചൊ
ൽക—

വെദവിദ്വാൻപറഞ്ഞുതദാനീംവെദാദിസൎവ്വശാസ്ത്ര
ങ്ങളല്ലൊ— ബ്രഹ്മാവിന്റെമുഖത്തിങ്കൽനിന്നുവന്നുവെന്നുപു
രാണപ്രസിദ്ധം— *ഭാഗവതമാംശാസ്ത്രെതൃതീയെസ്കന്ധെദ്വാ [ 417 ] ദശൊദ്ധ്യായെപ്രമാണം— ചൊല്ലാമില്ലൊരുസംശയംതെല്ലും
ചൊല്ലാൎന്നഭവാൻകെട്ടാലുമെങ്കിൽ— പണ്ടെപൊലെഞാൻലൊ
കങ്ങളിപ്പൊളുണ്ടാക്കീടുന്നതെങ്ങിനെഎന്നു— ചിന്തപൂണ്ടവിധി
മുഖംനാലിൽനിന്നുനാലുവെദങ്ങളൊരുനാൾ— ഉണ്ടായിഋഗ്യജു
സ്സാമമന്യമിങ്ങലമറ്റൊരഥൎവ്വവുമെവം— യൊഗംയാഗംസ്തുതി
പ്രായശ്ചിത്തംഎന്നിവറ്റെജനിപ്പിച്ചുവെന്നു— വ്യാസൻത
ന്നെപറഞ്ഞിരിക്കുന്നുവെറെഭാഗവതത്തിലൊരെടം— എല്ലാംകാ
ണുന്നവസ്തുവായിട്ടുംഉല്ലാസെനെതിഹാസപുരാണം— അഞ്ചാ
തെയഞ്ചുതുണ്ഡങ്ങളെകൊണ്ടഞ്ചാമതൊരുവെദമതാ
യും— ഈശ്വരനിഹനിൎമ്മിച്ചുവെന്നുകാശിവാസഞാൻകെട്ടി
രിക്കുന്നു— അങ്ങിനെയുള്ളശാസ്ത്രപ്രമാണെഎങ്ങിനെസ
ഖൈശങ്കഭവിക്കും—

ശാസ്ത്രൊല്പത്തിയെഇത്തരം കെട്ടുസത്യാൎത്ഥിനരനുത്ത
രംചൊന്നാൻ— രണ്ടുപെർതമ്മിലുള്ളൊരുവാദെഅന്യസാക്ഷി
കൂടാതെമനീഷി— താൎക്കികന്മാരിരിവരുംചൊന്നസാക്ഷിവി
ശ്വസിച്ചീടുകയില്ല— അങ്ങിനെതന്നെയല്ലയൊവിദ്വൻശാ
സ്ത്രൊക്തിയെയൊഴിച്ചിഹമുറ്റും— മറ്റുവെണംപ്രമാണം
വിശെഷാൽകുറ്റമറ്റുമറുക്കാതെചൊല്ക— ശാസ്ത്രംതെല്ലും
പ്രമാണമെല്ലെന്നുചൊല്ലീടുന്നൊരുബൌദ്ധാദികളിൽ— ഉ
ണ്ടാകുന്നൊരുസംശയജാലം വെദപാരഗരായജനങ്ങൾ—
എങ്ങിനെയുള്ളയുക്തികൾകൊണ്ടുതള്ളുന്നുള്ളംതെളിയുമാ [ 418 ] റെന്നു—

വെദവിദ്വാൻപറഞ്ഞുതദാനീംവൈദികനായസത്യാൎത്ഥി
യൊടു— ഇത്രൊടംനടക്കുന്നുവിടാതെപട്ടാങ്ങയിഹകെട്ടൊരു
വെദം— വെദകൎത്താവിവനെന്നുലൊകെഏകമാനുഷൻപൊ
ലുമില്ലത്രെ— മാനുഷങ്കന്നുവെദജനനംനൂനമില്ലെന്നുനിശ്ച
യിച്ചുള്ളൂ— വിദ്വാന്മാരാംജനങ്ങൾവിചാരംവെദംവെധാവിൽനി
ന്നുള്ളുവെന്നു— ലൌകികങ്ങളായുള്ളവൃത്തങ്ങൾവെദത്തിങ്ക
ലൊരെടത്തിദാനീം— ചൊല്ലുന്നുണ്ടതുകൊണ്ടൊരുഹാനിവെദത്തി
ന്നുടെനിത്യതെക്കില്ല— കാഠകംമുതലായൊരുനല്ലവെദാംശ
ങ്ങൾചിലവയുണ്ടിന്നു— മാനുഷരുടെനാമങ്ങളൊടുകൂടെപാഠക
മായ്നടക്കുന്നു— അങ്ങിനെയുള്ളവെദഖണ്ഡങ്ങൾമൎയ്യാദെക്കൊ
രുസംശയംതെല്ലും— ചൊല്ലുവാനിഹവല്ലഭമില്ലങ്കമല്ലവ
ല്ലതുംചെയ്വാൻ— കെളിപൂണ്ടൊരുമാമുനിപണ്ടുവെദത്തിലൊ
രൊഹരിപഠിച്ചു— ആയംശമമ്മുനിയുടെനാമ്നാകെളിയൊ
ടെനടന്നുവരുന്നു— അങ്ങിനെതന്നെമീമാംസ സൂത്രംനിൎമ്മിച്ചു
ള്ളൊരുജൈമിനിവിപ്രൻ— ഇങ്ങിനെയുള്ളയുക്തികൾകൊ
ണ്ടുസൂചിപ്പിക്കുന്നുവെദപ്രമാണം— *ശബ്ദത്തിന്നുടെനല്പൊരു
ളൊടുഉല്പത്തിയുടെഉൾപൊരുളാകും— ഉച്ചവെദപ്പൊരുളറിവാനാ
യ്മെച്ചമെപണിയെന്നിഹവന്നാൽ— വെദശബ്ദത്തിനുള്ളൊ
രറിവുംപെശലമാമുപദെശജാലം— എന്നീരണ്ടുംപ്രമാണമാക്കീ
ടുംഎന്നിയുമിതുചൊല്ലിപറയാം— വ്യാസൻവ്യാസനംചെയ്യാ [ 419 ] തെയുള്ളവെദങ്ങളിഹമാനുഷാഖ്യാനങ്ങൾ— സത്യമല്ലെന്നുകാണു
കയാലുംശബ്ദംമുമ്പായിരിക്കുകയാലും— നാമംകൊണ്ടുംപറയു
ന്നുഭെദംനാന്മുഖവെദമെന്നിസമസ്തെ— മാനുഷാഖ്യങ്ങളെന്നി
യെവെദംനൂനംശബ്ദസമാനമശെഷം— അങ്ങിനെതന്നെനന്മു
നിമാരാൽബ്രഹ്മാവിന്റെമുഖത്തിങ്കൽനിന്നു— മറ്റതായിങ്ങു
ളവായശാസ്ത്രംമുറ്റുംമറ്റുള്ളശിഷ്യരിൽനല്കി— പണ്ടുപണ്ടെപ
രന്റെമുഖത്തിൽനിന്നുവന്നൊരുശാസ്ത്രങ്ങളെല്ലാം— ദൈവീ
കമെന്നുസ്വീകരിക്കുന്നുഎല്ലാനെരവുംനല്ലജനങ്ങൾ— അങ്ങി
നെതന്നെശ ബ്ദപ്രമാണംകൊണ്ടുനിശ്ചയിച്ചുള്ളൊരുദൈ
വം— നാനാവിദ്യകൾ്ക്കെല്ലാംപ്രമാണംതന്നെഎന്നിഹസിദ്ധി
വരുന്നു— സത്യസമ്പന്നനായസത്യാൎത്ഥിസത്യമായതുസാദരം
ചൊന്നാൻ— ചൊല്ലുന്നൊന്നെന്തധികാരമെന്നുഎത്രൊടംതാ
ൻഅറിയുന്നതില്ല— അത്രൊടമവഞ്ചൊല്ലുന്നവാക്കിൽവിദ്വാ
ന്നെവനുംവിശ്വാസമില്ല— വെദവാദീജനങ്ങളിൽവെച്ചുവി
ദ്വാനായിന്നൊരുവനുംപൊലും— പ്രാണനൊടിഹകാണ്മാനു
മില്ലവെണുന്നൊരുമവരായിരുനു— വമ്പരാമിവരെല്ലാവരും
കെൾമുമ്പെതന്നെമരിച്ചുമുഴുവൻ— പാരമ്പൎയ്യംഅറിയാതെ
പാരിൽ പൂൎവ്വന്മാരുടെതത്വമറിവാൻ— ഉണ്ടാകുന്നില്ലൊരുവ
നുംശക്തിമണ്ടിത്തെണ്ടികഴിക്കുന്നുകാലം— പാരമ്പൎയ്യത്തിലു
ണ്ടുരണ്ടെണ്ണംപാരംനെരുംപൊളിയുമെന്നത്രെ— സജ്ജ
നങ്ങളതിനെഗ്രഹിച്ചുസുജ്ഞാനെനപരീക്ഷിക്കവെണ്ടു—
പണ്ടുപണ്ടെപരന്നവയായുംഇണ്ടലറ്റുതിരണ്ടവയായും—
കല്പിതങ്ങളായുള്ളകഥകൾഇപ്പാരിലല്ലൊഇന്നുംനടപ്പു— എ
ല്ലാമാനുഷന്മാരുടെമാറിൽമല്ലമൊഹമകറ്റുന്നതായി—
മൂഢന്മാരാംജനങ്ങൾ്ക്കിദാനീംഗാഢമാമിപ്രപഞ്ചവിശ്വാസം
— ബുദ്ധിമത്തുക്കളായജനങ്ങൾബുദ്ധികൊണ്ടുവിചാരിച്ച
നെകം— ബൊധിക്കുന്നിഹബാധയൊഴിഞ്ഞബൊധം
കൊണ്ടിതുസത്യമല്ലെന്നു— സത്യസംഭൂതസാരകഥകളിപ്പാ [ 420 ] രിലുളവായിവരുന്നു— എന്നാലങ്ങിനെയുള്ളവറ്റിന്നുംവന്നീ
ടുന്നുവ്യത്യാസംക്രമെണ— മുന്നമാണാറിൽനിറന്നൊഴുകുംനീ
ർനിൎഝരംമലമറ്റതുമൂലം— നിൎമ്മലമെന്നിരിക്കിലുംവെഗാലി
ങ്ങൊഴുകിയൊഴുകിക്രമെണ— ചെറുംമണ്ണും മുതലായതെ
ല്ലാംചെൎന്നുപാരം കലങ്ങിവരുന്നു— അങ്ങിനെതന്നെചൊ
ല്ലുന്നവന്റെനന്മുഖമാംഝരത്തിങ്കൽനിന്നു— നല്ലവയായ്കഥ
കളാകുന്ന ചൊല്ലാൎന്നുള്ളൊരൊഴുക്കുകളിന്നു— അന്യമായ
കഥയിടചെൎന്നുമെല്ലെമെല്ലെപഴുതിലിദാനീം— കല്ലൊലം
പൊലെയുല്ലസിച്ചുള്ളപാതെകെനകലങ്ങുന്നുപാരം— അ
ങ്ങിനെയുള്ളഹെതുവായിട്ടുംഇങ്ങിനിഞാൻപറയുന്നതു
കെൾ— വെദം മുമ്പായിവമ്പിച്ചതെല്ലാംവെലഎന്തിന്നുമാനു
ഷ്യമല്ല— വെധാവിന്റെനിടുവീൎപ്പിൽ നന്നുവെറുവെറായി
വന്നതുതന്നെ— എന്നീദെശെനടക്കുന്നവാദംമന്ദിയാതെമനീ
ഷിയായുള്ള— നിന്നിൽതന്നെവിചാരിച്ചുകൊൾ്വുനെരൊനെ
രെകളവൊഇതെന്നു—

വെദവിദ്വാനാംനരനുംതദാസത്യാൎത്ഥിയൊടുപറഞ്ഞു
— ആദിതുടങ്ങിഇന്നൊളവുമിദ്ദെശെനടന്നുവരുന്ന— പാരമ്പ
ൎയ്യത്തെഞാനാശ്രിക്കുന്നുജ്ഞാനംപരമില്ലതെന്നി— വെ
റായിവല്ലതുംവെത്തിയെങ്കിൽ വെദവിദാംവരചൊല്ക—
സത്യാൎത്ഥിയെന്നനരനുമിതിന്നുത്തരമായുരചെയ്തു— ഇത്രകന
ത്തവിഷയത്തിങ്കലെത്രയുമാവശ്യമല്ലൊ— സത്യമായുള്ളൊ
രു തത്വത്തിന്റെനിശ്ചയമെന്നതുമൂലം— നാം സ്വപക്ഷാഗ്ര
ഹംവിട്ടുസത്യമാരാഞ്ഞുറപ്പിച്ചുകൊൾ്വാൻ— വ്യാപരിക്കെണ
മി ന്നായിഹനാംവിചാരിക്കെണ്ടതെന്തു— ആമതമെല്ലാം
പറയുന്നുഞാനാകിലുമുണ്ടുവൈഷമ്യം— ശ്രദ്ധകെൾ്വാൻഭവാ
നില്ലഎങ്കിലെങ്ങിനെതാല്പൎയ്യമായി— സന്തൊഷമൊടെപ
റയുന്നുഞാൻകാണ്കവൈഷമ്യമിതത്രെ— അങ്ങിനെതന്നെ
ഭവാനും മനം തന്നുവിരവൊടെകെൾ്ക്ക— [ 421 ] പിന്നെയുംവെദവിദ്വാനാംനരൻചൊന്നൊരുവാക്കുര
ചെയ്യാം— യാതൊന്നിനെയിതുമൂലംഭവാൻവ്യാജമെന്നിയുരചെ
യ്യും— ഞാൻ അതുകൊണ്ടുള്ളസൎവ്വവാദെമാനസവെശനംചെയ്തു—
പക്ഷാഗ്രഹത്തെയൊഴിച്ചിന്നുടൻപക്ഷെയെന്നല്ലശ്രവിക്കാം
— നൈയ്യായികവൃത്തികാരൻപണ്ടുയാതൊരുമാൎഗ്ഗെണചൊല്ലി—
ന്യായപുരസ്സരസൂത്രവൃത്തിയിങ്കൽപറഞ്ഞിതവ്വണ്ണം— പണ്ഡിത
ശ്രെഷ്ഠനാം വിശ്വനാഥൻവിശ്വസിക്കപറഞ്ഞീടാം— *നെരറി
വാനിഛ്ശയുള്ളൊരത്രെവാദാധികാരികളെന്നു—

സത്യപരായണസാരനായസത്യാൎത്ഥിതാനുരചെയ്തു— അ
ല്ലയൊവിദ്വൻപറയാമിഹവാദാദിയിങ്കലിദാനീം— കില്ലകലെ
കളവാനിന്നുനാമീശനെപ്രാൎത്ഥിക്കവെണം— എന്നാലവനിന്നു
നമ്മെനല്ലസത്യവാന്മാരാക്കിയിട്ടു— എന്നുമൊരുലയമില്ലാതൊരു
നെരൊടുചെൎക്കയും ചെയ്യും— ഏകനായെന്നുമിരിക്കുന്നൊനെ
ഞങ്ങളെകാത്തുരക്ഷിക്ക— അന്തരഹിതനായുള്ളൊവെനീപി
ന്തുണപാൎക്കിലെങ്ങൾ്ക്കു— അന്തമറ്റൊരറിവിന്നുമിന്നുചന്തമൊടെനീ
ജനനി— അജ്ഞരായ്സത്യാൎത്ഥികളായുള്ളഞങ്ങളെയിന്നൊന്നു
വെണം— നിന്റെകരുണയാകുന്നദൃഷ്ടികൊണ്ടുവിലൊകനം
ചെയ്ക— നെരുടെയന്വെഷണത്തിങ്കൽനീനെരൊടെഞങ്ങ
ൾ്ക്കിദാനീം— സ്വാമിയായുള്ളൊവെചെയ്കനല്ലസഹായമാകുംപ്ര
കാരം— നല്പൊരുളെഗ്രഹിപ്പാനിങ്ങുനിൻനീതിയെപ്രാപിക്ക
യെന്നി— ശക്തരല്ലെതുമിഞങ്ങളിതിപ്രാൎത്ഥനീയൻപരന്നൂനം.

ഞാനഥവാദാദിയിങ്കൽതെല്ലുകില്ലെന്നിമറ്റൊരുവാ
ക്യം— നെരുടെഅന്വെഷണത്തെതൊട്ടുനെരറ്റമാനസയിപ്പൊ
ൾ— നെരിട്ടുചൊല്ലുവാനിഛ്ശിക്കുന്നുനെരെന്നുനെരെധരിക്ക— ലൊ
കത്തിലിന്നുമുഴുവൻലൊകവാസിയായുള്ളജനത്തിൽ— നാനാവി
ധങ്ങളായുള്ള മതഭെദങ്ങൾ കാണയ്വരുന്നു— അങ്ങിനെയു [ 422 ] ള്ളൊരതിങ്കൽ ബുദ്ധിമത്തുക്കളായജനങ്ങൾ— തെല്ലുംകുറയാ
തെയുള്ളപലകാരണത്തെയറിയുന്നു— ഇക്കാരണങ്ങളിൽവെ
ച്ചുമുമ്പെഞാൻഒരു കാരണം ചൊല്ലാം— ഇന്നിഹമാനുഷബു
ദ്ധിയല്പശക്തിയല്ലൊപണ്ടുപണ്ടെ— പിന്നെയുമുണ്ടൊരു
ഹെതുവതുകുണ്ഠതയെന്നിയെദൃഷ്ടം— ഗൂഢങ്ങളാംവിഷയ
ങ്ങളുടെഗൂഢമായുള്ളൊരറിവെ— മൂഢതവിട്ടറിവാനായിഹരൂ
ഢതതെല്ലുമില്ലല്ലൊ— കണ്ടാൽചിലമനുജന്മാൎക്കിഹകൊണ്ടാ
ടുവാനുണ്ടുബുദ്ധി— കുണ്ഠതവിട്ടവിചാരെസതിമിണ്ടുവാനുംവ
ശമല്ല— അഷ്ടരാഗങ്ങളാൽകെട്ടുപെട്ടുകഷ്ടമായുള്ളൊരു
കാൎയ്യം— ഇഷ്ടമാമെന്നു വിചാരിച്ചിഹശിഷ്ടതപൂണ്ടജനവും—
— പിന്നെയും പിന്നെയും ചെയ്യുന്നിതുപഞ്ജരപാലനത്തിന്നു—
ഇന്നു ഞാൻ ചൊല്ലുന്നഭാവെതെല്ലുകില്ലില്ലഎന്നറിവാനായി—
— ബുദ്ധിതെളിയുമാറായിചിലദൃഷ്ടാന്തമുണ്ടുരചെയ്യാം— യാ
തൊരുയൌവനക്കാരൻഗണികാപരിചാരകമാദി— പാതക
മായവിഷയെനിജകാലം കഴിക്കുമവനു— ദ്വെഷമുണ്ടാകുമ
വറ്റെ വിരൊധിക്കുന്നമാനുഷന്മാരിൽ— ഈശൊക്തശാസ്ത്രങ്ങ
ളെല്ലാറ്റിലുമാശുവരുന്നുവ്യസനം— കാരണംഘൊരനരകബാ
ധനെരായറിയിക്കതന്നെ— ശാസ്ത്രൊക്തമായനിഷെധംകെ
ട്ടുവ്യാകുലം പൂണ്ടിത്തരുണൻ— കാമമൊഹാൽനിജഭൊഗരൊ
ധമായശാസ്ത്രൊക്തംപകക്കും— ശീലാവതി കാന്തനെന്നപൊ
ലെശൊകപരവശനായി— കാമമൊഹാൽഅവൻശാസ്ത്രംവൃ
ഥാലാപമെന്നാക്കിവരുന്നു— അങ്ങൊരുനാളവൻതന്റെഉ
ള്ളിൽനിന്നിഹതള്ളിവന്നൊരു— കൊള്ളറാതവഴിതന്റെ
നിനവുല്ലസിച്ചുവരുത്തുന്നു— കൊള്ളാതെഉള്ളിൽവഴിഞ്ഞു
ള്ളൊരുകള്ളമാം കാമജാലത്തെ— കൊള്ളെഅവറ്റെയി
ളച്ചീടുന്നുകൊള്ളലാമെന്നുനിനച്ചു— ശാസ്ത്രങ്ങളിൽപറയുന്ന
വാൎത്തശാസ്ത്രികൾവൈഭവമത്രെ— എന്നുവരുന്നൊരുനെര
മിങ്ങുഭൊഗവിരൊധവുംവരാ— ഇത്ഥംനിനച്ചവനൊട്ടുംതനി [ 423 ] ക്കിഷ്ടമല്ലാതൊരുശാസ്ത്രം— തട്ടിപിടുക്കുന്നുമുട്ടായിട്ടുകഷ്ടമതെ
ത്രവിചിത്രം— ശാസ്ത്രപ്രമാണപരീക്ഷക്കായിനന്നായ്പ്രവൃത്ത
നായിട്ടു— ശിക്ഷയൊടിന്നവൻവല്ലാതുള്ളൊരാഗ്രഹംകൊണ്ടു
വലഞ്ഞാൻ— മങ്ങാതെഭംഗികലൎന്നന്യായനിൎണ്ണയമെങ്ങിനെ
ചെയ്യും— അങ്ങിനെനല്ല വിചാരങ്ങളെദൂഷണംചെയ്യുന്നവയാം—
— രാഗാദികളാൽവലഞ്ഞുചിലമാനുഷന്മാരുമിദാനീം— മൂഢ
രായിട്ടിഹ വൎജ്ജിക്കുന്നുഗാഢമാംശാസ്ത്രപ്രമാണം—

പിന്നെയുമെങ്ങിനെയെന്നാലതുചൊല്ലുവതിന്നുധരിക്ക—
ദാനാദികൎമ്മങ്ങൾകൊണ്ടുവ്യസനാദിയായുള്ളൊരുപാപം— ശു
ദ്ധിവരുമെന്നശുദ്ധമതംകുന്നിച്ചശാസ്ത്രമുണ്ടൊന്നു— ഇങ്ങിനെ
യുള്ളശാസ്ത്രൊക്തികൊണ്ടുശിക്ഷയൊടെപാപശുദ്ധി— വന്നു
പൊമെന്നുപറയുന്നിഹഎങ്ങിനെപിന്നെവ്യസനം— ഇങ്ങി
നെചൊല്ലുമൊരുത്തൻതിങ്ങിവിങ്ങിയുറച്ചൊരുലൊഭാൽ—
ഇഷ്ടാനുരൂപമായ്കഷ്ടമായുമിങ്ങിനെയുള്ളൊരുശാസ്ത്രെ— ആ
യവൻ പ്രീതനായീടുകയാലിന്നിതിന്റെപ്രമാണത്തെ— തള്ളിവി
ടുപ്പതിന്നായിട്ടവനുള്ളിലില്ലെതുമെവാഞ്ഛ—

പിന്നെയുമെങ്ങിനെയെന്നാലതുകില്ലെന്നിയെയി
ന്നുചൊല്ലാം— തന്നുടെദെശമതത്തെവിട്ടുയാതൊരുമാനുഷനി
ന്നു— അന്യമതത്തെഗ്രഹിച്ചീടുന്നുവെന്നാൽഅവൻമുറ്റുമിപ്പൊ
ൾ— മറ്റുമുറ്റൊരുജനത്താലിഹകുറ്റമിന്നിറ്റുടൻനിന്ദ്യൻ—
അന്യമതഗ്രഹണത്തിൽനിന്നുവന്നൊരുതങ്ങടെദൊഷം— ക
ണ്ടിട്ടിദാനീംജനങ്ങളിഹമണ്ടും മതാന്തരം കണ്ടാൽ— ഇന്നവരാ
രുമൊരുനാളുമിദ്ദെശീയശാസ്ത്രങ്ങളെന്നി— ശാസ്ത്രങ്ങളെയി
ങ്ങൊരിക്കാലതിൽസത്യമുണ്ടെന്നുടനൊൎത്തു— ശങ്കിച്ചുനൊക്കു
ന്നതില്ല പിന്നെകെൾ്പാനുംആശകുറയും— തസ്കരതമുതലാ
യുള്ളൊരുദുഷ്കരവൃത്തിനിഷെധം— ചൊല്ലുന്നനീതിശാസ്ത്രങ്ങ
ളിഹതസ്കരന്മാൎക്കുരസമൊ— എന്നിയെസത്യപരിപൂൎണ്ണമാം
ശാസ്ത്രമവർകണ്ടുവെങ്കിൽ— അന്നിലെക്കുണ്ടായിവൈര [ 424 ] മതുകൊണ്ടതിമൊഹിതന്മാരായി— ദൊഷമിതിൽപെരുതെ
ന്നു തന്നെഘൊഷിച്ചുഭാഷിച്ചനെകം— ഭൊഷതവിട്ടുവിചാരം
മൃഷാപൊലുമവർചെയ്വതില്ല— തള്ളലറ്റുള്ളൊരളവുകൊണ്ടു
കള്ളമൊഴിഞ്ഞിങ്ങുവന്ന— അന്യദെശീയമാംശാസ്ത്രമുണ്ടു—
മന്യഭാവത്തെയൊഴിപ്പാൻ— ആയതിന്റെപ്രമാണ
ത്തിന്നുറപ്പെങ്ങിനെയിന്നവൎക്കുണ്ടാം— മുറ്റുംദുരാശയാകുന്ന
പാശമറ്റെയതിന്നവകാശം— തെറ്റന്നുവന്നുകൂടീടുംതെറം
തെല്ലുമെന്നെന്നിയെകൂട—

വെറൊന്നുമിന്നുപറയാമഹംവെലയുണ്ടെങ്കിലുംലൊ
കെ— യാതൊരുമാനുഷനിന്നുവെറെയാതൊരുമൎയ്യാദയി
ങ്കൽ— യൊജിച്ചുയൌവനത്തൊളമവനെറ്റമതിൽപ്രിയം
തന്നെ— വെഗമതിനെവിടുകയില്ലവെദവിദാംവരകെൾ്ക്ക—
തന്നുടെനന്ദനനെതുമില്ലസൌന്ദൎയ്യമെന്നുവന്നാലുംഅംബ
യിന്നെങ്ങിനെയെന്റെമകനെത്രയുംസുന്ദരനെന്നു— നന്നാ
യറിയുന്നതുപൊലെയിദ്ദെശെമരുവുംജനങ്ങൾ— എന്നുംവരാ
നല്ലതെന്നുള്ളൊരുസ്വന്തമതത്തിലെദൊഷം— ദൃഷ്ടിപ്പതി
ന്നിഛ്ശതെല്ലുമില്ലപൊട്ടരെപട്ടമിതത്രെ— ഇന്നങ്ങവരുടെമൎയ്യാ
ദയിൽതെല്ലുംപ്രമാണമില്ലെന്നു— വന്നാലുമിന്നിതിനൂടെവാ
ഞ്ഛകൊണ്ടവർകെട്ടുപെട്ടിട്ടു— പ്രാമാണ്യമില്ലെന്നറിയുന്നി
ല്ല പ്രാണഹാനിവരനൂനം— അല്ലയൊവിദ്വാനായുള്ളൊ
വെ നാമിപ്പൊഴെനല്പൊരുൾതന്റെ— എത്രയുംഗാഢതപൂ
ണ്ട നല്ലസ്വീകരണെഛ്ശയാസാകം— ആടലെവിട്ടുപടുതപൂ
ണ്ടീവാദത്തെപാടെതുടങ്ങ—

വെദവിദ്വാനുരചെയ്തതുനെരംവെദമുമ്പനാംസ
ത്യാൎത്ഥിയൊടിദം— വാദകാലത്തുവിദ്വാനായുള്ളവൻസാ
വധാനനായ്തന്നെഭവിക്കണം— തത്വപ്രാപ്തിവിരൊധങ്ങളാ
യുള്ളവിഘ്നങ്ങളനവധികളുണ്ടല്ലൊ— ഇന്നിതുതൊട്ടുയാതൊ
ന്നുയാതൊന്നു യുക്തിയുക്തമായ്ചൊല്ലിഭവാനതു— സൎവ്വവുമ്മ [ 425 ] മസമ്മതംതത്രനീഎന്റെസമ്മതംകൂടെയറികെങ്കിൽ— തത്വ
പ്രാപ്തിവരാതനരനിഹഹാനിയുണ്ടുപരത്തിലുംപാരമായി—
ഈശ്വരൻനമുക്കുംമറ്റുംപലൎക്കുംദാനഞ്ചെയ്തൊരുജ്ഞാന
നയനത്തെ— വിശ്വസിപ്പതിന്നായിഹതന്നിതുപശ്ചിമൊത്ഭവ
മറ്റെന്തുവെണ്ടതു— ജ്ഞാനമാകുന്നവാതിലൂടെചെന്നുജ്ഞെ
യമായൊരുതത്വമണിയുടെ— സാരമായുള്ളൊരന്വെഷ
ണമിന്നുസാരരായവർസാഹസാൽചെയ്യണം—

വെദവിദ്വാൻപറഞ്ഞതിന്നുത്തരംവെദപാഠമായ്സ
ത്യാൎത്ഥിചൊല്ലിനാൻ— വാദയൊഗ്യനായുള്ളഭവാനിതുവാദ
മെന്നിയെയൎത്ഥംപിഴയാതെ— ചൊന്നതെന്നതുതെറിഎ
ന്നുള്ളിലുംതല്ലലെന്നതുമല്ലൎക്കുവെണ്ടതു— ഇപ്പൊൾഞാനിഹ
തപ്പുതടയാതെചൊല്ലുന്നുഭവാനൊക്കയുംകെൾ്ക്കണം— ജൈ
മിനിയെന്നമാമുനിയാതൊരുശബ്ദനിത്യതയെസ്ഥിരമാക്കി
നാൻ— ജിത്വരരായഗൌതമഭൃത്യൎക്കവിദ്വാനായൊവെസ
മ്മതമല്ലതു— വെദത്തിന്റെപ്രമാണംവരുത്തുവാൻവെറെവല്ലതു
വെണമിതുപൊരാ— ശബ്ദത്തിന്റെസനാതനതകൊണ്ടുവെദ
നിത്യതസിദ്ധിക്കുമെങ്കിലൊ— ഗ്രന്ഥങ്ങളിന്നു കണ്ടവയൊക്കയു
മിന്നനെരമുണ്ടായെന്നുമിണ്ടീട— വെദമെന്നുംനശിക്കുന്നതല്ല
യെന്നിന്നുനല്ലപ്രമാണമിതാണെങ്കിൽ— ഒട്ടൊഴിയാതെയുള്ള
ഗ്രന്ഥങ്ങൾ്ക്കും പട്ടാങ്ങായപ്രമാണമുണ്ടായ്വരും— ശാക്യസിംഹ
ന്റെശിഷ്യർമുതലായിന്നൊട്ടൊഴിയാതെയുള്ളവെദാരികൾ
— മുട്ടുകൂടാതെയിങ്ങുപടച്ചുള്ളപട്ടാങ്ങെവിട്ടശാസ്ത്രങ്ങൾ്ക്കൊക്കയും
— തട്ടുകൂടാതെയുണ്ടാം പ്രമാണമെന്നൊട്ടുംമുട്ടാതെകുട്ടികൾ്ക്കും
ചൊല്ലാം—

എന്നാലിപ്പൊൾഭവാനന്യവാദത്തെവെദത്തിന്റെപ്ര
മാണംവരുത്തുവാൻ— ചൊല്ലിയല്ലൊഅതിന്നുഎന്തുത്തരംസാ
വധാനനായ്കെട്ടീടുകസഖെ— മുമ്പെവെദങ്ങൾശാസ്ത്രങ്ങൾതങ്ങ
ടെമുമ്പാകെയുള്ളചരിത്രംപറഞ്ഞീടാം— ബ്രാഹ്മണരാദിയായി [ 426 ] ഹയാതൊരുവൎണ്ണങ്ങൾവസിച്ചീടുന്നുഭാരതെ— അയവവൎണ്ണമൊ
ക്കയുംപണ്ടൊരുആൎയ്യനാമകവംശത്തിലുണ്ടായി— ആയതിൽ
നിന്നുതന്നെയുണ്ടായിതുപാരസികന്മാർവംശമശെഷവും— പ
ണ്ടെയുള്ളചരിത്രംനിനച്ചാലുമിന്നതാത് കുലഭാഷകളുടെ—
ഇമ്പമാണ്ടൊരുതുല്യത കണ്ടാലുമിന്നവർമുരടൊന്നെന്നുനിശ്ച
യം— മുമ്പെയുള്ളയവനജനഭാഷശബ്ദനാമവിഭക്തികൾ
കൊണ്ടിഹ— ആൎയ്യരാംനരന്മാരുടെസംസ്കൃതഭാഷയൊടുസമമാ
യറിയുന്നു— അന്യമായിട്ടു യാതൊരുയാതൊരുഅന്യൂനമാംവി
ദെശീയഭാഷകൾ— സംസ്കൃതഭാഷയൊടുസമകളായുണ്ടിഹന
ടക്കുന്നുനടെ യെടൊ— ഞാനവറ്റിൻപരപ്പെയുരക്കയില്ലാ
രാഞ്ഞുപിരഞ്ഞിന്നറിയാമല്ലൊ— നാനാഭാഷകൾചൊവ്വൊ
ടറിഞ്ഞൊരായിനന്മയൊടിപ്പൊഴുള്ളബുധജനം— ഇന്നി
തിനെയുദ്ദെശിച്ചനവധിബൊധമാമാർമനസ്സിലാകുംവണ്ണം—
— ആയതിന്റെ പരപ്പെയറിവാനായിഛ്ശമെച്ചം ഭവാനുവരു
ന്നെങ്കിൽ— ആവകയായവാൎത്തകൾ ചൊല്ലുന്നഗ്രന്ഥമൊന്നു
വിലൊകനംചെയ്കനീ— അത്രയുമല്ല ഭാരതഖണ്ഡത്തിലെങ്ങി
നെവഹ്നിപൂജനടന്നിതു— അങ്ങിനെപണ്ടിതുതൊട്ടൊരുവാ
ൎത്തപാരസീകരാജ്യത്തിലുമുണ്ടായി— ആൎയ്യന്മാൎക്കുപരംപര
യാപണ്ടുപാരസീകത്തിലങ്ങൊരെടത്തുടൻ— ആദിയായൊരി
രിപ്പെടമുണ്ടായിഇപ്പടിയെന്നുതെറുകമാനസെ— പിന്നെ
ഭാരതത്തിലിവർവന്നതുമുന്നമുള്ളആദിക്കെയുപെക്ഷിച്ചു— നിശ്ച
യമായശാസ്ത്രമില്ലായ്കയാൽപശ്ചിമാലവർവന്നൊരുകാല
ത്തെ— നിശ്ചയിപ്പതിൻഭാരമെന്നാകിലുംനിശ്ചയമൊട്ടുഞാൻ
പറഞ്ഞീടുവൻ— നില്പുതെയിയവത്സരമാലിത്രൊടംതെല്ലുമാസ
മൊ പാരമൊപൊരയാം— പൊയിതയ്യായിരംവൎഷമെന്നതു
പൊയ്യല്ലെതുംപരക്കെയറിയുന്നു— ഭാരതത്തിങ്കൽവാസികളാം
ജനംഭാരമെതുംപറഞ്ഞതുകാരണം— കാടുവാസികളായിചി
ലരിഹവീടുവാസികളായിട്ടുമിങ്ങിനെ— ഭിന്നവംശപരംപര [ 427 ] യൊടുടൻഭിന്നന്മാരായിരുന്നാരിതിൽതന്നെ— ദസ്യന്മാരെ
ന്നുംമറ്റുംചിലനാമംവെദത്തിങ്കലുംചൊല്ലുന്നിവൎക്കെടൊ— ഋ
ഗ്വെദത്തിങ്കലമ്പതുമൊന്നുമിമ്മാനമാൎന്നുമഹിതമാംസൂക്ത
ത്തിൽ— ഇഷ്ടമാൎന്നുള്ളൊരെട്ടാംപകുപ്പികലാൎജ്ജവമൊടെ
ചൊല്ലുന്നതുണ്ടുഞാൻ— *ദസ്യന്മാരാംജനങ്ങളിൽനിന്നുടൻ
ദസ്യുതപൂണ്ടൊരാൎയ്യനരന്മാരെ— വെറുവെറായ്തിരിച്ചുമതാചാ
രമാചരിക്കാതെയുള്ളനരന്മാരെ— ഹൊമിക്കുന്നനരന്മാരിനി
ക്കുള്ളൊരെന്നുനണ്ണിവിഷണ്ണതതീൎത്തുടൻ— ശക്തിശിക്ഷയിൽ
നല്കുംപുരാനെനീപൂതഹൊമം കഴിക്കുന്നപൂരുഷം— കാതര
നെന്നിയാക്കിചമെക്കുകകാരണാകരുണാകരകാൽക്ഷണം—
നിന്നിലുള്ളിലന്തമില്ലാതൊരു സന്തൊഷംഹന്തചന്തമൊ
ടെകിയും— അത്തൽമെത്തമെൽനിന്നിറക്കിയതിസ്വസ്ഥചി
ത്തനാക്കീടുന്നൊരാചാരം— കൊണ്ടുനിന്റെക്രിയകളെകൊ
ണ്ടാടാനിണ്ടലറ്റിങ്ങിനിക്കുണ്ടഭിരുചി— ഇങ്ങിനെഇതിൽചൊ
ന്നതുകൂടാതെഭംഗിമങ്ങാതെപിന്നെയുമുണ്ടെടൊ— അമ്പതുര
ണ്ടുമിമ്പമൊടെത്രയംതെമ്പാതെഎണ്ണമാൎന്നൊരുസൂക്ത
ത്തിൽ— മൂന്നാകുന്നപകുപ്പിൽപറഞ്ഞതിന്നൊപ്പുപൊലെധരി
ക്കിലുരചെയ്യാം— ഗൎജ്ജിതപതിയായൊരവനിന്നുഇജ്ജന [ 428 ] ങ്ങളെരക്ഷിച്ചുകൊള്ളുവാൻ— ശക്തിവ്യക്തമായാശ്രയി
ച്ചിട്ടുടൻതിക്കനക്കമാണ്ടൊരുദസ്യരെ— പട്ടണങ്ങളെചുട്ടു
കളവതിനിക്ഷണമിടികൊണ്ടുതുടൎന്നിതു— ഗൎജ്ജിതവതിയാ
യൊവെനീ നിന്റെഅൎച്ചികളുടെനല്സ്തുതികൈക്കൊണ്ടു— ആയ
വരുടെഇണ്ടലെതീൎപ്പതിനണ്ടൎകൊനെനിൻകൈയിലുണ്ടാ
യൊരു— ഗൎജ്ജിതംകൊണ്ടുദസ്യരെതൎജ്ജനംവൎജ്ജനംകൊ
ണ്ടുതല്പ്രതികൂലരാം— ആൎയ്യന്മാരാംനരന്മാൎക്കരിമയൊടെറി
യൊരുബലവുംമഹത്വവുംആൎത്തിതീൎത്തിങ്ങുപൂൎത്തിവരുത്തീട്ടുപാ
ൎത്തലെകാത്തുരക്ഷിക്കവെണമെ— തേറ്റമേറ്റമുള്ളാൎയ്യജ
നങ്ങളമ്മാറ്റമുറ്റൊരുദസ്യജനങ്ങളെ— കുറ്റമറ്റുജയിച്ചു
ക്രമത്താലെ കുറ്റമല്ല കുറഞ്ഞവർതൊറ്റീടും— മത്സരിച്ചിഹ
തൊറ്റൊരുദസ്യാദിമാനുഷന്മാരിൽനിന്നിങ്ങുശെഷിച്ച—
— ഭിരല്ലാദിയാംലൊകരുംഭീരുതകൊണ്ടുതങ്ങൾ്ക്കുപണ്ടുള്ളദെ
ശങ്ങൾ— വിട്ടുപെട്ടെന്നുഘട്ടന്തുടൎന്നൊരുകാടുവീടാ ക്കിയിട്ടുവ
സിച്ചവർ— വിന്ധ്യനാദിയായുള്ളമലകളിലന്തിയൊളമിന്നൊ
ളവുംകാണുന്നു— പണ്ടുദസ്യരാകുംനരരിൽചിലരാൎയ്യവംശവ
ശരായ്വരികയാൽപണ്ടുപണ്ടെഅവരുടെകൂട്ടത്തിലിണ്ടല
റ്റുവസിച്ചതുകൂടാതെ— വെണ്ടുവൊളം പ്രജകളുണ്ടായിതു
കുണ്ഠതവിട്ടവരൊടിടചെൎന്നു— ആൎയ്യരെകുലജാതരാ
യൊവരെന്നുപണ്ടിഹഭാരതെവന്നിതു— അന്നുപണ്ടവർപ
ഞ്ചനദാന്തികദിക്കിലഞ്ചാതെകണ്ടുതു ഞ്ചീടിനാർ— പ
ണ്ടെയുള്ളൊരുമന്ത്രത്തിനൎത്ഥങ്ങളിണ്ടലറ്റുബഹുവിധംചി
ന്തിച്ചു— വല്ലാതെതെല്ലുമില്ലാതവരായിചൊല്ലിയെന്നപര
ദെശപണ്ഡിതർ— നിൎണ്ണയിച്ചിരിക്കുന്നുനിരന്തരമിന്നവരു
ടെഭാരതയാനത്തെ— തത്രദിക്കിലെപഞ്ചനദികളുംസിന്ധു
യമുനയെന്നിപ്പുഴകളും— ചന്തമൊടെപറഞ്ഞുമനുക്കളി
ൽചിന്തനംകൊണ്ടുരുകിവലയെണ്ട— വെദമന്ത്രങ്ങ
ളിൽവെലയെന്നിയെഭംഗിമങ്ങാതെഗംഗയൊരിക്ക [ 429 ] ലെമുറ്റുംചൊല്ലുന്നതെങ്ങിനെമൽസഖെതെറ്റുകൂടാതെപണ്ടൊ
രുപണ്ഡിതൻ— ആലമാലൊചനംചെയ്തുചാലവെചാപലംതെല്ലു
മെന്നിയെചൊല്ലിനാൻഗംഗെഭംഗിതെടുന്നസരസ്വതിഭംഗമെന്നി
യമുനയായുള്ളൊവെ— നന്നായിന്നിതിനെയിനിക്കിങ്ങിനെയാ
ദിയായിട്ടുഗംഗയെചൊല്ലുന്നു— ആൎയ്യന്മാരതുഹെതുവായിട്ടപ്പൊ
ളാൎയ്യയായൊരുജാഹ്നവീടെതടെ— പാൎത്തുവന്നില്ലതിന്റെപടി
ഞ്ഞാറെദിക്കിലെറ്റവും ദൂരെഇരുന്നെന്നു— ആൎയ്യരാംബുധ
ന്മാരറിയുന്നിതുആരുപൊലവരെപൊലെമറ്റിഹ— പിന്നെയാ
തൊരുകാലത്തിലുണ്ടായിയത്നമാണ്ടുമനുസംഹിതസഖെ— അ
പ്പൊഴാൎയ്യജനങ്ങടെരാജ്യമിങ്ങെറ്റവുംവലുതായിവിളികൊ
ണ്ടു— എങ്ങിനെ *മനുസംഹിതയിൽമനുഭംഗിതെടുന്നരണ്ടാകു
മദ്ധ്യായെ— ഇണ്ടൽകണ്ടായരണ്ടുമണ്ടീടുന്നൊരണ്ടരാറുകളായ്മ
രുവീടുന്ന— ദൃക്കിന്നറ്റമില്ലാതദൃഷദ്വതിസാരംമുറ്റസരസ്വ
തിയെന്നിവ— രണ്ടുവമ്പുഴകളുടെവമ്പുറ്റമദ്ധ്യമിമ്പമൊടെയി
ന്നുയാതൊന്നു— ദാനവാരികൾദീനതയെന്നിയെമാനമൊ
ടെപടച്ചൊരദ്ദിക്കിനെ— ബ്രഹ്മാവൎത്തമിതെന്നുപറ യുന്നു [ 430 ] ബ്രഹ്മവാദികളെന്നിജനങ്ങളും— ഇങ്ങിനെമനുസംഹിതയി
ലുണ്ടുആൎയ്യദെശവിസ്താരംബഹുവിധം— എങ്കിലുമഞ്ചുപദ്യങ്ങ
ളെകൊണ്ടുകിഞ്ചിലഞ്ചാതെമഞ്ചുളമാംവണ്ണം— ആൎയ്യദെശവി
സ്താരം പറഞ്ഞിട്ടുണ്ടാൎയ്യരാംബുധർവെണ്ടുകിൽതെണ്ടുക—

എപ്പൊൾമറ്റൊരുദെശത്തിൽനിന്നുടൻമുറ്റുമാൎയ്യ
രീഭാരതെവന്നതു— അപ്പൊഴിപ്പൊഴത്തെവൎണ്ണഭെദമങ്ങപ്പ
രിഷയിലിപ്പടിയില്ലെന്നു— ബൊധമുണ്ടുബുധന്മാൎക്കതെപ്പൊഴും
ബൊധബാധയുള്ളൊരിതറിയുമൊ— ഒട്ടൊഴിയാതെപട്ടാങ്ങാ
യെത്രയുംപണ്ടെയുള്ളൊരുമന്ത്രങ്ങളെകൊണ്ടു— വൎണ്ണഭെദം
പറയുന്നതില്ലെന്നു പണ്ഡിതന്മാർനിപുണരായൊർചിലർ—
പാരാതെപരിചൊടെപറയുന്നുപാരിലമ്പുകൊണ്ടുമവർമുമ്പ
ന്മാർ— തന്ത്രപന്തിപരിചിലുണ്ടെങ്കിലുംമന്ത്രചിന്തനമെറ്റമി
ല്ലെങ്കിലൊ— തെല്ലുമിന്നിതിൻഉൾ്പൊരുൾകിട്ടീടായെന്നുമുറ്റും
ബുധന്മാർപറയുന്നു— ഇണ്ടലെന്നിപുരുഷസൂക്തത്തിങ്കൽവൎണ്ണ
സൃഷ്ടികഥയുണ്ടുചൊല്ലുന്നു— പണ്ടെയുള്ളൊരുമൂലമന്ത്രങ്ങളി
ൽനിന്നിതിങ്കലസ്സൂക്തംപുതുതെന്നു— പണ്ഡിതന്മാർചിലർപറ
യുന്നിതുപക്ഷമില്ലക്ഷിതിയിലിതുപൊലെ— സ്വൎണ്ണത്തിനെന്ന
പൊലെയീവൎണ്ണങ്ങൾ്ക്കില്ലപണ്ടൊരുഭെദമണുപൊലും— മൎത്യ
രെന്നുള്ളവാൎത്തയൊരുപൊലെസൃഷ്ടിപെട്ടന്നുപാൎത്താലതുംത
ന്നെ— ഇങ്ങിനെയുള്ളയുക്തിയെകൊണ്ടുമിങ്ങന്യമായപ്രമാ
ണമതുകൊണ്ടും— തെല്ലുംഭെദമില്ലെന്നുള്ളസല്ലാപമല്ലലെന്നി
പലരുമറിയുന്നു— പണ്ടെയുള്ളമഹിമപൊലെപിന്നെഭൂമിക്ക
വകൾ്ക്കിണ്ടലറുമാറു— ഉണ്ടായില്ലെന്നുകില്ലറുമാറുടൻശിക്ഷയി
ലുണ്ടുശാസ്ത്രംപറയുന്നു— സൃഷ്ടിയിൽതന്നെഉള്ളൊരുശിഷ്ടത
യൊട്ടുചൊന്നാൽവിടുന്നവാറെങ്ങിനെ— ഗാൎഗ്യമാദിയായുള്ളൊ
രുവംശങ്ങൾഗൎഭത്തിൽതന്നെക്ഷത്രിയരെങ്കിലും— അപ്രമെ
യതപൂണ്ടുള്ളവിപ്രരായിപ്രദെശത്തുളവായിതെന്നതു— ബ്രാഹ്മ
മാദിയായുള്ളപുരാണത്തിൽ ബ്രാഹ്മണപ്രവരന്മാർപറയു [ 431 ] ന്നു— വൈഷ്ണവപുരാണത്തിൽപറഞ്ഞതുവിസ്തരിച്ചല്ലചൊല്ലാം
കുറഞ്ഞൊന്നു— *ഗാൎഗ്ഗങ്കൽനിന്നുവന്നുശിനിമുനിയമ്മുനിയാലെഗാ
ൎഗ്യരുംശൈന്യരും— ക്ഷത്രിയരാമിവരിക്ഷിതിദെവമുഖ്യരായി
ഭവിച്ചുമഴിയാതെ— ചൊവ്വൊടെമഹാരീൎയ്യങ്കൽനിന്നുടനുത്ത
മനായുരുക്ഷയിഎന്നൊരു— പുത്രനുണ്ടായവനുടെമക്കളായ്മൂ
ന്നുപെരിങ്ങുളവായവരുടെ— പെരുവെവ്വെറെപൊയ്യെന്നി
ചൊല്ലിടാംപൈശൂന്യംഞാൻപിശകുമാറില്ലെടൊ— ത്രയ്യാരുണനും
പുഷ്കരിയുംപിന്നെദാരുണനാം കപിയുമെന്നിങ്ങിനെ— ആയ
വർമൂന്നുപെരും പരിചൊടെവിപ്രരായിതുപിന്നെയെന്നിങ്ങി
നെ— വൈഷ്ണവപുരാണത്തിലൊരെടത്തുവിപ്രതാപ്രമാണിച്ചു
പറഞ്ഞിതു— ക്ഷത്രിയ കുലജാതരായൊരിവരിക്ഷിതിസുര
രായിവന്നെങ്കിലൊ— ആകയാലിന്നുവൎണ്ണങ്ങൾ്ക്കെങ്ങിനെതൎണ്ണ
കാദികൾ്ക്കെന്നക ണ ക്കിനെ— വൎണ്ണഭെദംപറയുംസ്വഭാവമി
ന്നെന്തുകൊണ്ടാണുപൊലുംവണിക്കുന്നു— പണ്ടുള്ളചിലപണ്ടാ
രികളിഹപണ്ടൊരുനാളുമണ്ടൎകൊനെന്നിയെ— നാലുവൎണ്ണങ്ങ
ളെന്നൊരുഭാവത്തെസ്ഥാപനംചെയ്തതെന്നിയൊരെടത്തു
— ആയവർതന്നെ നാലുവൎണ്ണങ്ങളെനാണമെന്നിപണിഞ്ഞെ
ന്നുമൊതുന്നു— വൈഷ്ണവപുരാണത്തിൽപരിചൊടെ നാലാമം
ശത്തിൽഎട്ടാമതദ്ധ്യായെ— **ഘൃത്സമതന്റെപുത്രനാംശൌന [ 432 ] കൻശിക്ഷയൊടിഹനാലുവൎണ്ണങ്ങടെ— കൎത്താവായിഭവിച്ചെന്നു
ചൊന്നിതുശിക്ഷതന്നെയുപരിവിചാരിച്ചാൽ— അത്രയുമല്ലത
ത്രൈവചൊല്ലീടാംഭാൎഗ്ഗന്റെമകൻഭാൎഗ്ഗഭൂമീനരൻ— ഇന്നിവങ്കൽ
നിന്നുണ്ടായിവൎണ്ണങ്ങൾനാലുമെന്നുനലമൊടെചൊല്ലുന്നു— പിന്നെ
യുംമത്സ്യമൂൎത്തിവിസ്താരമാംമാംത്സ്യമായപുരാണെപറഞ്ഞിടാം—
നന്നായിന്നുനീനാലുവൎണ്ണങ്ങളെവൎണ്ണവ്യത്യയമെന്നുംവരാതൊ
രു— സ്ഥാപനംചെയ്കയെന്നുബലിയെന്നബാഹുജന്നുകൊടു
ത്തുവിധിവരം— അത്രയുമല്ലവായുപുരാണത്തിൽമിത്രമായൊ
വെഇത്രപറഞ്ഞീടാം— ഘൃതത്സമദന്റെപുത്രൻശുനകൻപൊല
ശ്ശുനകന്റെസൂനുപൊൽശൗനകൻ— ബ്രാഹ്മണ ക്ഷത്ര്യ വൈ
ശ്യരുംശൂദ്രരും ബ്രാഹ്മണനല്ലയാതൊരിവനുടെ— അന്വയത്തി
ൽനിന്നുണ്ടായിതെന്നല്ലഅമ്പുറ്റുപലകൎമ്മങ്ങൾകൊണ്ടവർ— അ
ന്തണവരന്മാരായ്ഭവിച്ചെന്നുഹന്തചൊല്ലുന്നതന്ധതയല്ലയൊ—

പാപന്മാരായഭൂപന്മാരവരാജ്ഞകൊണ്ടുചാപല്യംക
ളയാതെചാതുൎയ്യമൊടെനാലു— വൎണ്ണത്തെസ്ഥാപിച്ചെങ്കിൽ വൎണ്ണി [ 433 ] പ്പാനില്ലെന്നല്ലപണ്ഡിതനായുള്ളൊവെകൎണ്ണരസവുമില്ല— അന്യമാ
യൊരുവൃത്തംപിന്നെയുമുരചെയ്യാംമുമ്പൊരുകാലത്തിങ്കൽമുമ്പ
രാംവിപ്രന്മാരും— വമ്പുള്ള ക്ഷത്രിയരും മുമ്പിനിക്കിനിക്കെന്നു
കമ്പമിയെന്നൊരിമ്പത്തൊടെപറഞ്ഞതിന്റെ— സിദ്ധിവരുത്താ
ൻവെണ്ടിസത്വരമായൊധനംഇണ്ടലെവിട്ടുചെയ്തുമണ്ടിമഹീസു
രന്മാർ— വെദപാഠമാം വെലചാലവെചെയ്വതിന്നുചൊവ്വുണ്ടി
വൎക്കെന്നുള്ളഭാവംനമുക്കുവെണം— വിശ്വപ്രസിദ്ധന്മാരായ്വിശ്വാ
മിത്രാദികളാംമിഞ്ചിയക്ഷത്രിയരുമിങ്ങിനെവാഞ്ഛപൂണ്ടു—
വിശ്വാമിത്രവസിഷ്ഠന്മാരാംമുനികളുടെശ്രെഷ്ഠമാംപൌരൊഹി
ത്യെയന്യൊന്യംമന്യുകൊണ്ടു— യാതൊരുവൈരമിങ്ങുമുറ്റുമു
ണ്ടായിവന്നുഋഗ്വെദത്തിങ്കലതിൻവിസ്താരംസ്പഷ്ടംകഷ്ടം— പണ്ടി
വർരണ്ടുപെരുമിണ്ടലെന്നിയെയൊരുകണ്ടക ജാതിക്കിണ്ടൽന
ല്കുംസുദാസരാജൻ— തന്റെപുരൊഹിതത്വംപണ്ഡിതഭാവംകൊ
ണ്ടുപണ്ഡിതചെയ്തുവെന്നുപണ്ഡിതരാമവരിൽ— നിന്നുള്ളസൂക്ത
ങ്ങളാൽസത്യമായറിയുന്നു— പിന്നെയവറ്റിലിവർമുറ്റുമിദ്ദെവ
ന്മാരെ— സന്തൊഷമുണ്ടാകയാൽസാമൎത്ഥ്യംനന്നായെന്നുഘൊഷി
ച്ചുഭാഷിക്കുന്നുതങ്ങൾതാനെന്നിങ്ങിനെ— ഉള്ളൊരൊതിനെയിന്ന
സ്സൂക്തങ്ങൾസൂക്ഷിച്ചീടിൽശിക്ഷയിൽകാണാംപിന്നെപക്ഷെ
യെന്നില്ലതുമെ— *രണ്ടാമനുവാകത്തൊടിണ്ടലെന്നിയെചെൎന്ന [ 434 ] കുണ്ഠതവിട്ടുള്ളൊരുമണ്ഡലമെഴാമതിൽ— പത്തുമൊരത്ത
ലെന്നിയാറാകുംസൂക്തത്തിങ്കൽചിത്തംതെളിഞ്ഞുശിഷ്ടനാകും
വസിഷ്ഠമുനി—ശിഷ്ടതതനിക്കുള്ളതൊട്ടൊഴിയാതെയുണ്ടുസ്പഷ്ട
മായ്പറഞ്ഞിട്ടുമുട്ടുള്ളൊർനൊക്കീടെണം— നാലാമനുവാകത്തൊ
ടാലൊലമാൎന്നുചെൎന്നമൂന്നാകും മണ്ഡലത്തിൽമുപ്പതല്ലതിൽപാതി—
— എണ്ണമാണ്ടുള്ളസൂക്തെസാദരംവിശ്വാമിത്രൻസാഹസത്തൊടു
തന്റെസാരംപറഞ്ഞിട്ടുണ്ടു— സാരന്മാൎക്കിന്നതിന്റെസാരമറി
യെണ്ടുകിൽസാമൊദംസൂക്തമിന്നുസാഹസാൽനൊക്കീടുക—
മന്ത്രങ്ങൾതന്ത്രിക്കയാൽമത്തനാംവിശ്വാമിത്രൻഎത്രയുംമിത്ര
മാംവസിഷ്ഠംശപിച്ചുവെന്നു— എത്രയുംവ്യക്തമായിയാതൊരെ
ടത്തുചൊല്ലിതത്രൈവപിന്നെയുമിസ്സൂക്തത്തിന്നറ്റമുള്ള—ഋക്കു [ 435 ] കൾമുറ്റുംകാണാംമാറ്റമറ്റൊരുബുധവെദാനുക്രമകരനെന്നൊ
രുവിദ്വാനവൻ— വെദമന്ത്രത്തിന്നുടെവെരായഋക്കുകളെനാലവ
റ്റെയുംനലമൊടെപറഞ്ഞിട്ടിഹ— ശ്ലാഘ്യതയുണ്ടെന്നൊരുധാ
ൎഷ്ട്യമാമ്മതികൊണ്ടുആഢ്യമീവ്യാഖ്യാനത്തെയാഖ്യാനഞ്ചെയ്താ
നവൻ— ശാപപ്രധാനികളായന്ത്യകളായുള്ളൊരുഋക്കുകളെന്നി
ന്നൃജുവസിഷ്ഠപുത്രാദികൾ— ശിഷ്ടനാംവസിഷ്ഠന്റെദ്വെഷമുണ്ടി
വറ്റിലെന്നൊൎത്തവർതടവെന്നിഒട്ടുമെകെൾ്ക്കുന്നില്ല—അത്രയുമല്ല
പിന്നെഇത്രനെരവുംചൊന്നഅന്ത്യഋക്കുക്കൾതൊട്ടുഅന്തണവര
നായ— *ശൌനകൻചൊല്ലി ബൃഹദ്ദെവതഎന്നതന്ത്രെകീൎത്തനം
കൊണ്ടും കീൎത്തിയെറുംശ്രുതത്തെകൊണ്ടും— ഏറിയവട്ടംമൂൎദ്ധാഭെ
ദിക്കുന്നതുകൊണ്ടു ആയവഋക്കുകളെപെയെന്നിനിങ്ങളാരും—
കീൎത്തിക്കവെണ്ടയെന്നു കീൎത്തിമാന്മാരായുള്ളശ്രെഷ്ഠരാംവസിഷ്ഠ
ന്മാർകുട്ടികളൊടുനിത്യം— നിശ്ചയം വരുത്തുന്നുഇഛ്ശയില്ലായ്കകൊ
ണ്ടുവെണാദികളായുള്ളക്ഷൊണീപന്മാരുമിഹ— ആരണൎക്ക
രമുള്ളൊരഗ്രതസഹിയായെന്നുഗ്രതയൊടുപണ്ടുവ്യക്തമായ്നി
നെച്ചെന്നു— കൎണ്ണരസമായുള്ളദൃഷ്ടാന്തംകെൾ്ക്കസഖെഐയ്യമ
കലുമാറിന്നൈതരെയാഖ്യമായി— ഇമ്പംപെരുക്കുമാറുമുമ്പെയു
ള്ളതുമായബ്രാഹ്മണപുരാണത്തിൽനിന്നുഞാനെടുത്തിതു— ഐ
തരെയാഖ്യമെന്ന ബ്രാഹ്മണത്തിങ്കലെഴാംഅദ്ധ്യായത്തിങ്കൽ
ബദ്ധമാനസനായിനൊക്കു—

പ്രാക്തനന്മാരായുള്ളവിപ്രന്മാരപ്രകാരംസ്വാധീനമായു
ള്ളൊരുവെദാധികാരംകൊണ്ടു— സുപ്രിയവരായ്കയാൽസജ്ജ
ഭാവംകൊണ്ടുഇജ്ജനംലജ്ജയെന്നിസജ്ജനപൂജ്യരാകും— [ 437 ] ശ്രീയെശുക്രിസ്തമാഹാത്മ്യം

തലശ്ശെരിയിലെഛാപിതം

൧൮൫൧

1851 [ 439 ] ശ്രീയെശുക്രിസ്തമഹാത്മ്യം

ജഗമ്മൊക്കുൎഗുണ്മാൻഗാതുമുദ്യതസ്തനുവാഗഹം
സാൎത്ഥാംമനൊഹരാംവാണീമൎത്ഥയെപരമെശ്ചരം—

ലൊകരക്ഷിതാവിന്റെഗുണങ്ങളെഞാൻവാചാലൻഅല്ലഎ
ങ്കിലുംവൎണ്ണിപ്പാൻതുടങ്ങുകയാൽഅൎത്ഥംകൂടിയമനൊഹരവാ
ക്കുകളെനല്കുവാൻദൈവത്തെപ്രാൎത്ഥിക്കുന്നു—

കഞ്ചിദ്വിദെശിശാസ്ത്രജ്ഞംവിദ്വാംസംബഹുദൎശിനം
സത്യാൎത്ഥീതരുണഃകശ്ചിദുവസ്യത്യെദമബ്രവീൽ—
ഭൊആൎക്ഷകസ്യചിൽസംജ്ഞാഖൃഷ്ടാഖ്യസ്യമഹാഗുരൊഃ
വാരംവാരംമയാശ്രാവിമുഖാത്തസ്യാനുയായിനാം—
യെഷാന്തുസാമ്പ്രതംകീൎത്തിസ്സൎവ്വംവ്യാപ്നൊതിഭൂതലം
തെഷാംമഹാത്മനാംവാൎത്താംജ്ഞാതുമൎഹതിപണ്ഡിതാഃ—
അതൊയാഖൃഷ്ടവൃത്താന്തെജിജ്ഞാസാജായതെമമ
സാസൎവ്വഥപ്രശസ്യാസ്തിനചനിന്ദ്യെതിഭാതിമെ—
ഭവന്തംതച്ചരിത്രജ്ഞംജ്ഞാത്വാചാഹമിഹാഗതഃ
തത്സാരംശ്രൊതുമിഛ്ശാമിഭവതാമനുകമ്പയാ

സത്യത്തെഗ്രഹിപ്പാൻആഗ്രഹിക്കുന്നൊരുബാല്യക്കാരൻപരദെ
ശശാസ്ത്രങ്ങളെനന്നായിശീലിച്ചുള്ളൊരുവിദ്വാനെചെന്നുകണ്ടു
ചൊദിച്ചിതു—ക്രിസ്തൻഎന്നമഹാഗുരുവിന്റെനാമംഅവന്റെമ
തത്തെഅനുസരിച്ചവരുടെവായിൽനിന്നുനിത്യംകെൾ്ക്കുന്നു—എ
ന്നാൽലൊകംഎങ്ങുംകീൎത്തിതന്മാരായമഹാജനങ്ങളുടെവൎത്തമാ
നത്തെബുദ്ധിയുള്ളവർഗ്രഹിക്കെണ്ടതാകകൊണ്ടുക്രിസ്തവൃത്താന്ത
ത്തെഅറിവാനുള്ളഅപെക്ഷകെവലംനല്ലത്എന്നുതൊന്നുന്നു—
നിങ്ങൾആ‌ചരിത്രത്തിന്റെസാരംദയചെയ്തുകെൾ്പിക്കെണംഎന്നു
യാചിക്കുന്നു—

വിദ്വാനുവാച

മഹാത്മകൎമ്മജിജ്ഞാസാംപ്രശംസാമിയുവംസ്തവ
[ 440 ] മുദാത്വാംതൎപ്പയിഷ്യാമിസച്ചരിത്രാമൃതെനച—
മയാതുലഘുബുദ്ധ്യാൎത്ഥൊഗരിഷ്ഠഃകഥയിഷ്യതെ
പാപാബ്ധൌജഗതഃപാദസ്തദുദ്ധൎത്തുശ്ചചെഷ്ടിതം—
അജ്ഞെയൊമഹിമായസ്യപുണ്യൈസ്സാസ്ഥഗണൈരപി
സൊനന്തശ്ശംസ്സിതംസമ‌്യങ്മാദൃശാശക്ഷ്യതെകഥം—
ഉദ്ധൃത്യജ്ഞാനരത്നാനിശാസ്ത്രരത്നാകരാത്വഹം
പ്രബന്ധരൂപിണീമ്മാലാംചെഷ്ടിഷ്യെഗ്രന്ഥിതംതതഃ—
അഥെശ്ചരാത്മജാസ്യാഹമനാദെൎജ്ജഗദീശിതുഃ
നൃമദ്ധ്യെത്വവതീൎണ്ണസ്യസംഗുപ്തൈശ്ചൎയ്യലക്ഷ്മണംഃ—
കുമാരീഗൎഭജാതസ്യധൃരാബാലകവൎഷ്മണഃ
അസ്പ്രഷ്ടസ്യാഘലെശെനഭുക്തപാപഫലസ്യതു—
ജഗലൂരൊൎജ്ജനല്ബന്ധൊൎജ്ജഗന്മൊക്തുൎജ്ജഗൽപ്രഭൊഃ
ജഗൽകല്യാണമൂലസ്യസൎവ്വവംശൊപകാരിണഃ—
ശീഖൃഷ്ടസ്യാത്ഭുതാംവക്ഷ്യെസയ്കഥാംഹൃഷ്ടമാനസഃ
തസ്യൊദാരത്മനഃപ്രെമ‌്ണാവരമെണപ്രവൎത്തിതഃ—

അതിന്നുവിദ്വാൻപറഞ്ഞു—ഞാൻസന്തൊഷത്തൊടെഅപ്രകാരം
ചെയ്യാം—എങ്കിലുംലൊകപാപത്തിൽവീണപ്രകാരംലൊകത്തെ
ഉദ്ധരിച്ചവന്റെക്രിയഇങ്ങിനെസ്വൎഗ്ഗസൈന്യങ്ങൾ്ക്കുംകൂടെമുഴു
വൻഎത്താത്തഅൎത്ഥഗൌരവംനിമിത്തംഎന്നെപൊലെഉള്ള
വർഅല്പംചിലവിശെഷങ്ങളെമാത്രംപറവാൻമതിയാകുന്നു—
എന്നാൽദൈവപുത്രന്റെഅവതാരംപാപമില്ലാത്തനടപ്പു
പാപഫലത്തിൻഅനുഭൊഗംഇങ്ങിനെലൊകഗുരുവുംലൊകര
ക്ഷിതാവുംലൊകകൎത്താവുംസൎവ്വവംശങ്ങൾ്ക്കുംഉപകാരിയുമായക്രി
സ്തന്റെഅത്ഭുതകഥയെപറവാൻതുടങ്ങുന്നു—

ഏകന്നരംസ്ത്രീയഞ്ചൈകമാദാവസ്യജദീശ്ചരഃ
തൌചാസ്താംനിൎമ്മലൌസമ്യങജാതെഃപിതരൌതഥാ—
ധന്യൌചകില്ബിഷാഭാവാത്സുഖിനൌതാവതിഷ്ഠതാം
തയൊൎഹിപുണ്യയൊഃപുണ്യഃപ്രാസീദൽവരമെശ്ചരഃ— [ 441 ] അസൌതുസദൃശാകഷ്ടമചിരെണാഗമൽക്ഷയം
ഭങ്കത്വതൗഹീശ്ചരസ്യാജ്ഞാംപെതതുഃകന്മഷാൎണ്ണവെ—
കശ്ചിഛ്ശൈതാനനാമ്മാസ്തിയസസ്സാൎദൂതൊനഘഃപുരാ
പാശ്ചാത്തുസാല്പാദാൽഭൃഷ്ടഇശ്ചരാരിരജായതാ—
നൃപിത്രൊഃകല്പയന്നാശംനാഗരൂപംദധാരസഃ
നിഷിദ്ധമീശ്ചരെണാത്തുംഫലഞ്ചാചൊദയൽസ്ത്രീയം—
സാവാക്യൈൎവ്വഞ്ചിതാതസ്യഫലമാദന്നിരങ്കുശം
പത്യാചഖാദയാമാസജഗൽകല്യാണനശിനീ—
തതസ്സ്വാശിഷ്ടിഭംഗെനക്രുദ്ധൌഭൂത്വപരെശ്ചരഃ
യത്രൊഷതുസ്സുഖൊദ്യനാൽക്ഷിപ്രംതൌനിരകാസയൽ—
പ്രസൂതിവെദനാനാൎയ്യഭുജ്യതാംപതിനിഘ്നയാ
ശ്രമൊമൃത്യുശ്ചപുംസെതിതല്ലതിംനിൎണ്ണിനായസഃ—
ഭഗ്നാശൌതൌതുമാഭൂതാംഭാവിന്യാദുൎഗ്ഗതെഭിയാ
അതസ്തൌസാന്ത്വയന്നീശൊനാഗംശെപെനെയാഗിരാ—
രെശപൂത്വമുരൊഗാമീഭൂത്വാധൂളിംസദാത്സ്യസി
തവസ്ത്രീയാശ്ചമദ്ധ്യെഹംവിധാസ്യമിമിഥൊരിതാം—
മൂൎദ്ധാനംതാവകംനാൎയ്യാസ്സന്താനഃപ്രഫരിഷ്യതി
ത്വഞ്ചൈവയൊഷിതൊവംശംപാൎഷ്ണിദെശെഹനിഷ്യസി—
ഇത്ഥംപ്രതിശ്രുതസ്യാദൌരക്ഷകസ്യമഹാത്മനഃ
പ്രത്യാശാസൎവ്വദാമൎത്ത്യൈപതിതൈസ്സംസ്മൃതാസ്ഥിതാ—

ആദിയിൽദൈവംഒരുപുരുഷനെയുംഒരുസ്ത്രീയെയുംസൃഷ്ടിച്ചു—
അവർനിൎമ്മലശുദ്ധിയുംദെവപ്രസാദവുംനല്ലസൌഖ്യവുംഉള്ള
വരായിവാഴുമ്പൊൾ—ദൈവകല്പനയെഅതിക്രമിക്കയാൽപാ
പത്തിൽപതിച്ചു—എങ്ങിനെഎന്നാൽസ്വൎഗ്ഗീയദൂതരിൽഒരുവൻ
നല്ലവൻആയശെഷംദ്രൊഹിച്ചുഭൃഷ്ടനായാറെ—സാത്താൻ
എന്നദെവശത്രുവായ്തീൎന്നു—ആദിമനുഷ്യരുടെനാശത്തെവിചാ
രിച്ചുസൎപ്പരൂപംധരിച്ചുസ്ത്രീയൊടുനിഷിദ്ധമായഫലത്തെതിന്മാ
ൻപറഞ്ഞു—അവൾചതിയിൽകുടുങ്ങിതിന്നുഭൎത്താവിന്നുംകൊ [ 442 ] ടുത്താറെദൈവംഅവരെകല്പനയെലംഘിക്കയാൽനല്ലതൊ
ട്ടത്തിൽനിന്നുപുറത്താക്കിസ്ത്രീക്കഈറ്റുനൊവുപുരുഷന്നുദിവ
സവൃത്തിക്കായദ്ധ്വാനഎടുക്കംമരണമെന്നിങ്ങിനെഅവരു
ടെഗതിയെകല്പിച്ചു. എങ്കിലുംഅവർഅഴിനിലയായിപൊകാ
തെഇരിപ്പാൻസൎപ്പത്തെശപിച്ചത്ഇവ്വണ്ണം—നീശപിക്കപ്പെ
ട്ടുഉരസ്സിന്മെൽനടന്നുമണ്ണുതിന്നുപൊകുംനിണക്കുംസ്ത്രീക്കുംഞാ
ൻപകയെവരുത്തുന്നു—സ്ത്രീയുടെസന്തതിനിന്റെതലയെചതെ
ക്കുംനീഅവളുടെസന്തതിക്കമടമ്പിനെഅത്രെചതെക്കുംഎന്നി
ങ്ങിനെഅറിയിച്ചതിനാൽസ്ത്രീയിൽനിന്നുജനിപ്പാനുള്ളഒരു
രക്ഷകന്റെപ്രത്യാശഅന്നുമുതൽസൎവ്വദാഭ്രഷ്ടരായമനു
ഷ്യരിൽവസിച്ചിരിക്കുന്നു—

അംഹശ്ശക്തിനിരാകൎത്തുൎവ്വിഷയെതുപ്രതിശ്രവാം
കെകെപശ്ചാദദീയന്തദ്വാൎത്താംവച്മ്യനുക്രമാൽ—
നൃജാതെഭൃഷ്ടയൊഃപിത്രൊരുല്പദെസന്തതിൎയ്യദാ
തദാസൌപൈതൃകൊദൊഷസ്തത്സ്വഭാവെവ്യജായത—
നൃസംഖ്യയാം‌പ്രവൃദ്ധായാംപാതകംഭൃശമൈധത
ബലാല്കാരെണഗൎഹ്യെണസൎവ്വഭൂഃപര്യപൂൎയ്യത—
തദാതതായിനാംതെഷാമിശൊദണ്ഡംവിനിൎണ്ണയൻ
ജലപ്ലാവെനഭൂമിഷ്ഠാൻസൎവ്വാൻജന്തൂനനാശയാൽ—
നൊഹാഖ്യൊധാൎമ്മികശ്ചൈകഃപരിവാരയുതസ്തതഃ—
മഹത്യാനൌകയാതത്രെസൎവ്വജന്തുയുഗാന്വിതഃ—
തല്പശ്ചാഛ്ശൊഷിതാന്ധപ്സുനൊഹപുത്രത്രയൊത്ഭവാഃ
മനുഷ്യാഃക്രമശൊവൃദ്ധാഭുവിന്യൂഷ്ഠരിതസ്തതഃ—

എങ്ങിനെഎന്നാൽആഇരുവൎക്കുംമക്കൾജനിച്ചപ്പൊൾപൈതൃ
കദൊഷംഅവരിലുംജനിച്ചുപിന്നെമനുഷ്യസംഖ്യവൎദ്ധിക്കുന്തൊ
റുംപാപശക്തിയുംഅതിക്രമിച്ചുവന്നു—ബലാല്ക്കാരംമുതലായദൊ
ഷങ്ങൾഭൂമിഎങ്ങുംനിറഞ്ഞുവഴിഞ്ഞപ്പൊൾദൈവംജലപ്ര
ളയംഎന്നഒരുദണ്ഡംവിധിച്ചുഭൂമിയിൽഉള്ളജന്തുക്കളെഒ [ 443 ] ക്കയുംനശിപ്പിച്ചു—
അന്നുനൊഹഎന്നഒരുസത്യവാനെമാത്രം
കുഡുംബത്തൊടുംമൃഗജാതികളിൽഒരൊരൊഇണയൊടും
കൂടെരക്ഷിച്ചതിനാൽഅവൻപുതിയമനുഷ്യവംശത്തിന്നുഅ
ഛ്ശനായ്വന്നു—അവന്റെമൂന്നുപുത്രന്മാരിൽശെംഎന്നൊരുവ
ന്നുരക്ഷകസാന്താനത്തിൻപിതാവ്ആവാൻവരംലഭിച്ചു—

ആദൌതെഷ്വൈശ്ചരംജ്ഞാനംതസ്ഥൌസൎവ്വത്രനിർമ്മലം
തദാനീഞ്ചെശ്ചരസ്യാൎച്ചായഥാൎത്ഥാപ്രാചലൽഭുവി—
പശ്ചാത്ത്വസന്മതൈച്ചീശ്രംതൽജ്ഞാനംവികൃതിംയയൌ
ഭ്രാന്താശ്ചൎച്ചാമനൎച്ച്യാണാന്നരാഃകൎത്തുംപ്രചക്രീരെ—
ദ്യസ്ഥാനാംജ്യൊതിഷാംദീപ്ത്യാദിവ്യായാനിചമൽകൃതാഃ
പ്രഭാവംമെനിരെദൈവംസസ്ഥിതംഭാസ്കരാദിഷ്ഠ—
ദുഷ്ടാചാവാരമംഭൊധിമദ്രീംശ്ചദ്രുമശെഖരാൻ
ഭിന്നാസ്കത്തദധിഷ്ഠാത്രീൎദ്ദെവതാഅവ്യകല്പനയൻ—
അമീഷാംക്രമശഃപൂജാകല്പിതാനാംദിവൌകസാം
അപുണ്യരീതിസംയുക്താവ്യാപസൎവ്വത്രമെദിനീം
ഇത്ഥംപരെശ്ചരസ്യാൎച്ചാപുണ്യാപ്രായൊവൊലുപ്യത
തത്ഭക്തിജനിതൊധൎമ്മശ്ചാഹ്രസൽഭൂമിമണ്ഡലെ
ഇത്ഥംക്ഷീണസ്യധൎമ്മസ്യഭയാംദഭ്യദയൊനവഃ
ഇതീഛ്ശന്നീശ്ചരസ്സ്വാസ്യജ്ഞാനംപ്രകാശയൽപുനഃ

നൊഹപുത്രന്മാരിൽആദിയിങ്കൽദൈവജ്ഞാനവുംയഥാൎത്ഥമായ
അരാധനയുംനടന്നശെഷംക്രമത്താലെനന്നല്ലാത്തമതങ്ങളും
ഇടകലൎന്നിട്ടുവികാരംസംഭവിച്ചുആരാധിക്കെണ്ടാത്തവറ്റെയും
പൂജിച്ചുതുടങ്ങി—സൂൎയ്യാദിജ്യൊതിസ്സുകളിൽഅതിശയംഭാവിച്ച
തല്ലാതെദിവ്യപ്രഭാവംഇവറ്റിൽവിളങ്ങിവരുന്നത്എന്നുനിരൂ
പിച്ചിട്ടുമുമ്പെഅവറ്റെയുംപിന്നെകരകാണാത്തസമുദ്രംഉയ
ൎന്നപൎവ്വതങ്ങൾമുതലായവറ്റെയുംദൈവാംശങ്ങളെന്നുമാനിച്ചുദെ
വകൾഎന്നുംപെരിട്ടുപൂജിച്ചുഅധൎമ്മരീതികൾഒരൊന്നിനെസങ്കല്പി
ക്കയുംചെയ്തു—ഇങ്ങിനെധൎമ്മവുംഭക്തിയുംകുറഞ്ഞുപൊകുന്നസമ [ 444 ] യദൈവംഅവറ്റിന്നുപുതിയഅഭ്യുദയംവരുത്തിതന്റെജ്ഞാ
നത്തെവിളങ്ങിച്ചതീവ്വണ്ണം—

അബ്രഹാമാഭിയംസാധുംസ്വാദെശാദാഹ്വയൻ‌വിഭുഃ
യംദെക്ഷ്യാമ്യപരംദെശംതത്രയാഹീത്യുവാചതം—
സവിശ്വാസാന്വിതൊഗെഹംയഥാജ്ഞപ്തംത്യനിജം
ഗത്വാഭൂമിംകാനാഖ്യാംതത്രൊവാസസ്ത്രീയാസഹ—
ഭൃശഞ്ചാനുഗ്രഹീതെനതെനസാൎദ്ധംപരെശ്ചരഃ
ദയാലുസ്സംവിദഞ്ചക്രെനാനാംമംഗലസംയുക്താംഃ
തംവൃദ്ധംവൃദ്ധപത്നീകംനിരപത്യമവഗ്വിഭുഃ
സ്ത്രീതെസവിഷ്യതെസൂനംമഹാവംശപിതാമഹം—
അസ്മിന്നിവാസയിഷ്യാമിദെശസംഖ്യംത്വദന്വയം
സൎവ്വെചതായ്മലരാനരാഃപ്രാപ്സ്യതിമംഗലം—
ജജെതതതൊചിരാങ്ങുനുരിസ്ഫാകാഖ്യഃപ്രതിശ്രുതഃ
സുതാവെസാവയാകൊബൌചെസ്ഫാകാദുല്ബഭുവതുഃ—

ദൈവംഅബ്രഹാംഎന്നഒരുമനുഷ്യനെസ്വദെശത്തിൽ
നിന്നുവിളിച്ചുതാൻകാണിപ്പാനുള്ളരാജ്യത്തിൽപൊവാൻകല്പിച്ച
ത്അവൻവിശ്വാസപൂൎവ്വംഅനുസരിച്ചുകനാൻദെശത്തൊളം
യാത്രയായിഅവിടെപരദെശിയായിപാൎത്തപ്പൊൾദൈവംഅ
വനൊടുഅനുഗ്രഹങ്ങൾഏറിയനിയമവുംസഖ്യവുംചെയ്തു—പി
ന്നെഅവന്നുംഭാൎയ്യക്കുംവാൎദ്ധക്യംകണ്ടനെരത്തുനിന്റെഭാൎയ്യ
എണ്ണിക്കൂടാത്തസന്തതിയുള്ളപുത്രനെപ്രസവിക്കുംഎന്നുംനി
ന്റെസന്താനങ്ങൾഎല്ലാമനുഷ്യരുംഅനുഗ്രഹിക്കപ്പെടുംഎന്നും
അറിയിച്ചു—അപ്രകാരംതന്നെഇഛാക്എന്നമകൻപിറന്നു
അവന്നുഎസാവ്‌യാകൊബ്എന്നവരുംജനിച്ചു—

യകൊബസ്ത്വിസ്രയെലെതിസംജ്ഞാംലെഭെപരശ്ചരാൽ
തസ്യചദ്വാദശാഭുവൻപുത്രാവംശപിതാമഹാഃ—
പശ്ചാദ്ദുഭീക്ഷഹെതൊസ്തെത്യക്ത്വാസ്വാംജന്മനീവൃതം
അവാദിഗ്വൎത്തിനംദെശമിസരാഖ്യംയയുസ്സമെ— [ 445 ] തത്രൊഷിത്വാകിയല്കായംശുഭെദെശസുതൈൎവൃതഃ
വൃദ്ധൊമമാരയാകൊബഃപ്രാപ്യൊദൎക്കസ്യദൎശനം—
മൃതെഃപ്രാക്സിയവംശ്യനാംഭാവിഭാഗ്യമുവാചസഃ
യഹൂദാഖ്യഞ്ചപുത്രംസമുദ്ദിശ്യെദംവമൊബ്രവീൽ—
ലൊകാനാംശാസിതാശാന്തൊയാവന്നാവിൎഭവെൽഭുവി
താവദ്രാജ്യാധികാരസ്യാംദ്യഹൂദാവംശസാദിതി—

യകൊബഎന്നവന്നുഇസ്രയെൽഎന്നബഹുമാനനാമംവന്നു—അ
വൻ൧൨മക്കളൊടുംകൂടപഞ്ചകാലംനിമിത്തംതെക്കുള്ളമിസ്ര
രാജ്യെത്തെക്കപുറപ്പെട്ടുവസിച്ചുമരണത്തിന്നുമുമ്പെപുത്രസന്ത
തികളുടെഭാവിഭാഗ്യത്തെഅനന്തരപ്പാടായിപറഞ്ഞു—അതിൽ
യഹൂദാഎന്നനാലാമനെകൊണ്ടുചൊല്ലിയതു—ലൊകൎക്കുവെണ്ടു
ന്നശാന്തരാജാവ്‌വരുവൊളംരാജ്യാധികാരംയഹൂദവംശത്തിൽ
തന്നെഇരിക്കഎന്നത്രെ—

യകൊബസ്യമൃതെഃപശ്ചാത്തദ്വംശൊവവൃധെബഹു
ക്രമെണമിസരീയയാശ്ചബാധിതംപ്രവചകീരെ
തദാലൊകംമനൊനിതംസ്വമുദ്ധൎത്തുംപരെശ്ചരഃ
സാധുംമൊസ്യാഖ്യമാചാൎയ്യംനിയുയൊജസുവിശ്രുതം—
സദൈവശക്തിസമ്പന്നൊഭീമാഃകൃത്വാത്ഭുതാഃക്രിയാഃ
ശത്രൂൻവിസ്മാപയൻലൊകംനിന്യെസ്വംമിസരാജ്ജകീ—
തതൊനിൎഗ്ഗത്യവൎഗ്ഗൊസൌദെശംപ്രാവ്യാരബാഭിധം
തത്രത്യമുപസ്ഥെദ്രീംപുണ്യംസീനായസംജ്ഞകം—
ഭിമെനാനതജസാതത്രദത്വാദൎശനമീശ്ചരഃ
മൊസ്യാചാൎയ്യംപവിത്രംസ്വംധൎമ്മശാസ്ത്രമുപാദിശൽ—
ഇസ്രയെലീയവംശെനയൊനുഷ്ഠെയഃക്രിയാക്രമഃ
ആചാരശൌചയാഗാദിസൂത്രാദിഷ്ടൊസ്തിവിസ്താരാൽ—
പ്രായശ്ചിത്തമഖാാദ്യാസ്തുപാശുദ്ധ്യൎത്ഥീകാഃക്രിയാഃ
യാസ്തത്രവിഹിതാസ്താസാംശക്തിൎന്നാസീത്സ്വഭാവതഃ—
മെഷദീനാമസൃഗ്ജാതുപാപശുദ്ധ്യൈനകല്പതെ [ 446 ] ബലിസുതൊധികഃകശ്ചിന്നരൊദ്ധൃത്യാഅപെക്ഷ്യതെ—
ശാസ്ത്രെമൊസ്യുദിതെസത്യംപാപമാംൎജ്ജനസാധനം
നൊച്യതെസ്പഷ്ടരൂപെണഛായാഭിസ്തുപ്രകാശ്യതെ—
അൎത്ഥാൽഭവ്യസ്യഖൃഷ്ടസ്യമൃതൊൎദ്വാരാഘശൊധനം
യൽഭാവിതസ്യസങ്കെതൊംജ്ഞയൊമൌസമഖാദിഷ്ഠ—
അതൊയജ്ഞദികൎമ്മാണിമൊസ്യുക്താനീസ്രയെലജാഃ
സൎവ്വദൈവാനുതിൎഷ്ഠെയുരിതിനൈഛ്ശൽവരെശ്ചരഃ—
യഥാതുശിക്ഷയാബാലശ്ശിഷ്യതെബാലയൊഗ്യയാ
തഥാമൌസെനശാസ്ത്രെണശിഷ്യന്താമിസ്രയെലെജാഃ—
ശെഷമയൊഗ്യയാരിഷ്ട്യബൊധപക്ഷത്വമാസ്ഥിതാഃ
ഗൃഹീതുംസത്തരംശാസ്ത്രംസമൎത്ഥാസ്സംഭവനുപീതി—

യാകൊബകഴിഞ്ഞശെഷംവംശംവളരെവൎദ്ധിക്കയാൽമിസ്രക്കാ
ർഅവരെദ്വെഷിച്ചുഹിംസിച്ചുതുടങ്ങിയാറെദൈവംമൊശെഎന്ന
ഒരുത്തനെനിയൊഗിച്ചുമിസ്രരാജാവെയുംപ്രജകളെയുംഅത്ഭുത
ക്രിയകളെകാണിപ്പിച്ചുഅവനെകൊണ്ടുസ്വവംശത്തെമിസ്രദെ
ശത്തിൽനിന്നുദ്ധരിച്ചുഅറവിമരുഭൂമിയിൽസീനായിമലയൊ
ളംനടത്തിച്ചു—ആമലെമെൽദൈവംഭീമതെജസ്സൊടെഇറങ്ങി
തന്റെധൎമ്മവ്യവസ്ഥയെഅരുളിച്ചെയ്തു—ഇസ്രയെലർആചരിക്കെ
ണ്ടുന്നതുംവൎജ്ജിക്കെണ്ടുന്നതുംശൗചംയാഗംമുതലായക്രിയാക്ര
മവുംഅന്നുവിസ്താരെണഅറിയിച്ചുകൊടുത്തു—അതിൽവിവ
രിച്ചബലിപ്രായശ്ചിത്തങ്ങളാാൽമനുഷ്യപാപത്തെഇല്ലാതാ
ക്കുവാൻകഴിയാത്തത്എങ്കിലുംക്രിസ്തന്റെമരണത്താൽവരുന്ന
പാപശൊധനത്തിന്നുഒരൊരൊമുങ്കുറികൾഅന്നുപ്രകാശിച്ചു
വന്നു—ആയാഗാദികൎമ്മങ്ങൾഎപ്പൊഴുംഅനുഷ്ഠിക്കെണ്ടിയവയും
അല്ലആകല്പനകളാൽഇസ്രയെലിന്നുബാലശിക്ഷണംഭവിക്കപി
ന്നെപ്രാപ്തിആയാൽതികവെറിയഉപദെശത്തെആഗ്രഹിപ്പിക്കാംഎ
ന്നതുദൈവത്തിന്റെഅഭിപ്രായം—

സചമൊസിസ്സായംപ്രൊചെഈശ്ചരൊന്യംമഹാഗുരും [ 447 ] ഇസ്രയെലാന്വയെപശ്ചാൽപ്രദുഷ്കൎത്തമയാസമം—
യദ്യാത്സആദിശെദ്യുഷ്മാംസുത്സൎവ്വംകൎത്തുമൎഹ്ഹഥ
യൊയശ്ചതംതിരസ്കുൎയ്യാത്സദംന്ധാൎഹ്ഹൊഭവെദിധി—

മൊശതാനുംഉരെച്ചിതു—കൎത്താവ്എന്റെശെഷംഇസ്രയെലി
ൽവെറൊരുപ്രവാചകനെനിയൊഗിക്കുംഅവൻആദെശിപ്പത്എ
ല്ലാംനിങ്ങൾചെയ്യെണംഅവനെആരെങ്കിലുംതിരസ്കരിച്ചാൽഅ
വൻദണ്ഡ്യൻആകുംഎന്നത്രെ—

ഇസ്രയെലൊത്ഭവൊവൎഗ്ഗംഃപശ്ചാദ്ദെശപ്രതിശ്രുതെ
ഉപസ്ഥിതഃകാനാഖ്യതത്രൊവാസെശ്ചരാപിതഃ—
ഇഛ്ശാസീദിശ്ചരസ്യെയമസ്മിൻപുണ്യെകുലെനിശം
മൽജ്ഞാനംനിൎമ്മലംതിഷ്ഠെച്ചലെവദ്യൊഗ്യാൎച്ചനാചമെ—
ഇതശ്ചാന്യെഷ്ഠദെശഷ്ഠഭ്രമദ്ധാന്താവൃതെഷ്ഠസാ
സദ്ധൎമ്മസ്യാമലാദീപ്തിസ്സൎവ്വത്രവ്യാപ്നുയാദിതി—
സത്വിസ്രയെലജൊവൎഗ്ഗഃകൃതഘ്നഃകുശലപ്രദം
ത്യക്ത്വാപരെശ്ചരംദെവാൻനിഷിദ്ധാനഭജൽബഹൂൻ—
തദെശ്ചരെണസന്ത്യക്തായൊഗ്യദണ്ഡകരണതെ
ആക്രാന്താശ്ശത്രുഭിൎഭിമൈഃപെതുൎന്നാനാവിപത്തിഷ്ഠ—
യദാതുസ്ഥീയപംപെഭ്യകസുനുതപ്യപുനൎവ്വിഭും
സിഷെവിരെതദൊതാൻസഉദധാരദയാമയഃ—
സൽപഥാൽഭ്രമശീലാനാംതെഷാംനിത്യാൎത്ഥമീശ്ചരഃ
സദാജ്ഞാവാഹകാൻസാധൂനാചാൎയ്യന്മുഹെരൈരയൽ—
തെസന്തശ്ചെശ്ചരെഭക്തിംധൎമ്മാശ്ചാന്യാനുപാദിശൻ
വാൎത്താശ്ചഭാവിനീഃപശ്ചാൽജ്ഞപയാമാസുരഗ്രതഃ—
പ്രായശ്ചതെസമെകഞ്ചിന്മഹാന്തംവംശതാരകം
സ്വപശ്ചാൽപ്രൊചുരത്ഭവ്യംസാദെശഭ്യുദയപ്രദം—

പിന്നെഇസ്രയെൽജാതികനാൻഎന്നവാഗ്ദത്തദെശത്തിൽഎത്തി
ദൈവംനല്കുന്നഒരൊരൊജയങ്ങളാൽഅതിനെഅടക്കിപാൎത്തു—
അതിൽദൈവത്തിൻവിചാരംഎന്തെന്നാൽഈഎന്റെപ്രജ [ 448 ] കളിൽനിത്യംശുദ്ധജ്ഞാനവുംയൊഗ്യസെവയുംനടക്കെണംചുറ്റു
മുള്ളദെശങ്ങളിൽമൂഡത്വമാകുന്നഇരിട്ടുനിറഞ്ഞതുപൊക്കുവാൻ
ഇസ്രയെലിൽനിന്നുംഎങ്ങുംസത്യവെളിച്ചംപരന്നുവിളങ്ങെണംഎന്നുത
ന്നെ—ഇസ്രയെലരൊഉപകാരംമറന്നുതങ്ങളുടെദൈവത്തെത്യജിച്ചു
പലദെവകളെപൂജിച്ചുതുടങ്ങി—അതുകൊണ്ടുഅവൻഅവരെശിക്ഷി
ച്ചുശത്രുക്കളുടെകൈവശമാക്കികൊടുത്തുഎങ്കിലുംഅവർതങ്ങളുടെ
ദൊഷംവിചാരിച്ചുഅനുതപിച്ചുദൈവത്തെപിന്നെയുംപ്രാൎത്ഥി
ച്ചുതുടങ്ങിയാൽഅവൻകനിഞ്ഞുഅവരെഉദ്ധരിക്കും—ഇങ്ങിനെ
ഒരൊരൊനടപ്പുകളാൽആ ജാതിയെവളൎത്തുമ്പൊൾതന്റെഅഭി
പ്രായവുംഭാവിവൎത്തമാനങ്ങളുംഅന്നന്നുചെയ്യെണ്ടതുംഅറിയിപ്പാ
ൻഅനെകംഉപദെഷ്ടാക്കന്മാരെഅവരിൽഅയച്ചുപൊന്നു—അ
വർപ്രവാചകന്മാരെന്നുംനബികളെന്നുംഉള്ളവർഇവർഎല്ലാ
വരുംതങ്ങളുടെശെഷംവരുവാനുള്ളഅതിമാനുഷനായവംശരക്ഷി
താവെസൂചിപ്പിച്ചുഅവങ്കലെആശയെമൊഹിപ്പിച്ചുനടന്നു—

അസീത്സഹസ്രവൎഷെഭ്യൊവിക്രമാൎക്കശകാല്പുരാ
തദ്ദെശഭൂപതിൎദ്ദാവിദാഖ്യൊഭക്തൊൎച്ചകൊപിഭൊഃ—
സ്വവംശ്യമഹിമൊദ്ദെശസ്വകുലെചൊത്ഭവിഷ്യതഃ
നൃത്രാതുൎവ്വിഷയെപ്രാപ്നൊൽസപ്രതിജ്ഞാംപ്രഭൊരിമാം—
ത്വദ്വംശശ്ശാശ്ചപതംസ്ഥാതാത്വദ്രാജത്വഞ്ചസന്തതം
സിംഹാസനഞ്ചതെവെത്താദൃഡീഭൂതംസനാതനം—
ഉദൎക്കെപ്രാപ്തദൃഷ്ടിശ്ചസായംദാവിദസൗകവിഃ
നാനാഗീതെഷ്ഠഭവ്യസ്യനൃത്രാതുഃപ്രജഗൌയശഃ—

ആയവരിൽപ്രശസ്തൻയഹൂദഗൊത്രത്തിയെദാവിദ്‌രാജാവ്
തന്നെലൊകരക്ഷിതാവ്‌നിന്റെവംശത്തിൽജനിക്കുംഎന്നുംനി
ന്റെരാജ്യവുംസിഹാസനവുംഎന്നെന്നെക്കുംനിലനില്ക്കുംഎന്നുംദൈ
വംഅവനൊട്അരുളിച്ചെയ്തത്അല്ലാതെദാവിദ്‌ദെവാത്മാവിൽക
ണ്ടഭാവിവിശെഷങ്ങളെനാനാസങ്കീൎത്തനങ്ങളാൽവൎണ്ണിച്ചുനരത്രാ
താവ്ഇന്നപ്രകാരംകഷ്ടപ്പെട്ടുസ്വശരീരത്തെബലിയാക്കിമനു [ 449 ] ഷ്യജാതിക്കപുരൊഹിതനായിവരുമെന്നുംഇന്നപ്രകാരംദൈ
വംഅവനെഉയൎത്തിതന്റെവയഭാഗത്തുഇരുത്തിദ്രൊഹികളെ
യുംകലഹിക്കുന്നവംശങ്ങളെയുംഅവന്നുപാദപീഠമാക്കിവെക്കും
എന്നുംമറ്റുംവിവരിച്ചുപാടുകയുംചെയ്തു—

തൽപശ്ചാൽക്രമശൊന്യെപിയഹൂദ്യാഭവ്യവാദിതഃ
ഭവ്യംപ്രാദുൎഭ്ഭവംതസ്യപ്രൊചുരീശ്ചരശിക്ഷിതഃ—
തെഷാമിഷായനാമൈകൊപിശെഷെണപ്രസിദ്ധ്യതി
യസ്സാൎദ്ധദ്വിശതാബ്ദെഭ്യൊദാവിദ്രാജനുദഭൂൽ—
സഈശ്ചരാൎപ്പിതജ്ഞാനദ്യൊതിതാന്തരലൊചനഃ
ഖൃഷ്ടസൈൎയ്യമാനുഷ്യെപശ്യന്നെവമവൎണ്ണയൽ—

ഇഷായഉവാച

അസ്മഭ്യാംജായതെതൊകമസ്മഭ്യാന്ദീയതെസുതഃ
ധുരംരാജ്യാധികാരസ്യായസ്സ്വസ്കന്ധെധനിഷ്യാതി
നചബാലൊത്ഭുതൊമന്ത്രീശക്തിമാൻപരമെശ്ചരഃ
നിത്യസ്സന്ധീശ്ചരശ്ചെതിസംജ്ഞാഭിരഭിധാന്യതെ
ദാവിദ്രാജാസാനസ്ഥസ്യതസ്യരാജ്യംസദൈധിതാ
സന്ധ്യാഡ്യംന്യായാധൎമ്മാഭ്യാദൃഡീഭൂതൊദയസ്ഥിതി

ദാവിദിന്റെശെഷംവെറെയഹൂദന്മാർദൈവൊപദിഷ്ടരായി
ഭാവിയിൽജനിക്കെണ്ടുന്നരക്ഷിതാവെഅറിയിച്ചതിൽയശ
യഎന്നവൻഎറ്റവുംപ്രസിദ്ധൻഅവൻദൈവജ്ഞാനത്താൽ
ഉൾ്ക്കണ്ണുതെലിഞ്ഞുപറഞ്ഞിതുനമുക്കുഒരുശിശുജനിക്കുംഒരുപുത്ര
ൻനമുക്കനല്കപ്പെടുന്നുരാജ്യാധികാരഭാരംഅവന്റെതൊളിന്മെ
ൽഇരിക്കുംഅവന്റെപെരൊഅത്ഭുതൻ—മന്ത്രീ—ശക്തിയുള്ളദെ
വൻ—നിത്യപിതാവ്—സമാധാനരാജാവ്എന്നുള്ളതാകും—ദാ
വിദ്രാജാസനത്തിന്മെൽഅവന്റെവാഴ്ചയുംസന്ധിന്യായങ്ങളുടെ
വൎദ്ധനവുംഇളകാതെമുഴുത്തുപൊരുംഎന്നത്രെ

പുശ്ചഭാവിനീംവാൎത്താംവ്യതീതാമിവകല്പയൻ
ഇഷായസ്തസ്യമൎത്ത്യാൎത്ഥംദുഖഃഭൊഗമവൎണ്ണയൽ [ 450 ] നരൂസീത്സക്ലെശഭാഗ്ദുഃഖീമനുഷ്യൈശ്ചാവിരസ്കൃതഃ
പരന്ത്വസ്മാകമെവാസൌദുഃഖംസെഹനചാത്മനഃ—
സാഈശനാഹതഃക്ലിഷ്ടെശ്ചെത്യസ്മാഭിരമന്യത
പരന്തുവസ്തുതൊസൗനൊദൊഷഹെതൊരഹന്യത
അസ്മാകമെവരക്ഷായൈതെനാശാസ്കിരഭൂജ്യത
തത്ഭുക്താത്തഡനാച്ചെവവയംസ്വാസ്ഥ്യംലഭാമഹെ—
പയംസ്വെഛ്ശാനുസാരെണസംൎവ്വഭ്രാന്താബഭൂവിമ
വയംത്വൎഹാമയാംശിഷ്ടിംതാമിശൊമുമഭൊജയൽ—
തീവ്രംക്ലിഷ്ടൊപ്യസൌസെഹെനചകിഞ്ചിദഭാഷത
പധായനീയമാനൊവിരിവതസ്ഥൌസനീരവഃ—
സപ്രാണാംശ്ചാപിതത്യാജപരപാപധുരന്ധരഃ
സ്വയഞ്ചദ്വൊഷിണാംമദ്ധ്യെദൊഷഹീനൊപ്യഗണ്യത
ആത്മാനംതുബലിംദത്വാദുഃഖഭൊഗാദനന്തരം
സാജന്യമന്വയംപശ്യൻചിരജീവിസതൎപ്സ്യതി—
യാതിസൌമാമകൊധൎമ്മീസെവകഃപരദണ്ഡഭാക
സ്വാസ്യജ്ഞാനെനഭൂയിഷ്ഠാന്മനുഷ്യാൻശൊധയിഷ്യാതി

അവൻമനുഷ്യരക്ഷക്കായ്ക്കൊണ്ടുകഷ്ടമരണങ്ങൾഅനു
ഭവിക്കെണ്ടതുയശയവൎണ്ണിച്ചതുഇപ്രകാരം—അവൻക്ലെശ
പീഡകളെഅറിഞ്ഞുമനുഷ്യരാൽതിരസ്കൃതനായിഎങ്കിലും
നമ്മുടെദുഃഖങ്ങളെഅവൻഅനുഭവിച്ചു—നാമൊഇവൻദൈ
വത്താൽദണ്ഡിതനുംസ്വപാപഫലത്താൽപീഡിതനുംഎ
ന്നുനിരൂപിച്ചുനമ്മുടെദൊഷഹെതുവാലെഅവൻഹിംസിക്ക
പ്പെട്ടതെഉള്ളുതാനും—നമ്മുടെരക്ഷക്കായിഅവൻശിക്ഷയെ
അനുഭവിച്ചുഅവൻകൊണ്ടഅടികളാൽനമുക്കസ്വാസ്ഥ്യംല
ഭിച്ചതുനാംതന്നിഷ്ടത്താൽവെവ്വെറെവഴികളിൽചിതറിയുഴ
ന്നപ്പൊൾദൈവംഎല്ലാവരുടെശിക്ഷയെയുംഅവന്മെൽ
ചുമത്തിഅവനുംമിണ്ടാതെകുലക്കുനടക്കുന്നആടുപൊലെഅ
ടങ്ങിപാൎത്തു—ഇങ്ങിനെഅവൻഅന്യരുടെപാപങ്ങളെപെ [ 451 ] റിതന്നെത്താൻബലിയാക്കികൊടുത്തതുനിമിത്തംഅവൻനെടു
ങ്കാലംജീവിച്ചുവലിയസന്തതിയെകണ്ടുതൃപ്തനാകുംധൎമ്മിഷ്ടനാ
യഎന്റെസെവകൻഅന്യരുടെദണ്ഡങ്ങളെസഹിക്കയാൽതന്റെ
ജ്ഞാനത്താൽഅനെകൎക്കുശുദ്ധിവരുത്തിതന്റെലൊകംഎങ്ങുംജയിച്ചു
നടക്കുംഎന്നുമുതലായപ്രവാചകങ്ങൾ—

ഇഷയാദചരംപശ്ചാന്മീകാഖ്യൊഭവ്യവാചകഃ
ഏവംപ്രകാശയാമസശുഭംജന്മസ്ഥലംപ്രഭൊഃ—
ഹെത്വമ്യഹൂദിദെശീയെപുരിബെത്ലഹെമപ്രതെ
യഹീദിനാംസഹസ്രെഷുകിംലഘുത്വെനഗണ്യസെ—
ഇസ്രയെലാധിപൊഭാവീത്വന്മദ്ധ്യാന്നിസ്സരിഷ്യാതി
പരന്തുപൂൎവ്വതൊപ്യാസീദനാദിശ്ചാസ്യനിസ്സൃതിഃ—

അനന്തരംമീകാഎന്നപ്രവാചകൻക്രിസ്തന്റെജന്മദെശ
ത്തെകുറിച്ചതീവണ്ണം—അല്ലയൊയഹൂദ്യതറകളിൽഎണ്ണു
വാൻപൊരാത്തബെത്ലഹെംഎഫ്രതെനിന്നിൽനിന്നുഇസ്ര
യെല്ക്കഅധിപൻപുറപ്പെട്ടുവരുംആയവന്റെപുറപ്പാടുപൂൎവ്വത്തി
ലുംഅനാദിയുംആയതു—ഇങ്ങിനെദൈവവശാൽഅനെകംസ
ത്യബൊധകന്മാർഇസ്രയെലിൽഉദിച്ചുപാപവാഴ്ചയെഇളക്കി
മഹാരക്ഷിതാവിന്നുവഴിയെഒരുക്കിനടന്നുഎങ്കിലുംആജാ
തിമിക്കവാറുംകെളാതെപൊയിദൈവത്തൊടുദ്രൊഹിക്കയാ
ൽഅവർകഠൊരശിക്ഷകളെവരുത്തിഅവരുടെനാടുംനഗ
രവുംശത്രുസൈന്യങ്ങളെകൊണ്ടുസംഹരിച്ചുശെഷിപ്പുള്ളവ
രെപരദെശത്തു൭൦വൎഷംപ്രവാസംകഴിപ്പിച്ചു—ആഅനിഷ്ട
കാലത്തുകൂടശിഷ്യന്മാർഅഴിനിലയായിപൊകാതെവാഗ്ദത്ത
പ്രകാരംരക്ഷിതാവ്‌വരുംഎന്നുകാത്തുകൊണ്ടിരുന്നു—അവ
ൎക്കുആശ്വാസപ്രദനായിവന്നുപറഞ്ഞവൻദാനിയെൽത
ന്നെ—

സാൎദ്ധപഞ്ചാശദബ്ദെഭ്യശ്രീഖ്രഷ്ടസ്യാഗതൊപുരാ
ആചാൎയ്യൊദാനിയെലാഖ്യഃപ്രൊചെകാലന്തദാഗതെഃ— [ 452 ] സ്വാൎദ്ദൂതൊഗാബ്രീയെലാഖ്യസ്തത്സമീപെഹ്യുപന്ഥിതഃ
തമീശ്ചരപ്രിയംഭവ്യാംവാൎത്താമെവമദൎശയൽ—
രൊധനായാവരാധാനാമ്യജ്ഞാനാഞ്ചസമാപ്തയെ
പാപസ്യശൊധനാൎത്ഥായനിത്യധൎമ്മപ്രവൃത്തയെ—
സമാപ്ത്യെഭവ്യവക്തൃണാംസുപുണ്യസ്യാഭിഷിക്തയെ
ഇത്യെതത്സൎവ്വസിദ്ധ്യാൎത്ഥംപവിത്രെതാവകെപുരെ—
സപൂംഹാസതപുതിംകാലംവിജാനീഹിതിരൂപിതം
പുനൎയ്യരുശലെംപുൎയ്യാനിൎമ്മിത്യൈശാസനാവധി—
മശീഹകാലപൎയ്യന്തംസ്യാത്സപൂംഹൊനസപുതിഃ
ഹനിഷ്യതെമശീഹൊസാവാത്മനൊഹെതവെതുന—

ആയവൻസ്വജാതിയുടെഉദ്ധാരണത്തിന്നുള്ളകാലത്തെഎ
ണ്ണിനൊക്കുമ്പൊൾമെശീഹഎന്നുംക്രിസ്തൻഎന്നുംചൊല്ലുന്ന
ദെവാഭിഷിക്തൻവരെഉള്ളകാലങ്ങളെദെവദൂതന്റെവായി
ൽനിന്നുകെട്ടുഅറിഞ്ഞുയഹൂദർസ്വദെശത്തെക്കമടങ്ങിചെ
ന്നുകുടിയെറിവിശുദ്ധനഗരത്തെപിന്നെയുംപണിയിപ്പാൻതു
ടങ്ങിയനാളുംകണ്ടു—അന്നുമുതൽഅവർഅന്യരാജാക്കൾ്ക്കഅധീ
നരായ്പാൎത്തുപലവിധെനക്ലെശിച്ചിരിക്കുന്തൊറുംആപ്രവാച
കങ്ങളെവായിച്ചൊൎത്തുആശ്വസിച്ചുരക്ഷാകാലത്തെപാൎത്തി
രുന്നു—

അമീഷാംഭവ്യവക്തൃണാംസമ്പൂൎണ്ണാഗ്രന്ഥസംഹിതാ
യഹൂദിന്യാകൃതാവണ്യാപ്രചലത്യധുനാവധി—
ശ്രീഖൃഷ്ടസ്യാവതാരാൽപ്രാക്പ്രായൊവൎഷശതത്രയാൽ
തൽഗ്രന്ഥസംഗ്രഹസ്യാൎത്ഥൊയാവന്യാരചിഭാഷയാ—
തതൊമഹാത്മനാസ്തസ്യപ്രതീക്ഷാബഹുജാതിഷ്ഠ
ഇസ്രയെലീയഭിന്നാസുസ്തൊകംസ്തൊകമജായത—
തദാപശ്ചാത്യലൊകെഷ്ഠയവനാരൊമിണൊപിച
ഗുണൈൎമ്മഹൊന്നതിംപ്രാപ്താവ്യശ്രൂയന്തമഹീതലെ—
ദെശെഷ്ഠപരിതാസ്ഥെഷ്ഠക്രമശശ്ചപ്രണാദിതഃ [ 453 ] തെഷാംകീൎത്തെഃപ്രതിദ്ധാനശ്ശുശ്രുവെത്രാപിഭാരതെ—
ധരന്തുസൎവ്വവിജ്ഞാനപരിഷ്കാരയുതെഷ്വാപി
തദ്ദെശിഷ്വൈശ്വരംജ്ഞാനംസൎവ്വൊൽകൃഷ്ടമദൂഷ്യത—
ജനാസ്സാധാരണാസ്സത്യംഹ്യജാനന്തഃപരെശ്ചരം
അനൎച്ച്യാൻബഹുലാന്ദെവാനഭ്യൎച്ചന്മൊഹകല്പിതാൻ—
വിജ്ഞാശ്വപരമാൎത്ഥാദെൎമ്മൎമ്മജിജ്ഞാസവൊവൃഥാ
ശാസ്ത്രാഭാവാത്സ്വയാബുദ്ധ്യാതത്വംഗന്തുംചിചെഷ്ടിരെ—
ക്രിപന്ത്വഹശാസ്ത്രധൎത്താരൊയഹൂദ്യാഃപരദെശഗാഃ
ബഹുത്രസ്വാസ്യശാസ്ത്രസ്യസൎവ്വമൎത്ഥംവിതസ്തരുഃ—
ഇത്ഥംഭവിഷ്യതസ്ത്രാതുഃപ്രതീച്യാംവിസ്തൃതാകഥാ
അനെകൈൎജ്ജവ്യാഹെസത്ഭിരനുഭൂയസമൂൎദ്ദശാം—

യഹൂദരെടക്കിവാഴുന്നപാരസികാദികൾവാടിപൊകുമ്പൊ
ൾയവനരൊമർഎന്നുപടിഞ്ഞാറെവംശങ്ങൾപ്രഭാവംകാട്ടി
ഭാരതഖണ്ഡത്തൊളവുംതങ്ങളുടെകീൎത്തിയെപരത്തി—ആയ
വൎക്കുയഹൂദരുംവശമായ്വന്നതിനാൽഅവരുടെപ്രവാചകാദി
വെദഗ്രന്ഥങ്ങളെയവനഭാഷയിൽആക്കുവാൻസംഗതിവ
ന്നു—അതിനാൽവന്നഉപകാരംഎത്രയുംസാരമുള്ളതു—യവനർ
വിദ്യകളിൽശ്രദ്ധയുള്ളവരുംമൎമ്മാന്വെഷണംരസിക്കുന്നവരും
എങ്കിലുംശെഷംസകലജാതികളെപൊലെദൈവവിഷയം
മൂഢതവറ്റികള്ളദെവകളെസങ്കല്പിച്ചുസെവിച്ചുനടന്നു—യ
ഹൂദരൊട്ഇടപ്പെടുകയാൽഅത്രെപാപൊല്പത്തിയെയുംദൈ
ധൎമ്മത്തെയുംഗ്രഹിച്ചുതുടങ്ങിമനുഷ്യരാൽഒർആവതുംഇല്ല
ദൈവംഅയപ്പാനുള്ളരക്ഷിതാവിൽഅത്രെആശവെക്കെണ്ട
ത്എന്നുബൊദ്ധ്യംവന്നു—

യഥാപ്രതീച്യലൊകെഷ്ഠതഥാപ്രാച്യെത്രഭാരതെ
ക്ഷിതാവൈശാവതാരസ്യമതമാശിശ്രീയെദാ—
യഥാഭഗവല്ഗീതയാം
യദായദാഹിധൎമ്മസ്യഗ്ലാനിൎഭവതിഭാരതം [ 454 ] അഭ്യുത്ഥാനമധൎമ്മസ്യതദാത്മനംസൃജാമ്യഹം—
പരിത്രാണായസാധൂനാംവിനാശായചദുഷ്ക്രതാം
ധൎമ്മസംസ്ഥാപനാൎത്ഥായസംഭവാമിയുഗെയുഗെ—

ഈഅറിവിന്റെഒരുഛായഭഗൽഗീതയിൽകൂടെകാൺ്മാൻ
ഉണ്ടു—ധൎമ്മത്തിനുവാട്ടംപിടിച്ചുഅധൎമ്മംപൊന്തിവരുമ്പൊൾശിഷ്ടരെ
രക്ഷിപ്പാനുംദുഷ്ടരെശിക്ഷിപ്പാനുംധൎമ്മംസംസ്ഥാപിപ്പാനുംഞാൻത
ന്നെതന്നെസൃഷ്ടിക്കുന്നുഎന്നുഭഗവാന്റെവാക്കു—ഇങ്ങിനെയു
ഗംതൊറുംസംഭവിക്കുംഎന്നുപറഞ്ഞതൊതെറ്റുതന്നെ—ദൈവ
പുത്രൻഒരിക്കൽമനുഷ്യജാതിയിൽഅവതരിച്ചാൽമതിഅ
വൻമനുഷ്യജന്മംപിറന്നനാൾമുതൽഎന്നന്നെക്കുംഈപാപി
കുലത്തൊടുചെൎന്നിരിക്കെണംഎന്നതുതന്നെദെവാഭിപ്രായം

ഇതിശ്രീക്രിസ്തമാഹാത്മ്യശ്രീമഹാമൊക്തൃപ്രതീക്ഷാനാമ

പ്രഥമൊദ്ധ്യായഃ—

യസ്യാഗമാംശുഭിഃപൂൎവ്വംനഭൊഭൂദരുണീകതം—
സപ്രാദിരൂപിതെകായെശുദൈദ്ധൎമ്മപ്രഭാകരഃ
യഹൂദ്യാനായകൊദെനെദാവിദ്രാജാനായൊത്ഭവം—
മരീയനാമികാകാചിൽകുമാരിന്യവസൽസതീ
നതെവൈക്രമാകൈസ്യപാംത്വാശത്തമഹായാനെ—
താമീശപ്രെഷിരൊദൂതഉപസ്ഥിത്യൊദമബ്രവീൽ
ഹെഭൂൎയ്യനുഗ്രഹാപന്നെകാന്യെഭൂയാഛ്ശുഭംതവ
ഈശ്വരെസ്തസഹായൊസ്തിധന്യാതാംസ്ത്രീഗണെഷ്ഠച
സാകന്യാവചനാത്തസ്യവ്യാകുയൈവമചിന്തയാൽ
എതസംബൊധനംകീദൃഗീത്യഥൊസൊബ്രവീല്പുനഃ
മാഭൈഷീൎഛെമരീയെബാഹ്യാപ്നൊരീശാദനുഗ്രഹം
താംഗൎഭധാരിണീഭൂത്വാധന്യാപുത്രംസവിഷ്യസെ
സയെഷൂനാമഷൊഭധീമഹാൻസൎവ്വശ്വരാത്മജഃ
രാജായാകൊബവംശസ്യസയശശ്ചത്ഭവിഷ്യതി [ 455 ] മതവിചാരണ

തലശ്ശെരിയിലെഛാപിതം

൧൮൫൪

(വില പൈസ്സ ൫‌) [ 457 ] കാൎയ്യസ്ഥനായനരസിംഹപട്ടരുംഅവന്റെമകനായരാമ
പട്ടരുംഅയൽ‌വക്കത്തുപീടികക്കാരനായഅബ്ദുള്ളയുംഈ
മൂവരുമായി ഉണ്ടായ സംഭാഷണ പുസ്തകം—

നരസിംഹപട്ടർഭവനത്തിന്റെകൊലായിൽനടക്കുമ്പൊൾകൊ
ല്ക്കാരന്റെകൈയിൽഒരുചെറിയകെട്ടുകൊടുത്തുനീഒടിപ്പൊ
യിതപ്പാലിൽകൊടുക്കഎന്നുപറഞ്ഞയച്ചശെഷംഅങ്ങാടി
യിൽനിന്നുവരുന്നമകനായ രാമനെദൂരത്തനിന്നുകണ്ടു ഉറ
ക്കെ പറഞ്ഞു— എടാ രാമഹരജിഎഴുതുവാൻ നിന്നൊടുപറഞ്ഞു
പൊയാറെനീകടലാസ്സുകൾഎല്ലാംചിതറിയിട്ടിട്ടുംവെച്ചുഎവി
ടെപൊയി ഞാൻകൊടുതിയിൽനിന്നുകൊണ്ടുവന്നകടലാസ്സു
കൾ കാറ്റുകൊണ്ടുപാറിപ്പൊയി—മുമ്പിൽ‌പറഞ്ഞഹരജിനീ
എഴുതാതെകണ്ടുംകടലാസ്സുകൾകെട്ടിവെക്കാതെകണ്ടുംഎ
ങ്ങൊട്ടു പോയി—

രാമൻ—അപ്പൻ‌പറഞ്ഞതുപൊലെഹരജിഅപ്പൊൾതന്നെന
ല്ലവണ്ണം വിചാരിച്ചുനൊക്കിഎഴുതിവെച്ചത്രെഞാൻപൊയ
തു—അതുപാറിപ്പൊയെങ്കിൽഞാൻഇനിയും‌ഒന്നെഴുതിതരാം
അപ്പാ‌അടിക്കല്ലെ—

നരസി—ഞാൻസായ്പിന്നുകൊടുത്തയച്ചുനീഎവിടെപൊയിപറ

രാമൻ—ഞാൻ‌അങ്ങാടിയിൽ‌ആട്ടം‌കാണ്മാൻ‌പൊയിരുന്നു

നരസി—ആട്ടക്കാരുമില്ലപാട്ടുകാരുമില്ലനീവ്യാജംപറയുന്നുനീ
പാതിരിയുടെ പ്രസംഗംകെൾ്ക്കെണ്ടതിന്നുപൊയിരുന്നുവൊ

രാമ—അപ്പാാതെഞാൻ‌പൊയിരുന്നു–

നരസി—വികൃതിമുമ്പിൽ‌തന്നെ‌ആ‌പാതിരിയുടെപ്രസംഗംകെ
ൾ്ക്കെണ്ടാഎന്നുഞാൻപലവട്ടവും‌പറഞ്ഞിട്ടുംനീ‌അനുസരിക്കുന്നില്ല
ഇപ്പൊൾനിന്നെശിക്ഷിച്ചുപറയുന്നു–

രാമ—അയ്യയ്യൊഅപ്പാഅടിക്കെണ്ടാഞാൻഹരജിനല്ലവണ്ണം [ 458 ] എഴുതിവെച്ചുംവെച്ചുപൊയിഅടിക്കെണ്ടാഅപ്പാ

അബ്ദുള്ള—പീടികയിൽനിന്നുനിലവിളികെട്ടുഒന്നുപറഞ്ഞുഇതെന്തു
ഒച്ചനരസിംഹപട്ടരെഎന്തിന്നായിരാമനെഅടിക്കുന്നു–

നരസി—ഇവനെക്കൊണ്ടു ജാതി ഭ്രംശംവരുവാറായീഈവികൃതിക്ക
ശിക്ഷതന്നെവെണം

അബ്ദു—ദ്വെഷ്യപ്പെട്ടടിക്കരുതഅവന്നുപ്രായമായിപറഞ്ഞാ
ൽമതി–

രാമ—എടൊഅബ്ദുള്ളഅഛ്ശൻപറഞ്ഞതുനല്ലവണ്ണംതീൎത്തുഞാൻ
പൊയിപാതിരിസംസാരിക്കുന്നതുകെട്ടുനിന്നു—പ്രസംഗംകെട്ടതി
ന്നുഅഛ്ശൻഅടിക്കുന്നു—

നരസി—മതിമതിമിണ്ടാതെഇരുഎറെസംസാരിക്കെണ്ടാവായ്പൊ
ത്തു—

അബ്ദു—രാമഎന്തുപ്രസംഗംകെട്ടുഎന്നൊടുപറയു

നരസി—അബ്ദുള്ളഈചതിയന്റെവാക്കുആവൎത്തിച്ചുകെൾ്ക്കെണ്ടതി
ന്നുആവശ്യംഇല്ല—നിങ്ങൾഎല്ലായ്പൊഴുംഞങ്ങളുടെഅടുക്കൽ
വന്നുകുറാനെക്കൊണ്ടുപറയുന്നു അതുകൊണ്ടുനമുക്കെന്തു—യാ
തൊരുത്തനുംതാന്താൻജനിച്ചജാതിയിൽനില്ക്കുന്നതുഅവ
ന്നുനന്നു—അന്യജാതിക്കാരുടെവാക്കുകെൾ്ക്കുന്നതിനാൽഒരുപ
കാരംഇല്ല—

അബ്ദു—ബുദ്ധിമാന്മാൎക്കഎല്ലാശാസ്ത്രങ്ങളെയുംഅറിഞ്ഞുകൊള്ളാം
രാമകെട്ടതുപറക

രാമ—അഛ്ശാഞാൻ‌കെട്ടതുപറയണമൊ

നരസി—അവന്റെമനസ്സുപൊലെചെയി–

രാമ—ആപാതിരിസായ്പഒരുവെദവാക്യംവിസ്തരിച്ചുപറഞ്ഞുഅ
താവിത്—ഭൂമിയിലുള്ളജനങ്ങൾ്ക്കെല്ലാംദെവരാജ്യത്തിന്റെ
ഒരുസുവിശെഷംസാക്ഷിക്കായിട്ടുഅറിയിക്കെണ്ടതാകുന്നു—
അറിയിച്ചുതീൎന്നശെഷം‌അവസാനംവരും

അബ്ദു—അവൻഈവാക്കിന്റെഅൎത്ഥംഎന്തുപറഞ്ഞു [ 459 ] നരസി—അവന്റെഅൎത്ഥംനശിച്ചുപൊകട്ടെകള്ളുംമാംസവുംഅനു
ഭവിക്കുന്നവൎക്കുഎത്രബുദ്ധിഉണ്ടുഒന്നാമത്‌ശബ്ദം കൂടഅറിവാ
ൻപാടില്ലഅറിവാറായെങ്കിലുംവിക്കിവിക്കിപറയുന്നു—

രാമ—അവൻപറഞ്ഞതിനെഞാൻവെണ്ടുവൊളംഅറിഞ്ഞുജനങ്ങ
ളുംഅറിവാന്തക്കവണ്ണം‌പറഞ്ഞു ഇപ്പൊൾഞാൻസ്പഷ്ടമായി
ട്ടുപറകയില്ല—

അബ്ദു—നല്ലതു-താൻപറയെണം.

രാമ— ആപാതിരിസായ്പതാഴയങ്ങാടിയിൽനിന്നുവന്നുകെളപ്പ
ന്റെവീട്ടിന്മുമ്പാകെഉള്ളആലിന്റെചുവട്ടിൽനിന്നുകൊണ്ടു
പ്രസംഗംചെയ്യുമ്പൊൾചിലശൂദ്രരും‌അവിടെചുറ്റുംനിന്നിരു
ന്നു—തന്റെജ്യേഷ്ഠന്റെമകൻപക്കിയും‌പിന്നെപത്തുമുപ്പ
തുജനങ്ങളുംവന്നുകൂടിനിന്നു—അപ്പൊൾകച്ചെരിക്കാർചി
ലർവന്നുഇതെന്തൊരുശാസ്ത്രംഭ്രാന്തന്മാരെപൊലെഎന്തിന്നു
നിന്നുകെൾ്ക്കുന്നുനില്ക്കെണ്ടാഎന്നുപറഞ്ഞുപരിഹസിച്ചു—അപ്പൊ
ൾഒരുഅരയമൂപ്പൻഅവരൊടുഎന്തിന്നുപരിഹസിക്കുന്നുഅ
വർഎല്ലാവരൊടുംശാസ്ത്രംഉപദെശിക്കുന്നുനിലവിളിക്കെണ്ടാ
എന്നുപറഞ്ഞുമിണ്ടാതെയാക്കിയപ്പൊൾ—പാതിരിസായ്പസ്നെ
ഹിതന്മാരെഅടങ്ങിക്കൊൾ്വീൻ—നിങ്ങൾകലശൽകൂടാതെഇരു
ന്നുവെങ്കിൽഅൎത്ഥംബൊധിപ്പിക്കാം‌പിന്നെനിങ്ങളുടെമനസ്സു
പൊലെചെയ്തുകൊൾ്വു—എന്നാറെഅനങ്ങാതെനിന്നുകൊണ്ടു
കെട്ടു—

നരസി—അബ്ദുള്ള—അവൻചതിയൻഎന്നു ഞാൻ മുമ്പിൽപറ
ഞ്ഞില്ലെചക്കരവാക്കുകൊണ്ടുഎല്ലാവരെയും‌വശത്താക്കിതന്റെ
പ്രസംഗംവിഴുങ്ങിച്ചുഎന്നുരാമൻ‌പറഞ്ഞുകണ്ടില്ലെ—

അബ്ദു—രാമആപ്രസംഗംഎന്നൊടുപറയെണംഞാങ്കെൾ്ക്കാം—

രാമ—പാതിരിസായ്പപറഞ്ഞത്എന്തെന്നാൽഎല്ലാജനങ്ങൾക്കുംദൈ
വംഒരുവനത്രെഈവെയിലുംആൾനിറഞ്ഞലൊകവുംനക്ഷ
ത്രസൈന്യംനിറയപ്പെട്ടിരിക്കുന്നആകാശവുംഇങ്ങിനെഎ [ 460 ] ല്ലാംപടെച്ചവൻഒരുവൻ‌അത്രെഅവൻഉടയവൻആകയാൽ
ശെഷംഎല്ലാംഉടമമനുഷ്യർപ്രജകൾസെവെക്കുള്ളആളുക
ൾതന്നെ—ഈഭൂമിയിലുള്ളമനുഷ്യാദികളിലുംപൎവതങ്ങളിലും
ആദിത്യന്ന്‌എത്രഉയരമുണ്ടായാലും‌വെളിച്ചത്തിന്നും‌എത്രവി
സ്താരം‌കണ്ടാലും‌അത്രയുംപടച്ചവന്റെദയ‌വലിയതും‌മനു
ഷ്യരിൽനിറയുന്നതും‌ആകുന്നു—പൂക്കൾവെയിൽ‌ഉദിക്കുമ്പൊൾ‌
തന്നെവിടൎന്നുസൂൎയ്യന്റെഗതിപൊലെമുഖം‌തിരിച്ചുതിരിച്ചുസു
ഗന്ധത്തെഅയച്ചുസെവിക്കുന്നുണ്ടു ജീവജാലം‌എല്ലാംവെ
ളിച്ചം‌കണ്ടുസന്തൊഷിച്ചുഒരൊഒച്ചഇട്ടുസ്തുതിച്ചു വരുന്നുണ്ടു—
സൃഷ്ടികൾ‌എല്ലാംസ്രഷ്ടാവെസെവിക്കുന്നുണ്ടു—എല്ലാറ്റിന്നും
തലയായമനുഷ്യൻ‌അങ്ങിനെചെയ്തുകാണുന്നില്ല— മറ്റെല്ലാ
റ്റിനെക്കാളുംഅറിവുണ്ടെങ്കിലുംദൈവത്തൊടുപരിചയം
ആകെണ്ടതിന്നുവാക്കുണ്ടെങ്കിലുംമനുഷ്യരുടെമനസ്സ്ദൈ
വത്തിങ്കലെക്ക്ചെല്ലുന്നില്ലഎറിയകരുണകളെഅനുഭവി
ച്ചിട്ടുംസ്തുതിക്കുന്നില്ല.ദൈവെഷ്ടംഅറിഞ്ഞിട്ടുംഅനുസരിച്ചു
സെവിക്കുന്നില്ല.എല്ലാവരിലുംവാത്സല്യമുള്ളവൻ‌ഒരുപൊലെ
വെയിലും‌മഴയും‌പൊഴിയിക്കുന്നതുകണ്ടിട്ടുംസന്തൊഷിക്കുന്നി
ല്ല—അതുകൊണ്ടുസുഖവുംകാണുന്നില്ലദുഃഖംവെണംജീവനുള്ള
വരായിട്ടല്ലമരിച്ചപന്തിയിൽകിടക്കുന്നുമഹത്വഹീനരുംഭ്രഷ്ട
ന്മാരുമായിനഷ്ടംതിരിയുന്നു—പിന്നെഈലൊകവുംസൎവ്വവ
ത്സലന്റെപണിയാകുന്നുഎങ്കിലുംദൈവരാജ്യംഅല്ലപിശാ
ചുകളുടെരാജധാനിഎന്നുപറവാൻസംഗതി ഉണ്ടുഇതുപ
രമാൎത്ഥംഎന്നറിഞ്ഞുകൊൾവിൻ.

നരസി—അതെല്ലാവൎക്കുംഅറിഞ്ഞുകൂടെഇതുഉപദേശിക്കെണ്ട
ന്നതിന്നുപാതിരിമാർവിലാത്തിയിൽനിന്നുവരെണമൊ—ഇപ്രകാ
രം‌പറയുന്നതിൽഒർഉപായംഉണ്ടെന്നുതൊന്നുന്നു—അങ്ങിനെ
അല്ലെഅബ്ദുള്ള.—

അബ്ദു—നരസിംഹപട്ടരെഞങ്ങളിൽഇപ്രകാരംകൌശലം നടത്തു [ 461 ] വാൻപാടില്ലഅള്ളവലിയവൻമഹമ്മദഅവന്റെനെബി
എന്നുള്ളതുസത്യം‌ഇതില്ലായ്മചെയ്വാൻ‌ആൎക്കും‌കഴികയില്ല

രാമ—അതിന്നുമുമ്പെപറഞ്ഞതുംഞാൻവഴിക്കെപറയാംതമ്പു
രാക്കന്മാർകുടികളുടെസൌഖ്യംവിചാരിക്കാതെദുഷ്ടബുദ്ധി
കളായിനടക്കുന്നു‌എങ്കിൽ‌പ്രജകൾദ്രൊഹംചെയ്തുചതിക്കും
വിധികൎത്താക്കന്മാർസത്യാസത്യങ്ങളെനൊക്കാതെസമ്മാനങ്ങ
ളെആഗ്രഹിച്ചുന്യായം‌അന്യായമാക്കിവെച്ചാൽവ്യാപ്തിക്കാ
ർദെവകളിലും‌ഒട്ടുംഭയം‌കൂടാതെ കള്ളസത്യംചെയ്തുനെർ
കെടുത്തുകളകയും—യജമാനന്മാർനിശ്ചയിച്ചമാസപ്പടികൊടു
ക്കാതെപണിഎടുപ്പിച്ചുവന്നാൽപണിക്കാർചതിച്ചും‌കട്ടും
ഊണുകഴിക്കും—കച്ചവടക്കാർ‌അധികവിലപറഞ്ഞുസാരമി
ല്ലാത്തചരക്കുകളെവിറ്റുകൊണ്ടാൽ‌അവൎക്കുതന്നെചെദം
വരും താന്താൻകുഴിച്ചതിൽതാന്തന്നെവീഴും—പലരാജ്യങ്ങ
ളിലും‌പ്രജകൾമത്സരിച്ചുരാജാവെകൊന്നുതങ്ങൾതന്നെവാ
ണുകൊൾ്വാൻനൊക്കുമ്പൊൾതമ്മിൽതമ്മിൽഅസൂയതൊന്നിഇ
ടഞ്ഞുകലഹച്ചുഴിപ്പീൽമുങ്ങിപ്പൊകയുംചെയ്തു—അതുപൊ
ലെമനുഷ്യർഏകഛത്രാധിപനായദൈവത്തൊടുമത്സരി
ച്ചുവരുന്നതിനാൽഒരൊപാപഫലങ്ങളെഅനുഭവിച്ചുവരു
ന്നു—ഗുരുജനങ്ങൾബാലന്മാരെനല്ലവണ്ണംശിക്ഷിച്ചുനടത്തു
ന്നില്ല—ശിഷ്യന്മാരുംഅവരെബഹുമാനിക്കുന്നില്ല—അഛ്ശ
നുംകാരണവനുംമക്കൾ്ക്കഒരൊദൊഷങ്ങളെപഠിപ്പിച്ചുകൊ
ടുക്കുന്നു—അതുകൊണ്ടുപ്രാപ്തിവരുമ്പൊൾമക്കൾ‌അവരെആ
ദരിക്കുന്നില്ല—പുരുഷൻസ്ത്രീമുഖത്തെനൊക്കുന്നുഅവളുംഅ
ന്യകൈപിടിച്ചുഅവന്റെമുതൽചെലവാക്കിക്കളയുന്നത്
ആശ്ചൎയ്യമൊ—ഒരുകുഡുബത്തിലെആളുകൾതമ്മിൽപിണ
ങ്ങിഅന്യൊന്യംമുടിച്ചുകളഞ്ഞുവരുന്നു—ഒരൂരിലെ കുടിക
ൾതങ്ങളിൽചെരാതെവ്യാജംപ്രവൃത്തിച്ചുകിടക്കുന്നു—ഓരൊജാ
തിക്കാരുംദെശക്കാരം‌അപ്രകാരംതമ്മിൽതമ്മിലുംഇടവലത്തു [ 462 ] ള്ളവരൊടുംഇടഞ്ഞുകൊണ്ടുപടകൂടിനശിച്ചുപൊകുന്നു—അയ്യൊ
ഒരുദൈവത്തിൽനിന്നുജനിച്ചുജ്യെഷ്ഠാനുജന്മാരായിഒരുമി
ച്ചുപാൎക്കേണ്ടുന്നവർ‌എത്ര‌ജാതികളായി‌ഭെദിച്ചു–ഏകശരീരമാ
യതിനെ‌എത്രഖണ്ഡമാക്കിമുറിച്ചുനിസ്സാരമാക്കിവരുന്നുണ്ടു—

നരസി—അബ്ദുള്ളാകണ്ടൊഞാൻ‌പറഞ്ഞതുസരിഅല്ലെ‌അവൻ‌മു
മ്പെപറഞ്ഞതുഒരുവിധമാകുന്നുഇപ്പൊൾചൊല്ലിയതുവിചാരി
ച്ചാൽ‌എല്ലാംഒന്നാക്കെണം‌എന്നഭാവം‌കാണുന്ന–ചതിയൻ
തന്നെ—

രാമ—അപ്പാഅവൻ‌ചതിയൻ‌എങ്കിൽ‌ആപാതിരിസായ്പിന്റെ
വീട്ടിൽപൊയിഇങ്ക്ലീഷ്‌മുതലായതുപഠിക്കെണംഎന്നുഎന്നൊ
ടുപറഞ്ഞതുഎങ്ങിനെ–പാതിരിയെകണ്ടാൽഎഴുനീറ്റുസ
ലാംചെയ്തുമൎയ്യാദപൊലെബഹുമാനിച്ചുവരുന്നതുഎങ്ങിനെ

നരസി—മതി മതി സ്വസ്ഥമായിരു— [ 463 ] FIRST CATECHISM

ലുഥരിന്റെ ചെറിയ
ചോദ്യോത്തര പുസ്തകം

1869 [ 465 ] ലുഥരിന്റെ ചെറിയ ചോദ്യോത്തര പുസ്തകം

1-ാം അദ്ധ്യായം

പത്തു കല്പനകൾ
(2മൊ.20,-18)

1. ചോദ്യം. ഒന്നാം കല്പന ഏതു?

ഉ. "അടിമവീടായ മിസ്രദേശത്തുനിന്നു നിന്നെ കൊണ്ടുവന്നവനായ
യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാൻ അല്ലാതെ അന്യ
ദേവകൾ നിണക്കു ഉണ്ടാകരുതു."

2. ചോ. ഇതിന്റെ അർത്ഥം എന്തു?

ഉ. നാം ദൈവത്തെ എല്ലാറ്റിന്മീതെ ഭയപ്പെട്ടും സ്നേഹിച്ചും ആശ്രയിച്ചും
ഇരിക്കെണം എന്നു തന്നെ.

3. ചോ. രണ്ടാം കല്പന ഏതു?

ഉ. "നിങ്ങൾക്ക് ഒരു വിഗ്രഹത്തെയും ഉണ്ടാക്കരുത്.മീതെ ആകാശത്തിൽ
എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള
യാതൊന്നിന്റെ പ്രതിമയും അരുതു; നീ അവറ്റെ കുമ്പിടുകയും സേവിക്കയും
അരുതു."

4. ചോ. ഇതിന്റെ അർത്ഥം എന്തു?

ഉ. നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചും കൊണ്ടു എല്ലാ
വിഗ്രഹസേവയും കള്ളദേവാരാധനയും നിരസിച്ചു ഒഴിക്കയും
യേശുക്രിസ്തങ്കൽ പിതാവായി വിളങ്ങി വന്ന ഏക സത്യദൈവത്തോടു
മാത്രമേ ദിവ്യസഹായവും ആശ്വാസവും അന്വേഷിക്കയും ആരാലും ദോഷത്തെ
പേടിക്കായ്കയും വേണ്ടത്. സർവ്വാധികാരം ദൈവത്തിൻ കയ്യിൽ ഉണ്ടല്ലൊ.

5. ചോ. മൂന്നാം കല്പന ഏതു?

ഉ. "നിന്റെ ദൈവമായ യഹോവയുടെ നാമത്തെ വൃഥാ എടുക്കരുത;
തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ കുറ്റമില്ലാത്തവൻ ആക്കി
വെക്കുകയില്ല."

6. ചോ. ഇതിന്റെ അർത്ഥം എന്തു?

ഉ. നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചും കൊണ്ടു, അവന്റെ നാമം
ചൊല്ലി കള്ള സത്യം, ശാപം, മാരണം, മന്ത്രവാദം, വ്യാജം, ചതി എന്നിവ [ 466 ] പ്രയോഗിക്കാതെ, എല്ലാ സങ്കടങ്ങളിൽ അവനെ വിളിച്ചും, പ്രാർത്ഥിച്ചും,
സ്തുതിച്ചും, നന്ദിച്ചും ഇരിക്കെണം.

7. ചോ. നാലാം കല്പന ഏതു?

ഉ. "സ്വസ്ഥനാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക, ആറുദിവസം നീ
അദ്ധ്വാനപ്പെട്ടു നിന്റെ വേലഒക്കയും ചെയ്ക ഏഴാം ദിവസം നിന്റെ ദൈവമായ
യഹോവയുടെ സ്വസ്ഥത ആകുന്നു, അതിൽ നീയും പുത്രീപുത്രന്മാരും
ദാസീദാസന്മാരും കന്നുകാലികളും നിന്റെ വാതില്ക്കകത്തുള്ള അന്യനും
ഒരു വേലയും ചെയ്യരുതു; ആറു ദിവസം കൊണ്ടല്ലൊ യഹോവ
ആകാശഭൂമിസമുദ്രങ്ങളെയും അവറ്റിലുള്ള സകലത്തെയും ഉണ്ടാക്കി, ഏഴാം
ദിവസം സ്വസ്ഥനായിരുന്നതിനാൽ ആ സ്വസ്ഥനാളിനെ യഹോവ
അനുഗ്രഹിച്ചു ശുദ്ധീകരിക്കയും ചെയ്തു."

8. ചോ. ഇതിന്റെ അർത്ഥം എന്തു?

ഉ. "നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചും കൊണ്ടു തിരുവചനത്തിന്റെ
പ്രസംഗത്തെ തൃണീകരിക്കാതെ, വണക്കത്തോടു താല്പര്യമായി കേട്ടും പഠിച്ചും
ജീവനത്തിന്നു പ്രമാണമാക്കി കൈക്കൊണ്ടു സ്വസ്ഥനാളിനെ ശുദ്ധമായി
ആചരിക്കെണം.

9. ചോ. അഞ്ചാം കല്പന ഏതു?

ഉ. “നിന്റെ ദൈവമായ യഹോവ നിണക്ക് തരുന്ന ദേശത്തു നിന്റെ
നാളുകൾ ദീർഘമാകുവാനായിട്ടുനിന്റെ മാതാപിതാക്കന്മാരെ ബഹുമാനിക്ക."

10. ചോ. ഇതിന്റെ അർത്ഥം എന്തു?

ഉ. നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചും കൊണ്ടു പിതാക്കളെയും
യജമാനന്മാരെയും തൃണീകരിക്കയും കോപിപ്പിക്കയും ചെയ്യാതെ, അവരെ
ബഹുമാനിച്ചും സേവിച്ചും അനുസരിച്ചും ഉപകാരം വരുത്തീട്ടും
സ്നേഹവണക്കങ്ങളോടും ആചരിച്ചും ഇരിക്കെണം.

11. ചോ.ആറാം കല്പന ഏതു?

ഉ. "നീ കുല ചെയ്യരുതു."

12. ചോ. ഇതിന്റെ അർത്ഥം എന്തു?

ഉ. നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചും കൊണ്ടു, വിചാരവാക്കു
ക്രിയകളാലെ കൂട്ടുകാരന്റെ ദേഹത്തിന്നു നഷ്ടവും ദോഷവും പിണക്കാതെ,
ഞെരുക്കങ്ങളിൽ താങ്ങി സഹായിക്കയും വേണം.

13. ചോ. ഏഴാം കല്പന ഏതു?

ഉ. "നീ വ്യഭിചരിക്കരുതു"

14. ചോ. ഇതിന്റെ അർത്ഥം എന്തു?

ഉ. നാം, ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചും കൊണ്ടു വിചാരവാക്കു
ക്രിയകളിൽ നിർമ്മലതയും അടക്കവും കാണിച്ചു ഭാര്യാഭർത്താക്കന്മാർ
അന്യൊന്യം സ്നേഹിക്കയും മാനിക്കയും വേണം. [ 467 ] 15. ചോ. എട്ടാം കല്പന ഏതു?

ഉ. "നീ മോഷ്ടിക്കരുത്."

16. ചോ. ഇതിന്റെ അർത്ഥം എന്തു?

ഉ. നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചും കൊണ്ടു കൂട്ടുകാരന്റെ
ധനമൊ വസ്തുവൊ കക്കാതെയും കൌശലവ്യാപാര എടപാടുകൾകൊണ്ടു
പിടുങ്ങാതെയും അവയെ നന്നാക്കി കാക്കുവാൻ അവന്നു സഹായിക്കയും
വേണം.

17. ചോ. ഒമ്പതാം കല്പന ഏതു?

ഉ. "നിന്റെ കൂട്ടുകാരന്റെ നേരെ കള്ളസാക്ഷി പറയരുതു."

18. ചോ. ഇതിന്റെ അർത്ഥമെന്തു?

ഉ. നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചുംകൊണ്ടു കൂട്ടുകാരനോടു
കളവു പറയാതെയും ഏഷണി കരളകളെകൊണ്ടു അപകീർത്തി
വരുത്താതെയും അവനെകൊണ്ടു നന്മ ചൊല്ലി പിൻതുണയായി നിന്നുകൊണ്ടു
ഗുണം വരുത്തുവാൻ താല്പര്യപ്പെടണം.

19. ചോ. പത്താം കല്പന ഏതു?

ഉ. "നിന്റെ കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുതു; കുട്ടുകാരന്റെ
ഭാര്യയെയും ദാസീദാസന്മാരെയും കാളകഴുതകളെയും കൂട്ടുകാരന്നുള്ള
യാതൊന്നിനെയും മോഹിക്കരുതു"

20. ചോ. ഇതിന്റെ അർത്ഥം എന്തു?

ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചുകൊണ്ടും കൂട്ടുകാരന്റെ
അവകാശത്തെയും ഭവനഭാര്യാദികളെയും ഉപായംകൊണ്ടും കള്ള
അന്യായംകൊണ്ടും വശീകരിച്ചു കൈക്കൽ ആക്കരുതു. അവ എല്ലാം അവനിൽ
ഉറപ്പിപ്പാൻ തുണക്കുകെ ആവു.

21. ചോ. ഈ കല്പനകളെക്കൊണ്ടു ദൈവം എന്തു അരുളിച്ചെയ്തിരിക്കുന്നു?

ഉ.“നിന്റെ ദൈവമായ യഹോവയായ ഞാൻ എരിവുള്ള ദൈവമാകുന്നു.
എന്നോടു പകക്കുന്നവരിൽ മൂന്നാമത്തവരും നാലാമത്തവരും വരെ ഉള്ള
മക്കളുടെ മേൽ പിതാക്കന്മാരുടെ ദോഷത്തെ കുറിച്ചു ചോദിക്കയും, എൻ
കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം വരെയും കരുണ കാട്ടുകയും
ചെയ്യുന്നു."

22. ചോ. അതിന്റെ അർത്ഥം എന്തു?

ഉ. ദൈവം തിരുകല്പനകളെ ലംഘിക്കുന്നവരെ ശിക്ഷിക്കുന്നപ്രകാരം
അവയെ ചെയ്യുന്നവരിൽ കരുണകാണിക്കുന്നത് കൊണ്ടു.അവന്റെ കോപത്തെ
പേടിക്ക എന്നു തന്നെ അല്ല; അവനെ സ്നേഹിച്ചും ആശ്രയിച്ചും മനസ്സോടെ
തിരുകല്പനകളെ അനുസരിക്കയും വേണ്ടതു. [ 469 ] SECOND CATECHISM
(FOR CONFIRMATION)

സ്ഥിരീകരണത്തിന്നുള്ള
ഉപദേശം

1869 [ 471 ] സ്ഥിരീകരണത്തിന്നുള്ള ഉപദേശം

1. ചോ. മനുഷ്യന് ഇഹത്തിൽ മുഖ്യവിചാരം ആകേണ്ടതു എന്തു?

ഉ. നിത്യജീവന്റെ പ്രത്യാശ തനിക്ക് ഉറെച്ചു വരേണം എന്നത്രെ. (മത്ത.
6,33) മുമ്പെ ദൈവത്തിന്റെ രാജ്യത്തെയും അവന്റെ നീതിയെയും
അന്വേഷിപ്പിൻ എന്നാൽ ഇവ എല്ലാം നിങ്ങൾക്കു കൂടെ കിട്ടും എന്നു ക്രിസ്തൻ
പറഞ്ഞുവല്ലൊ.

2. ചോ. ഈ പ്രത്യാശ എല്ലാ മനുഷ്യനും വരികയില്ലയൊ?

ഉ. സത്യക്രിസ്തഭക്തനല്ലാതെ, ആർക്കും വരാത്തു. (മത്ത.
7,21)എന്നോടു കർത്താവേ കർത്താവേ എന്നു പറയുന്നവൻ എല്ലാം
സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല; സ്വർഗ്ഗസ്ഥനായ എന്റെ പിതാവിൻ ഇഷ്ടത്തെ
ചെയ്യുന്നവനത്രെ എന്നുണ്ടല്ലൊ.

3. ചോ. നീ ആർ ആകുന്നു.

ഉ. ഞാൻ ക്രിസ്ത്യാനൻ തന്നെ.

4. ചോ. ക്രിസ്ത്യാനൻ ആകുന്നത് എങ്ങിനെ?

ഉ. ക്രിസ്ത്യാനരിൽ നിന്നു ജനിക്കുന്നതിനാലല്ല, ക്രിസ്താനരോടു
സംസർഗ്ഗംഉള്ളതിനാലും അല്ല, ക്രിസ്തങ്കലെ വിശ്വാസംക്രിസ്തനിലെസ്നാനം
ഇവറ്റിനാലത്രെ.

സ്നാനാദ്ധ്യായം (5-11)

5. ചോ. നിണക്കു ചെറുപ്പത്തിൽ സ്നാനം ഉണ്ടായ്വന്നുവോ?

ഉ. അതെ, പിതാപുത്രൻവിശുദ്ധാത്മാവ് എന്നീ ദൈവനാമത്തിൽ
എനിക്കു സ്നാനം ഉണ്ടായ്വന്നിരിക്കുന്നു. ഈ പറഞ്ഞുകൂടാത്ത
ഉപകാരത്തിന്നായി ത്രിയേകദൈവത്തിന്നു എന്നും സ്തോത്രവും വന്ദനവും
ഉണ്ടാകെ ആവു.

ചോ. സ്നാനം എന്നത് എന്തു?

ഉ. സ്നാനം എന്നത് വിശുദ്ധ കർമ്മവും ദിവ്യമായ ചൊല്ക്കുറിയും
ആകുന്നു. അതിനാൽ, ദൈവമായ പിതാവ് പുത്രനോടും വിശുദ്ധാത്മാവോടും
ഒന്നിച്ചു. ഈ സ്നാനം ഏല്ക്കുന്നവനു ഞാൻ കരുണയുള്ള ദൈവമാകും
എന്നും അവനു സകല പാപങ്ങളെയും യേശുക്രിസ്തൻനിമിത്തംസൗജന്യമായി
ക്ഷമിച്ചുകൊടുക്കുന്നു എന്നും, അവനെ മകന്റെ സ്ഥാനത്തിൽ ആക്കി, സകല [ 472 ] സ്വർഗ്ഗവസ്തുവകകൾക്കും അവകാശിയായി അംഗീകരിച്ചു കൊള്ളുന്നതും
ഉണ്ട്. എന്നും സാക്ഷി പറയുന്നു.

7. ചോ. സ്നാനം ഏതിനാൽ ഉണ്ടാകുന്നു?

ഉ. വെള്ളത്താലും ആത്മാവിനാലും അത്രെ. (യോ, 3,5) വെള്ളത്തിൽ
നിന്നും ആത്മാവിൽ നിന്നും ജനിച്ചില്ല എങ്കിൽ, ഒരുത്തന്നും ദൈവരാജ്യത്തിൽ
കടപ്പാൻ കഴികയില്ല എന്നു ചൊല്ലിയ പ്രകാരം തന്നെ.

8. ചോ. സ്നാനത്താലുള്ള പ്രയോജനം എന്തു?

2. അതു ദൈവകരുണയെയും പാപമോചനത്തെയും
ദൈവപുത്രത്വത്തെയും നിത്യജീവന്റെ അവകാശത്തെയും നമുക്കു
ഉറപ്പിച്ചുകൊടുക്കുന്നു. (തീത. 3,5–7) നാം അവന്റെ കരുണയാൽ
നീതീകരിക്കപ്പെട്ടിട്ടു, പ്രത്യാശപ്രകാരം നിത്യജീവന്റെ അവകാശികളായി
തീരേണ്ടതിന്നു നാം ചെയ്ത നീതിക്രിയയെ വിചാരിച്ചില്ല,തന്റെ കനിവാലത്രെ
ദൈവം നമ്മെ രക്ഷിച്ചിരിക്കുന്നു നമ്മുടെ രക്ഷിതാവായ യേശുക്രിസ്തന്മൂലം
നമ്മുടെ മേൽ ധാരാളമായി പകർന്നു, വിശുദ്ധാത്മാവിലെ നവീകരണവും
പുനർജ്ജന്മവും ആകുന്ന കുളികൊണ്ടു തന്നെ ഈ വചനം പ്രമാണം.

9. ചോ. ദൈവവചനം സ്നാനത്തെ എങ്ങിനെ വർണ്ണിക്കുന്നു?

ഉ. അത് യേശുക്രിസ്തന്റെ പുനരുത്ഥാനത്താൽ നല്ല
മനോബോധത്തിനായി ദൈവത്തോടു ചോദിച്ചിണങ്ങുന്നതത്രെ ആകുന്നു. (21
പേത്ര 3,21)

10. ചോ. ആകയാൽ വിശുദ്ധസ്തനാനത്താൽ ദൈവം നിന്നോടിണങ്ങിട്ട് ഒരു
നിയമം ഉണ്ടാക്കിയോ?

ഉ.ഉണ്ടാക്കി; മഹാദൈവമായവൻ എനിക്കു കരുണയുള്ള ദൈവവും
പിതാവും ആവാൻ വാഗ്ദത്തം ചെയ്തിരിക്കുന്നു. ഞാനോ പിശാചിനോടും
അവന്റെ സകല ക്രിയാഭാവങ്ങളോടും,ദുഷ്ടലോകത്തിൻ
ആഡംബരമായവയോടും, ജഡത്തിന്റെ സകല പാപമോഹങ്ങളോടും
വെറുത്തും, ദൈവത്തെയും എന്റെ കർത്താവായ യേശുവെയും ജീവപര്യന്തം
സേവിച്ചും കൊൾവാൻ കൈയേറ്റിരിക്കുന്നു.

11. ചോ. ആകയാൽ സ്നാനനിയമത്താൽ നിണക്കു കടമായ്വന്നത് എന്തു?

ഉ. ദൈവം കൈയേറ്റുകൊണ്ടപ്രകാരം, എനിക്ക് എന്നും
വിശ്വസ്തനായിരിപ്പാനും സകല വാഗ്ദത്തങ്ങളെയും ഭേദം വരാതെ,
നിവൃത്തിപ്പാനും മനസ്സായിരിക്കുന്നതുപോലെ, പുത്രഭാവത്തോടും
നിത്യവിശ്വസ്തത തന്നെ എന്റെ കടം ആകുന്നു. അതുകൊണ്ടു.ആ നിയമത്തെ
നാൾതോറും വിശേഷാൽ, തിരുവത്താഴത്തിന്നു ചെല്ലുമ്പോഴും സകല
ഭക്തിയോടെ പുതുക്കി എന്റെ നടപ്പിനെ അതിനൊത്തവണ്ണം ശോധന
ചെയ്തും, യഥാക്രമത്തിൽ ആക്കിക്കൊണ്ടും, എനിക്ക് ഏറ്റം അടുത്തുള്ള
പാപങ്ങളോടു കേവലം പൊരുതും പോരേണ്ടതു. [ 473 ] മനുഷ്യ ചൊദ്യങ്ങൾക്ക
ദൈവം കല്പിച്ച
ഉത്തരങ്ങൾ

1857 [ 475 ] ആദ്യപാഠം

1. ദൈവത്തെ അറിയാത്ത മനുഷ്യരുണ്ടൊ.

ഉ. ദൈവത്തെ അറിയാത്ത ജാതികൾ തന്നെ (1 തെസ്സ. 4,5) ചിലർക്ക
ദൈവ വിഷയത്തിൽ അറിയായ്മ ഉണ്ടു. ഞാൻ നിങ്ങൾക്കു ലജ്ജെക്കായി
ഇതിനെ പറയുന്നു. (1 കൊ 15, 34)

2. ദൈവമില്ലാത്തവർ എവരാകുന്നു. എപ്പൊൾ ആകുന്നു.

ഉ. അക്കാലത്തിൽ നിങ്ങൾ ക്രീസ്താനെ കൂടാതെ ഇസ്രയെൽ
പൌരതയൊടു വെർപ്പെട്ടവരും വാഗ്ദത്ത നിയമങ്ങളിൽ നിന്നു അന്യരുമായി
ആശ ഒന്നുമില്ലാതെ ലൊകത്തിൽ നിർദ്ദെവരായിരുന്നു (എഫ, 2, 12)

3. ലൊകത്തിങ്കൽ ദൈവമില്ലാതിരുന്നാൽ ഹാനി ഉണ്ടൊ.

ഉ. നീതി കെടുകൊണ്ടു. സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല
അഭക്തിയിലും നീതികെടിലും ദൈവക്രൊധം സ്വർഗ്ഗത്തിൽ നിന്നു
വെളിപ്പെട്ടുവരുന്നു (രൊമ 1,18)

4. ദൈവകാര്യത്തിൽ വല്ലതും അറിവാൻ മനുഷ്യർക്ക എത് വഴിയാകുന്നു.

ഉ. അവർക്കു ദൈവം പ്രകാശിപ്പിച്ചതിനാലല്ലൊ ദൈവത്തിങ്കൽ
അറിയാകുന്നത് അവരിൽ സ്പഷ്ടമാകുന്നു. (രൊ. 1, 19).

5. ദൈവത്തെ കണ്ടവനുണ്ടൊ.

ഉ. ദൈവത്തെ ഒരുത്തരും ഒരുനാളും കണ്ടിട്ടില്ല (1 യൊഹ. 4, 52) (അവൻ
ആർക്കും) അടുത്തു കൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും
കാണാത്തവനും കാണ്മാൻ കഴിയാത്തവനും ആകുന്നു. (1. തിമ. 6,16).

6. ഈ കണ്ടുകൂടാത്ത ദൈവം മനുഷ്യർക്ക എങ്ങിനെ അറിവാറാകും.

ഉ. ദൈവത്തിന്റെ ശാശ്വത ശക്തിയും ദിവ്യത്വവും ആയി അവന്റെ
കാണാത്ത ഗുണങ്ങൾ ലൊകസൃഷ്ടി മുതൽ പണികളാൽ ബുദ്ധിക്കു തിരിഞ്ഞു
കാണായ് വരുന്നു. (രൊമ 1, 20).

7. എന്നാൽ ഭക്തിയില്ലാത്തവർക്കു ഒഴികഴിവു പറവാൻ എന്തുകൊണ്ടു
കഴികയില്ല.

ഉ. ദൈവത്തെ അറിഞ്ഞിട്ടും ദൈവം എന്നു മഹത്വീകരിക്കയും
കൃതജ്ഞരാകയും ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ
വ്യർത്ഥരായ്ത്തീർന്നു. അവരുടെ ബൊധമില്ലാത്ത ഹൃദയം ഇരുണ്ടു പൊകയും
ചെയ്തു (രൊ. 1, 21)

8. അവരുടെ വ്യർത്ഥ ചിന്തകളാലെ അവർ ഏതൊരു ബുദ്ധിഹീനതയെ നടത്തി. [ 476 ] ഉ. ജ്ഞാനികൾ എന്നു ചൊല്ലിക്കൊണ്ടു അവർ മൂഢരായി പൊയി
കെടാത്ത ദൈവത്തിന്റെ തെജസ്സിനെ കെടുളള മനുഷ്യൻ, പക്ഷി, പശു,
ഇഴജാതി ഇവറ്റിൽ രൂപസാദൃശ്യത്തൊടു പകർന്നു കളകയും ചെയ്തു. (രൊ
1, 22-23)

9. ഈ ബുദ്ധിഹീനതയുടെ ഫലം എന്താകുന്നു.

ഉ. ദൈവം അവരുടെ ഹൃദയങ്ങളിലെ മൊഹങ്ങളാൽ സ്വശരീരങ്ങളെ
തങ്ങളിൽ അവമാനിക്കേണ്ടതിന്നു അവരെ അശുദ്ധിയിലെക്കും
(ദുഷ്കാമങ്ങളിലെക്കും) ഏല്പപിച്ചു. (രൊമ. 1, 24-29)

10. സൃഷ്ടികാര്യങ്ങളെ കൂടാതെ ദൈവം വെറൊരു പ്രകാരത്തിലും തന്നെ
പ്രകാശിപ്പിച്ചില്ലയൊ.

ഉ. പണ്ടു ദൈവം പലപ്പൊഴും പല വിധത്തിലും പ്രവാചകരെ കൊണ്ടു
പിതാക്കന്മാരൊട് അരുളിച്ചെയ്തിട്ടു ഈ നാളുകളുടെ ഒടുക്കത്തിൽ തന്റെ
പുത്രനെ കൊണ്ടു നമ്മൊടുരച്ചു (എബ്ര 1, 1)

11. പുത്രനായവൻ ആർ.

ഉ. ആയവൻ ദൈവ തെജസ്സിന്റെ പ്രതിച്ഛായയും
തൽസ്വഭാവത്തിന്റെ മുദ്രയും സകലത്തെയും തന്റെ ശക്തിയുടെ മൊഴിയാൽ
വഹിച്ചിരിക്കുന്നവനും ആകുന്നു. അവനെ കൊണ്ടു ദൈവം ഉലകങ്ങളെയും
ഉണ്ടാക്കി. (എബ്ര 1,2)

12. പുത്ര മുഖെന ദൈവം എന്തൊന്നിനെ അറിയിച്ചു.

ഉ. അവൻ തന്നിൽ താൻ മുന്നിർണ്ണയിച്ച സ്വപ്രസാദത്തിന്നു തക്കവണ്ണം
തന്റെ ഇഷ്ടത്തിൻ മർമ്മത്തെ നമ്മൊടു അറിയിച്ചു. അതു സ്വർഗ്ഗത്തിലും
ഭൂമിമേലും ഉള്ളവ എല്ലാം ക്രിസ്തനിൽ ഉരു തലയാക്കി സമൂഹിക്ക എന്നിങ്ങിനെ
സമയങ്ങളുടെ പൂർണ്ണതയിൽ വീട്ടുമുറയെ വരുത്തുവാനത്രെ (എഫെ 1, 9. 10)

13. ദൈവമനസ്സിലെ ഇഷ്ടം എന്തു.

ഉ. അവൻ എല്ലാ മനുഷ്യരും രക്ഷ പ്രാപിപ്പാനും സത്യത്തിന്റെ
പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. (1 തിമ 2,8). ജാതികൾ
സുവിശെഷത്താൽ ക്രിസ്തനിൽ കൂട്ടവകാശികളും ഏകശരീരസ്ഥരും
അവന്റെ വാഗ്ദത്തത്തിൽ കൂട്ടംശികളുമാകും എന്നത്രെ (എഫ. 9, 6).

14. ഈ ദെവെഷ്ടത്തിനു എന്തിന്നു മർമ്മം എന്നു പെരാകുന്നു.

ഉ. ആ മർമ്മം ഇപ്പൊൾ അവന്റെ ശുദ്ധ അപസ്തെലന്മാർക്കും
പ്രവാചകന്മാർക്കും ആത്മാവിൽ വെളിപ്പെട്ട പ്രകാരം വെറെ തലമുറകളിൽ
മനുഷ്യപുത്രരൊടു അറിയിക്കപ്പെടാത്തത് (എഫ. 3, 4)

15. ദൈവം പൂർവ്വത്തിൽ പ്രവാചകന്മാരെ കൊണ്ടു പിതാക്കന്മാരൊടു
സംസാരിച്ചതിനു എന്തു പ്രയൊജനമുളളു.

ഉ. അവൻ യാക്കൊബിൽ ഒരു സാക്ഷിയെ സ്ഥിരപ്പെടുത്തി
ഇസ്രായെലിൽ ഒരു ധർമ്മപ്രമാണത്തെ നിയമിച്ചു. ആയവറ്റെ മക്കളെ [ 477 ] അറിയിക്കേണ്ടതിന്നു പിതാക്കന്മാരൊടു കല്പിച്ചു. തങ്ങളുടെ ആശ്രയത്തെ
ദൈവത്തിങ്കൽ വെച്ചു ദൈവത്തിന്റെ പ്രവൃത്തികളെ മറക്കാതെ കല്പനകളെ
പ്രമാണിക്കേണ്ടതിന്നായി (സങ്കി, 78, 4-7)

16. ഈ സ്ഥിരമാക്കിയ സാക്ഷിക് സാരം എന്താകുന്നു.

ഉ. നാം മനുഷ്യരുടെ സാക്ഷ്യത്തെ കൈക്കൊണ്ടാൽ ദൈവത്തിന്റെ
സാക്ഷ്യം എറെ വലുതാകുന്നു. അവൻ തന്റെ പുത്രനെ കുറിച്ചു ചൊല്ലിയതു
ദൈവസാക്ഷ്യമാകുന്നുവല്ലൊ (1 യൊ. 5,9)

17. ഈ ദൈവസാക്ഷി എവിടെ കണ്ടു കിട്ടും.

ഉ. നിങ്ങൾ തിരുവെഴുത്തുകളെ ആരായുന്നു അവ എനിക്ക
സാക്ഷികളാക്കി നില്ക്കുന്നു (യൊ. 5, 39). ഇവനിൽ വിശ്വസിക്കുന്നവനെല്ലാം
അവൻ മൂലം പാപമൊചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും അവനു
സാക്ഷി ചൊല്ലുന്നു (അപ. 10, 43).

18. എന്നാൽ പുത്ര മുഖെന ഞങ്ങളൊടു പറഞ്ഞ വചനം കൊണ്ടു എന്തുവെണ്ടു.

ഉ. നാം വല്ലപ്പൊഴും ഒഴുകിപ്പൊകാതിരിക്കെണ്ടതിന്നു കെട്ടവറ്റെ
അത്യന്തം ചരതിച്ചു കൊൾവാൻ ആവശ്യമാകുന്നു (എബ്ര 2, 1) ഇവൻ എന്റെ
പ്രിയപുത്രനാകുന്നു. അവങ്കൽ ഞാൻ പ്രസാദിക്കുന്നു. ഇവനെ
ചെവിക്കൊൾവിൻ (മത. 17, 5)

19. പുത്രനെ ചെവിക്കൊള്ളാതിരുന്നാൽ എന്തു വിഘ്നം വരും.

ഉ. കർത്താവു താൻ പറവാൻ തുടങ്ങിയതും കെട്ടവർ നമുക്കു
സ്ഥിരമാക്കി തന്നതുമായുള്ള ഇത്ര വലിയ രക്ഷയെ വിചാരിക്കാതെ പൊയാൽ
എങ്ങിനെ തെറ്റിപ്പാർക്കും (എബ്ര. 2,3).

20 . പുത്രൻ അരുളിച്ചെയ്തതിന്നു ദൈവം എങ്ങിനെ സാക്ഷികളെ തന്നു.

ഉ. അടയാളങ്ങളാലും അത്ഭുതങ്ങളാലും നാനാ ശക്തികളാലും തന്റെ
ഇഷ്ടപ്രകാരം വിശുദ്ധാത്മാവിൻ വരഭാഗങ്ങളാവും ദൈവം കൂടി സാക്ഷി
നിന്നു (എബ്ര. 2,4).

21. യേശുവിന്റെ വാക്യം സത്യം എന്നു പ്രമാണിപ്പാൻ എങ്ങിനെ മനസ്സു
വക്കും .

ഉ. എന്നെ അയച്ചവന്റെ ഇഷ്ടപ്രകാരം ചെയ്‌വാൻ ഒരുത്തൻ
ഇച്ഛിക്കുന്നു എങ്കിൽ ഈ ഉപദെശം ദൈവത്തിൽ നിന്നുണ്ടായതൊ അതൊ
ഞാൻ എന്നാൽ തന്നെ പറയുന്നതൊ എന്നറിവാൻ സംഗതി വരും. (യൊ. 1, 17)

22. യെശു ചെയ്തതും പറഞ്ഞതും എഴുതിവെച്ചതെന്തിനാകുന്നു.

ഉ. യെശു ദൈവത്തിന്റെ പുത്രനായ ക്രിസ്തനാകുന്നു എന്നു നിങ്ങൾ
വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്താൽ (നിത്യ)
ജീവനുണ്ടാകേണ്ടതിന്നും ഇവ എഴുതിയിരിക്കുന്നു (യൊ. 20, 31) [ 479 ] സുവിശെഷസംഗ്രഹം

മത്തായിമാർക്ക-ലൂക്കാ-യൊഹനാൻ
എന്നവരുടെ സുവിശെഷങ്ങളെയും
യൊസെഫ മുതലായ ചരിത്രക്കാരുടെ ചില
വിശെഷങ്ങളെയും
ചെർത്തുണ്ടാക്കിയ
യെശുമശീഹായുടെ കഥാസംക്ഷെപം

1849 [ 481 ] മുഖവുര

സർവ്വതാ മനുഷ്യജാതിയെ സ്നെഹിക്കുന്ന ദൈവം കാലനിവൃത്തി
വന്നപ്പൊൾ തന്റെ പുത്രനെ കന്യകയിൽ ജനിപ്പാൻ നിയൊഗിച്ചയച്ചു. ഇങ്ങിനെ
അവതരിച്ച ദൈവപുത്രന്റെ സുവിശെഷം സകല മനുഷ്യചരിത്രത്തിന്നും
നടുഭാഗവും സാരാംശവും ആകുന്നു. പഴയ നിയമത്തിലെ വെളിച്ചപ്പാടുകൾക്ക
ഒക്കെക്കും അതിനാൽ തികവുവന്നു. ഇന്നെവരെയുള്ള ക്രിസ്തസഭയുടെ
സകല നടപ്പുകൾക്കും ആയത് അടിസ്ഥാനവും ആകുന്നു. അതുകൊണ്ടു ആ
സുവിശെഷം നല്ലവണ്ണം ഗ്രഹിപ്പാൻ എല്ലാ ക്രിസ്തശിഷ്യന്മാർക്കും എത്രയും
ആവശ്യമായി തൊന്നണ്ടതു.

ഒർ ആൾ മാത്രം ആ സുവിശെഷത്തെ വർണ്ണിച്ച് എഴുതി എങ്കിൽ ആ ഒരു
പ്രബന്ധം വായിച്ചാൽ മുഖ്യവർത്തമാനങ്ങളെ എല്ലാം വെഗത്തിൽ
അറിഞ്ഞുവരുമായിരുന്നു. അതല്ല സത്യവാന്മാർ നാല്വരും ദൈവാത്മാവിനാൽ
തന്നെ ആ സുവിശെഷത്തെ പറക കൊണ്ട് അധികം വിവരങ്ങളെ അറിവാൻ
സംഗതി ഉണ്ടു എങ്കിലും അവന്റെ ക്രമപ്രകാരം ചെർക്കെണ്ടതിന്നു പ്രയാസം
അധികം വരുന്നു. ദിവ്യസാക്ഷികൾ നാല്വരും ഒരു കാര്യത്തെ തന്നെ
പറഞ്ഞുകിടക്കുന്നു. നാലു വാചകങ്ങളെ നൊക്കി നിദാനിച്ചു തെറ്റു കൂടാതെ
യൊജിപ്പിക്കുന്നത് അല്പമതിയായ മനുഷ്യന്ന് എത്താത്ത വെല
ആകുന്നുതാനും. ദൈവസഭയുടെ ഉപകാരത്തിന്നായി അപ്രകാരം അനുഷ്ഠിപ്പാൻ
പല വെദജ്ഞന്മാരും ശ്രമിച്ചിരിക്കുന്നു. അവരിൽ വെദത്തിൻ അർത്ഥം അധികം
പ്രകാശിച്ചു വന്നവരുടെ കൃതികളെ നൊക്കി ദെവാത്മാവെ തുണയാവാൻ
വിളിച്ചു പ്രാർത്ഥിച്ചു ഞാൻ നാലു സുവിശെഷങ്ങളുടെ സംഗ്രഹം ചമെപ്പാൻ
തുനിയുന്നു. ബുധന്മാർ വ്യത്യാസങ്ങളെ ക്ഷമിച്ചു അർത്ഥ ഗൌരവവും
സൂക്ഷമയുക്തിയും അധികം ചെരുന്നതിനെ ഉണ്ടാക്കുവാൻ ശ്രമിപ്പൂതാക. [ 482 ] നാലു സുവിശെഷങ്ങളുടെ ഭെദം

സുവിശെഷകന്മാരുടെ സ്വഭാവങ്ങളെ കുറിപ്പാൻ സഭാപിതാക്കന്മാർ
കരൂബുകളുടെ നാലുമുഖങ്ങളെ വിചാരിച്ചു ഒരൊരൊ ഉപമ പറഞ്ഞിരിക്കുന്നു.
സൃഷ്ടിയിൽ വിളങ്ങുന്ന ജീവസ്വരൂപങ്ങൾ നാലു പ്രകാരം ഉണ്ടു.
ജീവകാലപര്യന്തം സെവിച്ചും കഷ്ടിച്ചും കൊണ്ടു മരണത്താൽ
പാപശാന്തിക്കുപകരിക്കുന്ന കാളഒന്നുസ്വതന്ത്രമായിവാണുംവിധിച്ചും ജയിച്ചും
കൊള്ളുന്ന സിംഹം രണ്ടാമതു.സംസാരം എല്ലാം വിട്ടുപരന്നുകയറിവെളിച്ചത്തെ
തെടി ധ്യാനിക്കുന്നതിന്നു കഴു തന്നെ അടയാളം. സെവയും വാഴ്ചയും
ജ്ഞാനവും സ്നെഹവും മുഴുത്തു ദൈവപ്രതിമയായിരിക്കുന്നതു മനുഷ്യൻ
തന്നെ. ഈ നാലുഭാവങ്ങളും യെശുവിൽ ചെർന്നിട്ടുണ്ടു. അവൻ
ജീവസ്വരൂപനും സൃഷ്ടിസാരവും ആകുന്നുവല്ലൊ. അവന്റെ തെജസ്സു കണ്ടവർ
സമ്പൂർണ്ണത നിമിത്തം സമസ്തം ഗ്രഹിയാതെ ഒരൊരൊ വിശെഷ അംശങ്ങളെ
കണ്ടു വർണ്ണിച്ചിരിക്കുന്നു.

എങ്കിലൊ മത്തായി (ലെവി-മാർക്ക 2, 13, ലു 5, 27) മുമ്പെ ചുങ്കത്തിൽ
സെവിച്ചു കണക്ക് എഴുതുവാൻ ശീലിച്ചാറെ യഹൂദധർമ്മപ്രകാരം ഒരുവിധമായ
ഭ്രഷ്ട് ഉണ്ടായിട്ടെങ്കിലും പഴയ നിയമത്തെ വായിച്ചും അനുസരിച്ചും കൊണ്ടു
ദൈവഭക്തനായിതീർന്നതു യെശുകണ്ടു അപൊസ്തലനാക്കി. പിന്നെത്തത്തിൽ
അവൻ യെശു തന്റെ ജനനം, വചനം, ക്രിയ, കഷ്ടാനുഭവം, മരണം
ഇത്യാദികളാൽ പഴയ നിയമത്തെ മുഴുവനും നിവൃത്തിച്ച പ്രകാരം യഹൂദ
ക്രിസ്ത്യാനരുടെ ഉപകാരത്തിന്നായി എഴുതി വെച്ചതിനാൽ കാളയുടെ കുറി
അവന്റെ സുവിശെഷത്തിന്നു പറ്റുന്നതു.

യൊഹനാൻ മാർക്കൻ അമ്മയുടെ വീട്ടിൽ വെച്ചു യെശുവൊടും (മാ-14,
51) അപൊസ്തലന്മാരൊടും (അപ 12, 12) പരിചയം ഉണ്ടായയെശഷം വെനൽ
ബർന്നാബാ എന്നവരൊടുകൂടി സുവിശെഷത്തെ പരത്തുവാൻ തുടങ്ങി. പിന്നെ
പെത്രന്റെ മകനായി പാർത്തു (1 പെ 5, 13) അവന്റെ വായിൽ നിന്നു
കെട്ടപ്രകാരം ഇസ്രായേൽ മഹാരാജാവിന്റെ അതിശയമുള്ള ശക്തിജയങ്ങളെ
എഴുതി വർണ്ണിച്ചിരിക്കുന്നു. യഹൂദാ സിംഹത്തിന്റെ പ്രത്യക്ഷതയും ഒട്ടവും
ഗർജ്ജനവും വാഴ്ചയും അതിൽ പ്രത്യെകം കാണുന്നുണ്ടു.

ലൂക്കാവൈദ്യൻ അന്തൊഹ്യയിൽ യവനന്മാരിൽ നിന്നുത്ഭവിച്ചു
(ലൂക്യൻ, അപ. 13, 1 രൊമ 16, 21) താനും. പക്ഷെ യെശുവെ ജഡത്തിൽ കണ്ടു
(യൊഹ, 12, 20) ജീവിച്ചെഴുനീറ്റവനൊടു കൂടെ സംഭാഷണം കഴിച്ചു (ലൂ. 24,
18) ശിഷ്യനായ ശെഷം പൌലൊടു കൂടെ യാത്രയായി അവന്റെ
സുവിശെഷവിവരവും ഗലീലക്കാർ—യരുശലെമ്യർ മുതലായവർ പറയുന്ന
യെശുകഥയുംകെട്ടു വിവെകത്തൊടെ ചെർത്ത് എഴുതി. അവൻ ഇസ്രയേലിന്നു
പ്രത്യേകം പറ്റുന്ന അഭിഷിക്തന്റെ നടപ്പ് അല്ല, നാശത്തിലായ സർവ്വമനുഷ്യ [ 483 ] ജാതിയെയും ദർശിച്ചുവന്ന മനുഷ്യപുത്രന്റെ ജനവാത്സല്യവും (ലൂ. 15)
ദീനരിൽ അനുരാഗവും കുലഭെദം വിചാരിയാതെ (ലൂ 10, 30) ദെഹത്തിന്നും
ദെഹിക്കും ചികിത്സിക്കുന്ന യത്നത്തെയും വിചാരിച്ചുകാട്ടുന്നു. അതുകൊണ്ടു
അവന്റെ സുവിശെഷം എത്രയും മാനുഷം അത്രെ.

നാലാം സുവിശെഷം യൊഹനാന്റെ കൃതി തന്നെ. അവൻ ജബദി
ശലൊമ എന്നവരുടെ മകനായി സ്ഥാപകന്നു ശിഷ്യനായി പാർത്തശെഷം
വെളിച്ചദാഹത്താൽ യെശുവിന്റെ ശിഷ്യന്മാരിൽ ഏകദെശം ഒന്നാമനായി
തീർന്നു (യൊ. 1,35). കർത്താവു കെഫാവെയും അവനെയും സഹൊദരനൊടു
കൂടെ പ്രത്യെകം തെരിഞ്ഞെടുത്തു ഉറ്റ ചങ്ങാതിയെ പൊലെ സ്നെഹിച്ചു
ഹൃദയത്തിന്റെ ഉള്ളു അവന്റെ മുമ്പാകെ വികസിച്ചു കാട്ടി കെഫാവെ
ക്രിയെക്കു പ്രമാണമാക്കി അയച്ചതുപൊലെ യൊഹനാനെ ജ്ഞാനദൃഷ്ടിക്കു
മുമ്പനായി വെച്ചിരിക്കുന്നു.

അതുകൊണ്ടു സുവിശെഷകർ മൂവരും ഗാലീല്യവർത്തമാനങ്ങളെ
പ്രത്യെകം വർണ്ണിച്ചതിന്റെ ശെഷം അവൻ പിതാവിന്റെ നിത്യപുത്രനും
വെളിച്ചവും ആയ വചനം ഇരിട്ടിൽ വന്ന കാരണവും സ്വന്തക്കാർ അവനെ
യരുശലെമിലും മറ്റും വെച്ചു വെറുത്തവാറും കൈകൊണ്ടവർ അവനാൽ
ദൈവപുത്രന്മാരും നിത്യജീവന്റെ അവകാശികളും ആയ വണ്ണവും മറ്റുള്ള
ദിവ്യൊപദൈശങ്ങളെയും സഭയുടെ ഉപകാരത്തിന്നായി എഴുതിവെച്ചതിനാൽ
ഭൂമിയെ വിട്ടു ജീവപ്രകാശത്തിന്റെ ഉറവെ അന്വെഷിക്കുന്ന കഴുവിന്റെ നാമം
അവനു ലഭിച്ചിരിക്കുന്നു.

ഇവ്വണ്ണം നാല്വരും വെവ്വെറെ എഴുതിയതു ഏകസുവിശേഷം ആകുന്നു
താനും. നാലുകൊണ്ടുംഎകസംഗ്രഹംആക്കിതീർത്തവർ പലരും മാനുഷവാക്കു
ഒന്നും ചെർക്കാതെ ദൈവാത്മാവിന്റെ വാക്കുകളെ മാത്രം ഓരൊരൊ
പ്രകാരത്തിൽ കൊരുത്തു ഉത്തമമാലകളെ ചമെച്ചിരിക്കുന്നു. ഞാൻ
വ്യാഖ്യാനങ്ങൾ ചിലതും ചെർപ്പാൻ വിചാരിക്ക കൊണ്ടു സുവിശെഷങ്ങളിൽ
കാണുന്ന എല്ലാം വിവരിച്ചു പറവാൻ സ്ഥലം പൊരാ എന്നു വെച്ചു ഒരൊരൊ
കഥകളുടെ സന്ധികളെയും സംബന്ധത്തെയും പ്രത്യെകം സൂചിപ്പിച്ചു
കൊടുക്കും. എങ്കിലും കൊളുത്തുകുറികളെ ഇട്ട് (—) അറിയിക്കുന്ന
വൈദവാക്യങ്ങളുടെ അക്കത്തെ കാണുന്തൊറും പരമാർത്ഥ തല്പരന്മാർ
അതാതിന്റെ സ്ഥലത്തെ തിരഞ്ഞു നൊക്കി വായിപ്പാൻ വളരെ
അപെക്ഷിക്കുന്നു. ഇത് സുവിന്റെശഷത്തിന്നു പകരമായി പ്രമാണമാക്കുവാൻ
അല്ലല്ലൊ. സുവിശെഷവായനക്ക് അല്പം സഹായിപ്പാൻഅത്രെചമച്ചിരിക്കുന്നു. [ 484 ] [ 485 ] 1. യെശു ജനിച്ച ദെശവും കാലവും

സമസ്ത സൃഷ്ടിയുടെ തെജസ്സായ യെശുഉലകഴിഞ്ഞും തന്റെ ഒട്ടം തികെച്ചും
ഉള്ള നാടു കനാൻ തന്നെ ആകുന്നു. ഇസ്രയെൽ മനുഷ്യജാതിയുടെ സാരാംശം
ആകുന്നതുപൊലെ കനാൻ സർവ്വഭൂമിയുടെ സാരാംശം തന്നെ. അത്
ആസ്യഅഫ്രീക്കയുക്കയുരൊപഖണ്ഡങ്ങളുടെ നടുവിൽ ആകകൊണ്ട്
അശ്ശൂർബാബലുകളുടെ ജയമഹത്വവും മിസ്രയിലെ ദെവബാഹുല്യവും
ജ്ഞാനഗർവ്വവും തൂരിന്റെ വ്യാപാരസമൃദ്ധിയും യവനന്മാരുടെ
നാനാചെഷ്ടകളുടെ പുതുക്കവും മറ്റും അടുക്കെ തന്നെ ചുററി കണ്ടിരുന്നു.
ഇവറ്റൊട ഇസ്രയെലിന്ന പല പ്രകാരം സംസർഗ്ഗം ഉണ്ടായി എങ്കിലും ആ ജാതി
പാർക്കുന്ന മലപ്രദേശത്തിന്നു വടക്കു ലിബനൊൻ ഹർമ്മൻ എന്ന വന്മലകളും
തെക്കും കിഴക്കും മരുഭൂമിയും പടിഞ്ഞാറു കടലും ആകെൾ അതിരുകൾ ഒരു
കൊട്ട പോലെ ലഭിക്കകൊണ്ടു അന്യന്മാരൊട തടുത്തു നിലപാൻ നല്ല
പാങ്ങുണ്ടായിരുന്നു. പിന്നെ ഇസ്രയെൽ യഹൊവ തനിക്ക ഭർത്താവായി
പൊരാ എന്ന വെച്ച അന്യർക്ക വെശ്യയായി സ്വപാപത്താൽ അശ്ശൂർ മിസ്ര
ബാബലുകൾക്കും വശമായി, കിഴക്കൊട്ടു ചിതറി പൊയതിന്റെ ശെഷം ദൈവം
പാർസികളെ കൊണ്ടു പാതിരക്ഷ വരുത്തി (ക്രി. മു. 536) ഭരിപ്പിച്ചു ഒടുക്കം
യവനസാമ്രാജ്യത്തിന്നു കീഴ്പ്പെടുത്തി (332). അന്നുമുതൽ യഹൂദർ പടിഞ്ഞാറെ
രാജ്യങ്ങളിലും ചിതറി കുടിയെറി എകദൈവത്തിന്റെ നാമവാസനയെ
പരത്തുവാൻ തുടങ്ങി. യവന സാമ്രാജ്യത്തിന്റെ ഒരു ശാഖയായി സുറിയ
വാഴുന്ന അന്ത്യൊഹ്യൻ അവരെ ദൈവധർമ്മത്തെ വിടെണ്ടതിന്നു
നിർബന്ധിപ്പാൻ തുനിഞ്ഞപ്പൊൾ (ക്രി.മു. 169) അഹരൊന്യരായ മക്കാബ്യർ
സത്യസ്വാതന്ത്ര്യത്തിന്നു വെണ്ടി ആയുധം എടുത്തു പൊരുതി ജയിച്ചു
യഹൂദരാജ്യത്തെ പുതുതായി സ്ഥാപിച്ചു. ശമര്യരെ താഴ്ത്തി എദൊമ്യരെ
അടക്കി ചെലാ എല്പിക്കയും ചെയ്തു. അനന്തരം ഒർ അന്തഃഛിദ്രം ഉണ്ടായി
വർദ്ധിച്ചു പറീശർ, ചദുക്യർ ഇങ്ങിനെ രണ്ടു വകക്കാരാൽ തന്നെ.

പറീശ് എന്ന വാക്കിന്നു വകതിരിക്കുന്നവൻ എന്ന അർത്ഥം ആകുന്നു.
അവർ ശുദ്ധാ ശുദ്ധങ്ങളെ വളരെ വിവെചിച്ചു യവനരെ മാത്രം അല്ല
ജാതിമര്യാദകളെ അല്പം മാത്രം ആശ്രയിക്കുന്ന സ്വജനങ്ങളെയും മുഴുവൻ
വെറുത്തു ശമര്യരൊടും സംസർഗ്ഗം വർജിച്ചു മൊശധർമ്മത്തെയും
പ്രവാചകപുസ്തകങ്ങളെയും ആശ്രയിച്ചത് ഒഴികെ വൈദികന്മാരുടെ
വ്യാഖ്യാനം മുതലായ പാരമ്പര്യ ന്യായവും മാനുഷവെപ്പുകളും ദൈവികം
എന്നുവെച്ചു അവലംബിച്ചു ജീവനെയും ആത്മാവെയും അല്ല അക്ഷരത്തെ [ 486 ] പ്രമാണമാക്കി സെവിക്കയും ചെയ്തു. അവരൊടു ചദുക്യർക്കു നിത്യവൈരം
ഉണ്ടു. ആയവർ ചദൊക്ക് എന്ന ഗുരുവെ ആശ്രയിച്ചു മൊശധർമ്മത്തെ
നിവൃത്തിച്ചാൽ മതി പ്രവാചകമൊഴിയും മാനുഷ വെപ്പുകളും മറ്റു നുകങ്ങളും
വെണ്ടാ, ഗുണം ചെയ്താൽ ഗുണം വരും, ദർശനം ദൈവദൂതർ ജീവിച്ചെഴുനീല്പു
മുതലായ അതിശയങ്ങളെ കുറിച്ചു സംശയിച്ചാലും പരിഹസിച്ചാലും ദൊഷം
ഇല്ല. ബുദ്ധിപ്രകാരം നടക്കെണം യവനന്മാരുടെ വിദ്യകളിലും ആചാരങ്ങളിലും
സാരമുള്ളതും ഉണ്ടു അവരൊടു ലൊകപ്രകാരം ചെർച്ച ഉണ്ടാക്കുവാൻ
മടിക്കരുത എന്നിങ്ങനെ സകലത്തിലും ലൌകിക സ്വാതന്ത്ര്യത്തിലേക്കു
ചാഞ്ഞു പ്രപഞ്ച ഭൊഗങ്ങളും മര്യാദയൊടു അനുഭവിച്ചു പൊന്നു. അവർ
മിക്കവാറും ധനവാന്മാരും സ്ഥാനികളുമത്രെ.

ഹസിദ്യർ (എസ്സയ്യർ) എന്ന മൂന്നാമത് ഒരുപക്ഷത്തിൽ 4000 പുരുഷന്മാർ
ഉണ്ടായി. രാജ്യവും പള്ളിയും ആലയവും കുഡുംബവും ആകുന്ന ലൊകം വിട്ടു
അവർ യൊഗികളായി ഏകാന്തത്തിൽ ധ്യാനീച്ചുപാർക്കും.(ഇവരിൽ പറീശന്മാര
പ്രത്യെകം യെശുവെ പകെച്ചു കൊന്നവരും ചദുക്യർ അവന്റെ
പുനരുത്ഥാനത്തൊടു ബാധിച്ചവരും ആയി. ഹസിദ്യർ അടുക്കെ സംഭവിച്ച
മഹാവിശെഷത്തെ കണ്ടതും കെട്ടതും ഇല്ല.)

ഇങ്ങിനെ ഇസ്രയെലെ നടത്തുന്നവർ ദൈവകാര്യം ചൊല്ലി തമ്മിൽ
ഇടഞ്ഞു സഹൊദരയുദ്ധം തുടങ്ങിയപ്പോൾ രൊമസെനാപതിയായ
പൊമ്പെയൻ ചാതിക്കാരം പിടിച്ചുയഹൂദയെ അടക്കിവെച്ചു.അന്നുമുതൽ
യഹൂദർ രൊമസാമ്രാജ്യത്തെ അനുസരിക്കെണ്ടിവന്നു. അതു പറീശന്മാർക്ക
അസഹ്യം തന്നെ. അന്യന്മാർക്കല്ല ദാവീദ്യനായ മശീഹെക്ക് അത്രെ വാഴുവാൻ
അവകാശം എന്നു വെച്ചു തൊമരുടെ കാര്യസ്ഥന്മാരായി ചുങ്കം മുതലായതിൽ
സെവിക്കുന്ന സ്വദെശക്കാരെ ഒക്കയും ഭ്രഷ്ടരാക്കി കളഞ്ഞു. പിന്നെ
എദൊമ്യനായ ഹെരൊദാ സാമർത്ഥ്യത്താലെ രൊമ മഹത്തുക്കളെ വശീകരിച്ചു
വലിയവനായി (37) തീർന്നു കനാൻ എദൊം എന്ന രണ്ടു രാജ്യങ്ങളെയും
അടക്കി ഒാഗുസ്തൻ കൈസരുടെ കീഴിൽ വാണു രൊമയവനന്മാർക്ക
മൂലസ്ഥാനമായി കൈസരയ്യ പട്ടണവും തുറമുഖവും ഉണ്ടാക്കി
അസൂയനിമിത്തം മക്കാബ്യവംശത്തെ മൂലഛ്ശെദം വരുത്തി ഇസ്രയേലിൽ
ഉൽകൃഷ്ടന്മാരെയും സ്വപുത്രന്മാർ മൂവരെയും കൊന്നു പ്രജകൾക്കും ഒടുവിൽ
കൈസർക്കും നീരസം ജനിപ്പിച്ചു നടന്നു. യഹൂദർ എല്ലാവരും കൈസർക്ക
സത്യം ചെയ്യെണം എന്ന കല്പിച്ചപ്പൊൾ പറീശന്മാർ 6000 ത്തു ചില്വാനം പെർ
മാത്രം ഇതു ദൈവനിഷിദ്ധം എന്നു വെച്ചു വിരൊധിച്ചു. അതുകൊണ്ടു പിഴ
കല്പിച്ചപ്പൊൾ രാജാവിൻ സഹൊദരഭാര്യ ആ മിഴ അവർക്കു വെണ്ടി
കൊടുത്തു. അവരും ദൈവത്താണ രാജത്വം നിനക്കും സന്തതിക്കും ലഭിക്കും
എന്നു കള്ളപ്രവാചകം പറകയാൽ രാജാവ് അനെകം പറീശന്മാരെ നിഗ്രഹിച്ചു [ 487 ] ബന്ധുക്കളിലും ശിക്ഷ നടത്തുകയും ചെയ്തു. പിന്നെ യഹൂദരെ വശീകരിപ്പാൻ
അവൻ ദൈവാലയത്തെ ക്രമത്താലെ പുതുക്കി അലങ്കരിച്ചു എങ്കിലും മശീഹ
വെഗം വന്നു എദൊമ്യനെയും രൊമരെയും നീക്കി സ്വാതന്ത്ര്യം വരുത്തിയാൽ
കൊള്ളാം എന്നു പ്രജകൾ സാധാരണമായി ആശിച്ചുകൊണ്ടിരുന്നു. പാപത്തെ
നീക്കി ഹൃദയസ്വാതന്ത്യം വരുത്തെണം എന്നു ചില സാധുക്കൾ ആഗ്രഹിച്ചതെ
ഉള്ളു. ലൊകരക്ഷിതാവ് ഉദിപ്പാൻ ഇതുതന്നെ സമയം എന്നു ശെഷം
ജാതികളിലും ഒരു ശ്രുതി നീളെ പരന്നു.

അന്നു രാജ്യം നാല് അംശമായി കിടന്നു. തെക്കു യഹൂദനാടു മികെച്ചതു.
അതിലുള്ള യെരുശലെം നഗരം ദൈവാലയത്തിൽ നിമിത്തം
സകലയഹൂദന്മാർക്കുംമൂലസ്ഥാനംതന്നെ. യഹൂദനാട്ടുകാരും ആ നഗരക്കാരും
പ്രത്യെകം ദൈവം ഇങ്ങു വന്നിരിക്കുന്നു എന്നു നിശ്ചയിച്ചു എല്ലാവരെക്കാളും
അധികം വാശിപിടിച്ചു ഞെളിഞ്ഞു പുറജാതികളെ വർജ്ജിക്കുന്നവർ തന്നെ.
അതിന്നു വടക്കെ ശമര്യ നാടുണ്ടു. അതു മുമ്പെ യൊസെഫ ഗൊത്രങ്ങളുടെ
വാസസ്ഥലമായ സമയം യഹൂദയിൽ നിത്യമത്സരം ഭാവിക്കുമാറുണ്ടു പിന്നെ
അശ്ശൂർരാജാവു വരുത്തിയ അന്യജാതികൾ അഞ്ചും(രൊ.17,24,41)കുടിയെറി
ബിംബപൂജയും യഹൊവാ സെവയും ഇടകലർന്നു പാർത്തു യഹൂദന്മാരൊടു
പിണങ്ങി പൊന്നും (എസ്ര.4). ഒടുവിൽ ഗരീജീം മലമെൽ ഒരു ദൈവാലയം
ഉണ്ടാക്കി മൊശധർമ്മപ്രകാരം ബലികഴിച്ചും ഉപദെശിച്ചും കൊണ്ടിരുന്നു.
മക്കാബ്യർ അതിനെ ഇടിച്ചു കളഞ്ഞ ശെഷവും ആ മലമുകളിൽ ആരാധന
നടന്നു (യെ.4) ഇന്നെവരെയും നടക്കുന്നു. ഇവർക്കും യഹൂദർക്കും ഉള്ള
കുലവൈരം പറഞ്ഞുകൂടാ. യൊസെഫിൽ നിന്നു ഒരു മശീഹ ഉത്ഭവിക്കും
എന്ന് അവരുടെ നിരൂപണം, ശമര്യർക്കു വടക്കു ഗലീല നാടുണ്ടു. അതു
പണ്ടുതന്നെ തുർദ, മസ്ക മുതലായ ആയലിടങ്ങൾ നിമിത്തം പുറജാതികൾ
ഇടകലർന്നു വസിക്കുന്ന ഇസ്രയെല്യനാടായിരുന്നു (യെശ.8,23) അവിടെനിന്നു
യഹൂദയിലെ ദൈവാലയത്തിന്നും ധർമ്മൊപദെശത്തിന്റെ ഉറവിന്നും ദൂരത
ഉള്ളതല്ലാതെ ശമര്യ ആ രണ്ടിന്നും ഒരു നടുച്ചുവർ എന്ന പൊലെ നില്ക്കുന്നു.
അതുകൊണ്ടു പറീശർ ചദുക്യർ മുതലായവരുടെ തർക്കങ്ങൾക്കു ഗലീലയിൽ
ഉഷ്ണം കുറഞ്ഞു കർമ്മേഘൊഷവും ശാസ്ത്രവിജ്ഞാനവും കാണാഞ്ഞിട്ടു
സാധുക്കളിൽ ദൈവഭക്തിക്ക് അധികം ഇടം ഉണ്ടായ്വന്നു. ഈ മൂന്നു നാടുകളും
യർദ്ദന്റെ പടിഞ്ഞാറെ തീരത്തു തന്നെ. അക്കരനാട്ടിന്നു പരായ്യ എന്ന പെർ
ഉണ്ടു. അതിലും പുറജാതികൾ യഹൂദരുടെ ഇടയിൽ പാർപ്പാറുണ്ടു. പരായ്യയുടെ
വടക്കിഴക്കെ അംശം മുമ്പെയായിർ സ്ഥാനം എന്നും പിന്നെ ബാശാൻ എന്നും
ഇതുരയ്യത്ര, വൊനീതി എന്നും പെരുകൾ ഉള്ളതു. അതിൽ (ദെക്കാവൊലി)
ദശപുരം എന്നുള്ള 10 പട്ടണങ്ങളിൽ യവനന്മാരും രൊമരും കുടിയെറി പാർത്തു
തമ്മിൽ സഖ്യത ചെയ്തു പുരാണധർമ്മം രക്ഷിച്ചു കൊണ്ടിരുന്നു. [ 488 ] ഇങ്ങിനെ മശീഹ പ്രത്യക്ഷനാകുന്ന സമയം 60 കാതം നീളവും 40 കാതം
അകലവും ആയ കനാൻ ഭൂമിയിൽ സത്യഛായ കണ്ടുകെട്ട പുറജാതികളും
പാതി യിസ്രയെലർ ആകുന്ന ശമര്യരും ഭ്രഷ്ടരായ ചുങ്കക്കാരും ജാതി സംസർഗ്ഗം
നന്ന ശീലിച്ച ഗലീല പരായ്യക്കാരും യഹൂദയിലെ ശുദ്ധ യഹൂദരും പറീശന്മാർ
എന്നുള്ള അതിശുദ്ധയഹൂദരും വസിക്കുന്നതിൽ എബ്രായ സുറിയാണി ഭാഷ
മുഖ്യമായും യവന ഭാഷയും നടന്നു വരുന്നു. മെയ്ക്കൊയ്മ രൊമകൈസർക്കും
നാടുവാഴ്ച ഒർ എദൊമ്യനും തന്നെ ആകുന്നു.

2. ദൈവാവതാരം (യൊ. 1. 1. 18)

ദൈവത്തെ കൂടാതെ മനുഷ്യനും ഇല്ല, മനുഷ്യനെ കൂടാതെ, ദൈവവും
ഇല്ല എന്നു സുവിശെഷത്തിൽ വിളങ്ങിയ ആദിസത്യം തന്നെ. അതിന്റെ
അർത്ഥം ആവിതു ദൈവം ദൈവം തന്നെ. വെളിപ്പെടുത്തുന്ന വചനത്തെ
കൂടാതെ ഒരുനാളും ഇരുന്നില്ല. ദൈവം നിർഗ്ഗുണനല്ല സ്നെഹം തന്നെ.
ആകയാൽ അവൻ സ്നെഹിക്കുന്നത് ഒന്നു അനാദിയായിട്ടു തന്നെ വെണ്ടു.
അവൻ അനാദിയായ സ്നെഹിച്ചതു ഹൃദയസ്ഥനായ പുത്രനെ തന്നെ. അവൻ
മനുഷ്യനായി ജനിക്കെണ്ടുന്നവൻ ആകയാൽ അവനിൽ കൂടി
മനുഷ്യജാതിയെയും ദൈവം അനാദിയായി സ്നെഹിച്ചിരിക്കുന്നു.✱ ഇങ്ങിനെ
ദൈവത്തിന്റെ ആണയാലും അറിയാം (യശ.45, 23) അതു കൊണ്ടു ദൈവം
ഒരിക്കൽ സൃഷ്ടിച്ച മനുഷ്യവംശത്തെ വല്ല കല്പാന്തരത്തിങ്കലും പിന്നെയും
സംഹരിക്കും എന്നുള്ള വിചാരം അജ്ഞാനം അതെ. നമ്മുടെ ദൈവവും ഈ
നമ്മുടെ ജാതിയും നിത്യവിവാഹത്താൽ കെട്ടിക്കിടക്കുന്നു. ഇതിന്നു മുദ്ര
ആകുന്നതു വചനം ജഡമായ്വന്നു എന്നുള്ള മഹാവാക്യം തന്നെ.

വചനം എന്നതിന്റെ അർത്ഥം എങ്കിലൊ പഴയനിയമത്തിൽ യഹൊവ
തന്റെ പ്രധാനദൂതനെ കുറിച്ചു എന്റെ ലക്ഷണസംഖ്യയാകുന്ന നാമം
അവനിൽ ഉണ്ടു എന്നുകല്പിച്ചതിനാൽ അവൻ സൃഷ്ടി അല്ല എന്നു കാണിച്ചു.
പിന്നെ ദൈവം മൊശയെ തന്റെ തെജൊഗുണങ്ങളെ കാണിച്ചു യഹൊവ
നാമം അറിയിച്ചു (2മൊ 23,21. 33, 12–23). ഇങ്ങിനെ സൃഷ്ടിക്കു മെല്പെട്ടുള്ളവൻ
ദൈവസമ്മുഖദൂതനായി (യശ 63, 9). ഇസ്രയെൽ കാര്യത്തെ മദ്ധ്യസ്ഥനായും
നടത്തുന്നവൻ എന്നും വചനത്താൽ സൃഷ്ടിയും (സങ്കീ. 33,6) രക്ഷയും (യശ
55,11) സംഭവിക്കുന്നു എന്നും ദൈവത്തിന്റെ ആദ്യജാതയായ
ജ്ഞാനസ്വരൂപിണി (യൊബ. 28, ff സുഭ. 8, 22 ff) ലൊകരാജ്ഞിയായി
അഭിഷെകം പ്രാപിച്ചു ഭൂമിയെ സ്ഥാപിച്ചു ശില്പിയെ പൊലെ സകലവും [ 489 ] പണിചെയ്തു വഴിക്കാക്കി മനുഷ്യപുത്രന്മാരിൽ പ്രത്യെകം വാത്സല്യം കാട്ടുന്നു
എന്നും ദൈവപുത്രന്റെ നാമം ഒരു മർമ്മം അത്രെ എന്നും (സുഭ. 30,4) മറ്റും
പലതും പ്രവാചകമുഖെന അരുളിചെയ്തിരിക്കുന്നു. അനന്തരം യഹൂദന്മാരുടെ
റബ്ബിമാർ പലരും ദൈവത്തിന്നു എകജാതനായി അവനെ വെളിപ്പെടുത്തുന്ന
വചനം ഉണ്ടു എന്നും പിതാവ് അവനെ നമുക്ക് എകുക കൊണ്ടു ദെവതെജസ്സു
പ്രവാചകന്മാരിൽ ആവസിച്ചും ഇസ്രയെൽ ദൈവവപുത്രനായി ചമഞ്ഞു
ഇരിക്കുന്നു (2 മൊ. 4, 22) എന്നും എകദെശം അറിഞ്ഞിരുന്നു.

എന്നാറെ സകല മനുഷ്യരെയും പ്രകാശിപ്പിക്കുന്ന വെളിച്ചം താൻ
ഉണ്ടാക്കിയ ലൊകത്തിൽ വരുവാറായിരുന്നപ്പൊൾ (യൊ. 1.9) അവൻ
കൂടാരത്തിൽ എന്ന പോലെ ജഡത്തിൽ വസിച്ചും എന്റെ തെജസ്സാകുന്ന
കരുണാസത്യങ്ങളെ വിളങ്ങിച്ചും താൻ അരികിൽ കാണുന്ന പിതാവെ
അറിയാത്തവർക്കു വ്യാഖ്യാനിച്ചു കൊടുത്തും കൈക്കൊള്ളുന്നവരെ തനിക്ക
ഒത്ത ദൈവപുത്രന്മാർ ആക്കുവാൻ അനാദിയായി വിചാരിച്ച വഴിയെ പറയുന്നു.

3. യൊഹനാൻ സ്നാപകന്റെ ഉല്പത്തി (ലൂ. 1)

ഇസ്രയെൽ മിക്കവാറും ലൌകികം എങ്കിലും ദൈവം പല ദുഃഖങ്ങളാലും
ഒരൊരൊ ഹൃദയങ്ങളെ നുറുക്കി ചതച്ചുംകൊണ്ടു വാഗ്ദത്തനിവൃത്തിയിലുള്ള
പ്രത്യാശയെ അവറ്റിൽ ജ്വലിപ്പിച്ചു. ഇസ്രയെലിന്റെ വീഴ്ചകണ്ടു ഖെദിക്കുന്ന
ശിമ്യൊനും വിധവയായ ഹന്നയും മകനില്ലാത്ത എലിശഭ(2മൊ. 6,22)ജകര്യയും
ദാവിദ്വംശത്തിന്റെ ഭ്രംശം വിചാരിക്കുന്ന മറിയയും മാത്രമല്ല മറ്റു പലരും
ഇസ്രയെലിന്റെ രക്ഷയെ കാത്തുകൊണ്ട്. അപെക്ഷിക്കുന്ന സമയം
അഹരൊന്യനായ ജകര്യ ഹെബ്രാന്റെ അരികെ മലയിലുള്ള യുത്ത എന്ന
ആചാര്യഗ്രാമത്തെ (യൊശു. 21,16) വിട്ടു എട്ടാ ഊഴക്കാരൊടു കൂടെ (1 നാൾ.
24, 10) യരുശലെമിൽ ചെന്നു ഒർ ആഴ്ചവട്ടം കൊണ്ടു ആലയസെവ കഴിച്ചു
പാർത്തു. അവൻ സ്വജാതിക്കുവെണ്ടി പ്രാർത്ഥിച്ചു ധൂപം കാട്ടിയപ്പൊൾ അവന്ന്
ഒരു ദിവ്യമീരൻ പ്രത്യക്ഷനായി. അതാർ എന്നാൽ ഒരു സമ്മുഖദൂതൻ തന്നെ.
അവൻ മുമ്പെ മനുഷ്യപുത്രസമനായി ദാനിയെലിന്ന് ആവിർഭവിച്ചു (ദാനി.
7,13), ദൈവവീരനാകുന്ന ഗബ്രിയെൽ എന്ന വിളിക്കപ്പെട്ടു. (ദാനി, 8, 15,16)
മദ്ധ്യസ്ഥനായി ദാനിയെലെ ആശ്വസിപ്പിച്ചവൻ (9, 21, 105) അന്നു അവൻ
ആചാര്യനൊടു പ്രാർത്ഥനെക്കു നിവൃത്തി വന്ന പ്രകാരം അറിയിച്ചു. നിനക്കും
പലവർക്കും സന്തൊഷം വരുത്തുന്ന പുത്രൻ ജനിക്കും (യഹൊവാകൃപൻ)
എന്ന യൊഹനാൻ അവന്റെ പെർ ആകും. ഗർഭം മുതൽ വിശുദ്ധാത്മ
പൂർണ്ണനായി നജീർ നെർച്ചയെ ദീക്ഷിച്ചു (4 മൊ. 6, 2) വളർന്നപ്പൊൾ
വരുവാനുള്ള മശീഹയുടെ മുമ്പിൽ എലീയാ ശക്തിയാൽ നടന്നു (മല 3,1)
സ്വജാതിയെ അവനായിട്ടു ഒരുക്കി പിതൃപാരമ്പര്യം പിടിച്ചുകൊള്ളുന്നവരെ [ 490 ] കുട്ടിപ്രായവും അവിശ്വാസികളായ ചദുക്യരെ നീതിജ്ഞാനമുള്ളവരും ആക്കി
മാറ്റും എന്നതിന ഒർ അടയാളം ചൊദിച്ചപ്പൊൾ കാര്യസിദ്ധി വരുവൊളം
ഊമയുള്ളവനാക എന്നുള്ള അടയാളം സംഭവിച്ചു. ജകര്യ സംശയംഎല്ലാം വിട്ടു
സെവ തീർത്തു യൂത്തയിലെക്കു മടങ്ങിപൊയി. ഭാര്യ ഗർഭിണിയായി
ലൊകസംസർഗ്ഗം വിട്ടു ശെഷമുള്ള വാഗ്ദത്ത നിവൃത്തിക്കായി
കാത്തുകൊള്ളുകയും ചെയ്തു.

4. കന്യകമറിയ (ലൂ 1, മത്താ 1)

ആറാം മാസം ചെന്നാറെ മറിയ എന്ന കന്യക ഗലീല നാട്ടിലെ
നമറത്തുരിൽ പാർക്കുമ്പൊൾ ഗബ്രിയെലെ കണ്ടു. സ്ത്രീകളിൽ അധികം
കർത്താവിൻ കൃപ ലഭിച്ചവളെ എന്ന സമ്മാനവാക്കു കെട്ടതിശയിച്ചപ്പൊൾ—നീ
മശീഹയെ പ്രസവിക്കും അവന്നു യെശു (യഹൊശുയെശുവെന്ന യഹൊവ
ത്രാണനം) ആകുന്ന പെരെ വിളിക്കെണം. അവന് അഛ്ശനായ ദാവീദിന്റെ
രാജത്വം എന്നെക്കും ഉണ്ടായിരിക്കും എന്ന് കെട്ടാറെ, ആയത് എങ്ങിനെ ആകും
ഞാൻ പുരുഷനെ അറിയുന്നില്ലല്ലൊ എന്നു ചൊദിച്ചപ്പൊൾ മൂന്നാമതും ഒരു
വാക്കു കെട്ടു വിശുദ്ധാത്മാവ് നിന്മെൽ വരും അത്യുന്നതന്റെ ശക്തി നിന്മെൽ
ആഛാദിക്കും അതുകൊണ്ടു ജനിപ്പാനുള്ള ദാവിദ്യൻ ദെവപുത്രൻ എന്നു
വിളിക്കപ്പെടും. എന്നു കെട്ടതും അല്ലാതെ എലിശബയുടെ ഗർഭാവസ്ഥയും
അറിഞ്ഞു. ദൈവത്തിന്ന് അസാദ്ധ്യമായത് ഒന്നും ഇല്ല എന്നു ഗ്രഹിച്ചും
വിശ്വസിച്ചു. ലൊകാപമാനത്തെ വിചാരിയാതെ ദെവാഭിമാനത്തെ സമ്മതിച്ചും
ഏറ്റും കൊണ്ടു ദെവാത്മ പൂർണ്ണയായി സന്തൊഷിക്കയും ചെയ്തു. അന്നു
വചനം ജഡമായ് വന്നു. രണ്ടാം ആദാം സ്വർഗ്ഗത്തിൽ നിന്നുള്ള കർത്താവായി
ഇറങ്ങി വന്നു (1 കൊ. 15, 17–യൊ. 3, 30). ജഡത്തിൽ നിന്നു ജനിച്ചതു ജഡം
അത്രെ, ആത്മാവിൽ നിന്നു ജനിച്ചത് ആത്മാവ് തന്നെ. പുരുഷന്റെ
മൊഹത്താലല്ല (യൊ. 1, 13) സ്ത്രീയിൽ നിന്നു മാത്രം യെശു ജനിക്കയാൽ
(ഗല.4,4) ജീവിക്കുന്ന ദെഹിയല്ല സർവ്വമനുഷ്യജാതിയെയും പുതുക്കി
ജീവിപ്പിക്കുന്ന ആത്മാവായി ലൊകം പ്രവെശിച്ചു.

മറിയ താൻ ദാവിദ്വംശത്തിൽ ഉള്ളവൾ എന്നു വെദത്തിൽ സ്പഷ്ടമായി
പറഞ്ഞിട്ടില്ല. അതിനെ സൂചിപ്പിക്കുന്ന വചനങ്ങൾ ഉണ്ടുതാനും (അപ 13, 23,
രൊമ 13, ലൂ 1,32) എലിശബ അവൾക്ക ബന്ധുവാകയാൽ (ലൂ 1,36) മറിയയും
ലെവിയിൽ നിന്നുത്ഭവിച്ചവൾ എന്നതു ചിലരുടെ മതം—എങ്കിലും
യഹൂദപ്രബന്ധങ്ങളും അവൾ ഏളിയുടെ മകൾ എന്നു പറകകൊണ്ടു ലൂക്ക (3,
23–38) പറഞ്ഞ വംശപാരമ്പര്യം യൊസഫിന്നല്ല അവളുടെ പൂർവ്വന്മാരെ
കുറിച്ചാകുന്നു എന്നു തൊന്നുന്നു. [ 491 ] 5. മറിയയും എലിശബയും (ലൂ 1.മത. 1)

മശീഹയുടെ അമ്മ ആകും എന്ന നിശ്ചയം മറിയെക്ക ഉണ്ടായപ്പൊൾ
വിവാഹം നിശ്ചയിച്ച യൊസെഫെ അറിയിക്കെണ്ടി വന്നു. അവനെ കാരണം
അറിയിക്കാതെ കണ്ടു 4 ദിവസം വഴി ദൂരത്തു പൊയി 3 മാസം പാർപ്പാൻ
വഹിയാതെ ഇരുന്നുപൊൽ. യൊസെഫിന്റെ വംശാവലിയെ മത്തായി (1,1)
യെശു ക്രിസ്തുവിൻ ഉല്പത്തി പുസ്തകത്തിൽ എഴുതി 14 തലമുറ കൊണ്ടു
അബ്രാഹാമിൽ നിന്നു ഭാവിദ്രാജാവൊളം വംശവർദ്ധനയും 14 തലമുറകൾ
രാജാക്കന്മാർ വാണു കഴിഞ്ഞതും പിന്നെ ബാബലിൽ നിന്നു മടങ്ങി വന്നശെഷം
ദാവീദ്യർ പിന്നെയും 14 തലമുറകളെ കൊണ്ടു ക്ഷയിച്ചപ്പൊൾ ആശാരിയുടെ
മകനാൽ കാലപൂർത്തിയും പുരാണവാഗ്ദത്തങ്ങൾക്കു നിവൃത്തിയും
ക്ഷണത്തിൽ വന്ന പ്രകാരം അറിയിച്ചിരിക്കുന്നു.

[തലമുറ എന്ന ചൊൽ ഇവിടെ കാലമായി എന്നു തൊന്നുന്നു. ലുക്കാവെ
നൊക്കിയാൽ അബ്രഹാം മുതൽ യെശു വരെയും 42 അല്ല ഒരു 14 അധികം
ആകെ 56 പുരുഷാന്തരമായിട്ടു കാണാം. കാലത്തെ സൂചിപ്പിക്കെണ്ടതിന്നു
മത്തായി യൊരാമിന്റെ ശെഷം അഹജ്യയൊവശ അമച്യ യൊയക്കീം മുതലായ
നാമങ്ങളെ വിട്ടു സംക്ഷെപിച്ചെഴുതി. പിന്നെ മൂന്നാം ഇടത്തും13 തലമുറകളെ
മാത്രം പെർ വിവരമായി കാണുന്നുണ്ടു. അതിനാൽ പക്ഷെ യെശു 13 ആമതും
ജീവിച്ചെഴുനീറ്റ അഭിഷിക്തൻ 14 ആമതും ഇങ്ങിനെ 42 ന്റെയും അവസാനം
യരുശലെമിന്റെ നാശം വരെ ഉള്ള തലമുറെക്കു പണ്ടു 80 വർഷം കണ്ടു
അബ്രഹാം ജനനം മുതൽ ദാവിദ്രാജത്വപര്യന്തം1120 ആണ്ടും പിറ്റെ
തലമുറകൾക്കു 40 വർഷം കണ്ടു പിന്നെയും 1120 ആണ്ടും ഉണ്ടു.]

വംശക്ഷയത്താൽ യൊസെഫ ആശാരിയായിപൊയി എങ്കിലും രാജഭാവം
എല്ലാം വെടിഞ്ഞുവനല്ല. അതുകൊണ്ട് മറിയയുടെ അവസ്ഥയെ കെട്ടാറെ
ക്ഷണത്തിൽ വിശ്വസിച്ചതും ഇല്ല കൊപിച്ചു പൊയതും ഇല്ല. വിവാഹത്തെ
മുടക്കെണം എന്നു വെച്ചു പൊതുവെ എഴുതാതെ കണ്ട് ഒർ ഉപെക്ഷണചീട്ടു
കൊടുപ്പാൻ നിശ്ചയിച്ചു.

ഇങ്ങിനെ വിശുദ്ധകന്യകക്ക ദുഃഖവും അപമാനവും
അകപ്പെടുമാറായപ്പൊൾ എലിശബയെ കണ്ടാശ്വസിപ്പാൻ യഹൂദയിലെക്കു
യാത്രയായി യൂത്തയിൽ എത്തി എലിശബയെ സമ്മാനിച്ച ഉടനെ
പരിശുദ്ധാത്മാവിന്റെ ഒരു വിശെഷമുദ്ര സംഭവിച്ചതിനാൽ മനഃക്ലെശം എല്ലാം
തീർന്നു. ഗർഭത്തിലും കൂട മശീഹയുടെ വരവ് അറിയിപ്പാൻ അവന്റെ
അഗ്രെസരന്നു ദൈവാത്മനിയൊഗം ഉണ്ടായി. വാഴുക സ്ത്രീകളിൽ അനുഗ്രഹം
എറിയവളും എന്റെ കർത്താവിന്റെഅമ്മയും ആയവളെ നീ വിശ്വസിച്ചതിനാൽ
ധന്യ എന്നും മറ്റും കെട്ടപ്പൊൾ മറിയയും ആത്മസമൃദ്ധിയാൽ ഒരു സ്തതുതി
പാടി ഇസ്രയെല്ക്കും രാജവംശത്തിന്നും താഴ്ച അധികമായ സമയത്തു [ 492 ] സാധുക്കളെയും വിശന്നവരെയും സ്വകരുണാസത്യത്താലെ തൃപ്തന്മാരാക്കിയ
യഹൊവയെ ഉയർത്തി. വൃദ്ധയായ സ്നെഹിതിയൊടുകൂട ദുഃഖം എന്നിയെ
മൂന്നുമാസം പാർക്കയും ചെയ്തു.

എന്നാറെ ദൈവം യൊസെഫിന്ന ഒരു സ്വപ്നത്താൽ (യശ. 7,14)
പ്രവാചകങ്ങളുടെ നിവൃത്തിയെ ബൊധിപ്പിച്ചു സ്വജനത്തെ പാപത്തിൽ നിന്നു
രക്ഷിക്കെണ്ടുന്ന രണ്ടാം ദാവീദ് കന്യകാപുത്രൻ തന്നെ എന്നു കാട്ടിയപ്പൊൾ
അവൻ ഉറക്കിൽ നിന്നു എഴുനീറ്റു മശീഹയുടെ പൊറ്റഛ്ശനാവാനുള്ള
സ്ഥാനത്തെ അംഗീകരിച്ചു പുറപ്പെട്ടു. മറിയയെ ചെർത്തുകൊണ്ടു പൊന്നു
പ്രസവത്തൊളം തൊടാതെ മാനിച്ചു പാർക്കയും ചെയ്തു.

മറിയംപൊയാറെ എലിശബയൊഹനാനെ പ്രസവിച്ചു.അഛശനും നാവു
തുറന്നപ്പൊൾ സ്വർഗ്ഗത്തിൽ നിന്നു യഹൊവ ഉദിച്ചു വന്നിട്ടു (യശ. 60,1)
സത്യാചാര്യൻ പാപമൊചനത്താൽ വിശുദ്ധ ആരാധനയെ വരുത്തുന്ന രക്ഷയെ
സ്തുതിച്ചു. ഈ കൃപാസൂര്യനെ അറിയിക്കെണ്ടതിന്നു പുത്രൻ രാജദൂതനായി
മുന്നടന്നു വഴിയെ നന്നാക്കും എന്നു ദർശിച്ചു സന്തൊഷിക്കയും ചെയ്തു.

6. യെശുവിന്റെ ജനനം. (ലൂ2)

മറിയക്കു ഗർഭം തികയുമാറായപ്പൊൾ ഭർത്താവൊട് ഒന്നിച്ചു ബെത്ത്ലഹെം
എന്ന യഹൂദഗ്രാമത്തിലെക്കു യാത്ര ആവാൻ സംഗതി വന്നു. അതിന്റെ
കാരണം—രൊമസാമ്രാജ്യത്തിൽ സ്വാതന്ത്ര്യം ഒടുക്കി ചക്രവർത്തിയായി ഉയർന്ന
ഔഗുസ്തൻ കൈസർ സകല യുദ്ധങ്ങളെയും ( ) സമർപ്പിച്ചു. 200 വർഷം
തുറന്നു സിന്ന യുദ്ധദെവക്ഷെത്രത്തിന്റെ വാതിൽ അടെച്ചുവെച്ച ശെഷം
(ക്രി.മു.8) രാജ്യങ്ങളെ ഒരു കൊല്ക്കടക്കി വഴിക്കാക്കുമ്പൊൾ ഒരൊരൊ
നാടുകളിലെ നിവാസികളെയും വസ്തുവകകളെയും എണ്ണിച്ചാർത്തുവാൻ
വളരെ ഉത്സാഹിച്ചു. അന്യരാജ്യങ്ങളിൽ നടക്കുന്നതു പൊലെ ഹെരൊദാവും
യഹൂദനാട്ടിൽ പൈമാശി ചെയ്വാൻ തുടങ്ങി. ജനങ്ങളുടെ വിരൊധം

നിമിത്തം അതിനു താമസം വന്നു എന്നുതൊന്നുന്നു. എങ്ങിനെ ആയാലും
ഹെരൊദാവും മകനും നാടുനീങ്ങിയശെഷം അത്രെ സുറിയ നാടുവാഴിയായ
ക്വിരീനൻ കനാനിൽ വന്നു ഗലീല്യനായ യഹൂദാ (അപ 4,37) കലഹിച്ചിട്ടും ആ
ചാർത്തൽ കഴിച്ചു ദൈവജാതിയെ രൊമർക്കു ദാസരാക്കി വെക്കുകയും
ചെയ്തിരിക്കുന്നു (4.ക്രി)

ഇങ്ങിനെ മൊശധർമ്മത്തിൽ മാത്രം അല്ല രൊമദാസ്യത്തിലും അകപ്പെട്ടു
ജനിപ്പാൻ മശീഹെക്കു ദെവവിധി ഉണ്ടായി. യൊസെഫം മറിയയും പിതാവായ
ദാവീദിൻ ഊരിൽ വന്നു പെർ ചാർത്തിക്കെണ്ടതിനായി ഒരു ചെറുപുരയിൽ
പാർത്തു. അത് ഒരു ഗുഹ ആകുന്നു എന്നു യുസ്തീൻ പറഞ്ഞ ഒരു
പുരാണശ്രുതി ഉണ്ടു. അവിടെ വെച്ചു മറിയ ശിശുവെ പ്രസവിച്ചു തന്റെ [ 493 ] ദാരിദ്രൃാവസ്ഥയെ വിചാരിയാതെ യെശു എന്ന ദിവ്യനാമം വിളിച്ചു.
താഴ്മയൊടെ അവന്റെ രാജത്വത്തെ പാർത്തിരിക്കയും ചെയ്തു.

ഈ ജനനം സംഭവിച്ചതു ഇപ്പൊൾ പറയുന്ന ഒന്നാം ക്രിസ്താബ്ദത്തിൽ
അല്ല, അതിന്നു 4 വർഷം മുമ്പെ ആകുന്നു. ആയതു ഔഗുസ്തന്റെ 26 ആം
ആണ്ടും രൊമനഗരവർഷം750 ആമതും ആകുന്നു. ആയതു ഹെരൊദാവിന്റെ
അന്ത്യവർഷം തന്നെ. മാസവും ദിവസവും അറിയുന്നില്ല. ഫെബ്രുവരി
മാസത്തിൽ ജനിച്ചു എന്നു വിചാരിപ്പാൻ സംഗതി ഉണ്ടു. [ 495 ] ON HINDOO GODS

ദെവവിചാരണ

1864 [ 497 ] ദെവവിചാരണ

ശിവദിൻ. ഗംഗാരാം ബാഹുർഹൈ, ഹൊ (പുറത്തു പൊയൊ?)

ഗംഗാരാം. ആപ്ക്കു ക്യാഹുവാ (നിങ്ങൾക്കു എന്തായി; കല്പിച്ച
പണിയെ ഞൻ എടുത്തു.)

ശിവദിൻ. എല്ലാം തീർത്തുവൊ?

ഗംഗാരാം. എല്ലാം തീർന്നു. സന്ധ്യയായി, ജനം എല്ലാം നൊക്കുവാൻ
വരുന്നു, സൂക്ഷിച്ചു കൊൾവു.

ശിവ. ഹുഷാർ ക്യാഹൈ ഹുഷാർ (എന്തു സൂക്ഷിക്കെണ്ടു)?

ഗംഗാരാം. നിങ്ങൾ വരാഞ്ഞാൽ ഞാൻ ആ കളി കളിക്കയില്ല.

ശിവദിൻ. നീ എന്തൊരു കഴുത! കളിക്കാഞ്ഞാൽ കുത്തും. ഞാൻ
പറഞ്ഞതു പൊലെ ചെയ്യാഞ്ഞാൽ ജീവനൊടു വരും.

ഗംഗ. മൌൻ സെരഹൊ (അടങ്ങി ഇരിപ്പിൻ) എന്ത കഥ കളിക്കെണം?

ശിവ. അരെ ഗദ്ധെ ഛൊഡ ദെ. എടൊ കഴുതെ, വിടു, ദെവകഥയൊ,
രാക്ഷസ കഥയൊ എന്തെങ്കിലും കളി; കെട്ടുവൊ?കുളിച്ചിട്ടു, ലെലം വിളിക്ക;
നിലാവ ഉച്ചെക്ക വരുമ്പൊൾ പണി എല്ലാം തീർത്തു ഓടി പൊവാൻ ജറൂർ
ഉണ്ടു. എന്റെ ഗ്രഹദൊഷത്തെ നൊക്കെണമെ; മാദെവിയെ ഞാൻ നല്ലവണ്ണം
പൂജുക്കും.

ഗംഗ. ഒന്നു ചൊദിക്കട്ടെ; എല്ലാം വില്ക്കെണമൊ? ഏതുവഴി പൊകെണം?

ശിവ. എല്ലാ വിറ്റു വിടു; നരകത്തിൽ പൊകട്ടെ!

ഗംഗ. ഇവൻ എനിക്കു നല്ല അചശൻ തന്നെ. എനിക്ക ഒരു ഗതിയും ഇല്ല;
അമ്മയെ കാണ്മാനില്ല, അച്ശന്നു കാലു നില്പില്ല, നിത്യം സഞ്ചാരം കുലമില്ല
കുഡുംബവുമില്ല; അച്ശൻ അവീൻ തിന്നും, നാണം കെടുക്കും അടിക്കും
രാത്തെണ്ടലിന്നു നടക്കും. എന്നെ പൊലെ ആശ്രയമില്ലാത്തവനുണ്ടൊ? ഹൊ,
ജനങ്ങൾ വന്നു! രാത്രിയായി; ഇന്ന എല്ലാ പാവകളെയും കാട്ടുന്നു. വലിയ കളി
വെണം. അപ്പാ! പാതിരിയും ഉപദെശിയാരും കൂടവന്നു!

പാതിരി. എടൊ ഇന്നും ൟ ഊരിൽ—ഇരിക്കുന്നുവൊ?കഷ്ടം, ദിവസെന
ൟ നിസ്സാര കളികളെ കാട്ടുന്നതിനാൽ, മടുപ്പു വന്നില്ലയൊ?

ഗംഗാരാം. വന്നാലും എന്ത? വയറു നിറക്കെണ്ടെ?

പാതി. നല്ല പണി എടുത്തു, ദിവസം കഴിക്കാമല്ലൊ. ജനങ്ങളുടെ [ 498 ] ബുദ്ധിയെ വഷളാക്കുന്ന ൟ കള്ള കളികളെ കാട്ടി നഷ്ടം തിരിയുന്നത,
ഇങ്ങിനെ പ്രാപ്തിയുള്ള കുട്ടിക്കു തക്കതല്ല.

ഗംഗ. ഞാൻ എന്ത ചെയ്യും? അച്ശന്റെ പണി ഞാൻ വശാക്കികൊണ്ട,
അച്ശന്റെ ഒരുമിച്ചു പൊയി, അവൻ ചെയ്യുന്നതിനെ ചെയ്തു നടക്കെണ്ടെ?
നിങ്ങൾ എനിക്ക അന്ന വസ്ത്രങ്ങൾ തരുന്നുണ്ടോ?

പാതി.

എന്റെ വാക്കുകെട്ടു, കൂടെവന്നാൽ തരാം. പിന്നെ അച്ഛന്നു
അറിയാത്ത സത്യവഴിയെ കാണിച്ചു, രക്ഷ വരുത്തുന്ന ജ്ഞാനത്തെയും
ഗ്രഹിപ്പിക്കാം.

ഗംഗ. ഒഹൊ! നിങ്ങളുടെ മനസ്സ അറിഞ്ഞു. രണ്ടു മൂന്നു വട്ടം ഞാൻ
തെരുവിൽ വെച്ചു ൟ വാക്കു കെട്ടിരിക്കുന്നു. അതു നല്ലതു. നെർ എങ്കിൽ നല്ല
ഖെദം തന്നെ; പത്തു നൂറു ജനങ്ങൾ അതു കെട്ടു, ധർമ്മപുസ്തകങ്ങളെ വാങ്ങി,
സലാം ചെയ്തു. ഉടനെ ഇപ്പുറത്തു വന്നു, ഞങ്ങളുടെ കളി നൊക്കി സന്തൊഷിച്ചു
ചിരച്ചു, പൈസയും തന്നിരിക്കുന്നു. പിന്നെ രഥൊത്സവത്തിന്നു പൊയി,
ക്ഷെത്രത്തിൽ തൊഴുതു. വഴിപാടു കഴിപ്പിച്ചു നടക്കും, ദൈവപൂജ, പാവക്കളി
മുതലായ നെരമ്പൊക്കുകളെ കണ്ടു രസിക്കുന്നു; നിങ്ങളുടെ വാക്കു ആരുടെ
മനസ്സിലും ചെരുന്നില്ല.

പാതി. അതു നെർ തന്നെ. അയ്യൊ പാപം എന്നെ ഉള്ളു. ൟ പ്രപഞ്ച
മായയാൽ അന്ധത പിടിച്ച ഹൃദയത്തിങ്കൽ ദൈവതേജസ്സും തത്വജ്ഞാനവും
ബൊധിക്കുന്നില്ല എങ്കിലും, നീ ത്രിമൂർത്തികളുടെ കാര്യവും ൟ സാരം ഇല്ലാത്ത
അഹൊവൃത്തിയും രണ്ടും നെരമ്പൊക്കത്രെ എന്നറിഞ്ഞതിന്റെ ശെഷം, എന്റെ
വാക്ക അല്പം പരീക്ഷിക്കെണ്ടെ? എല്ലാവരൊടും നിന്നൊടും ഞാൻ പറയുന്നു.
പാപപരിഹാരവും നിത്യജീവത്വവും ലൊക രക്ഷിതാവായ യെശുക്രിസ്തങ്കൽ
വിശ്വസിക്കുന്ന ദൊഷികൾക്ക ദൈവത്തിൽ നിന്നുണ്ടാകും. നിന്റെ വഴിയിൽ
നടക്കുന്നതിനാൽ ക്ലെശവും ദാരിദ്ര്യവും അടുത്തിരിക്കുന്നത അല്ലാതെ, മരണ
ശെഷം അധികമായ ചെതവും വരും. യെശുവിൽ വിശ്വസിച്ചാൽ ആയവൻ
ലൊകപാപത്തിന്നും നിന്റെ ദൊഷങ്ങൾക്കും വെണ്ടി തന്റെ പ്രാണനെ വിടു,
തികഞ്ഞൊരു ബലിയെ കഴിച്ചതിനാൽ, പാപമരണ നരകങ്ങളിൽ നിന്നും
തെറ്റി പൊകുന്ന മാർഗ്ഗം ഉളവായി, കൊടി ജനങ്ങൾ ദെവകരുണയെ
നിരസിച്ചാലും, നീയും അവിശ്വാസത്താൽ നശിച്ചു പൊകെണമൊ?

ഗംഗാരാം, ഞാൻ വിചാരിക്കട്ടെ.

പാതി. അതെ ആലൊചന വെണം. നാളെ ഇവിടെ ഇരിക്കുമൊ?

ഗംഗ. അറിഞ്ഞു കൂടാ. അച്ശനിരുന്നാൽ ഇരിക്കും, പൊയാൽ പൊകും.
ഇപ്പൊൾ വിളക്കു കത്തിക്കെണം; സമയമായി.

ചെട്ടി. തന്നെ, ഭാഗവതരെ! കത്തിച്ചുവൊ? നല്ല കളി കാട്ടു. ഉത്സവം [ 499 ] തീർന്നു; നാളെ ഞങ്ങൾ പൊകും.

വാണിയൻ. എടാ, ചന്തു! ഇക്കല്ലിന്മെൽ നല്ലവണ്ണം കുത്തിരു!
ഇരുന്നുവൊ? അമ്പൂട്ടി! നിണക്കും ഇടം ഉണ്ടു! ഇങ്ങുവാ! ജ്യെഷ്ഠന്റെ കൂട
കുത്തിരു, വീഴരുതു! ഘട്ടിയായി തമ്മിൽ പിടിച്ചുവൊ? ഹെ ഭാഗവതരെ!
കുട്ടികൾ നല്ലവണ്ണം കാണുന്ന കളി വെണം; വലിയ തമാശ ചെയ്താൽ,അര
രുപ്പിക തരാം.

ഗംഗ. അസ്സലായ കളി കാട്ടാം! എല്ലാ പാവകളെയും നിറുത്താം!

കൊല്ക്കാരൻ. ഭാഗവതരെ ഇപ്പൊൾ കളിക്കുമൊ?

ഗംഗാരാം. ക്ഷണത്തിൽ തുടങ്ങും.

കൊല്ക്കാരൻ. മൂപ്പനുണ്ടൊ?

ഗംഗാരാം. ഉണ്ടു ധ്യാനം ചെയ്തു കൊണ്ടിരിക്കുന്നു.

ശിവദിൻ. അകത്തു നിന്നു. ഗംഗാരാം കൊൻഹൈ (ൟ പറയുന്നത
ആർ.)?

ഗംഗാരാം. ഏതും ഇല്ല, വളരെ ജനം വന്നു വിശെഷം പറയുന്നത്രെ.

ശിവദിൻ. അരെ ഗദ്ധെ. (ഹൊ കഴുതെ)

പാതി. ബാല്യക്കാര! അകത്തുള്ളവൻ അച്ശനൊ?

ഗംഗാരാം. അച്ശനൊ, എന്തൊ, പൊറ്റിയവൻ തന്നെ.

പാതി. ശമുവെലയ്യാവെ കെട്ടീരാ; നാൻ, ചൊന്നപ്പടിയെ എൻറു
തൊൻറുകിറതു.

ഉപദെശി. കെട്ടെനെ; ആലൊചനൈ ചെയ്കിറെൻ; എൻ തിമൊത്യനുടയ
വയസ്സളവായിരുക്കിറാൻ.

പാതിരി. ചുമ്മ! ഇതു നമുക്കു നല്ല നാൾ, എൻറു നിനൈക്കിറെൻ. നാൻ
ഇങ്കെ നിർക്കിറെൻ, നീർ പൊലീസ്സ ആമീനിടത്തിൽ പൊവീറാക.

ഉപ. തുരൈ അവർകൾ ചൊന്നപ്പടിക്കു പൊകിറെൻ ഞാൻ
സന്തൊഷത്താൽ കവലപ്പെടുന്നു. അനെക വർഷങ്ങളിലെ ദുഃഖത്തിന്നു ദൈവം
ഇന്നു നിവൃത്തി വരുത്തിയാൽ, എത്ര ഒരു സൌഖ്യം. പൊകിറെൻ.

പാതിരി. എടൊ ജനങ്ങളെ ൟ അരങ്ങിന്റെ മുമ്പിൽകൂടി വന്ന
നിങ്ങളുടെ കൂട്ടത്തെ ഞാൻ നൊക്കി ദുഃഖത്തൊടിരിക്കുന്നു. ദൈവ വചനം
കെൾപാൻ പത്തു വരുന്നതിൽ ഇവിടെ നൂറൊളം കൂടിയിരിക്കുന്നു. ൟ ഉത്സവം
കൊണ്ടാടി പുകഴ്ത്തുന്ന ദെവകൾ എല്ലാം കള്ളദെവർ എന്നറിഞ്ഞിട്ടും, നിങ്ങൾ
ഊരും വീടും വിട്ടു, ദൂരത്തു നിന്നു വന്നു തൊഴുതു, വെറുതെ പണം ചെലവിട്ടു,
രാപ്പകലും വീഥിയിലും വെളിയിലും ഉലാവി കൊണ്ടു കൂടക്കൂട പറഞ്ഞു കെട്ട
സത്യവചനം എല്ലാം മറന്നു നടക്കുന്നതും അല്ലാതെ, ക്ഷെത്രവെല തീർന്ന
ഉടനെ, ൟ നിസ്സാരമായ കളിയെ പിന്നെയുംകാണെണം എന്നു വെച്ചു. ഇവിടെ
കൂടി വന്നിരിക്കുന്നു. പൂർവ്വന്മാരും, ബ്രാഹ്മണരും കല്പിച്ചുവല്ലൊ. [ 500 ] എന്നുചൊല്ലി, ഇല്ലാത്ത ദെവകളുടെ ബിംബങ്ങളെ ആരാധിച്ചും അഴിച്ചലുള്ള
ദുർമ്മര്യാദകളെ ആചരിച്ചും, ജീവനുള്ള ദൈവത്തെ അറിയാത്തവർക്ക
ജനിക്കുന്ന ദൊഷങ്ങളാലും, ശൈത്താൻ ഈ ലൊക തമസ്സിൽ നടത്തുന്ന
കള്ള തന്ത്ര വിദ്യകളാലും ഇരുണ്ടുമയങ്ങി, എവിടുന്നുവന്നുവെന്നും, എവിടെക്ക
പൊകും എന്നും ബൊധിക്കാതെ, ഗതിയില്ലാത്തവരായി വലഞ്ഞു തിരിഞ്ഞു
ദുർന്നടപ്പിലും ഉപദ്രവത്തിലും മുങ്ങി, വെറുതെ ജീവകാലം കഴിക്കുന്നു. ഉത്സവ
ഘൊഷം നിമിത്തം അങ്ങാടിയിൽ വന്നിട്ടുള്ള ഈ കളിക്കാരെ കാണെണ്ടതിന്നു
എട്ടു പത്തു ദിവസം ഭ്രാന്ത പിടിച്ചവരെ പൊലെ വന്നു. തിങ്ങിവിങ്ങി നിന്നു,
സ്വസ്ഥബുദ്ധികൊണ്ടു ഒന്നും വിചാരിയാതെ, പാവകളുടെ കളിവിനൊദത്തിൽ
ലയിച്ചു പൊകുന്നു.

ഊരാളി നിങ്ങൾക്ക അറിഞ്ഞുകൂട; ഞാൻ വെറുതെ വന്നില്ല, ചന്തയിൽ
രണ്ടു എരുമ മെടിച്ചു കൊണ്ടു പുരെക്കു മടങ്ങി പൊകുന്നു.

ഇടയൻ. സായ്പെ! എന്ത പറഞ്ഞപ്പാ! പെണ്ണുങ്ങൾക്ക വസ്ത്രം
വെണ്ടെ?പത്ത പതിനൊന്നു മാസം കന്നുകാലികളെ നൊക്കീട്ടു, അല്പം ഒരു
തമാശ കണ്ടു നിന്നാൽ എന്ത?

പാതി. ചന്തകാര്യം ദൊഷം എന്നല്ല എല്ലാ വിനൊദവും സത്യ
ദൈവത്തിന്റെ സെവ ഉപെക്ഷിച്ചു. ദൊഷം എന്നല്ല; സാരമില്ലാത്ത ദെവകളെ
പൂജിക്കുന്നതു ദൊഷം തന്നെ.

ആശാരി. ഹൊ പാതിരിയെ! വിലാത്തിയിൽ ഈ പ്രസംഗം ചെയ്താൽ
കൊള്ളാം. ഈ രാജ്യത്ത വന്നു, ജനങ്ങൾക്ക ബുദ്ധിഭ്രമം ഉണ്ടാക്കുന്നതു
എന്തിന്നു? ഈശ്വരൻ നിങ്ങൾക്ക ഒരു വഴിയെ കാണിച്ചിരിക്കുന്നു, ഞങ്ങൾക്കും
ഒരു വഴി കാണിച്ചിരിക്കുന്നു; അതിന്നു നിങ്ങൾക്ക എന്ത? നിങ്ങൾ ആ വഴിയും,
ഞങ്ങൾ ഈ വഴിയിയും നടന്നാൽ മൊക്ഷം വരും.

പാതിരി. ദൈവം ഒരുവനല്ലയൊ?

ആശാരി. പിന്നെയൊ? അതിനാലെന്തു?

പാതി. ഏകനായ ദൈവം നമ്മിൽ വിരൊധമായി വരുന്ന രണ്ടുമൊക്ഷ
മാർഗ്ഗങ്ങളെ കാണിക്കുമൊ?

ആശാരി. കാണിച്ചിട്ടുണ്ടല്ലൊ! ഓരൊരൊ രാജ്യക്കാർക്ക വെവ്വെറെ
ഭാഷയും ആചാരവും ഉണ്ടല്ലൊ!

പാതി. വിലാത്തിയിലും വെവ്വെറെ ഭാഷകളും ദെശാചാരങ്ങളും ഉണ്ടു.
എങ്കിലും എല്ലാ നാടുകളിലെ ക്രിസ്ത്യാനരും ഏക ദൈവത്തെ ആത്മാവിലും
സത്യത്തിലും വന്ദിക്കെണം എന്നുസമ്മതിക്കുന്നു. അവൻ അറിയിച്ച വെദത്തിൽ
കല്പിക്കുന്നിതു: ഞാൻ അല്ലാതെ അന്യ ദെവന്മാർ ഇല്ല; ആ വക ഉണ്ടാക്കയും
സെവിക്കയും അരുത; എന്നു പറഞ്ഞിരിക്കവെ, ഹിന്തു രാജ്യക്കാരൊടു: അല്ല,
ത്രി മൂർത്തി മുതലായ മുപ്പത്ത മുക്കൊടി ദെവകളെ സങ്കല്പിച്ചു എന്നെ [ 501 ] കൊണ്ടാടെണം എന്നു കല്പിക്കുമൊ?

ആശാരി. നിങ്ങൾ എല്ലാം ഒന്നാക്കെണം എന്നു വെച്ചു, കുടുമ ചെത്തി,
വെഷം മാറ്റിപ്പാൻ വന്നിരിക്കുന്നു. ഞാൻ ഒരു ബുദ്ധിയെ പറയട്ടെ; നിങ്ങളുടെ
ചട്ടയും തൊപ്പിയും വെണ്ടാ; നിങ്ങളും കൌവീനം ഉടുത്തു, മുണ്ടു സൊമൻ,
കാവിവസ്ത്രം മുതലായതു ധരിച്ചു തലയിൽ കെട്ടി, ഞങ്ങളെ പൊല നടന്നു
കൊണ്ടാൽ, നാം ഒന്നാകെണം എന്ന ആഗ്രഹത്തിന്നു നിവൃത്തി വരുമല്ലൊ.
ഇങ്ങെ പക്ഷത്തിൽ വളരെ ആൾ ഉണ്ടു; നിങ്ങൾ ചുരുക്കമത്രെ.

ശാസ്ത്രി. ഛി! ഇവൻ പൊട്ടൻ! സായ്പെ.ഒന്നു ചൊദിപ്പാനുണ്ടു,
അതിന്നു ഉത്തരം കൊടുത്താൽ കൊള്ളാം. യെശു ക്രിസ്തന്റെ വചനം
നിങ്ങൾക്ക ഉറപ്പിച്ചു കൊടുത്തതാർ?

പാതി. അവന്റെ വചനം നെർ എന്നു ഞാൻ ദിവ്യവെദം കൊണ്ടും,
അനുഭവം കൊണ്ടും രണ്ടു വിധെന ഉറപ്പിച്ചിരിക്കുന്നു.

ശാസ്ത്രി. നല്ലതു; ൟശ്വരൻ ൟ പുസ്തകം ദെവലൊകത്തിൽ നിന്ന
അച്ചടിച്ചു. തൊലിൽ കെട്ടി, നിങ്ങളുടെ കയ്യിൽ ഇറക്കി തന്നിരിക്കുന്നുവൊ?
ഇപ്പൊൾ എന്ത വരും ജനങ്ങൾ കെൾപ്പിൻ!

പാതി. ഈ കയ്യിലുള്ള പുസ്തകത്താൽ എനിക്കു സത്യ ബൊധം വന്നു.
എന്നു ഞാൻ പറഞ്ഞില്ല. ഇത അച്ചടിച്ചതും, തൊൽ കെട്ടിയതും ഹിന്തു
രാജ്യത്തിൽ നിന്നുതന്നെ. ഇതിലുള്ള വചനങ്ങളൊ ജീവനുള്ള ദൈവം ഒരൊരൊ
കാലങ്ങളിൽ പണ്ടു പണ്ടെ ലൊകത്തിൽ പരസ്യമാക്കി ഇരിക്കുന്നു. ൟ
യുഗത്തിന്റെ ആരംഭത്തിങ്കൽ ദൈവപുത്രനായ യെശുക്രിസ്തൻ മനുഷ്യനായി
ജനിച്ചു. മനുഷ്യർക്ക പ്രത്യക്ഷനായി സഞ്ചരിച്ചു. നിത്യജീവ വചനങ്ങളെ
ശിഷ്യന്മാർക്കഉപദെശിച്ചു,തന്റെ നാമം ലൊകത്തിൽ എങ്ങും പ്രസിദ്ധം ആക്കി,
എല്ലാ വംശങ്ങളെയും പാപമരണങ്ങളിൽ നിന്നു നിത്യജീവത്വത്തിങ്കലെക്കു
വിളിച്ചു പൊരെണം എന്നു കല്പിക്കുന്നു. അനന്തരം ആയിരം വർഷത്തിന്റെ
മുമ്പിൽ യെശുവിന്റെ ഭക്തന്മാർ ഞങ്ങളുടെ ദെശത്തിലും വന്നു, അതിൽ
കുടി ഇരിക്കുന്നവർ നിങ്ങളെ പൊലെ കള്ള ദെവനാമങ്ങളെ ധ്യാനിച്ചു,
നിങ്ങളെക്കാളും കാട്ടാളഭാവമുള്ളവർ എന്നുകണ്ടു, ഞങ്ങളുടെ പൂർവ്വന്മാരൊടു
ലൊക രക്ഷിതാവായ യെശുവിന്റെ നാമം അറിയിച്ചു. അതിന്നായി ബഹു
കഷ്ടങ്ങളെ സഹിച്ചു. അദ്ധ്വാനിച്ചു,ക്രമത്താലെ പുരാണ വ്യാജങ്ങളെ അകറ്റി,
നാട്ടുകാരെ ക്രിസ്ത സഭയൊടു ചെർക്കയും ചെയ്തു. അന്നു തൊട്ടു
ദൈവവചനം ഞങ്ങളുടെ രാജ്യത്തിൽ നടപ്പായ്വന്നു; മാതാപിതാക്കന്മാരും
മറ്റും കുട്ടികളൊടു അറിയിക്കും; അപ്രകാരം ഞാനും ചെറുപ്പത്തിലെ ആയത
കെട്ടും, ഈ പുസ്തകത്തിലള്ള യെശുശിഷ്യന്മാരുടെ പ്രബന്ധങ്ങളെ വായിച്ചും
അറിഞ്ഞിരിക്കുന്നു, എന്നാലും എല്ലാ മനുഷ്യരിലും ഉള്ള ദെവവൈരം
ഉപദെശത്താൽവിട്ടില്ല. പ്രായം അധികമായപ്പൊൾ പാപമൊഹങ്ങളും വർദ്ധിച്ചു, [ 502 ] ഞാൻ പലപ്രകാരം തെറ്റി ദൈവത്തെ നിരസിച്ചു എങ്കിലും, ദൊഷഫലങ്ങളെ
അനുഭവിക്കുന്ന സമയം, മുമ്പിൽ കെട്ടതിനെ ദൈവം ഒർപ്പിച്ചു, എന്റെ
അഹംഭാവം താഴ്ത്തി, പാപത്തെ തീർക്കുന്നതു ഈ യെശുവത്രെ എന്നു
ബൊധം വരുത്തി, ദുഃഖം മാറ്റി, എനിക്കു വെണ്ടി മരിച്ചവനെ ഞാനും
മരണത്തൊളംസ്നെഹിക്കെണം എന്ന നിശ്ചയം ഉണ്ടാക്കി, തന്നൊടുഇണക്കി
ഇരിക്കുന്നു. ൟ രാജ്യത്ത വന്നു. യെശു നാമം അറിയിക്കുന്നത എന്റെ പണി
തന്നെ, എന്നു തെളിഞ്ഞു വന്നപ്പൊൾ, ഞാൻ നാടു വിട്ടു, ഇവിടെ വന്നു ദൈവം
തരുന്ന പ്രാപ്തിക്ക തക്കവണ്ണം ആ ശുശ്രൂഷ നിവൃത്തിച്ചു വരുന്നു. ഇപ്രകാരം
ചെയ്യുമ്പൊൾ ൟ വചനം സത്യം എന്ന ഹൃദയത്തിൽ നിത്യ അനുഭവം കൊണ്ടു
കണ്ടു വരുന്നു.

ശാസ്ത്രി. നിങ്ങൾ കെട്ടുവൊ? സായ്പ പ്രമാണിക്കുന്ന വെദം
പാരമ്പര്യത്താൽ തങ്ങൾക്കു വന്നതിനാൽ, പരമാർത്ഥം എന്നു നിശ്ചയിച്ചു.
നമ്മുടെപാരമ്പര്യ ന്യായങ്ങളെ തള്ളി,പുതിയ വഴിയെ ഉപദെശിക്കുന്നു. ആഗമം
ഐതിഹ്യം മുതലായതല്ലാതെ, സത്യപ്രമാണം ഇല്ലയൊ? ആത്മജ്ഞാനം
തന്നെ പ്രബലം.

പാതിരിയെ!നിങ്ങൾ മീമാംസ തർക്കശാസ്ത്രങ്ങളെയും ഇമ്മാത്രം പഠിച്ചു
ഈ രാജ്യത്തിൽ വന്നതിനാൽ, ലൊക പശുക്കളൊടു പറയെണ്ടതിന്നു
മതിയായിരിക്കും; ശാസ്ത്രാഭ്യാസം, തികഞ്ഞവരൊടു പൊരുമൊ?

പാതി. നിങ്ങളുടെ തർക്ക യുക്തികളെ ഞാൻ ഒരുനാളും അഭ്യസിക്കയില്ല
സത്യം. പ്രതി പറയുന്നുതിൽ ഒരംശം എടുത്തു ഖണ്ഡിക്കയും മറ്റെതു മറക്കയും
ചെയ്യുന്നത, ഞങ്ങളുടെ മര്യാദയല്ല. യെശുവിന്റെ ആദ്യ ശിഷ്യന്മാരുടെ
ചരിത്രങ്ങളെ ഞാൻ വായിച്ചുവിചാരിച്ചതും അല്ലാതെ, ഹൃദയാനുഭവം കൊണ്ടു
ൟ മാർഗ്ഗം സത്യം എന്നു കണ്ടിരിക്കുന്നു എന്നു പറഞ്ഞുവല്ലൊ? ഇങ്ങിനെ
എനിക്കു 2 പ്രമാണം ഉണ്ടു. ആ ശിഷ്യന്മാരുടെ സാക്ഷ്യം വിചാരിച്ചാൽ അവർ
കണ്ണാലെ കണ്ടതും, ചെവിയാലെ കെട്ടതും, ഉപദെശിച്ചും, എഴുതി വെച്ചും
ഇരിക്കുന്നു എന്നും, ആ സാക്ഷി പറയുന്നതിനാൽ അവർക്ക ഹിംസയും,
ഉപദ്രവവും അല്ലാതെ, മറെറാരു ലാഭവും വന്നില്ല എന്നും, അറിഞ്ഞു കൊണ്ടു,
വിശ്വസിപ്പാൻ സംഗതി ഉണ്ടു. ഹൃദയാനുഭവമൊ? ഇതെ; ആ ശിഷ്യന്മാർ
പറഞ്ഞ പ്രകാരം തന്നെ ഞാൻ എന്നിലും പാപത്തെ കണ്ടു, യെശുവെ
വിശ്വസിച്ചതിനാൽ അവർക്കും എനിക്കും ഒരു പൊലെ പാപ പരിഹാരവും
നിർഭയമായ സമാധാനവും വന്നു;അവർ ചെയ്ത കണക്കെ ഞാനും
യെശുവിന്റെ പിതാവിനെ എന്റെ പിതാവ എന്നു വിളിച്ചു, ഞാൻ അവന്നു
മകനായി, എന്നു ദിവസെന പ്രാർത്ഥനയിൽ അറിഞ്ഞും, അവൻ എന്റെ
അപെക്ഷകളെകെട്ടു ആശ്വാസം വരുത്തുന്നു എന്നു സംശയംകൂടാതെ ഗ്രഹിച്ചും
കൊണ്ടിരിക്കുന്നു. [ 503 ] വാണിയൻ. ഓ; സായ്പെ! സമയമായി! തിരശ്ശീലയുടെ പിന്നിൽ
വിളക്കുകൾ കത്തുന്നുണ്ടു.കളിക്ക എല്ലാം തയ്യാറായി.നിങ്ങളും ശാസ്ത്രിയാരും
വിശെഷം പറഞ്ഞു പൊന്നാൽ കളി നടക്കയില്ല.

പാതിരി. ശാസ്ത്രികളെ നാം ൟ കുളങ്ങര ചെന്നു നിന്നു പറക; ഇവർ
കളി കണ്ടു കൊള്ളട്ടെ.

ഗംഗ. ഹൊ പാതിരികളെ! പൊകെണ്ടാ! ഞാൻ ഒരൊ സമയം നിങ്ങളെ
അടുക്കെ വന്നല്ലെ? നിങ്ങളും ഒരിക്കൽ എന്റെ അടുക്കെ വരരുതൊ?

പാതി. വല്ലാത്ത കളി കണ്ടും, അസഭ്യവാക്കുകളെ കെട്ടും കൊൾവാൻ,
ഞാൻ നില്ക്കണമൊ?

ഗംഗ. ഇന്ന അപ്രകാരമല്ല. നിങ്ങളും കണ്ടു സന്തോഷിപ്പാൻ തക്കവണ്ണം
കളിക്കും; നിങ്ങളുടെ പ്രസംഗത്തിലെ അഭിപ്രായത്തൊടു ഒത്തു വരും.
നില്ക്കരുതൊ?

പാതിരി. അങ്ങിനെ എങ്കിൽ കൊള്ളാം. ഞാൻ നില്ക്കാം.

ശിവദിൻ. പൊട്ട! നീ എന്തുചെയ്യുന്നു? സംസാരിപ്പാൻകല്പനയുണ്ടൊ?

ഗംഗാരാം. ഞാൻ കളിക്കാം! ഹൊ ജനങ്ങളെ വായി പൊത്തി, കണ്ണും
ചെവിയും തുറന്നു കെൾപ്പിൻ ദൈവകളും അസുരകളും ഭൂതങ്ങളും ഋഷികളും
ഇവരെ എല്ലാം നിറുത്തി സന്തോഷം വരുത്താം

ജനങ്ങൾ. ചുമ്മായിരു! മിണ്ടാതിരു! പറയരുതു! കളി തുടങ്ങുന്നു!

ചന്തു: അപ്പാ! അവർ ഉന്തുന്നു. നാം വീഴുമപ്പാ!

വാണിയൻ. ഞാൻ നിന്നെ പിടിച്ചു നിൽക്കും. പെടിക്കല്ലെ!

ജനങ്ങൾ. ഹൊ തിര തൂക്കി! ഹഹൊ! നൊക്കിൻ!

ഗംഗ. അല്ലയൊ ജനങ്ങളെ! ആദ്യ ദെവകൾ ഇവിടെ നില്ക്കുന്നത്
കാണ്മിൻ. ഇവർ ഇമെച്ച മിഴി ഇല്ലാത്തവർ; കാലും നിലം തൊടുന്നില്ല; ശരി
നൊക്കുവിൻ! ൟ നടുവിലെ സഹസ്ര ശീർഷനും, സഹസ്രാക്ഷനും; ആയവൻ
വീരാൾ പുരുഷൻ, അവന്റെ വലത്തുള്ള ചതുർഭുജൻ വിഷ്ണു. അവന്റെ
വലത്തു നില്പവൻ സഹസ്ര കിരണൻ, സൂര്യൻ. ൟ ശീത രസ്മിയുള്ളവൻ
ചന്ദ്രൻ. ഇവരുടെ മുമ്പിൽ നിലക്കുന്ന വജ്രധാരി ഇന്ദ്രൻ; അവന്റെ പാർശ്വത്തിൽ
ഏഴു നാവുള്ളവൻ, അഗ്നി. ശി ശി ശി! നാരദാദി മഹർഷിമാർ വരുന്നുണ്ടു
സ്വാമിമാരെനമസ്കാരം! ബദരികാശ്രമത്തിൽ നിന്നു വരുന്നു; മുഖം സ്മശ്രുമയം
നിത്യം; ശിരൊദീർഘ ജടാമയം; ഭസ്മഭൂഷിത സർവ്വാംഗം;
കാഷായവസനാന്യുഷൈഃ

ചെട്ടി. ഭാഗവതരെ! സംസ്കൃതം പറഞ്ഞാൽ ആർക്ക അറിയാം?

വാണിയൻ. അതെ, ജനങ്ങൾ അറിവാന്തക്കത പറക! [ 505 ] THE
REFORMATION IN GERMANY

ഗർമ്മന്ന്യ രാജ്യത്തിലെ
ക്രിസ്തസഭാ നവീകരണം

1866 [ 506 ] സത്യത്തിൻ അധരം എന്നെക്കും സ്ഥിരപ്പെടും, ചതിനാവൊ ഇമെപ്പൊളം
നെരം. (സുഭാ. 12, 19.)

ദൈവവചനത്തെ മാത്രം തങ്ങളുടെ വിശ്വാസത്തിന്നു ആധാരം ആക്കുന്ന
വെദക്രിസ്ത്യാനികൾ രൊമസഭയിൽ നിന്നു (സർവ്വീശ്വരമതത്തിൽ നിന്നു)
പിരിഞ്ഞു പൊയ അവസ്ഥ ഇതിൽ കാണിക്കുന്നു. ൟ പിരിവു മനുഷ്യർ
ആകട്ടെ പിശാചാകട്ടെ അല്ല സർവ്വശക്തനായ ദൈവം തന്നെ വരുത്തിയതു.
വെദസത്യത്തെ ഉറപ്പിപ്പാനുള്ള പ്രയത്നത്തെ ഓർത്തു അഴിയാത്ത
ദൈവവചനത്തെ മുറുക പിടിച്ചും ആരാഞ്ഞും നിങ്ങളുടെ നടപ്പിനെ അതിന്നു
അനുരൂപിച്ചും കൊണ്ടു സത്യത്തെ വീണ്ടും വെളിച്ചത്താക്കിയ ദൈവത്തെ
സ്തുതിക്കെണമെ. സത്യത്തിന്റെ അക്ഷരമെ പിടിച്ചു അന്യരൊടു പുളെച്ചു
പൊകല്ല. സത്യത്തെ വിശ്വസിച്ചു അന്യരൊടു സൌമ്യതയിൽ പെരുമാറുക
ക്രിസ്ത ശിഷ്യന്റെ ലക്ഷണം വെദക്രിസ്ത്യാനികളല്ലാത്തവരൊടു
അപെക്ഷിക്കുന്നിതു: പതിതർ എന്നു വെഗം പഴിക്കാതെ മുങ്കൊപം കൂടാതെ
ൟ ചെറു പുസ്തകത്തെ ശൊധന ചെയ്യെണമെ.

ക്രിസ്തസഭാനവീകരണം.

1. സഭയുടെ കെടു.

ദൈവപുത്രൻ ലൊകത്തിൽ അവതരിച്ചു, തന്റെ ആത്മാവെ പകർന്ന ശെഷം,
എല്ലാ വിശ്വാസികളും ആത്മാവുള്ളവരായി ഏകശരീരത്തിന്റെ
അവയവങ്ങളായി തമ്മിൽ സ്നെഹിച്ചും സുശ്രൂഷിച്ചും കൊണ്ടു, സ്വർഗീയ
വിശ്വാസത്താലെ ലൊകത്തെ ജയിപ്പാൻ പുറപ്പെട്ടു. ക്രമത്താലെ
രൊമസംസ്ഥാനവും പല മ്ലെശ്ഛജാതികളും യെശുനാമത്തെ
അംഗീകരിച്ചുപൊരുമ്പൊൾ, പണ്ടെത്ത ഐക്യം കുറഞ്ഞു പൊയി. പിശാചിന്റെ
ദുർബൊധനയാൽ ബൊധകർ പട്ടക്കാരായി ഞെളിഞ്ഞു തുടങ്ങി, രൊമ മെത്രാൻ
എല്ലാവരിലും അധികം ഉയരുകയും ചെയ്തു. ആയവർ സഭെക്ക ഒക്കയും തല
എന്ന ഭാവം നടിച്ചു, സ്വർഗത്തിൽ നിന്നു വന്ന ഉപദെശം പൊരാ എന്നു വെച്ചു,
തങ്ങളുടെ മാനത്തിന്നും ലാഭത്തിന്നും നന്നായി തൊന്നിയത പ്രമാണമാക്കി
എങ്ങും നടത്തിച്ചു, രാജാക്കന്മാരെയും ദാസരൊളം താഴ്ത്തുവാൻ തുനിഞ്ഞു.
ഗർമ്മന്ന്യ കൈസർമ്മാർ ലൊകബലത്തെ ആശ്രയിച്ചു രൊമ സഭയൊടു
എതിരിട്ടപ്പൊൾ തൊറ്റു പൊയി. വല്ല സാധുക്കൾ ആത്മാവിൻ ശക്തി കൊണ്ടു
വിരൊധം പറഞ്ഞാൽ, രൊമസഭ ഹിംസിക്കയും കൊല്ലുകയും ചെയ്യും. എന്നാറെ
യും ഒരൊ കാലത്തിൽ പുതിയ സാക്ഷികൾ ഉദിച്ചു, സത്യത്തിന്നു വെണ്ടി
ജീവനെ ഉപെക്ഷിച്ചു കൊണ്ടിരുന്നു. വിശെഷിച്ചു ഗർമ്മന്ന്യ രാജ്യത്തിൽ
പാപ്പാവിന്റെ വലിപ്പവും മാനുഷ കല്പനകളുടെ അബദ്ധവും പലർക്കും
[ 507 ] അസഹ്യമായി വർദ്ധിച്ചു, മാറ്റം വരുത്തുവാൻ മാനുഷശക്തിവിദ്യകളും
എത്തിയില്ലതാനും.

2. ലുഥരിന്റെ ജനനം.

1483 ആമതിൽ നവമ്പ്ര 10-നു മർത്തിൻ ലുഥർ എന്നവൻ സഹസനാട്ടിൽ
ജനിച്ചു. അവന്റെ അഛ്ശൻ ലൊഹങ്ങളെ ഉരുക്കുന്നവൻ. മക്കൾ ചെറിയന്നെ
വിറകിന്നു കാട്ടിൽ പൊകും, അമ്മയുടെ കൂട ചുമടുകളെ എടുക്കും.
അമ്മയഛ്ശന്മാർ സ്നെഹിച്ചു എങ്കിലും, അത്യന്തം ശിക്ഷിച്ചു പൊരുകയാൽ,
കുട്ടി ചെറുപ്പത്തിലെ വളരെ ശങ്കഭാവം കാട്ടി. എഴുത്തുപള്ളിയിലും അടി
ഏറുക കൊണ്ടും, 10 കല്പന, കർത്തൃപ്രാർത്ഥന, ലത്തീന വ്യാകരണം,
മുതലായതു വെഗത്തിൽ പഠിച്ചു എങ്കിലും, മനസ്സിന്നു ഒരു സന്തൊഷവും
വന്നില്ല. ദൈവത്തിൽ ഇഷ്ടമല്ല ഭയമുണ്ടായതെ ഉള്ളു. യെശുനാമം
കെൾക്കുന്തൊറും മുഖവാട്ടവും വിറയലുമായി. 14 വയസ്സായാറെ അശ്ഛൻ
അവന്റെ സാമർത്ഥ്യം കണ്ടു “നീ പണ്ഡിതനാകെണം” എന്നു ചൊല്ലി, വലിയ
പള്ളിയിൽ അയച്ചു. അവിടെ പഠിപ്പിന്നു നല്ല പാങ്ങുണ്ടായിട്ടും, പണം അയപ്പാൻ
അശ്ഛന്നു കഴിയായ്ക കൊണ്ടു, മറ്റെ ചില കുട്ടികളൊടു ഒന്നിച്ചു ചെർന്നു,
പട്ടണക്കാരുടെ വാതിൽ മുമ്പാകെ ക്രിസ്തസ്തുതികളെ പാടും. അതിന്നും
ചിലപ്പൊൾ അപ്പമല്ല, പരുഷ വാക്കുകളെ കെൾക്കും. ഒരു ദിവസം 3 വീട്ടുകാർക്കു
പാടി കെൾപിച്ചിട്ടും, ഒരു ഭിക്ഷയും കിട്ടാഞ്ഞു, വിശപ്പു പൊറുക്കാതെ കരഞ്ഞു
നില്ക്കുമ്പൊൾ, ഒരു യജമാനിച്ചി കുഞ്ഞനെ കണ്ടിറങ്ങി ഊട്ടിയതുമല്ലാതെ,
ഭർത്താവു വന്നപ്പൊൾ, ബാല്യക്കാരന്റെ വിനയം വിചാരിച്ചു, വീട്ടിൽ ചെർത്തു
പൊറ്റി. അന്നു തൊട്ടു പഠിപ്പാനും പ്രാർത്ഥിപ്പാനും അധികം സന്തൊഷം തൊന്നി.
വീണ വായിപ്പാനും അഭ്യസിച്ചു. ദൈവത്തെ ചൊല്ലി ഒരു സ്തൊത്രം ചമെച്ചു
പാടുകയും ചെയ്തു. ആ സ്ത്രീയെ ഓർത്തു അവൻ പുരുഷനായാറെ പറഞ്ഞതു:
“ഭക്തിയുള്ള സ്ത്രീയുടെ നെഞ്ഞിലും ഭൂമിയിൽ മധുരം ഒന്നും ഇല്ല”. 18
വയസ്സായപ്പൊൾ വലിയൊരു പാഠശാല പൂകുവാൻ വിചാരിച്ചാറെ, അശ്ഛൻ
“നീ ധർമ്മനീതി ശാസ്ത്രങ്ങളെ അഭ്യസിച്ചു, രാജവെല ചെയ്യെണം” എന്നു
കല്പിച്ചു, എർഫുർത്തു പട്ടണത്തിലെ വലിയ പാഠശാലയിൽ നിയൊഗിച്ചയച്ചു.
അവിടെ എത്തിയപ്പോൾ നെരം ഒട്ടും വെറുതെകളയാതെ, വളരെ
പ്രാർത്ഥനയൊടും ഉത്സാഹത്തൊടും പഠിച്ചു കൊണ്ടിരിക്കുമ്പൊൾ, 20
വയസ്സായാറെ, പുസ്തകശാലയിൽ ലത്തീന വെദം എന്നൊരു പുസ്തകം കണ്ടു
അയ്യൊ, എത്ര വലിയ പുസ്തകം എന്നു വിസ്മയം പൂണ്ടു ഹന്ന, ശമുവെൽ
എന്നവരുടെ ചരിത്രം വായിച്ചു, വീട്ടിലെക്കു പൊകുമ്പൊൾ, എനിക്ക വല്ല കാലം
ഈ വക പുസ്തകം സ്വന്തമായ്വന്നാൽ, എത്ര കൊള്ളായിരുന്നു. ഇതാരും
വായിക്കാതെ ഇരിക്കുന്നതു സംഗതി എന്തു? ഇതു ദൈവവചനമല്ലൊ ആകുന്നതു
[ 508 ] ഞായറാഴ്ചതൊറും പള്ളികളിൽ വായിച്ചു വരുന്ന സുവിശെഷ ലെഖനങ്ങളുടെ
അംശങ്ങളല്ലാതെ വെദവാക്യങ്ങൾ ഉണ്ടെന്നു ഇന്നെയൊളം അറിഞ്ഞില്ല കഷ്ടം
എന്നിങ്ങിനെ വിചാരിച്ചു കൊണ്ടു ദിവസെന പിന്നെയും വന്നു വായിക്കും.
അത്യുത്സാഹത്താൽ ദീനമായിക്കിടക്കുമ്പൊൾ വൃദ്ധനായ ബൊധകൻ വന്നു.
കിടക്കയരികെ നിന്നു നീ മരിക്കയില്ല, ഇനി പലർക്കും ആശ്വാസം വരുത്തുവാൻ
ദൈവം നിന്നെ ആശ്വസിപ്പിക്കും എന്നു പറഞ്ഞു, ലുഥർക്കു സൌഖ്യം വരികയും
ചെയ്തു. പാഠസമാവർത്തനം ബഹു ഘൊഷമായി കഴിച്ചാറെ പഠിപ്പു തികഞ്ഞു,
വിദ്വാൻ എന്നെണ്ണപ്പെട്ടു, പട്ടും വളയും ഗുരുസ്ഥാനവും കിട്ടിയാറെ
നീതിശാസ്ത്രങ്ങളെ വിദ്യാശാലയിൽ പഠിപ്പാൻ തുടങ്ങി; ലൊകരഞ്ജനയും
ഉണ്ടാകുന്ന സമയം മനസ്സിന്നു സമാധാനം കണ്ടില്ലതാനും. പെട്ടന്ന ഉറ്റ
ചങ്ങാതിയായവൻ മരിച്ചു എന്നു കെട്ടിട്ടു ഞാൻ മരിച്ചാലൊ, എങ്ങിനെ എന്നു
വിചാരിച്ചും ദുഃഖിച്ചും കൊണ്ടാറെ, ഒരു യാത്രയിൽ കൊടുങ്കാറ്റും ചുറ്റും
തകർക്കുന്നു ഇടിത്തീയും ഉണ്ടായി, വളരെ പെടിച്ചു ഇതു ദൈവകോപത്തിന്നു
കുറി; ഒന്നെ ആവശ്യം; പരിശുദ്ധിതന്നെവെണം എന്നിട്ടു തന്നെത്താൻ
ദൈവത്തിനു നെർന്നു, എർഫുർത്തിൽ ചെന്നു, ചങ്ങാതികളെ ഊണിന്നു
വിളിച്ചു, വർത്തമാനംപറഞ്ഞു, എല്ലാവരും എത്ര ചെറുത്തിട്ടും അന്നു രാത്രിയിൽ
ഔഗുസ്തീന്യ ഭിക്ഷുക്കൾ പാർക്കുന്ന മഠം പുക്കു, സന്ന്യാസം ദീക്ഷിക്കയും
ചെയ്തു. (1505, ആഗ. 17)

3. എർഫുർത്തിലെ സന്ന്യാസി.

കീർത്തിമാനായ ശാസ്ത്രി ചെരുക കൊണ്ടു മഠസ്ഥർ എല്ലാവരും
സന്തൊഷിച്ചിരിക്കുമ്പൊൾ, അശ്ഛൻ കൊപിച്ചു, ലുഥരെ ശപിച്ചു. കുറയ കാലം
കഴിഞ്ഞാറെ നടപ്പുദീനത്താൽ ശെഷം 2 പുത്രന്മാർ മരിച്ച സംഗതിയാൽ
അഛ്ശൻ മനസ്സഴിഞ്ഞു മർത്തിനൊടുക്ഷമിച്ചനുഗ്രഹിക്കയും ചെയ്തു.
മഠത്തിലെ മൂഢന്മാർ ലുഥരെ നന്നായി താഴ്ത്തി, അടിച്ചു തളിക്ക, കാഷ്ഠം
വാരുക, മുതലായ വീടുപണികൾ എടുപ്പിച്ചു, പ്രാർത്ഥിപ്പാനും പഠിപ്പാനും
കുറയ ഇട കൊടുത്തു, പൊക്കണം കെട്ടി മഠത്തിന്നായിരന്നു നടപ്പാൻ
നിയൊഗിച്ചു. ഇത ഒക്കെയും വളരെ വിനയത്തൊടെ ചെയ്തു വന്ന ശെഷം,
വിദ്യാലയക്കാർ അവന്നു വെണ്ടി താല്പര്യമായി അപെക്ഷിക്കയാൽ, മൂപ്പൻ
വന്നു, മർത്തിനെ ഇനി തെണ്ടുവാനും വാരുവാനും പൊകരുതെ വെദവിദ്യകളെ
ശീലിച്ചു കൊണ്ടിരിക്ക എന്നനുവാദം കൊടുത്തു. ലുഥർ ഓഗുസ്തീൻ മുതലായ
ഭക്തന്മാരുടെ പ്രബന്ധങ്ങളെ അല്ലാതെ, ചങ്ങല കെട്ടി കിടക്കുന്ന
വെദപുസ്തകത്തെയും കണ്ടു വായിച്ചും ധ്യാനിച്ചും, ഊണും ഉറക്കവും ഇളച്ചു,
ആത്മരക്ഷെക്കായി സന്ന്യാസികൾക്കു വിധിച്ച ഘൊര തപസ്സുകളെ ഒക്കെയും
ചെയ്തു എങ്കിലും, സമാധാനം വന്നില്ല; ദെവകൊപം ശമിച്ചതും ഇല്ല. നാർത്തുണി [ 509 ] ഉടുത്തതിനാൽ പാപം നീങ്ങിയില്ല എന്നു കണ്ടാറെ, ഞാൻ എന്തൊരു പാപി!
ശെഷമുള്ളവർ എന്നെ ചൂണ്ടി ചിരിക്കുന്നു; എന്റെ ഹൃദയം പൊലെ പിശാചിന്നു
അധീനമായത ഒന്നും ഇല്ല; എന്റെ കഥ തീർന്നു എന്നു മുറയിട്ടു, രാവും പകലും
ഉരണ്ടും കരഞ്ഞും കൊണ്ടിരിക്കും. അതു കൊണ്ടു സന്ന്യാസികൾ അവനൊടു
“സഹൊദര! ആ വെദം വായിക്കുന്നത നന്നല്ല” ഇതു ബഹുദുഃഖകരമായ
പുസ്തകം; സകല കലക്കത്തിന്നും കാരാണം തന്നെ എന്നു പലപ്പൊഴും മന്ത്രിച്ചു.
ഒരു നാൾ ചങ്ങാതികൾ അന്വെഷിച്ചാറെ, ലുഥർ ൟ 4 ദിവസം മുറിയെ
തുറക്കാതെ ഇരിക്കുന്നു എന്നു കെട്ടു, ഉന്തി തുറന്നു നൊക്കീട്ടു, ചത്തവനെ
പൊലെ കണ്ടു, വിളിച്ചിട്ടും മൊഹാലസ്യം തീരായ്കയാൽ, പാട്ടുപാടി
ക്രമത്താലെ ആശ്വസിപ്പിച്ചു.

അക്കാലം ഔഗുസ്തീന്യ മഠങ്ങൾക്ക അദ്ധ്യക്ഷനായ സ്കൌപിച്ച
എർഫുർത്തിൽ വന്നു, മഠപരീക്ഷ ചെയ്യുമ്പൊൾ, അസ്ഥിമയനായ ഉലർന്ന
ചെറുപ്പക്കാരനെ കണ്ടു, കാരണം അറിഞ്ഞു, പിതൃഭാവം കൈക്കൊണ്ടു,
സംഭാഷണം തുടങ്ങി. ദൈവം നീതിമാനായിരിക്കെ, മുറ്റും പാപിയായ ഞാൻ
അവന്റെ പ്രത്യക്ഷതയെ എങ്ങിനെ പൊറുക്കും “എന്നു ചൊദിച്ചാറെ” എന്തിനു
ൟ ശല്യം? ക്രൂശിൽ തറെച്ചവൻ അനുഷ്ഠിച്ച പ്രായശ്ചിത്തത്തിൽ ആശ്രയിച്ചു
കൊള്ളണ്ടു എന്നു കെട്ടു, എന്മനസ്സതിരിയാതെ കണ്ടു, ദൈവം എന്നിൽ
കരുണ വിചാരിക്കുന്നത, എങ്ങിനെ വിശ്വസിക്കാം? എന്നതിന്നു സ്തൌപിച്ച
പറഞ്ഞു: മനസ്സുതിരിയുന്നത തപസ്സുകൊണ്ടല്ല, ആദ്യം സ്നെഹിച്ചവനെ
സ്നെഹിക്കുന്നതിനാൽ തന്നെ തുടങ്ങുന്നു. ൟ വാക്കു ശരം പൊലെ തറെച്ചു,
ലുഥർ ദെവസ്നെഹം അണുവായെങ്കൽ ഉദിച്ചു എന്നു ഊഹിച്ചു, അനുതാപം
മനന്തിരിവു എന്ന വാക്കുകളെ വെദത്തിൽ പറഞ്ഞ ദിക്കുതൊറും വായിച്ചു
നൊക്കി, ദിവ്യ വാഗ്ദത്തം തനിക്കും പറ്റുന്നു എന്നു സത്യമായറിഞ്ഞു.
പിന്നെയും പാപനിനവിനാൽ പീഡിച്ചു വലഞ്ഞപ്പൊൾ, സ്തൌപിച്ച
അവനൊടു: നമ്മുടെ പാപം മായാ രൂപം അല്ല; ഉള്ളത തന്നെ അല്ലൊ; അങ്ങിനെ
അല്ലായ്കിൽ മായാചിത്രമായ രക്ഷിതാവും അതിന്നു മതിയായിരിക്കും എന്നു
പറഞ്ഞു, ഒരു വെദപുസ്തകം സമ്മാനമായി കൊടുത്തനുഗ്രഹിച്ചു പൊകയും
ചെയ്തു.

പിന്നെയും സംശയങ്ങളും നൊവുകളും വർദ്ധിച്ചിട്ടു മരിപ്പാറായപ്പൊൾ,
വൃദ്ധനായൊരു സന്ന്യാസി വന്നു “പാപമൊചനത്തെ ഞാൻ വിശ്വസിക്കുന്നു”
എന്നു വിശ്വാസപ്രമാണത്തിലുള്ള ഇടം ഉച്ചരിച്ചു, ദാവീദ പൌൽ
മുതലായവരുടെ പാപം മൊചിച്ച പ്രകാരം വിശ്വസിച്ചാൽ പൊരാ, പിശാചുകളും
ഇത്ര അറിയുന്നവല്ലൊ. ദൈവം യെശു നിമിത്തം എന്റെ പാപത്തെയും
ക്ഷമിച്ചിരിക്കുന്നു എന്നു വിശ്വസിക്ക ഇങ്ങിനെ നിന്നൊടു ദിവ്യ
കല്പനയാകുന്നു. എന്ന എല്ലാം പറഞ്ഞപ്പൊൾ, ലുഥർ പൂർണ്ണമായ വെളിച്ചം [ 510 ] കണ്ടും കൈക്കൊണ്ടും സുഖിച്ചു, ക്രിയകളാലല്ല കരുണയാൽ വരുന്ന രക്ഷയിൽ
ഉറെച്ചൂന്നി നില്ക്കയും ചെയ്തു.

1507 ആമതിൽ (2 മെയി.) മെത്രാൻ വന്നു, ലുഥർക്ക ആചാര്യപട്ടം
കൊടുത്തു, അപ്പം ദെവശരീരമാക്കി മാറ്റുവാനും, മരിച്ചവർക്കും ജീവികൾക്കും
വെണ്ടി സഫല ബലികളെ കഴിപ്പാനും, അധികാരം നിന്മെൽ വെക്കുന്നുണ്ടു
എന്നിങ്ങനെ പറഞ്ഞത ഒക്കയും ലുഥർ വളരെ ഭക്തിയൊടെ കെട്ടു, വിസ്മയിച്ചു
സന്തൊഷിച്ചു. പിന്നെ ഉണ്ടായ സദ്യയിൽ അഛ്ശനെയും കണ്ടു ആയവൻ
പലരും സന്ന്യാസത്തെ പുകഴ്ത്തുന്നതു കെട്ടിട്ടു, മകനെ ഉറ്റുനോക്കി
“മാതാപിതാക്കന്മാരെ” ബഹുമാനിക്കെണം, എന്നു വെദത്തിൽ കണ്ടിട്ടില്ലയൊ?
എന്നു ചൊദിച്ചു, നാണം ജനിപ്പിക്കയും ചെയ്തു. അന്നു മുതൽ സുവിശെഷത്തെ
പള്ളികളിൽ പ്രസംഗിപ്പാൻ ഇട ഉണ്ടായി. എന്നാറെ സ്തൌപിച്ച
സഹസക്കൊയ്മയാകുന്ന ഫ്രീദരിക്കൊടു ലുഥരുടെ ഗുണാധിക്യം
അറിയിച്ചതിനാൽ, വിത്തമ്പർക്കിൽ സ്ഥാപിച്ച വിദ്യാലയത്തിൽ പണ്ഡിതരായി
പഠിപ്പിക്കെണം എന്ന വിളി വന്നതു, ലുഥർ അനുസരിച്ചു യാത്രയാകയും ചെയ്തു.

4. വിത്തമ്പർക്കിലെ പണ്ഡിതർ.

ലുഥർ പുതിയ വിദ്യാലയത്തിൽ എത്തിയ ഉടനെ (1509) തനിക്ക
ഇഷ്ടമായ വെദത്തെ അല്ല, തർക്ക മീമാംസാശാസ്ത്രങ്ങളെ പഠിപ്പിക്കെണ്ടി
വന്നു. എങ്കിലും എബ്രയ യവന ഭാഷകളെയും നന്നായി ശീലിച്ചു
കൊള്ളുകയാൽ, വെഗത്തിൽ വെദത്തെ വ്യാഖ്യാനിപ്പാൻ കല്പനയായി.
അപ്പൊൾ രൊമർക്കുള്ള ലെഖനത്തിൽ ഒന്നു കണ്ടു. അതെന്തു? നീതിമാൻ
വിശ്വാസത്താലെ ജീവിക്കും? എന്നതിൽ താൻ ലയിച്ചു പൊയി,
കെൾക്കുന്നവർക്കു ഭ്രമം ഉണ്ടാക്കി, പണ്ഡിതന്മാരും ൟ പുതിയ
വിശ്വാസൊപദെശം ഗ്രഹിപ്പാൻ ചെന്നിരിക്കും. അനന്തരം സ്തൌപിച്ച
നിർബ്ബന്ധിച്ചതിനാൽ പൊളിഞ്ഞ ചെറു പള്ളിയിൽ പ്രസംഗിപ്പാൻ തുടങ്ങി.
മുമ്പെകെൾക്കാത്ത വെദവാക്കുകളെ കുട്ടിയുടെ വായിൽ നിന്ന എന്ന പൊലെ
പൊഴികയാൽ, ആ പള്ളി പുരുഷാരത്തിന്നു പൊരാതെ വന്നു പട്ടണ
പ്രമാണികൾ വലിയ പള്ളിയിൽ പ്രസംഗിപ്പാൻ അപെക്ഷിച്ചു, കൊയ്മ താനും
അവനെ കെൾപാൻ വിത്തമ്പർക്കിൽ ചെന്നു, കീർത്തി പരക്കയും ചെയ്തു.

അങ്ങിനെ ഇരിക്കുമ്പൊൾ ചില മഠെശ്വരന്മാർക്ക ആചാരം ചൊല്ലി
ഇടച്ചൽ ഉണ്ടായാറെ, “പാപ്പാവിന്റെ വിധി വെണം” എന്നു വെച്ചു, ലുഥരെ
രൊമെക്ക നിയൊഗിച്ചയച്ചു. ആയവൻ സർവ്വ ഗുണങ്ങൾക്കു ഉറവാകുന്ന
പട്ടണത്തെ കാണ്മാൻ ദൈവവശാൽ ഇട വന്നു എന്നു ആനന്ദിച്ചു പുറപ്പെട്ടു
ആല്പ മലകളെ കടന്ന ഉടനെ ഇതല്യ സന്ന്യാസികളുടെ ഐശ്വര്യഭൊഗങ്ങളെ
കണ്ടു ദുഃഖിച്ചു, കൂട ക്കൂട ശാസിച്ചാറെ, അവരുടെ കുടുക്കുകളിൽ നിന്നു [ 511 ] പണിപ്പെട്ടു ഒഴിഞ്ഞു വിഷം കൊടുത്തതിനാൽ ചാവാറായപ്പൊൾ,
വിശ്വാസത്താലെ നീതിമാൻ ജീവിക്കും എന്ന വാക്കിനാൽ ആശ്വസിച്ചു എഴു
കുന്നുകളിന്മെലുള്ള നഗരത്തെ കണ്ടു, പവിത്ര രൊമാപുരി പുണ്യക്ഷെത്രം
നമൊസ്തുതെ എന്നു വാഴ്ത്തി, സാഷ്ടാംഗം വീണു, കൈസർമ്മാരുടെ കാലം
തുടങ്ങി എടുപ്പിച്ചിടിഞ്ഞ അത്ഭുത പണികളെയും, പള്ളി മഠ കൂട്ടങ്ങളെയും
ദർശിച്ചു, അവിടവിടെ ചൊല്ലും കളവുകൾ ഒക്ക പ്രമാണിച്ചു, ഓടി ഓടി, വന്ദിച്ചു,
വന്ദിച്ചു അയ്യൊ, അമ്മയഛ്ഛന്മാർ എന്തു മരിക്കാത്തതു? മരിച്ചു എങ്കിൽ ഇവിടെ
കല്പിച്ച കർമ്മസാഫല്യം കൊണ്ടു എത്ര വെഗത്തിൽ തീശൊധനയിൽ നിന്നു
രക്ഷിക്കയായിരുന്നു എന്നു അന്നന്നു വിചാരിച്ചു. താൻ ഓരൊ പള്ളിയിൽ മീസ
വായിക്കുമ്പൊൾ, ഇതല്യ പാതിരികൾ അവന്റെ ഭയഭക്തിയെ പരിഹസിച്ചു
സഹൊദര, വെഗം, വെഗം, പുത്രനെ തിരുമാതാവിന്നു മടക്കി അയച്ചുവൊ?
എന്നും, നീ ഒന്നു വായിച്ചു തീരുമ്മുമ്പെ ഞങ്ങൾ 7 വട്ടം നിവൃത്തിക്കും എന്നും,
നാണം കൂടാതെ പറയും പാതിരികൾക്ക ദെവവിശ്വാസം ഇല്ല എന്നു വെഗത്തിൽ
തെളിഞ്ഞു വന്നു. നാം അപ്പത്തെ ദൈവമാക്കുമ്പൊൾ അല്ലയൊ “നീ അപ്പം
തന്നെ; അപ്പമായിരിക്കും” എന്നു ലത്തീനിൽ പറഞ്ഞിട്ടു, ഉയർത്തുമ്പൊൾ,
ജനങ്ങൾ എല്ലാവരും ദെവദെഹം എന്നു ചൊല്ലി കുമ്പിടുന്നു എന്നു ചിലരും,
മനുഷ്യാത്മാവും മൃഗാത്മാവും ഒന്നു തന്നെ എന്നു ചിലരും, മറ്റെവരും മറ്റും
ചിരിച്ചു പറയും. വെശ്യാദൊഷത്തിന്നും കുലെക്കും ആർക്കും ശങ്കയില്ല. പാപ്പാ
താൻ യുദ്ധത്തിൽ ചെല്ലും; ഒരു നാൾ തൊറ്റു പൊയാറെ, അവൻ കൊപിച്ചു
ഹെ കള്ള തിരുസഭയെ! നീ ഇങ്ങിനെ രക്ഷിക്കുന്നുവൊ? പരിന്ത്രിസ്സ പക്ഷം
തിരിഞ്ഞുവൊ? എന്നു ദൈവത്തൊടു ദുഷിച്ചു. നരകം ഉണ്ടെങ്കിൽ, രൊമയുടെ
അടിയിൽ ആയിരിക്കും എന്ന പഴഞ്ചൊല്ലും കെട്ടു. ആകയാൽ പുരാണകഥകളിൽ
സംഗം ക്രമത്താലെ കുറഞ്ഞു പൊകുമ്പൊൾ, ലുഥർ ഒരു നാൾ
പാപമൊചനത്തിന്നായി പിലാത്തന്റെ കല്പടികളെ മുട്ടു കുത്തി നിരങ്ങി
കരെറുമ്പൊൾ “വിശ്വാസത്താലെ നീതിമാൻ ജീവിക്കും” എന്ന വാക്കു
പിന്നെയും മനസ്സിൽ ജ്വലിച്ചു, അവൻ ഞെട്ടി നാണിച്ചു, എഴുനീറ്റു നിവർന്നു
നടന്നു. ശെഷം ചില യഹൂദ റബ്ബികളൊടു എബ്രയ ഭാഷ പഠിച്ചു പൊന്നതും
അല്ലാതെ, കർമ്മങ്ങളെ വെടിഞ്ഞു ദുഃഖിച്ചു സഹസ നാട്ടിൽ മടങ്ങിപ്പൊയി. ൟ
യാത്രയുടെ ഫലം ചൊല്ലിക്കൂടാത്തത. ലുഥർ പിറ്റെ കാലത്തിൽ ൟ രൊമയാത്ര
ലക്ഷം രൂപ്പിക സമ്മാനത്തെക്കാളും വിലയെറിയതു എന്നു പുഞ്ചിരിയൊടു
പറയും. ഇനി വെദത്തിൽ അല്ലാതെ രൊമയിൽ ഒട്ടും ഭക്തി ശെഷിപ്പില്ല എന്നൊരു
ഉറപ്പു വന്നു അപ്പൊൾ സ്തൗപിച്ച ലുതരെ കണ്ടു. “നീ വെദപാരഗന്റെ
സ്ഥാനം കയറെണം” എന്നു ചൊല്ലിയാറെ, ഞാൻ അയൊഗ്യൻ എന്നും, രൊഗി
എന്നും മറ്റും വിരൊധിച്ചു പറഞ്ഞാറെയും, “ദൈവത്തിന്നു നിന്നെ
കൊണ്ടാവശ്യം” തന്നെ; വിരൊധിക്കരുത; സ്ഥാനത്തിന്നു കൊടുക്കെണ്ടുന്ന [ 512 ] മര്യാദ കൊയ്മയിൽനിന്നു ചെലവഴിക്കും എന്നു ഹെമിച്ചു പറഞ്ഞപ്പൊൾ,
ലുഥർ അനുസരിച്ചു (1512. ആമത്തിൽ ഒക്തബ്ര) കരൽസ്കത്ത എന്ന വൈദികൻ
ലുഥരെ യൊഗത്തിൽ ചെർത്തു, സത്യവെദത്തെ ഉപദെശിച്ചു വീരനായി
പരിപാലിക്ക എന്ന സത്യം ചെയിച്ചു, വൈദികനാക്കി ഉപനയിക്കയും ചെയ്തു.
അന്നു ലുഥർ ഞാൻ ഇനി മരണപര്യന്തം വെദഭടനായി സത്യത്തിന്നു വെണ്ടി
പൊരുതു കൊള്ളും എന്നു പ്രതിജ്ഞ ചെയ്തു, സവ്വ സഭെക്കും താൻ
കടക്കാരൻ എന്നു നിശ്ചയിച്ചു, അഗ്നിസ്നാനം ലഭിച്ച പ്രകാരം വെദത്തെ
മാത്രം സ്ഥാപിപ്പാൻ ഒരുമ്പെടുകയും ചെയ്തു. ഒരു വഷത്തൊളം സത്യം
പഠിപ്പിച്ച ശെഷം, ശിഷ്യന്മാർ മിക്കവാറും ശെഷം ശാസ്ത്രികളെ വിട്ടു, അവനിൽ
മാത്രം സഞ്ജിച്ചു. വൈഭവമുള്ള പൂർവ്വ ശാസ്ത്രങ്ങൾക്ക മാനം കുറഞ്ഞു
പൊയി സലക്കർമ്മങ്ങളും മാനുഷജ്ഞാനവും പുറജാതികൾക്ക ഇരിക്കട്ടെ;
ക്രിസ്ത്യാനിക്ക വിശ്വാസം പ്രമാണം ഇനി ൟ ജ്ഞാനിക്കുമല്ല ആ
ധമ്മിഷ്ഠന്നുമല്ല, യെശുവിന്നത്രെ വിദ്യാലയത്തിലും ഹൃദയങ്ങളിലും
വാഴുവാൻ അവകാശം എന്നതു സർവ്വസമ്മതമായി, സൃഷ്ടികളിൽ
ആശ്രയിക്കുന്നതു എല്ലാം ബിംബാരാധന, എന്നു തൊന്നി പൊയി.

ധൈര്യനിശ്ചയം അധികം വർദ്ധിച്ചപ്പൊൾ, ലുഥർ (1516) ആമതിൽ
“ഒരു വാക്കു ചൊല്ലി തർക്കിക്കെണം”. എന്നു പരസ്യം പതിപ്പിച്ചു. അതെന്തു?
വിശ്വസിക്കുന്നവന്നു ക്രിസ്തൻ മൂലമെ സർവ്വവും കഴിയുന്നതാകയാൽ,
മനുഷ്യശക്തിയാൽ എങ്കിലും, സിദ്ധന്മാരാൽ എങ്കിലും ഒരു തുണയും വരിക
ഇല്ല എന്നതു കെട്ടാറെ, പലരും ഭ്രമിച്ചു പൊയി. അക്കാലം അവൻ പറഞ്ഞ
ഉപദെശമാവിതു: ക്രിസ്തനെ നൊക്കി പറയെണ്ടതു: നീ കർത്താവെ എന്റെ
നീതി, ഞാനൊ നിന്റെ പാപം എനിക്കുള്ളത നീ എടുത്തു, നിന്റെത എനിക്ക
തന്നു; ഹല്ലെലുയാ! എന്നു പുതിയ പാട്ടു പാടെണം.

പിന്നെ 14 മഠങ്ങളെ വിചാരണ ചെയ്തു, ക്രമത്തിൽ ആക്കെണം, എന്ന
കല്പന ഉണ്ടായാറെ, ലുഥർ പല ദിക്കിലും സഞ്ചരിച്ചു, സഭയുടെ ദൂഷ്യങ്ങളെ
വെണ്ടുവൊളം കണ്ടു, സുഖപ്രദമായ സുവിശെഷം ദാഹിക്കുന്ന എല്ലാവർക്കും
പ്രസിദ്ധമാക്കിയതിനാൽ, പല മഠസ്ഥന്മാരും ദിവ്യ ബീജത്തെ
സന്തൊഷത്തൊടെ കൈക്കൊമണ്ടു. എങ്കിലും ആടുകൾ ചുരുക്കമത്രെ എന്നു
കണ്ടു മുറയിട്ടു, ലുഥർ വിത്തമ്പർക്കിൽ മടങ്ങി എത്തുകയും ചെയ്തു.

അനന്തരം മനുഷ്യർ അശെഷം പാപികളും കർമ്മബദ്ധന്മാരും അല്ല,
ദൈവ കരുണപാപമൊചനങ്ങളെയും സാധിപ്പാൻ യൊഗ്യരും ശക്തന്മാരും
ആകുന്നു എന്ന സർവ്വ വിദ്യാലയങ്ങളിലും സാധാരണ ഉപദെശം ആക കൊണ്ടു,
ലുഥർ 99 വചനങ്ങളെ എഴുതി, ശാസ്ത്രികളുമായി തർക്കിക്കെണ്ടതിന്നു
പരസ്യമാക്കി. അതിൽ ചിലതു കെൾക്ക:

മനുഷ്യൻ ആകാത്ത മരം ആകയാൽ, അവൻ ഇഛ്ശിക്കുന്നതും [ 513 ] ചെയ്യുന്നതും എല്ലാം ആകാത്തതു.

ചിത്തം സ്വതന്ത്രം അല്ല ബദ്ധമാകയാൽ, ഗുണം ചെയ്കിലുമാം, ദൊഷം
ചെയ്കിലുമാം എന്ന നട നടപ്പുവാക്കു കളവത്രെ.

വല്ല വിഷയങ്ങളെ കണ്ടാൽ, വെണം എന്നും, വെണ്ട എന്നും, തീർച്ച
കല്പിപ്പാൻ മനുഷ്യ ചിത്തത്തിന്നു ശക്തിയില്ല.

സൽഗുണം ഒന്നും അഹംഭാവവും ദുഃഖഛായയും കൂടാതെ
വരായ്കയാൽ, അതുവും പാപമിശ്രം തന്നെ.

ആദി മുതൽ അവസാനത്തൊളം നാം പ്രവൃത്തികളുടെ
കർത്താക്കന്മാരല്ല; അവറ്റിന്നു ദാസന്മാർ ആകുന്നു.

ന്യായമായത ചെയ്യുന്നതിനാൽ, നാം നീതിമാന്മാരാകയില്ല;
നീതിമാന്മാരായ്തീർന്നിട്ടു വെണം ന്യായമായതിനെ ചെയ്‌വാൻ
ദെവകാര്യത്തിൽ തർക്കയുക്തികളുടെ ശ്രീത്വം എല്ലാം
ദൌർബല്യലക്ഷണമാകുന്നു.

മനുഷ്യൻ ദൈവകല്പനെക്കു ശത്രു; ദൈവകരുണയ്ക്ക അതിശത്രു, കുല,
മൊഷണം, വ്യഭിചാരം ൟ വക ചെയ്യാത്തവനും ദെവകരുണ ഇല്ലാഞ്ഞാൽ,
നിത്യം പാപം ചെയ്തു വരും.

പാപം ബാഹ്യമായി കാട്ടാതെ ഇരിക്കുന്നതു കള്ളന്മാരുടെ നീതി
ആകുന്നു.

ദെവകല്പനയും മനുഷ്യചിത്തവും ഒരുനാളും നിരന്നു വരാത്ത
വൈരികളാകുന്നു.

കല്പന ഒക്കെയും മനുഷ്യചിത്തത്തൊടു പൊർവിളി കഴിക്ക കൊണ്ടു,
പാപം വഴിയുമാറാക്കുന്നു.

ന്യായപ്രമാണത്തിലെ പ്രവൃത്തി എല്ലാം പുറമെ നന്നു എന്നു തൊന്നുന്നു;
ഉള്ളിൽ ദൊഷം ആകുന്നു.

മനുഷ്യചിത്തം ദൈവചിത്തത്തൊടു രഞ്ജിച്ച പ്രകാരം തൊന്നുമ്പൊൾ,
ഫലകാംക്ഷയാലൊ ഭയത്താലൊ ഒഴിഞ്ഞു ഉണ്ടാക ഇല്ല.

ജീവനെ കൊടുക്കുന്നൊരു ന്യായപ്രമാണമൊ പരിശുദ്ധാത്മാവിനാൽ
നമ്മുടെ ഹൃദയങ്ങളിൽ പകർന്നു വന്ന ദെവസ്നേഹം തന്നെ.

പ്രാകൃത മനുഷ്യൻ ദൈവം ദൈവമായിരിക്കെണം എന്നു
സമ്മതിക്കുന്നില്ല, അതു കൊണ്ടു ദൈവത്തിലെ സ്നേഹം ഉണ്ടാകുന്നത,
തങ്കലെക്ക പക ആകുന്നു.

മനുഷ്യൻ ഇപ്പൊൾ ഒരു വൈഭവം ഇല്ലാതെ, രണ്ടു തെജസ്സുകളുടെ
ഇടയിൽ കിടക്കുന്നു. ഒന്നിൽ നിന്നുള്ള ഭ്രംശം തന്റെ കുറ്റത്താൽ വന്നു,
മറ്റെതിൽ എത്തുവാൻ തനിക്ക അല്പം ശെഷി ഇല്ല. ക്രിസ്തൻ അത്രെ
നമുക്കു വെണ്ടി എത്തി ഇരിക്കുന്നു, നമ്മെ എത്തിക്കയും ചെയ്യുന്നു. [ 514 ] ഈ വക പലവും കെട്ടതിനാൽ മിക്കവാറും ശാസ്ത്രികൾക്ക നീരസം
തൊന്നി ക്രിസ്തനാമത്തിലുള്ള വാസന പലർക്കു മരണവും ചിലർക്കു ജീവനും
ആയ്തീരുകയും ചെയ്തു. എങ്കിലും ഇപ്രകാരമുള്ള ഉപദെശവികാരം നിമിത്തം
മഹാ ലൊകരിൽ നിന്നു ഉപദ്രവം ഒന്നും ഉണ്ടായില്ല.

൫. പാപമൊചന പത്രികകൾ.

അക്കാലം ലെയൊ പാപ്പാ മഹാ പെത്രപള്ളിയെ കെട്ടുവാനും, കൂട്ടരൊടു
ഒക്കത്തക്ക സുഖെന ഭൊഗിപ്പാനും, രാജാക്കന്മാരെ വശമാക്കുവാനും, പണം
അത്യന്തം ആഗ്രഹിച്ചു, വിശ്വാസികളുടെ ആത്മരക്ഷെക്കായി എണ്ണമില്ലാതൊളം
മൊചന പത്രികകളെ അച്ചടിപ്പിച്ചു, കുത്തക പൊലെ മഹാ മെത്രാന്മാർക്കു
വിറ്റു, അവരെ കൊണ്ടു വില്പിക്കയും ചെയ്തു. ആ കുത്തകക്കാരിൽ
ഒരുത്തനായ മയിഞ്ച മെത്രാൻ ഗർമ്മന്ന്യ രാജ്യത്തിൽ എങ്ങും ദൂതരെ അയച്ചു,
വളരെ ഘൊഷത്തൊടെ ൟ പൂർണ്ണ മൊചനത്തെ പരസ്യമാക്കി, രാജാവു
മുതൽ അടിമയൊളം എല്ലാവരും പ്രാപ്തിക്ക തക്കവണ്ണം മെടിപ്പാൻ
നിർബ്ബന്ധിച്ചു. ആയതിന്നു സഹസനാട്ടിൽ അയച്ച ദീത്തൽ എന്നവൻ മുമ്പെ
പല അപരാധങ്ങളെ ചെയ്തു നടന്നവനും, പാതിരി എങ്കിലും, തന്റെ
കുഞ്ഞിക്കുട്ടികളൊടു കൂട നിർല്ലജ്ജനായി സഞ്ചരിച്ചു, അസഭ്യ വാക്കുകളെ
കൊണ്ടു എല്ലാവരെയും രസിപ്പിച്ചും കൊണ്ടിരിക്കുന്ന മട്ടിയക്കാരനും ആകുന്നു.
ആയവൻ തെർ കുതിരകളൊടും, വലിയ ക്രൂശു മുതലായ ഉപകരണങ്ങൾ
പരിവാരകന്മാരൊടും കൂട ഓരൊഊരിലും പട്ടണത്തിലും വന്നു, അധികാരികളും
പാതിരികളും മറ്റും ഘൊഷിച്ചു എതിരെറ്റാറെ, പ്രദക്ഷിണം വെച്ചു. കെട്ടാലും!
ദെവവരങ്ങളിൽ അത്യുത്തമമായത ൟ ഊരിൽ എത്തി ഇരിക്കുന്നു വരുവിൻ!
ചെയ്തു പൊയ പാപങ്ങൾക്കും, ചെയ്‌വാൻ ഭാവിക്കുന്ന പാപങ്ങൾക്കും ഇതാ,
അനുതാപം കൂടാതെ പൂർണ്ണ തരമായ ക്ഷമ നിങ്ങൾക്കു വെച്ചു കിടക്കുന്നു.
അപൊസ്തലർ പ്രസംഗിച്ചു, അനെകം ആത്മാക്കളെ രക്ഷിച്ചുവല്ലൊ, എന്റെ
കത്തുകളാൽ രക്ഷ പ്രാപിച്ചവർ ഏറ്റവും അധികമാകുന്നു. ദെവമാതാവെ
അപരാധിച്ചു എങ്കിലും, ഇതിനെ വാങ്ങിയാൽ നിവൃത്തി ആകും. പാതാളത്തിൽ
വലഞ്ഞു കിടക്കുന്ന അമ്മയഛ്ശന്മാർ മുതലായവർ ഇപ്പൊൾ നിങ്ങളൊടു
നിലവിളിക്കുന്നു. നിങ്ങളുടെ കൈയിലുള്ളത കൊടുത്താൽ, ഇപ്പൊൾ
ഞങ്ങൾക്കു നരകവെദന മാറും എന്നു കെട്ടാൽ, വെറുതെ നില്ക്കാമൊ?
മൃഗപ്രായമായുള്ളൊരെ! സ്വർഗ്ഗം തുറന്നിരിക്കുന്നു. ദൈവം ഇനി ദൈവമല്ല,
സർവ്വാധികാരത്തെയും പാപ്പാവിങ്കൽ സമർപ്പിച്ചിരിക്കുന്നു. നിങ്ങൾ
കാണുന്നതിനെ കാണുന്ന കണ്ണുകൾക്കു എന്തൊരു ഭാഗ്യം! എത്ര രാജാക്കന്മാരും
പ്രവാചകരും ൟ വക കാണ്മാൻ ആഗ്രഹിച്ചിട്ടും കാണാതെ പൊയിരിക്കുന്നു
ഇതു തന്നെ മുക്തി ദിവസം! കൊണ്ടുവരുവിൻ! എന്നിങ്ങിനെ നിലവിളിച്ചു [ 515 ] പുരുഷാരത്തെ ചതിച്ചും പെടിപ്പിച്ചും വെവ്വെറെ കത്തുകളെ വാങ്ങുവാൻ
നിർബ്ബന്ധിക്കും. അതിന്നൊരു വിലവിവരം ഉണ്ടു. സർവ്വ പാപമൊചനത്തിന്നും
അധികം വെണം; കുലെക്കു 40 രുപ്പിക, പള്ളിക്കവർച്ച 45 രുപ്പിക, പിള്ളയുടെ
വധത്തിന്നു 4 രുപ്പിക; മറ്റും അപ്രകാരം തന്നെ. ഓരൊ പെട്ടിയിൽ പണം
നിറഞ്ഞ ഉടനെ മെല്പട്ടവർക്കു അയക്കും. ആകയാൽ സാധുക്കൾ എല്ലാവരും
വളരെ ദുഃഖിച്ചു പാപ്പാവിന്നു ഇത്ര ശക്തി ഉണ്ടെങ്കിൽ, ഞങ്ങളുടെ ആത്മാവിനെ
വെറുതെ രക്ഷിപ്പാന്തക്ക സ്നേഹം തൊന്നാത്തത എന്തു? എന്നു മുറയിടും.
സഹസ നാട്ടിലെ കൊയ്മ വർത്തമാനം എല്ലാം അറിഞ്ഞാറെ, ദീത്തൽ അതിർ
കടന്നു വരുവാൻ അനുവാദം കൊടുക്കായ്ക്കകൊണ്ടു അവൻ കൊപിച്ചു,
വളരെ കാലം അതിരിൽ പാർത്തു, കാണ്മാൻ വരുന്നവരെ വാങ്ങിപ്പിക്കയും
ചെയ്തു. അങ്ങിനെ ഇരിക്കും കാലം ലുഥർ പള്ളിയിൽ വെച്ചു സ്വാപാപങ്ങളെ
ഏറ്റു പറയുനവരൊടു സംസാരിക്കുമ്പൊൾ, വ്യഭിചാരം മുതലായ ദൊഷങ്ങളെ
ഞങ്ങൾ ചെയ്തു എങ്കിലും, പരിഹാരം ഉണ്ടാകയാൽ, അനുതാപം വെണ്ടാ
എന്നു പലരിൽനിന്നും കെട്ടാറെ ഇതു ചതി എന്നു, അനുതപിക്കുന്നില്ല
എങ്കിൽ, നിങ്ങൾ എല്ലാവരും നശിച്ചു പൊകും എന്നും പ്രസംഗിച്ചു. ആയതിനെ
ദീത്തൽ കെട്ടു ചൊടിച്ചു, ഇവൻ കള്ളമതക്കാരൻ, അഗ്നിശിക്ഷെക്കു യൊഗ്യൻ
എന്നു നിലവിളിച്ചു, ചന്തയുടെ നടുവിൽ ഭയത്തിന്നായി ഒരു ചിത കത്തിക്കയും
ചെയ്തു. അനന്തരം ലുഥർ ഇതു വെഗത്തിൽ എടുക്കെണ്ടുന്ന ശല്യം ആകുന്നു
എന്നു വിചാരിച്ചു, സിദ്ധന്മാരുടെ അസ്ഥികളെ വളരെ ഘൊഷത്തൊടും കൂട
വിത്തമ്പർക്ക പള്ളിയിൽ പ്രദിക്ഷിണം ചെയ്തു എഴുന്നെള്ളിക്കുന്ന പെരുനാളിൽ
(31. ഒക്തബ്ര 1517) രാത്രിയിൽ എഴുതിയ 95 വചനങ്ങളെ പള്ളി വാതുക്കൽ താൻ
പതിപ്പിച്ചു, ഉടനെ എല്ലാവരും വായിക്കുകയും ചെയ്തു. അവൻ തന്റെ
അഭിപ്രായം മുമ്പിൽ ആരൊടും പറഞ്ഞില്ല എങ്കിലും സഹസക്കൊൻ ആ
രാത്രിയിൽ തന്നെ അതിശയമുള്ളൊരു സ്വപ്നം കണ്ടു. അതാവിത: ഒരു
സന്ന്യാസി വന്നു, എന്റെ പള്ളിയുടെ വാതില്പലക മെൽ അല്പം എഴുതാമൊ,
എന്നു കല്പന ചൊദിച്ചതിന്നു സമ്മതിച്ചപ്പൊൾ, അവൻ എഴുതി, എഴുതി
തൂവലും അക്ഷരങ്ങളും വളർന്നുയർന്നു ലൊകപ്രസിദ്ധമായ് വന്നു. എത്ര ആൾ
പ്രയാസപ്പെട്ടിട്ടും അക്ഷരം മാഞ്ഞില്ല, തൂവൽ നിന്നതും ഇല്ല. അതു വർദ്ധിച്ചു,
രൊമയൊളം നീണ്ടു; അവിടെ അമർന്നിരിക്കുന്ന സിംഹത്തിന്റെ ചെവിയിൽ
കുത്തി, മുമ്മുടി തലയിൽനിന്നു ഇളക്കുകയും ചെയ്തു. തൂവൽ ഉടെപ്പാൻ
നൊക്കിയപ്പൊൾ, അത ഇരിമ്പും വജ്രവും ആയ്ക്കണ്ടു, പല ചെറിയ തൂവലുകളും
അതിൽ നിന്നു ജനിക്കയും ചെയ്തു. എന്നിങ്ങനെ ഫ്രീദരിക്ക ഇളമയൊടു അന്നു
തന്നെ അറിയിച്ച സ്വപ്നവിവരം.

ആ 95 വചനങ്ങളിൽ ചിലതു പറയാം:

1. നമ്മുടെ കർത്താവായ യെശു അനുതാപം വെണം എന്നു നമ്മൊടു [ 516 ] കല്പിച്ചാൽ, വാഴുന്നാൾ വരെയും അനുതാപം വെണം എന്നർത്ഥം ആകുന്നു.

5. പാപ്പാ താൻ കല്പിക്കുന്ന ശിക്ഷകളെ അല്ലാതെ, ദൈവശിക്ഷയെ
ഇളച്ചു കൊടുപ്പാൾ അധികാരമുള്ളവനല്ല.

27. പണം പെട്ടിയുടെ അകത്തു, ആത്മാവു ബെസ്പുർഗ്ഗാനിന്റെ
പുറത്ത എന്ന ഉപദെശിക്കുന്നതു മനുഷ്യ മൌഢ്യമത്രെ.

28. പണത്താൽ കരുണ അല്ല, ലൊഭം അത്രെ വർദ്ധിക്കുന്നു.

32. കത്തുകളാൽ രക്ഷ വന്നു എന്നു കാട്ടുന്നവരും പ്രമാണിക്കുന്നവരും
നരകമാർഗത്തിൽ നടക്കുന്നു.

36. അനുതാപവും ക്രിസ്തവിശ്വാസവും ഉള്ളവന്നു എല്ലാം മൊചനം
ഇപ്പൊൾ തന്നെ ഉണ്ടു.

37. ദൈവവരങ്ങൾ എപ്പെർപ്പെട്ടതും കത്തു കൂടാതെ എല്ലാ
വിശ്വാസികൾക്കും ഉണ്ടു.

43. ദരിദ്രന്നു കൊടുപ്പവൻ മൊചനപത്രിക വാങ്ങുന്നവനെക്കാൾ
ഭാഗ്യവാൻ.

44. സ്നെഹകർമ്മം സ്നെഹത്തെ വർദ്ധിപ്പിക്കുന്നു, ആ കത്തുകൾ
പ്രമാദമുള്ള ആത്മവിശ്വാസത്തെ അത്രെ വളർത്തുന്നു.

45. പാപ്പാവിന്നു പണത്തിന്നല്ല, വിശ്വാസമുള്ള പ്രാർത്ഥനെക്കു
അത്യാവശ്യം ആകുന്നു, എന്നു സഭയിൽ പഠിപ്പിക്കെണം.,

49. പാപ്പാവിന്റെ കത്തിൽ ആശ്രയിക്കാത്തവർക്കു അതു
ഗുണമായിരിക്കും; ആശ്രയിച്ചാൽ തന്നെ കെടു സംഭവിക്കും.

62. സഭയുടെ നിക്ഷെപം ദൈവകരുണയെ അറിയിക്കുന്ന സുവിശെഷം
അത്രെ

71. പാപ്പാവിന്നു വിരൊധം പറയുന്നവൻ ശപിക്കപ്പെടട്ടെ.

72. കുത്തകകാരുടെ മൂഢപ്രശംസെക്കു വിരൊധം പറയുന്നവർ
അനുഗ്രഹിക്കപ്പെടട്ടെ.

92. സമാധാനം ഇല്ലാത്ത കാലത്തിൽ സഭയൊടു സമാധാനം ഇതാ!
സമാധാനം! എന്നറിയിക്കുന്നവർ പാറിപ്പൊയാൽ കൊള്ളാം.

94. എല്ലാ ക്രിസ്തിയാനികളും നായകനെ പിന്തുടർന്നു, ക്രൂശു മരണം,
പാതാളത്തെയും പെടിക്കാതെ, എങ്ങിനെ എങ്കിലും പൊരുതു പൊരെണം.

95. കള്ള സമാധാനത്തിന്റെ ആശ്വാസത്തെക്കാളും കഷ്ടങ്ങളുടെ
വഴിയായി സ്വർഗ്ഗരാജ്യം പൂകുന്നതു ഏറെ നല്ലൂ. [ 517 ] A
HISTORY OF
THE CHURCH OF CHRIST

ക്രിസ്തസഭാചരിത്രം

1871 [ 519 ] ക്രിസ്തസഭാചരിത്രം

ആ കാലത്തിൽ രോമസംസ്ഥാനത്തിന്നും ക്രിസ്തസഭെക്കും ഒരു പുതിയ
ശത്രു ഉദിച്ചു. പാർസിയിൽ അർദ്ദിശീർ എന്ന യുവാവു രാജാവോടു മത്സരിച്ചു
ജയിച്ചപ്പോൾ, ജരതുഷ്ട്രന്റെ പുരാണമതം, ഓരോരൊ ബിംബാരാധനയും
യവന ജ്ഞാനവും ക്രിസ്ത വിശ്വാസവും നുഴഞ്ഞിട്ടു, ക്ഷയിച്ചു പോയതു
കണ്ടു, പണ്ടേത്തെ വ്യവസ്ഥയെ ഉറപ്പിച്ചു, പുതുതായ്ത് എല്ലാം
പുറത്താക്കേണ്ടു, എന്നു വെച്ചു, മുമ്പെ ക്രിസ്ത്യാനരെ അനവധി ഹിംസിച്ചു,
പിന്നെ രോമരോടു യുദ്ധത്തിന്നു പുറപ്പെട്ടു, വളരെ പടവെട്ടിയശേഷം, വലര്യാൻ
കൈസർ എദസ്സയിൽ (260) വെച്ചു തടുക്കുമ്പോൾ, ശപൂർ രാജാവ് അവനെ
ജയിച്ചു പിടിച്ചു, മരണപര്യന്തം ചങ്ങല ഇട്ടു പാർപ്പിച്ചു. താൻ
കുതിരയേറുമ്പോൾ, അവന്റെ ചുമൽ ചവിട്ടി കയറുകയും ചെയ്യും. പാർസികൾ
അന്ത്യോക്യ മുതലായ പട്ടണങ്ങളെ കയറി പിടിച്ചു, യവനന്മാരെയും
ക്രിസ്ത്യാനരെയും ഒരു പോലെ ഹിംസിച്ചു നാശങ്ങൾ ചെയ്യുമ്പോൾ,
കൈസരുടെ മകനായ ഗല്യേനൻ (260-68) ഒരാവതും ഇല്ല എന്നു കണ്ടു, "ക്രിസ്തു
നാമം നിമിത്തം ഹിംസ ഒട്ടും അരുത്; സഭകൾക്ക് ശ്മശാനനിലങ്ങളും മറ്റും
വീണ്ടും കൊടുക്കേണം എന്നു കൽപിച്ചു. ഇങ്ങിനെ സഭെക്ക് രോമകൈസരിൽ
നിന്നു സമാധാനം വന്നു എങ്കിലും, സംസ്ഥാനത്തിൽ എങ്ങും വളരെ
ക്രമക്കേടുണ്ടായി. അതാത് നാടുവാഴികളും പടനായകന്മാരും കോയ്മയെ
നിരസിച്ചു, താന്താങ്ങളുടെ ശാസന നടത്തും. അതിനാൽ രോമനാമത്തിന്നു
സാന്നിദ്ധ്യം കുറഞ്ഞു പോകുന്തോറും പാർസികൾക്ക് ആസ്യയിൽ ആധിക്യം
വർദ്ധിച്ചു വന്നു. അക്കാലം മണി എന്നൊരു പാർസി ക്രിസ്ത്യാനൻ
ജാതിക്കാർക്കുള്ള ദ്വന്ദ്വമതത്തോടും ക്രിസ്തുനാമം ചേർത്തു, ശപൂർ രാജാവിൻ
കടാക്ഷത്താൽ പുതിയ മാർഗ്ഗം നടത്തി. അതാവിതു: "പ്രകാശരാജ്യം,
അന്ധകാരരാജ്യം ൟ രണ്ടു ആദികാലത്തുണ്ടായി, തമ്മിൽ പൊരുതു
കൊണ്ടശേഷം, പ്രകാശപുത്രൻ എന്ന ആദിത്യാംശം അവതരിച്ചു. മനുഷ്യർക്ക്
വെളിച്ച ദേഹിയും ഇരുട്ടുദേഹിയും ഈ രണ്ടും ഉള്ളതിൽ, ഒന്നാമതിന്നു മോക്ഷം
വരുത്തുവാൻ ക്രിസ്തൻ ഉപദേശിച്ചു. ആയ്തു ക്രിസ്ത്യാനർ മറിച്ചു വെച്ചപ്പോൾ
പരിശുദ്ധാത്മാവ് എന്ന ദേവാംശം മണി എന്ന ആശ്വാസപ്രദനിൽ അവതരിച്ചു,
അവനിൽ ജീവനുള്ള വാക്കുണ്ടു. ആയതിന്നു ചെവി കൊടുക്കുന്നവർ 2 വിധം: [ 520 ] കേൾക്കുന്ന ശിഷ്യന്മാർ ഒന്നു; ഉൾപൊരുൾ ഗ്രഹിച്ച സിദ്ധന്മാർ മറെറാന്നു, ഈ
രണ്ടാം വകക്കാർ ഇറച്ചി, സ്തീസേവ മുതലായതു വർജിച്ചു, പൂവും പുല്ലും
പറിക്കാതെ, ശിഷ്യന്മാരുടെ ധർമ്മത്താൽ ഉപജീവനം കഴിക്കുന്നു. 12
ഉത്തമന്മാർക്ക് അപോസ്തലർ എന്ന പേർ. അവരുടെ കീഴിൽ 72 അദ്ധ്യക്ഷന്മാരും
ഉണ്ടു. സ്നാനം എണ്ണകൊണ്ടു കഴിക്കും; രാഭോജനത്തിൽ വീഞ്ഞില്ല." ഇങ്ങിനെ
എല്ലാം മണി ഉപദേശിച്ചും ഉപമാർത്ഥമുള്ള ചിത്രങ്ങളെ തീർത്തും, പലരെയും
ചതിച്ചു, ഭാരതം മഹാചീനം തുടങ്ങിയുള്ള രാജ്യങ്ങളിൽ പോയി,
ബൌദ്ധന്മാരോടു ഏകദേശം ഐക്യം വരുത്തിയ ശേഷം, പാർസിക്കു മടങ്ങി
വന്നു രാജധാനിയിൽ പാർത്തു, (272) മഹാനായ്‌തീരുകയും ചെയ്തു. പിന്നെ
ബഹരാം രാജാവ് "നീ പാർസിമാഗരുമായി വാദിക്കേണം" എന്നു കല്പിച്ചു.
തർക്കത്തിൽ തോറ്റപ്പോൾ, മണിയുടെ തോൽ പൊളിച്ചു, ഉന്നം നിറെച്ചു,
നഗരവാതുക്കൽ തൂക്കുകയും ചെയ്തു. (277). അവന്റെ ശിഷ്യരായ
മണിക്കാരൊ രോമസംസ്ഥാനത്തിൽ മാത്രമല്ല, കേരളത്തിൽ കൂട വ്യപിച്ചു,
തോമ എന്ന അവരുടെ അപോസ്തലൻ ഇവിടെ ആ മതം നടത്തി.
പാർസിക്കചച്ചോടക്കാരും മറ്റും അനുസരിച്ചപ്പോൾ, വീരരാഘവപ്പെരുമാൾ
തന്നെ അവരുടെ തലവനായ രവികൊർത്ത 9 മണിഗ്രാമവും, സ്ഥാനമാനങ്ങളും
ചേരമാൻ ലോകപ്പെരുഞ്ചെട്ടി എന്ന പേരും കൊടുക്കയും ചെയ്തു. ഈ
മണിഗ്രാമക്കാർ പിന്നെ ക്രിസ്തുനാമം ഉപേക്ഷിച്ചു, ക്രമത്താലെ
ശൂദ്രപരിഷയായ്ത്തീരുകയും ചെയ്തു.

രോമസംസ്ഥാനത്തിന്റെ വശക്കേടു നിമിത്തം അന്നു ക്രിസ്ത്യാനരുടെ
അവസ്ഥ എല്ലാ നാടുകളിലും ഒരുപോലെ അല്ല; കൈസരയ്യ മൂലബലത്തിൽ
ഒരു ശതാധിപനെ ആക്കേണ്ടതിന്നു ഒഴിവുണ്ടായപ്പോൾ, മരീനൻ എന്ന പ്രസിദ്ധ
വീരനെ നിശ്ചയിപ്പാൻ ഭാവിച്ചാറെ, രണ്ടാം അവകാശിവന്നു "ഇതു കല്പനെക്ക്
വിരോധം; മരീനൻ കൈസരെ പൂജിക്കുന്നില്ല; അവൻ ക്രിസ്ത്യാനനത്രെം"
എന്നു പറഞ്ഞു. ആയവൻ സമ്മതിച്ചാറെ, 8 നാഴിക താമസം കല്പിച്ചു. അന്നു
കൂടി നില്ക്കുന്ന അദ്ധ്യക്ഷൻ മരീനനെ കൈപിടിച്ചു. പള്ളിയിൽ കൊണ്ടു
പോയി, സുവിശേഷപുസ്തകം, അരയിൽ കെട്ടിയ വാൾ ഈ രണ്ടും കാണിച്ചു,
"ഇതിൽ വേണ്ടുന്നത് വരിക്ക' എന്നു പറഞ്ഞാറെ, മരീനൻ കൈ നീട്ടി,
സുവിശേഷം വാങ്ങി. അദ്ധ്യക്ഷനും "നീ മുറുകെ പിടിച്ചുവൊ?" ദൈവത്തെ
വരിച്ചു എങ്കിൽ, അവൻ അനുഭവമായ്വരും; സമാധാനത്തോടെ പുറപ്പെടുവാൻ,
അവൻ "വീയ്യം നൽകും" എന്നനുഗ്രഹിച്ചു വിട്ടയച്ചപ്പോൾ മരീനൻ
പടക്കൂട്ടത്തിൽ ചെന്നു, അവധി സമയത്തു വിശ്വാസത്തെ സ്വീകരിച്ചു,
ശിരഃച്ഛേദത്താൽ മരിക്കയും ചെയ്തു. ശവത്തെ അസ്തതുര്യൻ എന്ന മന്ത്രി
മടിയാതെ താൻ തന്നെ എടുത്തു. അന്യപരിഹാസത്തെ സഹിച്ചു കൊണ്ടു
പോയി, മാനത്തോടു കൂട മറെക്കയും ചെയ്തു. [ 521 ] അന്യരാജ്യങ്ങളിൽ ഹിംസ ഒടുങ്ങിപ്പോയി. സുറിയ വാഴ്ച അന്നു
പല്മീരയിൽ വെച്ചു ഭരിക്കുന്ന ജനോബ്യ രാജ്ഞ്ഞിക്കായിരുന്നു. അവൾ കിഴക്കെ
നാടുകൾ എല്ലാം മിസ്രയും കൂട വശത്താക്കി, പാർസികളോടു ചെറുത്തു
ജയിച്ചതും അല്ലാതെ, ക്രിസ്ത്യാനർക്കു അനുകൂലയായി,
അന്ത്യോക്യാദ്ധ്യക്ഷനായ പൌൽ രജോഗുണിയാകക്കൊണ്ടു 1).അവന്റെ
ക്രിസ്തതോപദേശം കേൾപാൻ അവൾക്കു മനസ്സായിരുന്നു. യേശു മനുഷ്യനത്രെ;
അവന്റെ വ്യാപാരകാലത്തിങ്കലെ ദേവവചനം അതിശയമായിട്ടു അവങ്കൽ
ആവസിച്ചു എന്നുപദേശിക്ക കൊണ്ടു, ശേഷം അദ്ധ്യക്ഷന്മാർ 2 വട്ടം സംഘം
കൂടി വിസ്തരിച്ചു. അവൻ ഡംഭിയും മോഹിയും കൌശലക്കാരനും ആക
കൊണ്ടു, വസ്തുത വേണ്ടും വണ്ണം തെളിഞ്ഞു വന്നില്ല. അതിനാൽ ഗർവ്വം
അധികം വർദ്ധിച്ചു, കൈക്കൂലി കൊണ്ടു ധനം പെരുകി അനേകം
സ്ത്രീപുരുഷന്മാരും അവന്നു പരിചാരകരായ്ചമഞ്ഞു. അവൻ
പ്രസംഗിക്കുമ്പോൾ, സഭക്കാർ കൈ കൊട്ടി സ്തുതിക്കേണ്ടി വന്നു.
അദ്ധ്യക്ഷന്മാർ പലരും കൂടി ഇപ്രകാരം എല്ലാം കാട്ടിയത് ഇടയന്മാരിൽ
അഭൂതപൂർവ്വം എന്നു വിധിച്ചു, ഐകമത്യപ്പെട്ടു നീക്കി എങ്കിലും, രാജ്ഞിയുടെ
കടാക്ഷത്താൽ അവൻ കല്പന ബഹുമാനിയാതെ, മുമ്പെ പോലെ ആചരിച്ചു
വന്നു.

അനന്തരം ഔരല്യാൻ കൈസർ രോമസംസ്ഥാനത്തെ വഴിക്കാക്കി, (270-
75) ജനൊബ്യയെ ജയിച്ചു, പല്മീരയെ ഇടിച്ചു, എവിടെയും മേൽകോയ്മ
നടത്തുമ്പോൾ, ക്രിസ്ത്യാനർ സങ്കടം ബോധിപ്പിച്ചു, കൈസരും എന്റെ
നഗരത്തിലെ അദ്ധ്യക്ഷൻ വിധിക്കും പ്രകാരം ആകട്ടെ എന്നു തീർച്ച
പറഞ്ഞതിനാൽ, രോമാദ്ധ്യക്ഷൻ മുതലായവരുടെ സമ്മതത്താൽ പൌലിന്നു
സ്ഥാനഭ്രംശം വന്നു. ഈ കഥയുടെ സാരം വിചാരിച്ചാൽ, സഭെക്ക് അന്നു
സമാധാനത്താലും, ധനത്താലും, മഹാന്മാരുടെ കടാക്ഷത്താലും വളരെ താഴ്ച
പറ്റി തുടങ്ങി എന്നു സ്പഷ്ടം തന്നെ.

(284) ദ്യൊക്ലെത്യാൻ കൈസരായാറെ, ഭാര്യയും മകളും ഗൂഢമായി
യേശുവെ വിശ്വസിക്കയാൽ, കോയിലകത്തും സകല മാന്യ സ്ഥാനങ്ങളിലും
ക്രിസ്ത്യാനർ നിറഞ്ഞു കണ്ടു, ജനങ്ങൾ കൂട്ടമായി സഭയിൽ ചേരുകകൊണ്ടു,
വിസ്താരമുള്ള പള്ളികളെ കെട്ടേണ്ടി വരികയും ചെയ്തു. ഗാല്യയിൽ പ്രത്യേകം
സുവിശേഷം പരന്നു. തുലൊസ്, പരിസ് മുതലായ പട്ടണങ്ങളിലും ഉറെച്ചു.
ബ്രിതന്യയിൽ ഇയൊർക്കും ലൊന്തനും; ഗർമ്മന്യയിൽ കൊലന്യത്രേവർ
ഔഗുസ്പുരിയും, സ്പാന്യയിൽ എൽ്വീരയും ഒന്നാമത്തെ
അദ്ധ്യക്ഷസ്ഥാനങ്ങളായി വന്നു. [ 522 ] എന്നാറെ, 40 വർഷം വിരോധം കൂടാതെ, പാർക്കുമ്പോൾ, സഭയിൽ
എങ്ങും ചൈതന്യം 1 കുറഞ്ഞുപോയി. പട്ടക്കാർ അനുഷ്ഠിക്കുന്നത്,
മറെറവർക്കും പുണ്യം വരുത്തുന്ന കർമ്മം എന്നു തോന്നിപ്പോയി. പുതുതായി
ചേരുന്നവർ രണ്ടു മൂന്നു വർഷം ഉപദേശം കേട്ടിട്ടല്ലാതെ, സ്നാനം ഏല്പ്പാൻ
യോഗ്യന്മാരല്ല എന്നു വന്നിട്ടും, ആത്മാവിന്റെ പുതുക്കം കൂടാതെ ആ
കർമ്മങ്ങളിൽ ആകട്ടെ, വല്ലജ്ഞാനത്തിൽ ആകട്ടെ ആശ്രയിച്ചു, ലൌകികരായ്
നടക്കും. സ്നാനത്തിൽ പിന്നെ അപരാധം ചെയ്താൽ, ചില വർഷം
അനുതാപികളായി പാർത്തു, മുമ്പെ കരയുന്നവരുടെ കൂട്ടത്തിൽ കിടന്നു
നോറ്റു. പിന്നെ കേൾക്കുന്നവരായിരുന്നു; ശേഷം മുട്ടുകുത്തി പ്രാർത്ഥിച്ചു
പോന്നു. ഒടുക്കം എഴുനീറ്റവരായി സഭയിൽ കൂടേണം എന്ന ഒരു വ്യവസ്ഥ
ഉണ്ടു. മറ്റനേകം ആചാരങ്ങളും ഉണ്ടായി. എങ്കിലും കല്പന വർദ്ധിക്കുന്തോറും
ലംഘനങ്ങളും പെരുകി. അദ്ധ്യക്ഷർ മൊശെയുടെ ആസനത്തിൽ
ഇരിക്കുന്നവരെ പോലെ ജനങ്ങളിൽ അസഹ്യഭാരങ്ങളെ ചുമത്തും, തങ്ങൾ
വിരൽ കൊണ്ടു പോലും ഇളക്കുകയില്ല. അന്യോന്യ വിവാദം നിത്യം വർദ്ധിച്ചു.
ഒരിഗനാവിന്റെ ശിഷ്യന്മാർ ജ്ഞാനത്തിനുത്സാഹിച്ചു മദിച്ചു, മറെറവർ
അവന്റെ ഉപദേശം കൃത്രിമം 2) എന്നു തർക്കിച്ചു പാരമ്പര്യോപദേശത്തിന്റെ
അക്ഷരത്തെ സേവിച്ചു, രക്തസാക്ഷികളാവാനുള്ള ധൈര്യം അല്പം
ചുരുങ്ങിപ്പോയി, സാക്ഷിമരണം ഒഴികെയുള്ള ക്രിസ്തീയലക്ഷണങ്ങൾക്ക് (1
കൊ. 13, 3) മാനം കുറഞ്ഞു പോകയും ചെയ്തു. കഴിഞ്ഞ സാക്ഷികൾ
അതിമാനുഷന്മാർ എന്നു തോന്നിയതും അല്ലാതെ, "അവർ ഞങ്ങൾക്ക വേണ്ടി
മദ്ധ്യസ്ഥരായി പ്രാർത്ഥിക്കുന്നത് എത്രയും സഫലം" എന്നൊരു ഭാവം ജനിച്ചു
തുടങ്ങി. പുതു പള്ളിക്കാർ പണ്ടേത്ത ഉത്സവങ്ങളിൽ മേളി പിടിച്ച കണക്കനെ
ഇരിക്കകൊണ്ടു, ആയതു നീക്കേണ്ടതിന്നു കുറിച്ചദിവസങ്ങളിൽ സാക്ഷികളുടെ
ശവക്കുഴികളുടെ മേൽ കൂടി ഘോഷമുള്ള സദ്യ കൊണ്ടാടുവാൻ മര്യാദയായി,
വലിയ കൂട്ടം മിക്കതും ക്രിസ്തീയ ജീവത്വം ഇല്ലാത്തവരാകയാൽ, അല്പം ഒരു
സദ്ഗുണം അവർക്കു മതി എന്നും, തികഞ്ഞവർക്കും പട്ടക്കാർക്കും ഗുണാധിക്യം
തന്നെ വേണം എന്നും നിശ്ചയിച്ചു, ഇവർക്കു വിവാഹം അയോഗ്യമത്രെ; പട്ടം
കിട്ടുന്നതിനുമുമ്പെ കെട്ടി എങ്കിൽ പൊറുക്കാം, പട്ടം ഏററിട്ടു കെട്ടരുത് എന്നു
കല്പനയായി. പലരും "ഇനി നാട്ടിൽ "ക്രിസ്ത്യാനനാവാൻ കഴികയില്ല, കാടകം
പൂകിയാൽ കഴിയും" എന്നു നിരൂപിച്ചു. ഏകാന്തത്തിൽ വാങ്ങി വസിക്കും.
മിസയിൽ അന്തോന്യൻ എന്ന ബാല്യക്കാരൻ യേശു ഒരു ധനവാനോടു
പറഞ്ഞ വചനം കേട്ട ഉടനെ, തന്റെ വസ്തുവക എല്ലാം വിറ്റു, അനുജത്തിക്കു
കൊടുത്തു (270). "നാളെക്കു വിചാരം "അരുത്" എന്നു കേട്ടാറെ, ശേഷിപ്പും
കുട സാധുക്കൾക്കു കൊടുത്തു. വാനപ്രസ്ഥരെ പോയി വിസ്മയിച്ചു. കാട്ടിൽ [ 523 ] ഒരു ശവക്കുഴിയിൽ പാർത്തി, ചില വർഷത്തോളം പിശാചിനോടു പൊരുതു,
ദർശനങ്ങളും മറ്റും കണ്ടു, ഘോര തപസ്സു ദീക്ഷിച്ചു. നോററു, കരഞ്ഞും
ഉരുണ്ടും പ്രാർത്ഥിച്ചും ദിവസം കഴിച്ചു. സ്നേഹിതന്മാർ ആറാറ് മാസം
ചെല്ലുമ്പോൾ, ആഹാരസാധനങ്ങൾ കൊണ്ടുവരും. ഇങ്ങിനെ ആരോടും
പറയാതെ, വളരെ കാലം വസിച്ചു, പലരും അവന്റെ പിന്നാലെ ചെന്നു,
അപ്രകാരം ആചരിക്കും.

അപ്പോൾ കർത്താവിന്റെ സഭയെ ശുദ്ധീകരിപ്പാൻ പിശാചിന്നു അപൂർവ്വ
ഹിംസ വരുത്തുവാൻ അനുവാദം ഉണ്ടായി. ദ്യോക്ലേത്യൻ കൈസർ
രോമസംസ്ഥാനത്തിന്നു പൂർവ്വ ശ്രീത്വം സമ്പാദിച്ച ശേഷം, കിഴക്കേ ഖണ്ഡം
തനിക്കും, പടിഞ്ഞാറെ ഖണ്ഡം മറെറാരു കൈസർക്കും ഏല്പിച്ചു. വെവ്വേറെ
അതിർ രക്ഷിക്കേണ്ടിന്നും 2 കീഴ്‌കൈ സർമ്മാരെയും ആക്കിയ ശേഷം, ഇവരിൽ
ഒരുവനായ ഗലെര്യൻ 1) പാർസികളെ ജയിച്ചപ്പോൾ, ക്രിസ്തമതത്തെ
ഒടുക്കുവാൻ ഭാര്യ, ജനകനായ 2) മഹാകൈസരോടു നിത്യം യാചിച്ചു മുട്ടിച്ചു
കൊണ്ടിരുന്നു. ഒരു ദിവസം ലക്ഷണക്കാർ നിമിത്തം 3) കണ്ടില്ല; "കൈസരുടെ
ചുറ്റുമുള്ള "ക്രിസ്ത്യാനരെ വെറുത്തു, ദേവകൾ മിണ്ടുന്നില്ല"
എന്നറിയിച്ചപ്പോൾ, കോയിലകത്തും പടയിലും ഇരിക്കുന്നവർ എല്ലാവരും
ദേവകൾക്ക് ബലി കഴിക്കേണം എന്നു കൈസർമ്മാർ കല്പിച്ചു. (298)
അതുകൊണ്ടുപലർക്കും സ്ഥാനഭ്രംശം വന്നു. വല്ലവർ പ്രാഗല്ഭ്യത്തോടെ എതിർ
പറഞ്ഞതിനാൽ, ശേഷമുള്ളവർക്ക ഭയത്തിന്നായി ശിരഃച്ഛേദവും ഉണ്ടായി.
പിന്നെ (303 ഫെപ്ര.) വയസ്സനായ ഒന്നാം കൈസർ പൂജാരികളുടെ ഭ്രാന്തിന്നു
ഇടം കൊടുത്തു, നിക്കമേദ്യയിൽ വെച്ചു പരസ്യമാക്കിയതാവിത്:
"ക്രിസ്തുപള്ളികളെ എല്ലാം ഇടിക്കേണം, വേദപുസ്തകങ്ങളെ ചുടേണ്ടു,
മാനമുള്ളവരായാൽ, അവർക്കു മാനഹാനിയും, പണിക്കാർക്ക നിത്യ ദാസ്യവും
വേണം. ക്രിസ്ത്യാനരാരും എന്തു ചൊല്ലിയും അന്യായം ബോധിപ്പിച്ചാൽ
എടുക്കരുത്." ഉടനെ നിക്കൊമെദ്യയിലെ ശോഭയുള്ള പള്ളിയെ നിലത്തോചടു
സമമാക്കിയ ശേഷം, എല്ലാടവും വേദപുസ്തകങ്ങളെ അന്വേഷിപ്പാൻ തുടങ്ങി.
ക്രിസ്ത്യാനർ ഏല്പിച്ചാൽ സഭാഭ്രംശംവരും. കർത്ഥഹത്തിൽ നാടുവാഴി
വേദങ്ങളെ അല്ല, നിസ്സാരമായ കടലാസ്സുകളെ മാത്രം എടുത്തു ഭസ്മമാക്കി,
മറ്റും ചില അധികാരികൾ പേർ വിചാരിയാതെ, ഏതുപുസ്തകം എങ്കിലു
തന്നാൽ മതി എന്നിട്ടു കിട്ടിയതു ചുടും. അപ്രിക്കയിൽ ഫെലിക്ഷ് എന്നവനോടു
വേദങ്ങളെ ചോദിച്ചപ്പോൾ, "നിത്യജീവന്റെ വചനം എന്റെ പക്കൽ "ഉണ്ടു;
ഞാൻ ഏല്പിക്കയില്ല" എന്നു പറഞ്ഞു, ശിരഃഛേദത്തിന്നായിക്കൊണ്ടു
പോകുന്ന സമയം "കർത്താവെ ഞാൻ ഈ 56 വർഷം ജീവിച്ചു. സുവിശേഷവും, [ 524 ] കന്യാശുദ്ധിയും 1) കാത്തുകൊണ്ടു, സത്യവും കരുണയുംപ്രസംഗിച്ചു
വന്നതിനാൽ, നിന്നെ സ്തുതിക്കുന്നു. സർവ്വ ലോകങ്ങളുടെ നാഥനായ
യേശുവെ! നിണക്ക വഴിപാടായി ഞാൻ തലചായ്ക്കുന്നു"
എന്നു പ്രാർത്ഥിച്ചു മരിക്കയും ചെയ്തു.

അനന്തരം എല്ലാ പട്ടക്കാരെയും തടവിൽ ആക്കേണ്ടതിന്നു ആജ്ഞ
വന്നു. കോയിലകത്തു അകസ്മാൽ 2) തീ പിടിച്ചപ്പോൾ, ഇതു ക്രിസ്ത്യാനരുടെ
പ്രവൃത്തി എന്നു വെച്ചു. മൂന്നാമതൊരു കല്പനയാൽ തടവുകാരെ
എല്ലാവരെയും ബലികഴിപ്പാൻ അത്യന്തം പീഡിപ്പിച്ചു, നിർബന്ധിപ്പാൻ
തുടങ്ങി. പലരും ക്രിസ്തുനാമത്തെ തള്ളി എങ്കിലും, അനേക മന്ത്രികളും
അദ്ധ്യക്ഷന്മാരും ഉറെച്ചു നിന്നു. കഠോര പീഡകളെ സഹിച്ചു, സാക്ഷിമരണം
ഏറ്റു. (304) എന്നാറെ നാടു തോറും ഊർ തോറും ഒട്ടൊഴിയാതെ എല്ലാവരും
ബിംബങ്ങൾക്ക് വഴിപാടു കഴിക്കേണം എന്ന നാലാമത് കല്പന
ഉണ്ടായതിനാൽ, പിശാചിന്റെ ഇച്ഛ പൂരിച്ചുവന്നു. വെവ്വേറെ കൊല്ലുവാൻ
ഘാതകന്മാർ പോരായ്കയാൽ, ക്രിസ്ത്യാനരെ കൂട്ടം കൂട്ടമായിദഹിപ്പിച്ചു.
ഭ്രുഗ്യനാട്ടിൽ ഒരു ക്രിസ്ത്യാന പട്ടണം മുഴുവനും കുഞ്ഞി കുട്ടികളോടും കൂട
ചുട്ടു കളഞ്ഞു. അരങ്ങു സ്ഥലങ്ങൾ തോറും സിംഹം, നരി, പുലി, കരടി,
എരുമ, പന്നി മുതലായവറ്റെ പഴുപ്പിച്ച ഇരുമ്പു കൊണ്ടു ഇളക്കി,
ക്രിസ്ത്യാനസമൂഹത്തെ കൊള്ളെ പായിക്കും. പലപ്പോഴും മൃഗങ്ങൾ അവരെ
തൊടായ്കയാൽ, വാൾകൊണ്ടുവെട്ടി ശവങ്ങളെ കടലിൽ ചാടും.നാടുവാഴികൾ
വെവ്വേറെ പുതിയ മരണവിധങ്ങളെ സങ്കല്പിക്കും. രണ്ടു മരക്കൊമ്പുകളെ
അമർത്തിമുറുക്കി, സാക്ഷികളുടെ കാലുകളെ കെട്ടി, കയറുഅറുത്തു പിളർത്തി,
ഉടലുകളെ തെറിപ്പക്കും. ഗലെര്യൻ പ്രത്യേകം നിത്യം ചിന്തിച്ചു, ഘോര
ഭേദ്യങ്ങളെ നിരൂപിച്ചു നടത്തി, പ്രാണച്ഛേദത്തിന്നു ആവോളം താമസം
വരുത്തി ഹിംസിക്കും. സ്ത്രീകളോടു ചെയ്ത അവലക്ഷണ ക്രിയകളെ
എണ്ണിക്കുട. മിസ്രനാട്ടിൽ മാത്രം കൊന്നവർ 2 ലക്ഷത്തിൽ പരമാകുന്നു.
ഗുദപ്രദേശത്തുകൂടി കുറ്റിതറക്കെ, ഉപസ്ഥത്തിൽ ൟയം ഉരുക്കി പകരുക,
ചങ്ങലകളെക്കൊണ്ടു തൂക്കി വിടുക, എല്ലുകളെ ഒടിക്ക, സ്ത്രീകളെ ഒരു കാൽ
കെട്ടി തൂക്കി തീ മേൽ ആടിക്ക, പല യന്ത്രങ്ങളെക്കൊണ്ടും കാലും കൈയും നീട്ടി,
സന്ധുക്കൾ അറുമാറു വലിക്ക, ലിംഗം ചേരദിക്ക, ഗർഭിണികളെ കീറുക; ൟ
വക എല്ലാം ചെയ്യുമ്പോൾ, ചില പുരുഷന്മാരും അധികം കന്യകമാരും തങ്ങൾ
തന്നെ മരിച്ചു കളഞ്ഞതും, ചിലർ ന്യായാധിപതിയോടും മറ്റും കോപം
കാണിച്ചതു, ആശ്ചര്യമല്ലല്ലൊ.

എല്ലാ സാക്ഷിമരണങ്ങളെയും ഒരുപോലെ സ്തതുതിക്കാവതല്ല താനും,
അപ്രിക്കയിൽ ചിലർ ഭ്രാന്തരായി, നാടുവാഴിയെ ചെന്നു കണ്ടു. "എനിക്ക [ 525 ] വേദം ഉണ്ടു, ഞാൻ തരികയും ഇല്ല" എന്നും, "ഞാൻ ക്രിസ്ത്യാനൻ നിന്റെ
വാളെ പേടിക്കയില്ല" എന്നും ചൊല്ലി, തങ്ങളെ ഏല്പിച്ചു മരിച്ചു. കടക്കാരും
ദുർന്നടപ്പുകാരും വെറുതെ സ്വീകാരം ചൊല്ലി, തടവിൽ ആയാറെ, സഭക്കാരുടെ
സഹായത്താൽ സുഖിച്ചു, മാനം പ്രാപിച്ചു, അനുതാപവും പുനർജ്ജന്മവും
അറിയാതെ മദിച്ചു, സാക്ഷിമരണം തന്നെ സർവ്വ പാപപരിഹാരത്തിന്നും
പോരും എന്നു നിരൂപിച്ചു ചത്തുപോയി. കർത്ഥഹത്തിൽ അദ്ധ്യക്ഷൻ ആ
കൂട്ടരോടു വിരോധിച്ചു, സുബോധം പറഞ്ഞപ്പോൾ, അവർ സഭയോടു
പിരിഞ്ഞു, ദോനാതനെ അദ്ധ്യക്ഷനാക്കി, "പൊതുവിൽ ഉള്ളവർ ലൌകികന്മാർ;
"തങ്ങൾ മാത്രം ശുദ്ധ സഭ’ എന്നു ഗർവ്വിച്ചു, ദോനാത്യർ എന്ന പേർ ധരിച്ചു.
ക്രസ്തശരീരത്തിന്നു പിന്നെയും വളരെ ക്ലേശം വരുത്തുകയും ചെയ്തു.

സ്തുത്യമായൊരു മരണദൃഷ്ടാന്തം പറയാം; മിസ്രയിൽ പൌൽ
എന്നൊരുത്തൻ മരണം ഏല്ക്കാറായപ്പോൾ, അല്പം ഇട അപേക്ഷിച്ചു. മുമ്പെ
ക്രിസ്തസഭെക്ക് വേണ്ടി പാപക്ഷമയും ശിക്ഷാ നിവൃത്തിയും വരുവാൻ
അപേക്ഷിച്ചു. പിന്നെ യഹൂദരും ശമര്യാക്കാരും മശീഹാമൂലം ദൈവത്തോടു
ചേരേണ്ടതിന്നു പ്രാർത്ഥിച്ചു, ശേഷം ജാതികൾ അന്ധകാരം വിട്ടു, വെളിച്ചത്തിൽ
വരേണ്ടതിന്നു മാത്രം അല്ല; കാണികളുടെ സമൂഹത്തിന്നും, കൈസർമ്മാർക്കും,
ന്യായാധിപതിക്കും, ഘാതകനും 1) വേണ്ടി ഈ പാപങ്ങൾ അവരുടെ തലമേൽ
വരരുതെ എന്നുറക്കെ പ്രാർത്ഥിച്ചു, പലരും കണ്ണീർ വാർത്തുകൊൾകെ,
മരിക്കയും ചെയ്തു. ഇങ്ങിനെ ലക്ഷം ലക്ഷം ആത്മാക്കളിൽ തികഞ്ഞ സ്നേഹം
ഭയത്തെ പുറത്താക്കിക്കളഞ്ഞു; അവർ കഷ്ടപ്പെട്ടു. അത്യാസന്നം 2) വരെ
വിശ്വസ്തരായ്പാർത്തു; അവരുടെ മരണം കർത്താവിന്നു വിലയേറിയത് തന്നെ.

ഒടുവിൽ ചില നാടുകൾ കാടായി പോകും എന്ന ഭയം ഉണ്ടായപ്പോഴെക്ക്,
ശേഷിച്ചവരെ കൊല്ലാതെ, ഒരുകൺ ചൂന്നെടുത്തും, ഒരു കാൽ മുടവാക്കിയും,
പർവ്വതോദരത്തിലെ 3) പണിക്കയക്കേണം എന്ന കല്പന വന്നു. അപ്പോൾ ഒരു
ചെമ്പു എടുക്കുന്ന ഒരു കുഴിയിൽ യോഹനാൻ എന്ന മിസ്രക്കിഴവൻ ഉണ്ടു.
അവൻ കുരുടനെങ്കിലും, ഓർമ്മ വിശേഷം തന്നെ; പഴയനിയമവും
സുവിശേഷവും മുഴുവനും അറികകൊണ്ടു, ലോഹങ്ങളെ എടുക്കുന്ന സമയം
ചുറ്റുമുള്ളവർക്ക വേദസ്വരൂപനായി, നിത്യ ഉപദേശവും ആശ്വാസവും
പൊഴിഞ്ഞു കൊടുക്കും. അനേക ശിഷ്യന്മാർ മറുനാട്ടിൽ ഓടിപ്പോകകൊണ്ടു,
രോമസംസ്ഥാനത്തിന്നു പുറമെ സിവിശേഷം പലദിക്കിലും പതുക്കെ പരക്കയും
ചെയ്തു.

കൈസർമ്മാരൊ കുറയ കാലം സന്തോഷിച്ചു, ശിലകളിലും
നാണ്യങ്ങളിലും ക്രിസ്തീയനാമനിഗ്രഹം സമാപ്തം 4) എന്നു എഴുതിച്ചു, [ 526 ] പ്രശംസിച്ചു കൊണ്ടിരുന്നു. എന്നാറെ, രോഗിയായ ദ്യോക്ലേത്യാൻ രാജകാര്യം
ഉപേക്ഷിച്ചു, (305) തോട്ടത്തിൽ വാങ്ങിപ്പാർത്തു, മറ്റെ കൈസരും
സിംഹാസനത്തെ വിടുകകൊണ്ടു, കിഴക്കെ ഖണ്ഡത്തിലെ കോയ്മ ഗലെര്യനും
പടിഞ്ഞാറെ വാഴ്ച കൊംസ്തന്ത്യനു, ഇങ്ങിനെ കീഴ്കൈ സർമ്മാർ
ഇരുവർക്കും സർവ്വാധികാരം വന്നു.

ഈ കൊംസ്തന്ത്യൻ മുമ്പിൽ കൂട്ടി ഗാല്യയിൽ വെച്ചു പള്ളികളെ
ഇടിപ്പിച്ചതല്ലാതെ, വിശ്വാസികളെ കൊല്ലിച്ചില്ല; തന്റെ
കോയിലകത്ത് പണിക്കാരോടു ഒരു പരീക്ഷ വിചാരിച്ചു, നിങ്ങളിൽ
ക്രിസ്ത്യാനരായവർ പോകേണം; ബലികഴിച്ചാൽ പാർക്കാം എന്നു കല്പിച്ചാറെ
, ചിലർ അനുസരിച്ചു, ചിലർ ഉറെച്ചു നിന്നു. എന്നാരെ കൈസർ താന്താങ്ങളെ
ദൈവത്തോടു ദ്രോഹം ചെയ്തു പോയവർ സ്വാമിദ്രോഹത്തിന്നു മടിക്കയില്ല
എന്നു ചൊല്ലി, സത്യത്യാഗികളെ 1) വിട്ടയച്ചു. സ്വീകാരികള പാർപ്പിച്ചു മാനിച്ചു
കൊണ്ടിരുന്നു. അവന്നു ഗാല്യ സ്പാന്യ ബ്രിതന്യരാജ്യങ്ങളിലും മേലധികാരം
വന്ന നാൾ മുതൽ ദയ അധികം കാട്ടികൊണ്ടു, സ്കോതരെ ജയിച്ച ശേഷം,
ഇയൊർക്കിൽ വെച്ചു മരിച്ചാറെ, പുത്രനായ മഹാകൊംസ്തന്തീൻ ശേഷം (306)
കൈസർമ്മാരുടെ സമ്മതം കൂടാതെ അച്ഛന്റെ അവകാശവും ആചാരവും
രക്ഷിച്ചുപോന്നു.

ഗലെര്യൻ 7 വർഷം അടങ്ങാതെ ഹിംസ നടത്തിയ സേഷം, സർദ്ദിസിൽ
വെച്ചു വ്യാധി പിടിച്ചു, ശരീരം ദ്രവിച്ചു, എങ്ങും പുഴുജനിച്ചു, നാറ്റംആർക്കും
സഹിച്ചുകൂടാതെ വർദ്ധിച്ചപ്പോൾ, മനസ്സഴിഞ്ഞു, ക്രിസ്ത്യാനരെ ഇനി
ഹിംസിക്കരുത്; പള്ളികളെ എടുപ്പിക്കാം; എനിക്കും വേണ്ടി പ്രാർത്ഥിക്കേണം
എന്നു കല്പിച്ച ശേഷം അന്തരിച്ചു (311)

അപ്പോൾ തടവിൽനിന്നും മലയുള്ളിൽ നിന്നും പുറപ്പെട്ടു വന്നവർ
കൂട്ടമായി നിരത്തുകളിൽ പാടി സ്തുതിച്ചു നടന്നു, വീടുകളെയും
ബന്ധുജനങ്ങളെയും അന്വേഷിച്ചു, പള്ളികളെ പണി ചെയ്തു കൊണ്ടിരുന്നു.
ശത്രുക്കളും ഇവരെ നശിപ്പിക്കുന്നത് അസാദ്ധ്യം എന്നു ഊഹിച്ചു തുടങ്ങി,
മനസ്സു ഭേദിച്ചു, നോക്കിക്കൊണ്ടിരുന്നു.

എന്നതിന്റെ ശേഷവും മക്ഷിമീൻ കൈസർ സുറിയ മിസ്രനാടുകളിൽ
ഹിംസയെ ക്രമത്താലെ പുതുക്കി, ചില അദ്ധ്യക്ഷന്മാരെ കൊന്നു, ക്രിസ്ത്യാനരെ
പട്ടണങ്ങളിൽ നിന്നു പുറത്താക്കിയതുംഅല്ലാതെ, പൈശാചകൌശലത്തോടു
"പിലാത്തിന്റെവ്യവഹാരം" എന്ന കള്ളശാസ്ത്രം ഉണ്ടാക്കിച്ചു. വേശ്യമാരെ
വരുത്തി; ഞങ്ങൾ സഭക്കാരത്തികളായിരുന്നു, സഭയിൽ നിർമ്മര്യാദമായി
ആചരിച്ചു പോരുന്നത് ഇന്നിന്നവിധം എല്ലാം ആകുന്നു എന്നു സമ്മതിച്ചു
പറയിപ്പിച്ചു എഴുതിച്ചു. ആ ശാസ്ത്രവും ഈ പകർപ്പും പരത്തി, എല്ലാ എഴുത്തു [ 527 ] പള്ളികളിലും പഠിപ്പിച്ചു, ക്രിസ്ത നാമത്തെ തെരുക്കളിലെ കുട്ടികൾക്കും
പരിഹാസമാക്കി വെക്കുകയും ചെയ്തു. പിന്നെ ലികിന്യ കൈസരുമായി
പടകൂടിയാറെ, ദേവേന്ദ്രന്നു നേർന്നു എങ്കിലും, ഹദ്രിയാനപുരിക്കരികെ
നിന്നുതോറ്റു ഓടിപ്പോയി, തറസിൽ വെച്ചു ദീനം പിടിച്ചപ്പോൾ, കത്തൽ
സഹിയാഞ്ഞു ഭ്രാന്തനെ പോലെ: "ഞാനല്ല ചെയ്തത്; "മറ്റവരാകുന്നല്ലൊ"
എന്നു നിലവിളിച്ചു കൊണ്ടുമരിക്കയുംചെയ്തതു (313).

ഈ അവസാനഉപദ്രവത്തിന്റെ ഇടയിൽ അന്തോന്യനും കാടുവിട്ടു,
(311) ആട്ടിന്തോൽ ഉടുത്തു, അലക്ഷന്ത്ര്യയിൽ വന്നു ഇടവിടാതെ സ്വീകാരികളെ
ആശ്വസിപ്പിച്ചും, തടവുകാരെ സേവിച്ചും കൊണ്ടു, സാക്ഷിമരണം എത്ര
തിരഞ്ഞിട്ടും, ലഭിച്ചില്ല. അന്നു മുതൽ അവന്റെ കീർത്തി പരന്നു, ശിഷ്യന്മാർ
പെരുകി, കാട്ടിൽ പോയി, താപസന്മാരായി പാർത്തു. അവൻ പല രാത്രികളിലും
ഉറക്കം ഇളെച്ചും, 3 ദിവസത്തോളം നിരാഹാരനായി പ്രാർത്ഥിച്ചും,
വ്യാധികളെയും ഭൂതങ്ങളെയും നീക്കും. ഒരു ജ്ഞാനി "നിണക്ക പുസ്തകം ഇല്ല
കഷ്ടം" എന്നു ചൊന്നാറെ, ആത്മാവൊ, പുസ്തകമൊ ഏതു മുമ്പുള്ളത്;
എനിക്ക ദൈവം എഴുതീട്ടുള്ള പുസ്തകം ഉണ്ടു, അവന്റെ സൃഷ്ടികൾ തന്നെ;
നിങ്ങൾ ജ്ഞാനയുക്തികളെക്കൊണ്ടു ആർക്കും മാനസാന്തരം
വരുത്തീട്ടില്ലല്ലൊ, ഞങ്ങളുടെ വിശ്വാസപ്രാർത്ഥനയാൽ അത് അനേകർക്കു
വന്നു താനും എന്നു പറഞ്ഞു. അവന്റെ പ്രാർത്ഥനയെ ദൈവം കേട്ടാൽ,
പ്രശംസിക്കാതെ പാർക്കും; കേളാതെ പോയാൽ പിറുപിറുപ്പു കൂടാതെ
ദൈവത്തെ സ്തുതിക്കും. ദുഃഖിതന്മാർ അരികിൽ വന്നാൽ, ആശ്വസിപ്പിക്കാതെ
ഇരിക്കയില്ല. വാദമുള്ളവർക്കു ചാതിക്കാരം പിടിക്കും; ലൗകികത്തിലും
ആത്മികത്തിലും മിസ്രക്കാർക്കു ദിവ്യ വൈദ്യനായി പാർത്തു. പിന്നത്തേതിൽ
കൊംസ്തന്തീൻ കൈസർ അവന്നു കത്ത്എഴുതിയപ്പോൾ, ശിഷ്യന്മാർ
വിസ്മയിച്ചത്കണ്ടിട്ടു ശാസിച്ചു. കൈസർ എനിക്ക എഴുതിയത് ആശ്ചര്യം
അല്ല; അവൻ മനുഷ്യനല്ലൊ; ദൈവം തന്റെ കല്പന എഴുതി തന്നു. പുത്രന്മൂലം
നമ്മോടു സംസാരിച്ചത് കൊണ്ടത്രെ ആശ്ചര്യം തോന്നാവു. എന്നാറെ
കൈസർക്കു മറുപടി എഴുതി; നീ ക്രിസ്തനെ വന്ദിക്കുന്നത് സന്തോഷം തന്നെ;
ഐഹികം നിമിത്തം മദിച്ചു പോകാതെ യേശു മാത്രം നിത്യ രാജാവ്
എന്നോർത്തു, വിനീതനായി സാധുക്കളെ വിചാരിച്ചു, നീതിക്ക ഉത്സാഹിച്ചു,
വരുവാനുള്ള ന്യായവിധിക്കായി ഒരുങ്ങേണമെ. പിന്ന സഭക്കാർ തന്നെ
ദേവദൂതനെ പോലെ മാനിച്ചു പോകും എന്നൂഹിച്ചു ഭയപ്പെട്ടു, (356) ദൂരമുള്ള
ഗുഹയിൽ പോയിപാർത്തു. 105 വയസ്സായപ്പോൾ മരിക്കയുംചെയ്തു.
അക്കാലത്തിൽ സാക്ഷി മരണത്തിന്നു ഒട്ടും സംഗതി ഇല്ലാതെ പോയതു
കൊണ്ടു, ശേഷമുള്ളവരെ പോലെ നടന്നാൽ പോരാ, ഗുണാധിക്യം വേണം
എന്നു ആശിക്കുന്നവർക്ക ഇപ്രകാരമുള്ള സന്യാസിത്വം അത്രെ ഉത്തമവഴി [ 528 ] എന്നു തോന്നി, ശ്രദ്ധർ മിക്കവാറും കാടുപുക്കു വസിക്കയും ചെയ്തു.

ഇനി ക്രിസ്ത്രീയതയുടെ പ്രസിദ്ധജയത്തെ പറയുന്നു. ഇതല്യയിൽ
മക്ഷെന്ത്യൻ എന്ന നിഷ്കണ്ടകൻ എല്ലാ പ്രജകൾക്കും നീരസം
വരുത്തിയപ്പോൾ, (312) കൊംസ്തന്തീൻ അവനോടു പട കൂടുവാൻ ഗാല്യയിൽ
നിന്നു പുറപ്പെട്ടു, യുദ്ധത്തിന്ന മുമ്പെ മേഘങ്ങളിൽ ക്രൂശിന്നു സമമായ വെളിച്ചം
കണ്ടു രക്ഷയും ജയവും ക്രൂശിൽ ഉണ്ടു എന്നു വല്ല സ്വപ്തനത്താൽ അറിഞ്ഞു,
ക്രിസ്ത്യാനരുടെ ദൈവത്തെ അല്പം മാനിപ്പാൻ തുടങ്ങി, മക്ഷന്ത്യനെ ജയിച്ച
ഉടനെ ക്രൂശചിഹ്നം 1) തനിക്ക രക്ഷ എന്നു ഭാവിച്ചു നടന്നു. താൻ പടിഞ്ഞാറും,
ലികിന്യൻ കിഴക്കും ഒന്നിച്ചു മേല്ക്കോയ്മ നടത്തിയ നാൾ മുതൽ അവരവർക്കു
ഇഷ്ടമായി തോന്നിയ മാർഗ്ഗത്തെ വിരോധം കൂടാതെ അനുസരിക്കാം എന്നുള്ള
ആജ്ഞയെ മിലാനിൽ നിന്നു പരസ്യമാക്കി (313). എങ്കിലും കൈസർമ്മാർക്ക
അന്യോന്യം മമത ഉറെച്ചില്ല. ക്രിസ്ത്യാനർ എല്ലാടത്തും കൊംസതന്തീന
പക്ഷത്തിൽ നില്ക്കുന്നു എന്നു ലികിന്യൻ കണ്ടു, അസൂയ ഭാവിച്ചു,
അദ്ധ്യക്ഷന്മാര കൂടെക്കൂടതാഴ്ത്തി, ചില പള്ളികളെ അടപ്പിച്ചു, കോയിലകത്തു
ക്രിസ്ത്യാനരുത് എന്നും, നിക്കമേദ്യരാജധാനിയിൽ പള്ളി വേണ്ടാ; വെളിവിൽ
കൂടിയാൽ അധികം സൌഖ്യം എന്നും കല്പിച്ചു. അന്ത്യ യുദ്ധംഅടുത്തപ്പോൾ,
നായകന്മാരോടുകൂട ബിംബങ്ങൾക്ക വിളക്കു വെച്ചു പൂജിച്ചു, നമ്മുടെ മാറ്റാൻ
ഒരന്യദേവനെ സേവിച്ചുപോയല്ലൊ; ഞങ്ങൾക്ക ആദിദേവകൾ തന്നെ മതി;
ഏതു ദേവനു വീര്യം ഏറും എന്നു ഇപ്പോൾ നോക്കട്ടെ; എന്നു പറഞ്ഞുപുറപ്പെട്ടു.
കൊംസ്തന്തീൻ രാജകൊടിമേൽ നിന്നു രോമകഴുകിനെ നീക്കി, ക്രൂശടയാളവും
ക്രിസ്തനാമവും തുന്നി ചേർപ്പിച്ചു.

(323) ഈ കൊടിയിൽ മുറ്റും ആശ്രിയിച്ചു, പടകൂടിജയിച്ചു, ലികിന്യനെ
പിടിച്ചു, ഉപായത്താലെ കൊല്ലിക്കയും ചെയ്തു (344). ഇങ്ങിനെ
രോമസംസ്ഥാനത്തിൽ ഏകഛത്രാധിപതിയായിത്തീർന്ന 2) മുതൽ കൊണ്ടു
യവനരോമദേവതകളെയും ക്ഷുദ്രമന്ത്രാഭിചാരങ്ങളെയും 3) ശകുനലക്ഷണാദി
കളെയും വെറുത്തു, ദൈവം ക്രൂശിനാൽ എനിക്ക സർപ്പത്തിന്മേൽ ജയം നല്കി
എന്ന ഭാവത്തെ ഉള്ളിൽ ഉറപ്പിച്ചു, ചിത്രങ്ങളിലും കാണിച്ചു സകല പ്രജകളോടും
ഈ ജയം കൊണ്ടിട്ടുള്ള ഏക ദൈവത്തെ വന്ദിക്കേണ്ടതിന്നു അപേക്ഷിച്ചു.
മാർഗ്ഗം നിമിത്തം ആരോടും ഹേമം ചെയ്തില്ല എങ്കിലും, ദുഷ്കർമ്മങ്ങൾ
പ്രസിദ്ധമായി നടക്കുന്ന ചില ക്ഷേത്രങ്ങളെ ഇടിച്ചുകളഞ്ഞു, ഒടുക്കം മുഷ്യരാൽ
കഴിയുന്നെടത്തോളം ക്രിസ്തസഭെക്ക് പുറമെ ഉള്ള സ്വാസ്ത്യവും സൌഖ്യവും
ഉണ്ടാക്കി, രക്ഷിക്കയും ചെയ്തു. ഈ ദൃഷ്ടാന്തത്താൽ ശേഷം രാജ്യങ്ങളിലും
അനുഭവം കണ്ടിരിക്കുന്നു. കൊംസ്തന്തീൻ പാർസി രാജാവോടു ഈ മാർഗ്ഗത്തെ
അനുസരിച്ചവരിൽ ഗുണംവിചാരിക്കേണം എന്നപേക്ഷിച്ചതു, [ 529 ] നിഷ്ഫലമായ്വന്നില്ല. അർമ്മോന്യയിൽ തിരിദാതാ രാജാവ് (330), കൈസരെ
അനുസരിച്ചു, ക്രിസ്ത്യാനനായ്ചമഞ്ഞു; അവിടെ നിന്നു ഇബെരർ എന്ന
മലവാഴികൾ ഒരു ക്രിസ്ത്യാന സ്ത്രീയെ കവർന്നു കൊണ്ടു പോയതിനാൽ, ആ
ജാതിക്ക് സുവിശേഷവെളിച്ചം ഉദിപ്പാൻ സംഗതിവന്നു. നാട്ടുകാർ മര്യാദപ്രകാരം
ദീനമുള്ളൊരു കുട്ടിയെ വീടുതോറും അയച്ചു, ചികിത്സ അറിയുന്നവർ പറയട്ടെ
എന്നു ചോദിച്ചപ്പോൾ, ആരും രുന്ന അറിയാത്ത സമയത്ത ആ ദാസി പറഞ്ഞു:
മനുഷ്യസഹായം ഇല്ലാത്ത ദിക്കിൽ ക്രിസ്തൻ തന്നെ ചികിത്സ എന്നു ചൊല്ലി
പ്രാർത്ഥിച്ചപ്പോൾ, കുട്ടിക്കു സൌഖ്യംവന്നു. ആയതു രാജ്ഞിയും കേട്ടു, വ്യാധി
പിടിച്ചപ്പോൾ, ദാസിയെ വിളിപ്പിച്ചു. അവൾ: ഞാൻ അതിശയക്കാരത്തി അല്ല
എന്നു വിരോധിച്ചാറെ, രാജ്ഞി താൻ അവളുടെ വീട്ടിൽ വന്നു; അവളുടെ
പ്രാർത്ഥനയാൽ രോഗശാന്തി വരികയുംചെയ്തു. എന്നാറെ, രാജാവ് വളരെ
ധനം കൊടുപ്പാൻ ഭാവിച്ച നേരം ഭാര്യ പറഞ്ഞു: ആ ഉത്തമയ്ക്ക് പൊന്നല്ല
വേണ്ടുന്നത്; അവളുടെ ദൈവത്തെ വിശ്വസിച്ചാലെ സന്തോഷം വരൂ എന്നു
കേട്ടതു രാജാവ് കൂട്ടാക്കാതെപോയി. അനന്തരം നായാട്ടിന്നു പോയാറെ,
ഘോരമായ മഞ്ഞു വീഴുകയാൽ, രാജാവ് ദിഗ്ഭ്രമം 1) പൂണ്ടു തനിയെ ഉഴന്നു
നടക്കുമ്പോൾ, ഓർമ്മ ഉണ്ടായി, ക്രിസ്തു ദൈവത്തിന്നു തന്നെ താൻ നേർന്നു,
പ്രാർത്ഥിച്ചു, മഞ്ഞു തെളിഞ്ഞു പോകയും ചെയ്തു. ഉടനെ രാജാവ് അവളെ
വരുത്തി, സുവിശേഷം കേട്ടു വിശ്വസിച്ചു, താൻ പുരുഷന്മാരെയും രാജ്ഞി
സ്ത്രീകളെയും പഠിപ്പിച്ചു, രോമസംസ്ഥാനത്തിൽ നിന്നു പട്ടക്കാരെ വരുത്തി,
വേദം നടത്തിക്കയുംചെയ്തു. ഇപ്രകാരം രാജാക്കന്മാരും വലിയവരും മുന്നിട്ടു
ക്രിസ്തനിൽ വിശ്വസിക്കുന്നത് ഏകദേശം മര്യാദയായ് വന്നു.

(385) അക്കാലത്തിൽ സഭയുടെ ശുദ്ധി നന്ന താണു പോയതല്ലാതെ
കണ്ടു, രോമാദ്ധ്യക്ഷനായ സിരിക്യൻ പട്ടക്കാർക്കു വിവാഹം ഒട്ടും അരുത് എന്ന
കല്പന ഉണ്ടാക്കി, ചില സഭകളിൽ നടത്തുകയും ചെയ്തു. അപ്പോൾ
യൊവിന്യാൻ എന്ന സന്യാസി: വിവാഹം ബ്രഹ്മചര്യവും, നോമ്പു ഭക്ഷണവും,
ധനത്യാഗം ധനാനുഭവം ഇത്യാദി ഭേദങ്ങളിൽ പരിശുദ്ധി തിരിച്ചറിവാൻ പാടില്ല.
ദൈവത്തിൽനിന്നു ജനിച്ചവരെല്ലാവരും പരിശുദ്ധന്മാരത്രെ; ഉപവാസം തപസ്സു
മുതലായത് ബ്രാഹ്മണരിലും കാണുന്നുവല്ലൊ, അതുകൊണ്ടു ഇതു
ക്രിസ്തീയത്വത്തിന്നു വിശേഷലക്ഷണം അല്ല, വിശ്വാസം സ്നേഹം പ്രത്യാശ
ഈ മൂന്നത്രെ ആകുന്നു; രക്തസാക്ഷികൾക്കും മറ്റെ വിശ്വാസികൾക്കും
കൂലിയിൽ വളരെ ഭേദം കാണുക ഇല്ല, അതുകൊണ്ടു അവരെ
മദ്ധ്യസ്ഥരാക്കരുതെ; വിശ്വാസത്താൽ അത്രെ രക്ഷ വരുന്നു; ഞങ്ങൾ ക്രിയകളെ
ചെയ്തതദ്ധ്വാനിക്കുന്നതു കൂലിക്കായിട്ടില്ല, വിശ്വാസത്തിൽ പിഴുകാതെ
നില്പാനായിട്ടത്രെ ആകുന്നു; സത്യസഭ ഒന്നത്രെ, അവൾ കന്യയായി [ 530 ] ആട്ടിങ്കുട്ടിയുടെ പിൻചെല്ലുന്നു, അവളുടെ അവയവങ്ങൾ ആകുന്നവരെല്ലാം
ദെവോപദിഷ്ടന്മാർ ഇപ്പോൾ സഭക്കാർ എന്നു കേൾക്കുന്നവർ മിക്കവാറും
സത്യസഭയിൽ കൂടുകയില്ല, എന്നും മറ്റും പത്ഥ്യം ആയിട്ടും കാഠിന്യം
കലർന്നുപദേശിക്കുമ്പോൾ, രോമക്കാർ പലരും സന്തോഷത്തോടെ കേട്ടു
വിവാഹശങ്ക വിട്ടു, സിരിക്യനൊ സഭാസംഘം കൂട്ടി, (390) ഇതു ദുർമ്മതം
ലൌകികമത്രെ എന്നു തള്ളി, പാരുഷ്യവാക്കുകളെ പറഞ്ഞു, യൊവിന്യാനെ
സഭയിൽനിന്നു പിഴുക്കയും ചെയ്തു. അവൻ മിലാനിൽ പോയപ്പോൾ,
അമ്പ്രോസ്യൻ മുമ്പെ തന്നെ ബ്രഹ്മചര്യവും നോമ്പും ധർമ്മവും അത്യന്തം
സ്തുതിച്ചവനാകയാൽ, രോമാദ്ധ്യക്ഷന്റെ പക്ഷം അനുസരിച്ചു, അവനെ
അവിടെനിന്നും നീക്കി എങ്കിലും, മീലാൻ സന്യാസികൾ ചിലർ യൊവിന്യാന്റെ
സത്യം ബോധിച്ചു, മഠം വിട്ടു യാത്രയായി, പല ദിക്കിലും പരാമാർത്ഥ പ്രകാരം
ഉപദേശിച്ചു. വിഗിലന്ത്യൻ എന്ന ഗാല്യനും പ്രത്യേകം ഹിയരനുമനോടു
വാദിച്ചതും ഇപ്രകാരം തന്നെ: "തപസ്സിനാൽ ഗണാധിക്യം അന്വേഷിക്കുന്നത്
വിശ്വാസലംഘനം അത്രെ. രക്തസാക്ഷികളുടെ അസ്ഥി ഭസ്മങ്ങളെ വന്ദിച്ചു,
അവരെ ഊർക്കും നാട്ടിന്നും പരദേവതകളെ പോലെ സ്ഥാപിക്കുന്നത്
ബിംബാരാധനെക്കു സമം. അവരോടു പ്രാർത്ഥിക്കരുത്. പള്ളിയിൽ പകൽ
വിളക്കും ധൂപവും എന്തിന്നു?. തകർത്ത ക്ഷേത്രങ്ങളിൽ ആചരിക്കുന്ന പ്രകാരം
ഇപ്പോൾ പള്ളിയിൽ വേണമൊ?. നോമ്പിനെ ഇന്നിന്ന ആഴ്ചകളിൽ
കല്പിക്കുന്നത് എന്തു? ധർമ്മം കൊടുക്കേണ്ടത് സകലം വിറ്റിട്ടല്ല, പട്ടക്കാരിൽ
പ്രത്യേകം ഏല്പിച്ചിട്ടുമല്ല, യരുശലേമിൽ അയച്ചിട്ടും അല്ല, നിത്യ വേലയാൽ
സാധിച്ചത് കൊണ്ടു, ചുറ്റുമുള്ള സാധുക്കൾക്കു ആവോളം സഹായിച്ചു
നടന്നിട്ടത്രെ. പിന്നെ എല്ലാവരും സന്യാസം ദീക്ഷിച്ചു ഏകാന്തത്തിൽ
പാർത്താൽ, സഭ നടത്തുവാനും ലോകരെ സഭയോടു ചേർത്തു കൊൾവാനും
ആർ ശേഷിക്കും? മറിയ ദേവമാതാവല്ല; നിത്യം കന്യ എന്നും അല്ല,
യോസേഫിന്നു ചില മക്കളെ പ്രസവിച്ചു എന്നും തോന്നുന്നു. യരുശലേമിലേക്കു
തീർത്ഥയാത്ര ചെയ്യുന്നതു സാരമല്ല. ഇയ്യോബ് ഇരുന്ന കുപ്പയെ ചുംബിപ്പാൻ
ചിലർ അറിവിലേക്കു പോകുന്നു ആശ്ചര്യം. സ്ഥലമാറ്റം ദൈവത്തോടു
സാമീപ്യം വരുത്തുമൊ? ദുർവ്വിചാരം വിടാതെ ഗൊല്ഗഥയിൽ നിന്നാലും,
നിണക്കും ക്രിസ്തന്നും തമ്മിൽ വളരെ ദൂരം." എന്നിങ്ങിനെ അനേക
കാലദോഷങ്ങളെ ആക്ഷേപിച്ചു പോന്നിട്ടും, മഹാസഭയിൽ പ്രവാഹരുപേണ1)
പ്രവേശിക്കുന്ന യഹൂദ യവനഭാവങ്ങളെ2) ചെറുപ്പാൻ കഴിഞ്ഞില്ല. നോവത്യാനർ
മുതലായ സത്യവിശ്വാസികളുടെ ചെറുകുറുകൾ മാത്രം ഈ വക കേടുകളെ
ഏകദേശം വർജ്ജിക്കയും ചെയ്തു. പട്ടക്കാർക്കു വിവാഹം നിഷേധിച്ചതു മാത്രം
പല നാട്ടുകാരും പ്രത്യേകം കിഴക്കരും കൂട്ടാക്കാതെ പോന്നു (410). സുനെസ്യൻ [ 531 ] എന്ന ജ്ഞാനിയെ പ്‌തൊലമയ്യിൽ ലമയ്യിൽ അദ്ധ്യക്ഷനാക്കുവാൻ വിചാരിച്ചപ്പോൾ,
അവൻ: "ദൈവം തന്ന ഭാര്യയെ ഞാൻ ഉപേക്ഷിക്ക ഇല്ല, ഗൂഢമായി
സംസർഗ്ഗിക്കയും ഇല്ല; എനിക്കു കാലത്താലെ നല്ല കുട്ടികൾ ജനിക്കേണ്ടതിന്നു
പ്രാർത്ഥിക്കയും ചെയ്യും, ദൈവം സാക്ഷി" എന്നറിയിച്ചാറെയും, തെയോഫില
പത്രിയർക്കാ സമ്മതിച്ചു അവന്മേൽ കൈ വെക്കുകയും ചെയ്തു.

അനന്തരം തെയോദോസ്യൻ രോമസംസ്ഥാനത്തെ മുഴുവനും
ഏകശാസനയായി ഭരിച്ചു. എത്രയും വിശ്വാസിനിയായ ഭാര്യയോടും കൂട
സാധുക്കളെ വിചാരിച്ചു, സമാധാനത്തിന്നും ദേവരാജ്യത്തിൻ വർദ്ധനെക്കും
ഉത്സാഹം കഴിച്ചപ്പോൾ , കർത്താവിൽ ഉറങ്ങിപ്പോയി. അമ്പ്രോസ്യൻ അവനെ
കുഴിച്ചിട്ട ശേഷം, പിഞ്ചെന്ന വൃദ്ധനായ സിമ്പ്ലിക്യാൻ മിലാനിൽ
അദ്ധ്യക്ഷനാകയും ചെയ്തു (397).

മഹാകൈസർ 2 മക്കളിൽ വിഭാഗിച്ച സാമ്രാജ്യം അന്നു മുതൽ ഒരിക്കലും
ഒരുമിച്ചു ചേർന്നില്ല. അർക്കാദ്യൻ എന്ന ശേഷിയില്ലാത്ത ജ്യേഷ്ഠന്നു കിഴക്കെ
അംശം കിട്ടി; ഇല്ലയെർക്കു പടിഞ്ഞാറെ ഉള്ളത് എല്ലാം ബാലനായ
ഹൊനോര്യന്നു വന്നു. ഇരുവരുടെ മന്ത്രികൾ തമ്മിൽ അസൂയപ്പെട്ടു വൈരം
വർദ്ധിച്ചപ്പോൾ, ഗോഥർ മുതലായ ഗർമ്മന്യ ജാതികൾ ഇതല്യയിലും മറ്റും
ആക്രമിച്ചു. രാജ്യം നശിപ്പിപ്പാൻ സംഗതി വന്നു (397). ആ കാലത്തിൽ
സ്വർണ്ണമുഖൻ (ക്രുസസ്തോമൻ) എന്ന പേർ ലഭിച്ച യോഹനാൻ ദുഷ്ടത
നിറഞ്ഞ കൊംസ്തന്തീനപുരിയിൽ അദ്ധ്യക്ഷനായി. ആ സത്യവാൻ
അന്ത്യോക്യയിൽ (347) ജനിച്ചു, ദ്യോദൊരോടു വേദശാസ്ത്രങ്ങളെ പഠിച്ചവരിൽ
മികച്ചവനായി, സന്യാസികളിൽ ചേർന്നു, 6 വർഷം തപസ്സ് ശീലിച്ച ശേഷം
മൂപ്പനായി, അന്ത്യോക്യയിൽ നിത്യം പ്രസംഗിച്ചു കൊണ്ടു, കീർത്തി അത്യന്തം
പരത്തി. അതുകൊണ്ട് മന്ത്രികൾ അവനെ നഗരത്തിൽ വന്നു
പത്രിയർക്കാസനത്തിൽ ഏറുവാൻ നിർബ്ബന്ധിച്ച ഉടനെ, അസൂയക്കാരും
വർദ്ധിച്ചു: "അവൻ ലൌകികനല്ല; ഭിക്ഷക്കാർക്കു കൊടുക്കുന്നതല്ലാതെ, തമാശ
ഒന്നും കാട്ടുന്നില്ല; തനിയെ ഉണ്ണുന്നു" എന്നു ദുഃഖിച്ചു പോയി. യോഹനാൻ
നഗരത്തിലെ ആട്ടിങ്കുട്ടം വേണ്ടുവോളം മെയ്ക്കേണ്ടതിന്നു, താൻ
ആഴ്ച്ചവട്ടത്തിൽ മൂന്നും ഏഴും വട്ടം പ്രസംഗിച്ചതും നാടകക്കളികളെ
ആക്ഷേപിച്ചതും, പട്ടക്കാരെ വൈകുന്നേരത്തും പ്രസംഗിപ്പാൻ നിയോഗിച്ചതും,
പട്ടക്കാരുടെ വീട്ടിൽ കന്യമാർ ഒട്ടും പാർക്കരുത് എന്നു നിഷേധിച്ചതും,
സാധുക്കൾക്ക സന്തോഷവും, പല ഇടയന്മാർക്ക അസഹ്യവുമായി. പിന്നെ
പട്ടണത്തിലുള്ള അരീയക്കാരുടെ രക്ഷെക്കുത്സാഹിച്ചു, ഗോഥർ തുടങ്ങിയുള്ള
പുറജാതികളെ നേടെണ്ടതിന്നു വളരെ പ്രയത്നം ചെയ്തു, ഗോഥഭാഷയിൽ
സുവിശേഷം അറിയിപ്പാൻ ഒരു വ്യവസ്ഥ വരുത്തി, മന്ത്രികളോടും
ദുർജ്ജനങ്ങളോടും വളരെ പൊരുതു,ചില സത്യവാന്മാരെയും കണ്ടു, പ്രത്യേകം [ 532 ] ചേർത്തുകൊള്ളുകയും ചെയ്തു. "അയ്യൊ സഭയുടെ അവസ്ഥ വിചാരിച്ചാൽ,
ഉപദ്രവത്തിന്റെ ലാഭം കാണും. ഇപ്പോൾ പുറമെ സമാധാനം ഉണ്ടു, ഉള്ളിൽ
ലക്ഷം കേടുകൾ വർദ്ധിച്ചു പോരുന്നു. മുമ്പെ ഹിംസ ആകുന്ന ചൂളകത്തുമ്പോൾ
ആത്മാക്കൾക്ക തങ്കത്തിൻ ശുദ്ധി ഉണ്ടായി. കനാന്യക്കാരത്തിയുടെ വിശ്വാസം
എത്ര വലിയതു; അവൾ അപൊസ്തലരോടല്ല, കർത്താവോടത്രെ അപേക്ഷിച്ചു.
ഇപ്പോൾ എല്ലാവരും ദൈവവാഗ്ദത്തങ്ങളെ അപമാനിച്ചു, വേറെ മദ്ധ്യസ്ഥന്മാരെ
ജീവികളിലും മരിച്ചവരിലും അന്വേഷിക്കുന്നു. പലരും സുവിശേഷം പകർത്തു
എങ്കിലും, വായിക്കാതെ ഉറുക്കു പോലെ കെട്ടി നടക്കുന്നു. ഉപദേഷ്ടാക്കാളും
ആഭിചാരജ്യോതിഷശകുനങ്ങളെ പണത്തിനായി പ്രയോഗിച്ചു തുടങ്ങുന്നു"
എന്നു യോഹനാൻ വിലപിക്കും.

കൈസരുടെ ഭാര്യയായ യുദോക്ഷ്യ എന്നൊരു വ്യഭിചാരിണി പണ്ടു
കഴിഞ്ഞ പുണ്യവാളന്മാരുടെ എല്ലുകളെ എത്രയും മാനിച്ചു ചുംബിച്ചാലും,
ജീവനോടുള്ളവരുടെ ശാസന വാക്കു സഹിക്കാതെ, യോഹനാൻ പത്ഥ്യം
പറയുന്നതിന്നിമിത്തം കൂടക്കുടെ ക്രുദ്ധിച്ചു പോയി. പിന്നെയും പേടിച്ചു
തന്നെത്താൻ താഴ്ത്തി, ദുർന്നടപ്പിന്നു പ്രതിശാന്തിയായി ഓരോരൊ
ക്ഷേത്രങ്ങളെ ഇടിപ്പാനും കല്പിക്കും. എഫേസിലും മറ്റും അദ്ധ്യക്ഷന്മാർ
കൈക്കൂലി വാങ്ങി ആട്ടിങ്കുട്ടങ്ങളെ ഹിംസിക്കയാൽ യോഹനാൻ പക്ഷപാതം
കൂടാതെ അന്വേഷണം കഴിച്ചു, വിധവമാരെയും അനാഥരെയും രക്ഷിച്ചു
പോന്നതിനാൽ, പലരും ശങ്കിച്ചു ഉൾപകയെ മറെച്ചു, കൈസരിച്ചിയെ ഗൂഢമായി
അവന്റെ നേരെ ഇളക്കിച്ചു.

അങ്ങിനെ ഇരിക്കും സമയത്ത് ഒരിഗനാവെ കൊണ്ടു ഒരു കഠിന വിവാദം
ഉണ്ടായി. ഹിയരനുമൻ എന്ന വിദ്വാൻ ബത്ത്ലഹേമിൽ സന്യാസമഠം പുക്കു,
എബ്രയ ഭാഷ പഠിച്ചു, ലത്തീനിലുള്ള വേദഭാഷാന്തരം പിഴ തിരുത്തി നന്നാക്കി,
വ്യാഖ്യാനങ്ങളെ ചമെക്കുമ്പോൾ, ഒരിഗനാവിൻ പ്രബന്ധങ്ങളെ വളരെ നോക്കി
കൊണ്ടു, ഒരിഗനാനുസാരികളോടു മമതയായി നടന്നു കൊണ്ടിരുന്നു. പിന്നെ
സന്യാസികളിൽ പലേടത്തും വെച്ചു തർക്കം ഉണ്ടായി. അവർ മിക്കവാറും
"ഭക്തിമതി;വിദ്യകൾ അരുതു; ജ്ഞാനാന്വേഷണത്താലത്രെ ഒരിഗനാവ സകല
ദുരുപദേശത്തിന്റെ പിതാവായ് ചമഞ്ഞു" എന്നു ചൊല്ലുകയാൽ ചിലർ "അവൻ
എത്രയും ദേവജ്ഞാനി എന്നു സ്തുതിച്ചു" വാദം തകർത്തു വന്നപ്പോൾ,
കുപ്രാദ്ധ്യക്ഷനായ എപിഫാന്യൻ എവിടത്തും വേദങ്കള്ളരുടെ വളുക്കളെ 1)
മണത്തു നോക്കുന്നവനാകയാൽ, ബദ്ധപ്പെട്ടു കനാനിൽവന്നു, ആ
വിദ്യാവൈരികളുടെ പക്ഷം ചേർന്നു, വേദങ്കള്ളന്മാരെ ഒട്ടൊഴിയാതെ
ശപിക്കേണം എന്നു വളരെ മുട്ടിച്ചപ്പോൾ, ഹിയരനുമൻ ദേവമാനമല്ല,
സ്വന്തമാനം വിചാരിച്ചു സമ്മതിച്ചു, പൂർവ്വസ്നേഹിതന്മാരെ വെടിഞ്ഞു [ 533 ] പോകയും ചെയ്തു. (ഈ സ്നേഹഭംഗം നിമിത്തവും ഹിയരനുമൻ "ഭക്തിപൂർവ്വം
അല്പം വ്യാജം പറഞ്ഞാലും, ദോഷം ഇല്ല" എന്നു പറഞ്ഞ നിമിത്തവും,
ഔഗുസ്തീൻ അവനെ താഴ്മയോടെ ശാസിച്ചു). പിന്നെ രോമാദ്ധ്യക്ഷനും,
തെയോഫിലൻ എന്ന അലക്ഷന്ത്ര്യയിലെ അധമ പത്രിയർക്കാവും കൂടി
ഒരിഗനാവെ ശപിച്ചാറെ, അവന്റെ അനുസാരികളായ സന്യാസിമാർക്ക ഹിംസ
സംഭവിച്ചു. അവരിൽ 80 പേരെ എല്ലാടത്തും നിന്നു ആട്ടി ആട്ടി കളഞ്ഞാറെ,
അവർ കൊംസ്തന്തീനനഗരത്തിൽ ഓടി, യോഹനാനെ അഭയം വീണുപാർത്തു.
യോഹനാൻ അവർക്കു ദിവസവൃത്തിക്കു കൊടുത്തിട്ടും, രാഭോജനത്തിൽ
ചേർക്കാതെ തെയോഫിലന്നു: "അവർ നിന്റെ ആളുകൾ അല്ലൊ;"അവരോടു
ക്ഷമിക്കേണമെ’ എന്നപേക്ഷിച്ചു എഴുതി. തെയോഫിലൻ വളരെ ചൊടിച്ചു.
എപിഫാന്യനെ മുമ്പിൽ നഗരത്തേക്കയച്ചു; ആയവൻ ഒരിഗനാവെ വളരെ
ദുഷിച്ചു പറഞ്ഞിട്ടും, ചത്തവനെ ശപിച്ചു പോവാൻ യോഹനാനെ
സമ്മതിപ്പിച്ചതും ഇല്ല. എപിഫാന്യൻ ദോഷം വിചാരിയാതെ
അതിവൃദ്ധനാകയാൽ, (402) നഗരത്തിൽ നടപ്പായ കൌശലങ്ങളെയും
മായാഭക്തിയെയും അല്പം ഘ്രാണിച്ച ഉടനെ പേടിച്ചു, കുപ്രയിലേക്കു
മടങ്ങിപ്പോയി. എന്നാറെ തെയോഫിലൻ താൻ വന്നു, രാജ്ഞിയെ വശത്താക്കി,
യോഹനാന്റെ ശത്രുക്കളെ യോഗം കൂട്ടി, അവനെ
പത്രിയാർക്കാസനത്തിൽനിന്നു പിഴുക്കയും ചെയ്തു (403).

ആയവൻ "ക്രിസ്തസത്യം ഞാങ്കാലം തുടങ്ങിയതല്ല; ഞാങ്കാലം ഒടുങ്ങി
പോകയും ഇല്ല" എന്നു ചൊല്ലി, സഭക്കാർ കരഞ്ഞിരിക്കെ, ഒന്നു പ്രസംഗിച്ചിട്ടു
മറുനാടുകടന്നാറെ, നഗരക്കാർ കലഹിച്ചു, കൈസരുടെ ബുദ്ധിഭ്രമം പരിഹസിച്ചു
കൊണ്ടത് ഒഴികെ, രാത്രിയിൽ ഭൂകമ്പം ഉണ്ടാകയാൽ, കൈസരിച്ചി
ഭയപരവശയായി പത്രിയർക്കാ മടങ്ങി വരേണം എന്നു കല്പിച്ചു. അവനും
വന്നു. 2 മാസം പാർത്താറെ, യുദോക്ഷ്യ പിന്നെയും വൈരം ഭാവിച്ചു. അവൻ
പള്ളിയിൽ വെച്ചു സ്നാപകന്റെ കഥപ്രസംഗിക്കുമ്പോൾ,"ഹെരോദ്യ ഇപ്പോഴും
നിശ്വസിക്കുന്നു; 1) ഇപ്പോഴും തുള്ളുന്നു; ഇപ്പോഴും യോഹനാന്റെ തലയെ
അന്വേഷിക്കുന്നു" എന്നു കേട്ടാറെ, രാജ്ഞി ഭർത്താവെ സ്വീകരിച്ചു,
യോഹനാനെ മറുനാടു കടത്തിക്കയും ചെയ്തു (404). അവൻ എല്ലാവരെയും
അനുഗ്രഹിച്ചപ്പോൾ, ആസ്യയിൽ കാട്ടുപ്രദേശങ്ങളിൽ കൊണ്ടുപോകപ്പെട്ടു,
യാത്രയിൽ മാനാപമാനങ്ങളെ വേണ്ടുവോളം അനുഭവിച്ചു. ധൈര്യം വിടാതെ
നഗരത്തിലെ സ്നേഹിതന്മാരെ നിത്യം, ആശ്വസിപ്പിച്ചു. തനിക്കു താൻ ഛേദം
വരുത്താതെ ഇരുന്നാൽ, ഒന്നും ഛേദമായ്വരിക ഇല്ല എന്നും; ഞങ്ങൾ പഴയ
നിയമക്കാരല്ല; ദേവഭക്തന്നു വേണ്ടുന്നതല്ല; എവിടെ ആയാലും ക്രിസ്തനിൽ [ 534 ] ആയാൽ, നീ തന്നെ യാജകനും1) ബലിപീഠവും; ബലിയും ആകുന്നു എന്നും;
വിശ്വാസത്തിന്നുറപ്പു വരുത്തുന്നത് ദേവവചനം അത്രെ എന്നും കാണിച്ചു, നല്ല
പ്രബന്ധങ്ങളെ തീർത്തു, പുറജാതികളിൽ സുവിശേഷം ഘോഷിപ്പാൻ
ഇടവിടാതെ സഹായിച്ചു, യോഗ്യസന്യാസികളെ മഠവും പർണ്ണശാലയും വിട്ടു,
പ്രസംഗിപ്പാൻ ഉത്സാഹിപ്പിച്ചും പോന്നു. യുദോക്ഷ്യ മരിച്ചശേഷവും അവന്റെ
ശത്രുക്കൾ ഇണങ്ങി ഇല്ല. രോമാദ്ധ്യക്ഷനായ ഇന്നൊചെന്ത് അവന്റെ പക്ഷം
നിന്നുത്സാഹിച്ചു. തെയോഫിലനോടു കൂറ് അറുത്തു, ഒരു സന്യാസിയും
കൈസരെ ചെന്നു കണ്ടു, "ഈ "നഗരത്തിൽ നിന്നു പരിശുദ്ധനെ
നീക്കുകകൊണ്ടു, ദേവകോപം ആവസിക്കുകെ ഉള്ളു" എന്നു പറഞ്ഞു;
പടിഞ്ഞാറെ കൈസരും അവനു വേണ്ടി ചീട്ട് എഴുതുകയുഞ്ചെയ്തു. ഉടനെ
അർക്കാദ്യൻ യോഹനാനെ അതിദൂരത്തിലേക്കു കടത്തുവാൻ കല്പിച്ചു,
ചേകവർ അവനെ കുട്ടിക്കൊണ്ടുപദ്രവിച്ചു നടത്തി, ഒരുക്കാൽ പൊന്ത നാട്ടിൽ
ഒരു പള്ളിയെ കണ്ടു, തളർച്ച നിമിത്തം അതിൽ ചെന്നു ആശ്വസിപ്പാൻ
അപേക്ഷിച്ചപ്പോൾ, അവർ അവനെ വലിച്ചു കൊണ്ടുപോയി, കുറയ നാഴിക
അപ്പുറംപോയാറെ, അത്യാസന്നമായി, അവനും രാഭോജനം വാങ്ങി പ്രാർത്ഥിച്ചു.
"സകലത്തിന്നായും ദൈവത്തിന്നു വന്ദനം" എന്നു ചൊല്ലി മരിക്കയും ചെയ്തു.
അവന്റെ ശിഷ്യന്മാർ ചില കാലം സഭയോടു പിരിഞ്ഞു. (407-സപ്ത.14)
യോഹനാന്യർ എന്ന പേരാൽ പ്രസിദ്ധരായി പാർത്തു. പിന്നെ അർക്കാദ്യൻ
മരിച്ചാറെ, സഭക്കാർ യോഹനാന്റെ എല്ലുകളെ ഘോഷത്തോടും കൂട
കൊംസ്തന്തീനപുരിയിലെക്കു വരുത്തി, പ്രധാനപള്ളിയിൽ സ്ഥാപിച്ചതിനാൽ,
ആ ഇടച്ചൽ തീർന്നു (438). അവന്റെ ആസ്തി തിരികെ വന്നതല്ലാതെ, അവന്നു
സമന്മാർ കിഴക്കെ സഭയിൽ പിന്നെ ആരും ഉദിച്ചതും ഇല്ല.

ഇങ്ങിനെ കിഴക്കെ സഭ ക്ഷയിച്ചപ്പോൾ, പടിഞ്ഞാറെ സകല
സഭാപിതാക്കന്മാരിലും വിശ്രുതനായ ഔഗുസ്തീൻ ദേവകരുണയാലെ
ജ്വലിക്കുന്ന നക്ഷത്രമായ്വിളങ്ങി. അവൻ മനസ്സു തിരിഞ്ഞു, 3 വർഷം നാട്ടിൽ
പാർത്ത ശേഷം, ഹിപ്പോവിൽ അദ്ധ്യക്ഷൻ അവനെ കണ്ടു. "നീ ലത്തീൻ
ഭാഷയിൽ പ്രസംഗിക്കേണം; എനിക്കു നല്ലവണ്ണം അറിഞ്ഞുകൂടാ" എന്നു ചൊല്ലി,
അവനെ മൂപ്പനാവാൻ നിർബന്ധിച്ചു. അവന്റെ സാമർത്ഥ്യം അറിഞ്ഞ ശേഷം,
"ഞാൻ വയസ്സുനാകയാൽ, സഭയെ രക്ഷിപ്പാൻ പോരാത്തവൻ തന്നെ" എന്നിട്ട്
അവനെ കുട്ടദ്ധ്യക്ഷസ്ഥാനത്താക്കി, കുറയ കാലം കഴിഞ്ഞാറെ, മരിക്കയും
ചെയ്തു (395). ഔഗുസ്തീൻ മണിക്കാരെയും അറീയക്കാരെയും
ദിവ്യാധികാരത്തോടെ ആക്ഷേപിച്ചു, നിത്യം സുവിശേഷം വായിച്ചും പ്രസംഗിച്ചും
ആത്മാക്കളെ ശാന്തതയാലും കണ്ണീരാലും നേടുകയും ചെയ്തു. ബിംബങ്ങളെ
തകർക്കരുത്; അവിശ്വാസികളുടെ ഹൃദയങ്ങളിൽ നിന്നു ബിംബങ്ങളെ [ 535 ] നീക്കുകെ ആവു എന്നു വെച്ചു, അജ്ഞാനത്തെ പലേടത്തും ക്ഷയിപ്പിച്ചു.
വിവാഹത്തെ സ്തുതിച്ചു എങ്കിലും, താൻ വേൾക്കാതെ സ്വന്തം ചെലവു
ചുരുക്കി, ദീനക്കാരെ വിചാരിച്ചു തന്റെ വീടു ഒരു മഠം പോലെ ആക്കി,
അതിൽ ഭക്തരെ ചേർത്തു. സകലം പൊതുവിൽ അനുഭവിച്ചു.
സഭാശുശ്രൂഷെക്കായി വളർത്തി എങ്കിലും, താപസന്മാരുടെ ക്രിയാനിഷ്ഠയും
കപടഭക്തിയും കൂടെക്കുടെ ശാസിച്ചു വിശ്വാസസ്നേഹങ്ങളെ പ്രമാണമാക്കി
നടന്നു. അതിഥികളെ നിത്യം ചേർത്തു. അല്പം വീഞ്ഞു സേവിച്ചും,
ഭോജനമുറിയിൽ ഒരു പലകമേൽ.
"ദൂരസ്ഥരുടെ ദോഷങ്ങൾ പറയുന്ന എല്ലാവനും
"ഒരിക്കലും ഇപ്പീഠത്തിൽ ഇരിക്കരുത എന്നറിക."
എന്നൊരു ശ്ലോകം എഴുതി തൂക്കിച്ചു, നിഷ്കർഷയോടും പ്രമാണിപ്പിച്ചു
നടത്തി, സഭക്കാർക്കു സകല നടപ്പിലും ദൃഷ്ടാന്തമായി വിളങ്ങുകയും ചെയ്തു.

ഒരുദിവസം പ്രസംഗിക്കുമ്പോൾ, നിശ്ചയിച്ച വേദവചനത്തെ
താൻവിചാരിയാതെ, വിട്ടു. മണിക്കാരുടെ വാദങ്ങളെ എടുത്തു, കർത്താവ്
നാവിൽ ആവസിച്ച പ്രകാരം സംസാരിച്ചു. പിന്നെ ഊണിന്നു ഇരുന്നപ്പോൾ,
സ്നേഹിതന്മാരോടു അറിയിച്ചു. "കർത്താവ് വല്ല രോഗിയെയും
സ്വസ്ഥമാക്കേണ്ടതിന്നു എന്റെ "വാക്കുകളെ മാറ്റി ഇരിക്കുന്നു" എന്നൂഹിച്ചു
പറഞ്ഞു. പിറ്റേ ദിവസം ഒരു കച്ചവടക്കാരൻ വന്നു, ഔഗുസ്തീന്റെ കാലക്കൽ
വീണു.

"ഞാൻ പണ്ടു മണിക്കാരനായി, ആ വകക്കാർക്കായി വളരെ ചെലവിട്ടും
ഇരിക്കുന്നു; ഇന്നലെ കേട്ടതിനാൽ മനസ്സു തിരിഞ്ഞു; എനിക്കായി പ്രാർത്ഥിച്ചു,
സഭയിൽ എന്നെ ചേർത്തു "കൊള്ളേണമെ" എന്നു അപേക്ഷിച്ചു, ക്രമത്താലെ
ദേവദാസന്മാരിൽ സമർത്ഥനായ് ചമയുകയും ചെയ്തു.

അപ്രിക്കയിൽ അന്നു ദോനാത്യരുടെ മതഭേദം കൊണ്ടു അനേക
തർക്കങ്ങളും കലശലും ഉണ്ടായി. അവർ നാട്ടിലെ സഭക്കാരോളം വർദ്ധിച്ചു,
ഇവരോടു കൊള്ളക്കൊടുക്ക മുറ്റും മുറിച്ചു. "ഞങ്ങൾ മാത്രം ക്രിസ്തസഭ"
എന്നുള്ള അഹംഭാവത്താലെ വളരെ സാഹസങ്ങളെയും ചെയ്തു. ചിലർ കൂട്ടം
കൂടി "ദേവായനമഃ" എന്ന പോർ വിളി കേൾപ്പിച്ചു, ഊരുക്കളെ അതിക്രമിച്ചു,
പള്ളികളെ ചുട്ടു, പട്ടക്കാരെയും ഹിംസിച്ചു. ഹൊനോര്യൻ കൈസർ
സഭക്കാർക്കു അനുകൂലനാകകൊണ്ടു, ആ കുറ് ഒടുക്കേണ്ടതിന്നു ചില
ബലാൽക്കാരങ്ങളും കല്പിച്ചു പോയി. ഔഗുസ്തീൻ "നിർബന്ധം അരുത്;
വാക്കുകൊണ്ടു ജയിക്കേണം” എന്നു വളരെ ഖണ്ഡിച്ചുപറഞ്ഞപ്പോൾ, കൈസർ
ഇരു വകക്കാരും കർത്ഥഹത്തിൽ വെച്ചു വാദിക്കേണം എന്നരുളിച്ചെയ്തു (411).
അതിന്നു 2 പക്ഷത്തിൽ നിന്നു, 500റില്പരം അദ്ധ്യക്ഷന്മാർ കുടിവന്നു. ദോനാര്യർ
സഭെക്കു ശുദ്ധിവേണം; തെറ്റി പോകുന്നവരെ പുറത്താക്കേണം; നിങ്ങൾ [ 536 ] അപ്രകാരം ചെയ്യുന്നില്ല, അതുകൊണ്ടു നിങ്ങൾ സത്യസഭയല്ല എന്നു തർക്കിച്ചു.
ഔഗുസ്തീൻ മത്ത. 13ൽ ചൊല്ലിയ ഉപമകളെ വിസ്തരിച്ചു. നാം
ലോകപ്രസിദ്ധരായ ദുഷ്ടന്മാരെ വർജ്ജിക്കുന്നതല്ലാതെ, നിശ്ചയമില്ലാത്ത
വരോടു ന്യായവിധിയോളം പൊറുക്കേണം സത്യം; സഭ പണ്ടു തന്നെ ഒന്നത്രെ
ആകുന്നു; അതിനെ വിടരുത് എന്നു വാദിച്ചു. മൂന്നാമത് ഒരു വകക്കാരൻ "സഭ
രണ്ടു വിധമത്രെ; ലോകം എങ്ങും ചിതറി ഇരിക്കുന്ന സത്യവിശ്വാസികൾ നിത്യം
ക്രിസ്തന്റെ അവയവങ്ങൾ; ഇത് ഒന്നു തന്നെ, പിന്നെ വായ്ക്കൊണ്ടെടുത്തു,
ഹൃദയം കൊണ്ടകന്നു നില്ക്കുന്നവർ മറ്റെ വിധിക്കാർ" എന്നു പരമാർത്ഥം
അറിയിച്ചിട്ടും, ഔഗുസ്തീൻ ദൃശ്യസഭയെ വളരെ മാനിക്കകൊണ്ടു, മുഴുവനും
സമ്മതിച്ചില്ല. വാദം നിഷ്ഫലമായി മുടിഞ്ഞ ശേഷം, ഔഗുസ്തീൻ അവരെ
അകത്തു വരുവാൻ നിർബന്ധിക്കേണം എന്ന വചനത്തെ ആശ്രയിച്ചു,
ദോനാത്യരുടെ ഉപദേഷ്ടാക്കന്മാരെ ഓരോ ഊരിൽ നിന്നു നീക്കേണം എന്ന്
കൈസരുടെ കല്പനയെ സമ്മതിക്കയും ചെയ്തു.

ഇങ്ങിനെ ദെനാത്യരോടു പൊരുതുമ്പോൾ, മനുഷ്യന്റെ വീഴ്ച,
സ്വാതന്ത്ര്യപ്രാപ്തി, ദേവകരുണ ഇവറ്റെ കുറിച്ചു എത്രയും ഘനമുള്ള തർക്കം
ഉണ്ടായി. ശ്രുതിപ്പെട്ട യവന വിശ്വാസികളും മറ്റു പലരും മനുഷ്യൻ
എഴുനീല്ക്കേണ്ടതിന്നു രണ്ടും വേണം, ദേവകരുണയും മാനുഷപ്രയത്നവും
തന്നെ എന്നു വെറുതെ പറഞ്ഞിരിക്കെ, ഔഗുസ്തീൻ ക്രമത്താലെ
രോമലേഖനത്തിന്റെ അർത്ഥം ഗ്രഹിച്ചു. "ക്രിസ്തന്റെ കരുണ മതി, നന്മ
"ചെയ്വാൻ മനുഷ്യനാൽ കഴികയില്ല, വിശ്വാസം കൂടെ കരുണയുടെ വരമത്രെ;
ചിലർ വിശ്വസിക്കാതെ പോകുന്നത് ദൈവത്തിന്റെ രഹസ്യമായ
ആലോചനപ്രകാരം ആകുന്നു" എന്നു നിശ്ചയിച്ചു. അക്കാലം ബ്രിതന്യയിൽ
നിന്നു പെലാഗ്യൻ എന്ന വൃദ്ധതാപസൻ നാടുതോറും സഞ്ചരിച്ചു, മഠങ്ങളെ
കണ്ടു, സദ്ഗുണം ശീലിച്ചും പഠിപ്പിച്ചും കൊണ്ട ശേഷം, രോമയിൽ വന്നു,
മാനുഷപ്രയത്നം അത്യന്തം സ്തുതിക്കയാൽ, പലരെയും ശിഷ്യരാക്കി ചേർത്തു.
കൊയ്ലസ്ത്യൻ എന്ന വക്കീൽ അവനെ പ്രത്യേകം ആശ്രയിച്ചു, ഗുരുവേക്കാളും
അധികം സ്പഷ്ടമായി ആ മതത്തെ ഉച്ചരിച്ചു. നിസ്സാരനായ കൈസർ അപ്പോൾ
രോമയിൽ അല്ല, രവന്ന കോട്ടയിൽ ഒളിച്ചു പാർത്തു, കോഴികളെ തീറ്റി
കൊണ്ടിരുന്നു. അവനെ ശിക്ഷിപ്പാൻ വെസ്ത് ഗോഥരുടെ രാജാവായ അലരീക്
ഇതല്യയിൽ വന്നു ജയിച്ചു, ശേഷം ഗർമ്മാന്യരായ വണ്ടാലർ, സ്വെവർ,
ബുരിഗുന്തർ മുതലായവരും ഗാല്യ സ്പാന്യനാടുകളിൽ കടന്നു പുതിയ
രാജ്യങ്ങളെ സ്ഥാപിക്കുമ്പോൾ, അലരീക് രോമനഗരത്തിൽ പൊരുതു കയറി
കൊള്ളയിടുകയും ചെയ്തു (410). അന്നു പല രോമരും അപ്രിക്കയിൽ
ഓടുമ്പോൾ, പെലാഗ്യനും അവിടെ ചെന്നു, കൊയ്ലസ്ത്യൻ പല ഇടത്തും
ദുർമ്മതത്തെ പ്രസംഗിച്ചു. "പാപം ഇഷ്ടത്താൽ ഉണ്ടാകയാൽ, സ്വഭാവത്തിൽ [ 537 ] നിന്നു ജനിക്കുന്നില്ല; ഒന്നാം പാപത്താൽ ആദാമിന്നു മാത്രം ഛേദം വന്നു;
ജന്മപാപം ഇല്ല; കുട്ടി ജനിക്കുമ്പോൾ ആദാമിന്നു വീഴ്ചചെക്കു മുമ്പെ ഉണ്ടായ
നീതിയോടും കൂടി ഇരിക്കുന്നു; വിടക്കു ദൃഷ്ടാന്തത്താലും വളർത്തുന്നവരുടെ
ദോഷത്താലും പാപം ഉത്ഭവിക്കുന്നു; എന്നിട്ടും ഗുണമൊ ദോഷമൊ ഒന്നു
വരിക്കേണ്ടതിന്നു. മനുഷ്യൻ ത്രാസു പോലെ സ്വാതന്ത്ര്യമുള്ളവനാകുന്നു.
പാപത്തെ ജയിക്കേണ്ടതിന്നു, ബുദ്ധി എന്ന ദേവവരം നിത്യം ഉണ്ടു; ജഡത്തെ
അടക്കുവാൻ ഇതു തന്നെ മതി; ക്രിസ്തന്റെ മുമ്പിലും പല ജാതിക്കാർ
ബുദ്ധിപൂർവ്വമായി നടന്നു, പാപമില്ലാത്തവരായ്ചമഞ്ഞു; ഹബെൽ "മുതലായ
നീതിമാന്മാരുണ്ടല്ലൊ, അവരുടെ പാപകർമ്മം ഒന്നും കേൾക്കുന്നില്ല; മറിയയും
പാപമില്ലാത്തവളല്ലെ; ആ ബുദ്ധിയെ സ്ഥിരീകരിച്ചു സഹായിക്കേണ്ടതിന്നു,
മുമ്പെ മോശയും, പിന്നെ ക്രിസ്തന്റെ ഉപദേശവും എത്രയും
ഉപയോഗമായ്വന്നു; ഇനി ഉത്സാഹിച്ചാൽ ഇഹത്തിൽ തന്നെ പൂർണ്ണ
ഗുണശാലിയാവാൻ സംഗതി ഉണ്ടു" എന്നിങ്ങനെ ഉപദേശിച്ചതു കർത്ഥഹത്ത്
സംഘക്കാർ വേദങ്കള്ളം എന്നു വിധിച്ചുപേക്ഷിച്ചു (412). ആ സമയം പെലാഗ്യൻ
യരുശലേമിൽ പോയപ്പോൾ, ഹിയരനുമൻ അവന്നു വിരോധമായി എഴുതിയതും
അല്ലാതെ, അദ്ധ്യക്ഷന്മമുമ്പാകെ അവന്റെ ദുരുപദേശങ്ങളെ വിസ്തരിക്കെണം
എന്നു മുട്ടിച്ചു. ആയാൾ ഒരിഗനാവെ ആശ്രയിച്ചത് എന്നിയെ, ഹിയരനുമനെ
പരിപാകക്കുറവു കണ്ട സംഗതിയാൽ, ബഹുമാനിച്ചില്ല. അതുകൊണ്ട്
ഔഗുസ്തീനല്ലൊ ഇവ്വണ്ണം ഖണ്ഡിച്ചു എന്നു കേട്ടാറെ, "പിന്നെ ഔഗുസ്തീൻ
എനിക്ക എന്തു" എന്നു അദ്ധ്യക്ഷൻ ഉത്തരം പറഞ്ഞു. പെലാഗ്യനോടു "ഗുണം
ചെയ്യേണ്ടതിന്നു ദേവസഹായം വേണ്ടെ?" എന്നു ചോദിച്ചതിന്നു "വേണം"
എന്നു കേട്ട ഉടനെ, "ഇനി തർക്കം ഇവിടെ വേണ്ടാ; ആർക്കാനും വേണം
എങ്കിൽ "ലത്തീൻ ഭാഷ നടക്കുന്ന രോമയിൽ തന്നെ വിസ്തരിക്ക" എന്നു
തീർച്ച പറഞ്ഞു, പെലാഗ്യനെ സഹോദരനായി ചേർത്തു കൊള്ളുകയും
ചെയ്തു.

രോമയിൽ ഇന്നൊചെന്ത് "പെലാഗ്യൻ ദോഷവാൻ" എന്നു വിധിച്ചാ െ
(416) അവന്റെ മരണശേഷം, ജോസിമൻ എന്ന അദ്ധ്യക്ഷൻ മുഖസ്തുതി
പ്രയോഗിച്ചു ഇരുവരെയും കുറ്റമില്ലാത്തവരാക്കി, അപ്രിക്കക്കാരെ ശാസിച്ചു,
ഔഗുസ്തീനൊ ഈ കാര്യത്തിന്റെ ഗൌരവം അറിഞ്ഞു, രോമനിൽ
അടങ്ങാതെ പ്രബന്ധങ്ങളെ എഴുതി പോന്നു. "ഈ കാലത്തിൽ ഒക്കയും
അപ്രിക്കക്കാർ രോമയിൽ നിന്നല്ല, ദേവാത്മാവിൽ നിന്നു സത്യം ഒഴുകുന്നു;
ദേവാത്മാവ് ഈ നാട്ടിലും കൂടെ ഉണ്ടു, അതു കൊണ്ടു ഞങ്ങളോടു
വിശ്വാസകാര്യം ഒന്നും കല്പിക്കരുതെ; ഞങ്ങളെ നടത്തുവാൻ ദൂതന്മാരെ
അയക്കുകയും അരുതെ; പുതുമകൾ വേണ്ടാ, പ്രപഞ്ചഗർവ്വം ദേവസഭയിൽ
പ്രവേശിപ്പാൻ ഞങ്ങൾ ഇടം കൊടുക്കയില്ല" എന്നു ഖണ്ഡിച്ചുണർത്തിച്ചു. [ 538 ] പിന്നെ ഔഗുസ്തീൻ കർത്ഥഹത്തിൽ സംഘം കൂട്ടിയതിൽ:"ആദാമിൻ
പാപത്താൽ എല്ലാ മനുഷ്യരും പാപികളായി, തന്നിഷ്ടത്തോടും
ദുർമ്മോഹത്തോടും കൂടെ ജനിച്ചു. പാപകൂലിയാകുന്ന മരണത്തിൽ
ഉൾപ്പെടുന്നു. ദൈവം കരുണയാൽ യേശുവിൽ തന്നെ നമ്മെ നീതീകരിക്കുന്നു.
കരുണ എന്നതു ദേവേഷ്ടത്തെ നമുക്കു തെളിയിച്ചു തരുന്നത് എന്നും ശുദ്ധിക്കു
കൂടി സഹായിക്കുന്നത് എന്നും തന്നെ അല്ല, ഏകമായി പാപത്തെ വിടുവാൻ
ശക്തി നല്കുന്നത് അത്രെ. ഇച്ഛിക്കുന്നതിന്നും വ്യാപരിക്കുന്നതിന്നും ദൈവം
കാരണം തന്നെ അല്ലൊ. ഈ കരുണ കൂടാതെ ഗുണം ഒന്നും ചെയ്വാൻ
കഴികയില്ല. അതുകൊണ്ടു സൽക്രിയ എല്ലാം ദൈവത്തിന്റെ ക്രിയ തന്നെ;
മാനുഷപുണ്യത്തിന്നു പ്രശംസ ഒട്ടും ഇല്ല; വിശ്വാസത്തിൽ നിന്നു വരാത്തതു
പാപം തന്നെ" എന്നിങ്ങനെ ഉള്ള വിധി വാക്കുകളെ എല്ലാവരും അംഗീകരിച്ചു,
ഹൊനോര്യൻ കൈസരും സമ്മതിച്ചപ്പോൾ, ജോസിമനും മനസ്സ് ഭേദിച്ചു,
പെലാഗ്യന്റെ ഉപദേശത്തെകള്ളം എന്നു ഖണ്ഡിച്ചു കളഞ്ഞു, ഒപ്പിടാതെ
അദ്ധ്യക്ഷന്മാരെ നീക്കുകയും ചെയ്തു (418).

എങ്കിലും വാദം വളരെ കാലം ശമിച്ചില്ല. ഔഗുസ്തീൻദേവകരുണയെ
പ്രശംസിച്ചു, അപോസ്തലന്മാരുടെ അഭിപ്രായം തെളിയിക്കേണ്ടതിന്നു അനേകം
പുസ്തകങ്ങളെ ചമെച്ചു. അവനെ ആശ്രയിച്ചിട്ടു,അദ്രുമെത്തിലെ സന്യാസിമാർ
ചിലർ: "ഇനി പാപം നിമിത്തം ആരെയും ശാസിക്കരുത്; അവന്നു "വേണ്ടി
പ്രാർത്ഥിക്കയാവു; കരുണ കൂടാതെ ഗുണം എല്ലാം അസാദ്ധ്യമല്ലൊ; ദൈവം
ന്യായവിധിയിൽ എല്ലാവർക്കും ക്രിയകൾക്കു തക്കവണ്ണം പകരം ചെയ്കയില്ല"
എന്നു നിരൂപിച്ചു, തമ്മിൽ ഇടഞ്ഞാറെ, ഔഗുസ്തീൻ: "അങ്ങനെ അല്ല, പക്ഷേ
"ദൈവം നമെമ്മ കരുണെക്ക് ആയുധങ്ങളാക്കി പ്രയോഗിക്കുമൊ" എന്നു
വെച്ചു, പത്ഥ്യം പറയെണം" എന്നു കാണിച്ചു. കത ബോധിപ്പിക്കയും ചെയ്തു.
ജന്മപാപത്തിന്റെ വസ്തുത ബോധിപ്പിച്ചതിനാൽ, ശിശുസ്നാനം അന്നുമുതൽ
അധികം നടപ്പായ്വന്നു. കുട്ടി സ്നാനം ഏല്ക്കാതെ മരിച്ചാൽ, നിത്യ നാശത്തിൽ അകപ്പെടും
എന്നുള്ള ഭ്രമവും പരന്നു.

പിന്നെ സ്വർണ്ണമുഖന്റെ ശിഷ്യനായ കസ്യാൻ മസില്യയിൽ വന്നു.
തർക്കങ്ങളെ സമർപ്പിപ്പാൻ നോക്കുമ്പോൾ, ബുദ്ധിശാലി ഇടത്തോട്ടും
വലത്തോട്ടും ചാഞ്ഞു പോകാതെ "നാടുവാഴിയെ പിടിക്കെണം; കരുണയും
സ്വാതന്ത്ര്യബുദ്ധിയും രണ്ടും ഉണ്ടു; മാനുഷസ്വഭാവം മുഴുവനും ദുഷിച്ചു
പോയില്ല; ബുദ്ധിയാൽ കരുണയെ അന്വെഷിക്കാം; കരുണയുടെ സഹാ"യം
കൂടാതെ വർദ്ധിപ്പാനും, അവസാനത്തോളം നില്പാനും മാത്രം കഴികയില്ല"
എന്നു വാദിച്ചു. ദൈവം വിധി പോലെ ചിലരെ ക്രിസ്തനിൽ ജീവന്നായും, അധികമുള്ളവരെ ആദാമിൽ നിത്യനാശത്തിന്നായും മുന്നിർണ്ണയിച്ച
ഉപദേശത്തെ തള്ളി, പലരെയും സമ്മതിപ്പിച്ചു ചെയ്തു. ഈ വകക്കാർക്ക [ 539 ] പിന്നത്തെതിൽ അർദ്ധ പെലാഗ്യർ എന്ന പേർ ഉണ്ടായി. ഗാല്യയിൽ വാദം
അടങ്ങാത്തതുമല്ലാതെ, ബ്രിതന്യയിൽ പെലാഗ്യവിഷം നീളെ പരന്നു, പല
ദിക്കിലും സഭാസംഘങ്ങൾ കൂടി വിചാരിക്കയും ചെയ്തു.

ഈ തർക്കം നടക്കുമ്പോൾ, ഔഗുസ്തീൻ ദേവരഹസ്യങ്ങളെ അധികം
ആരാഞ്ഞു കൊണ്ടതിനാൽ മുന്നിർണ്ണയത്തെ ഉറപ്പിച്ചതിൽ അല്പം തെറ്റിയ
പ്രകാരം തോന്നുന്നു. ദൈവം ആദിയിൽ തെരിഞ്ഞെടുത്തതു: ഇന്നവരുടെ ഭാവം
മുന്നറിഞ്ഞിട്ടില്ല, "കരുണ മനുഷ്യനെ പിടിച്ചാൽ തടുപ്പാൻ കഴിയാത്ത
ശക്തിയോടും ആവസിക്കുന്നതു കൊണ്ടത്രെ" എന്നു വിചാരിക്കുമ്പോൾ,
വല്ലവനും കരുണയെ ഉപേക്ഷിച്ചാൽ, ദേവഹിത പ്രകാരം ഉപേക്ഷിക്കുന്നു
എന്നും, ദൈവം തന്നെ പാപകാരണം എന്നും വരുമല്ലൊ. ഒരു മനുഷ്യന്നു രക്ഷ
വന്നാൽ, അത് ആദിമുതൽ മുഴുവൻ ദേവക്രിയ തന്നെ എന്നും, ആരെങ്കിലും
നശിച്ചാൽ ദൈവത്തിന്നു എന്നെ രക്ഷിപ്പാൻ മനസ്സില്ലാതെ ആയല്ലൊ, എന്ന
ഒഴിച്ചൽ പറവാൻ സംഗതി വരിക ഇല്ല എന്നും, നിശ്ചയം തന്നെ. ഈ വക
മുറ്റും തെളിയിപ്പാനൊ മനുഷ്യവാക്കു പോരാ എന്നെ വേണ്ടു. എങ്ങിനെ
ആയാലും, പാപശക്തിയെയും കരുണാമാഹാത്മ്യത്തെയും
പ്രകാശിപ്പിച്ചതിനാൽ, ഔഗുസ്തീൻ വരുവാനുള്ള അന്ധായുസ്സിന്നു 1) കടാത്ത
ദീപത്ത കത്തിച്ചിരിക്കുന്നു. ലുഥരിന്റെ കാലത്തോളം ഉണ്ടായ സജ്ജനങ്ങൾ
മിക്കവാറും അവന്റെ പ്രബന്ധങ്ങളെ വായിച്ചതിനാലത്രെ മനുഷ്യവീഴ്ചയേയും
ദിവ്യസ്നേഹത്തിന്റെ ശക്തിയേയും അറിഞ്ഞു, താന്താങ്ങളുടെ കരുന്തലക്കാർ
മുങ്ങിയ അജ്ഞാനക്കടലിൽ നിന്നു അല്പം കരേറുവാൻ സംഗതി വന്നു.

ഔഗുസ്തീൻ താൻ സഭയുടെ ക്ഷയം നിമിത്തം വളരെ വിലപിച്ചു
"ഒരുവൻ ദൈവത്തിന്നായി ജീവിപ്പാൻ തുടങ്ങിയാൽ ജാതികൾ മാത്രമല്ല,
ക്രിസ്ത്യാനരും; നിണക്ക എന്തായി? ഹൊ, നീ വലിയവൻ! നീ നീതിമാൻ! നീ
എലീയാ! നീ പേത്രം! നീ സാക്ഷാൽ സ്വർഗ്ഗത്തുനിന്നു വന്നു!" എന്നും "അവൻ
ഭ്രാന്തൻ" എന്നും പരിഹസിച്ചു തുടങ്ങുന്നു. "ക്രിസ്തീയത്വത്തിന്റെ സാരം
ഗ്രഹിയാതെ, യേശുവിൻ പ്രതിമയെ ഹൃദയത്തിൽ ഏല്ക്കാത്തവർ പലരും
ചുവരിൽ ചിത്രങ്ങളെ ചമെച്ചു വന്ദിക്കുന്നു, കഷ്ടം ക്രൂശടയാളത്തെ നന്നായി
ചെയ്യുന്നു, "പള്ളിക്കു വരുന്നു. പുതു പള്ളികളെയും എടുപ്പിക്കുന്നു;
വിശ്വാസികളുടെ ലക്ഷണമാകുന്ന സ്നേഹം ഇല്ലാതെ ഇരിക്കുന്നു താനും"
എന്നിപ്രകാരം ദുഃഖിച്ചു എങ്കിലും,താഴ്മ നിമിത്തം പല മാനുഷകല്പിതങ്ങൾക്ക
മാറ്റം വരുത്തുവാൻ മുതിർന്നില്ല. "രക്തസാക്ഷികൾക്കായി പ്രാർത്ഥിക്കരുത്;
അവർ ഞങ്ങൾക്ക വേണ്ടി പ്രാർത്ഥിച്ചാൽ കൊള്ളാം"; എന്നൊരു പ്രസംഗത്തിൽ
പറഞ്ഞതും, "വിശ്വാസികൾക്കു ലോകസ്നേഹം അററു പോകാതെ
മരണകാലത്തിലും ശേഷിച്ചു എങ്കിൽ പക്ഷെ അതു നീങ്ങുവോളം ചിലർക്ക് [ 540 ] കുറയ കാലം, ചിലർക്കു ബഹു കാലമായും വല്ല "അഗ്നിശോധന
സംഭവിക്കുമായിരിക്കും" എന്നു എഴുതിയതും മറ്റും സഭയിൽ ക്രമത്താലെ
പെരുകി വരുന്ന അജ്ഞാന ഭക്തിയെ വളർത്തുക കൂടെ ചെയ്തിരിക്കുന്നു.

അവൻ ഒരു സ്നേഹിതന്നു എഴുതി: "ഖേദത്തിൽ വിധിക്കാത്ത അനേകം
പുതുമകളെ ഞാൻ സഭയിൽ നുഴഞ്ഞു കാണുന്നത്, എന്റെ രസമല്ല;
സാധുക്കൾക്കും വൈരികൾക്കും ഇടർച്ചവരും എന്നുവെച്ചു, ഉറക്കെ ശാസിപ്പാൻ
തുനിയുന്നതും ഇല്ല. എങ്കിലും മാനുഷവിധികൾ ദിവസേന അതിക്രമിക്കുന്നതും,
സാരമുള്ള വേദകല്പനകൾ പലതിന്നും ലഘുത്വം വരുന്നതും സങ്കടമത്രെ.
ആകയാൽ വേദത്തിലും, സംഘവിധികളിലും, പുരാണപാരമ്പര്യത്തിലും
കാണാത്തത് എല്ലാം ഉപേക്ഷിച്ചാൽ കൊള്ളാം. ഓരൊന്നു വിശ്വാസത്തിന്നു
വിരുദ്ധമായ്വരുന്നില്ല എന്നാലും, അതിനാ സഭയുടെ ദിവ്യ സ്വാതന്ത്ര്യം കുറഞ്ഞു
ദാസ്യം വർദ്ധിച്ചു വരുന്നു എന്നു കണ്ടാൽ, യഹൂദർ മാനുഷവെപ്പുകളെ അല്ല,
ദേവധർമ്മത്തെ തന്നെ ചുമക്കുക കൊണ്ടു, നമ്മേക്കാളും ഭാഗ്യവാന്മാർ എന്നു
തോന്നുന്നു. ഇപ്പോഴത്തെ സങ്കടങ്ങൾ നിമിത്തം സഭ പലതും പൊറുക്കുന്നു;
ഞാനും ആ വകെക്കു ഭേദം വരുവോളം സഹിക്ക അത്രെ ചെയ്യുന്നു; എങ്കിലും
വിശ്വാസത്തിന്നു പ്രതികൂലമായ്ത് ഒന്നും കേവലം സഹിക്കേണ്ടതില്ല" എന്നത്
ഔഗുസ്തിന്റെ അഭിപ്രായം.

അന്നു സഭെക്ക് ഈറ്റു നോവുകൾ പോലെ സത്യഭ്രമവും ലൌകിക
സങ്കടങ്ങളും അത്യന്തം വർദ്ധിച്ചു അലരീക് രോമപുരിയെ ആക്രമിച്ചു കൊള്ള
ഇട്ട നാൾ മുതൽ അവിശ്വാസികൾ: "ഇതു തന്നെ ക്രിസ്തീയത്വത്തിന്റെ ഫലം;
ദേവേന്ദ്രൻ 800 വർഷത്തോളം ഈ നഗരത്തെ രക്ഷിച്ചുവല്ലൊ; ക്രിസ്ത്യാനർ
അവനെ നീക്കുകയാൽ രോമസാമ്രാജ്യമഹത്വം എല്ലാം കെട്ടു. പോയി; ഈ
ദുർമ്മതം നിമിത്തം നമുക്കു നിഴൽ ഇല്ലാതെ ആയി" എന്നു മുറയിട്ടത് കൊണ്ടു,
ഔഗുസ്തീൻ ദേവപട്ടണം എന്നൊരു പ്രബന്ധം തീർത്തു, രോമസംസ്ഥാന
ത്തിന്റെ കേടു ഇന്ന മൂലമായി ജനിച്ചത് എന്നും, ദേവരാജ്യം ഇന്നപ്രകാരം
ഉണ്ടായി വർദ്ധിക്കുന്നത് എന്നും തെളിയിച്ചു, ഐഹികത്തെ എല്ലാം
നശിപ്പിപ്പാനുള്ള ഇളകാത്ത ദേവപട്ടണത്തെ തന്റെ കരുന്തലെക്കു
ദൂരത്തുനിന്നു കാണിച്ചു, ആശ്വാസം വരുത്തുകയും ചെയ്തു. അലരീക്
അരീയക്കാരൻ എങ്കിലും, പൌൽ, പ്രേതു ഇവരുടെ അസ്ഥികളുള്ള സ്ഥലത്തെ
ബഹുമാനിച്ചു. നഗരത്തിൽ കലക്കവും സാഹസങ്ങളും നിറയുന്നിടയിൽ താനും
പള്ളികളിൽ കൂടി വന്നു. സ്തുതികളെ പാടുന്ന പുരുഷാരങ്ങൾക്ക ഒരു ദോഷവും
വരാഞ്ഞത് ക്രിസ്തനാമത്തിന്റെ യശസ്സിന്നു ഉദാഹരണമായി. ലേഖനത്താലും
ഉപദേശിക്കുന്നത് അല്ലാതെ, നിത്യം ന്യായവിസ്താരങ്ങളും ലൌകിക വേലകളും
ഉണ്ടു. പലരും മരണപത്രികകളാലും മറ്റും സഭെക്കു ദാനങ്ങളെ ചെയ്യുമ്പോൾ,
"അടുത്ത സംബന്ധക്കാരുടെ സമ്മതം കൂടാതെ ചെയ്യരുത്" എന്നും; "ഈ വക [ 541 ] ധർമ്മത്താൽ പാപശാന്തി വരുന്ന പ്രകാരം തോന്നരുത്" എന്നും ബുദ്ധിചൊല്ലി,
സഭാദ്രവ്യവും പള്ളി സാമാനങ്ങളും സാധുക്കളുടെ രക്ഷെക്കായി ചെലവിടും.
ഈ ഭാരം എല്ലാം ക്ഷമയോടെ ഏറ്റു 72 വയസ്സായാറെ, സഭാസമ്മതത്താലെ
ചങ്ങാതിയെ കൂട്ടദ്ധ്യക്ഷനാക്കി ചേർക്കയും ചെയ്തു.

മരണം അടുത്തപ്പോൾ രോമസാമ്രാജ്യം ഏകദേശം മുടിഞ്ഞുപോയി
(425). ഹൊനാര്യൻ മരിച്ചശേഷം, അവന്റെ മരുമകനായ വലന്തിന്യാൻ
കൈസരായി എങ്കിലും, സകല നാട്ടിലും കലാപം വന്നുകൂടി. അലമന്നർ നിത്യം
ഇതല്യയെ ആക്രമിച്ചതല്ലാതെ, വെസ്ത് ഗൊഥർ തെക്കെ ഗാല്യയെ വശത്താക്കി,
തുലൊസയിൽ വന്നു; ബുരിഗുന്തർ രോന നദീതീരം അടക്കി; സ്വെവരും,
വണ്ടാലരും സ്പാന്യയെ പിടിച്ചു പാഴാക്കി, ഗോഥരിൽനിന്നു വെറുതെ ലഭിച്ച
അരീയമതത്തെ ഈ നാടുകളിൽ നടത്തി. ഈ വടക്കർ സുവിശേഷത്തിന്റെ
സാരം ഗ്രഹിയാതെ, യുദ്ധത്തെ മാത്രം പ്രശംസിച്ചു രസിച്ചു,
മുമ്പെത്തദേവകളെപോലെ ഇപ്പോൾ യേശുവെ പരദേവത എന്നുവെച്ചു പൂജിച്ചു,
സ്വന്തപട്ടക്കാരെ ബ്രാഹ്മണരെ കണക്കെ മാനിച്ചു, ഓരൊരൊ പാപങ്ങൾക്കായി
അനുതാപം കൂടാതെ മുപ്പന്മാർ ചോദിച്ച പിഴ കൊടുത്തു, പൂർവ്വസ്വഭാവം
മാറാതെ തന്നിഷ്ടക്കാരായി നടന്നു. ഇവരോടു പോരാടുവാൻ കൈസർക്ക
പ്രാപ്തിയുള്ള 2 പടനായകന്മാർ ഉണ്ടു, അവർ തമ്മിൽ സ്പർദ്ധ പിടിച്ചപ്പോൾ,
ഗാല്യനായകനായ അയെത്യൻ അപ്രിക്ക നാടുകളെ രക്ഷിക്കുന്ന
ബൊനിഫക്യന്നു “കൈസർക്കു നിന്മേൽ സിദ്ധാന്തം ഉണ്ടെന്നു" വ്യാപ്തിയായി
എഴുതിയതിനാൽ, ആ ഗുണവാൻ ഭ്രമിച്ചു. അവൻ മുമ്പെ ഔഗുസ്തീന്റെ
ശിഷ്യനായി സന്യാസിയാവാൻ ഒരു ദിവസം വിചാരിച്ചാറെ, ഔഗുസ്തീന്റെ
അപേക്ഷകളെ ബഹുമാനിച്ചതിനാലത്രെ രാജസേവയെ ഉപേക്ഷിക്കാതെ,
ക്രിസ്തനെ സേവിപ്പാൻ നിശ്ചയിച്ചവനായിരുന്നു. "ഇപ്പോൾ ലോകമഹത്വം
ഉപേക്ഷിക്ക, ദ്രൊഹംമാത്രം ചെയ്യല്ലെ' എന്നു ഔഗുസ്തീന്റെ പക്ഷവാക്കു
വിചാരിയാതെ, "പ്രാണരക്ഷെക്ക എന്തെങ്കിലും ചെയ്യാം" എന്നുവെച്ചു
വണ്ടാലരാജാവെ ക്ഷണിച്ചു: "നീ അപ്രിക്കയിൽ വന്നു സഹായിച്ചാൽ,
രാജ്യത്തിലെ അംശം തരാം" എന്നു വാഗ്ദത്തം ചെയ്തു. ആ രാജാവിന്നു
ഗെസരീക് എന്ന പേരുണ്ടു. എല്ലാ ഗർമ്മാന്യത്തലവന്മാരിലും മഹാ
സമർത്ഥനായ ഒരു ധൂർത്തൻ തന്നെ. ആയവൻ 50000 വണ്ടാലരെ കപ്പലിൽ
കരേറ്റി, അപ്രിക്കയിൽ വന്നു, മൌരരെയും ദോനാത്യരെയും വശീകരിച്ചു
ചേർത്തു, സാധാരണസഭക്കാരെ എങ്ങും ഹിംസിച്ചു കവർന്നു, പള്ളികളെ
ചുടുകയും ചെയ്തു (429). അപ്പോൾ ബോനിഫക്യന്റെ മയക്കം തെളിഞ്ഞു,
കൈസർ അവന്റെ തെറ്റു ക്ഷമിച്ച ഉടനെ, അവൻ ഗെസരീകെ നീക്കുവാൻ
ശ്രമിച്ചു തോറ്റപ്പോൾ, ഹിപ്പൊക്കോട്ടയിൽ ഓടി, ശത്രുവെ ഒരു വർഷം
തടുത്തുനിന്നു, പട്ടണക്കാർക്ക ഔഗുസ്തീൻ പ്രാർത്ഥനയാലും ഉപദേശത്താലും [ 542 ] സഹായിച്ചു. താൻ എഴുതിയ പ്രബന്ധങ്ങളെ പിന്നെയും നോക്കികൊണ്ടു
തെറ്റായി പറഞ്ഞത് എല്ലാം തള്ളി തിരുത്തി,"പട്ടണനാശം ഞാൻ കാണരുതെ"
എന്നു യാചിച്ചു രോഗം പിടിച്ചാറെ, കണ്ണീർ ഓലോല വാർത്തു,
യൌവനപാപങ്ങളെയും അദ്ധ്യക്ഷവേലയിലെ പിഴകളെയും ഓർത്തനുതപിച്ചു,
തന്നിൽ ഗുണം ഒന്നും കാണാതെ ദോഷവാന്മാരെ പുനീകരിക്കുന്നവനിൽ 1
ആശ്രയിച്ചു, പൊടിയോളം തന്നെ താൻ താഴ്ത്തി, ഉറങ്ങിപ്പോകയും ചെയ്തു
(430-ഔഗു 28), ബൊനിഫക്യനും പോരിൽ മുറിഞ്ഞു മരിച്ചാറെ, വണ്ടാലർ
ജയിച്ചുകയറി, ഊരും നാടും നശിച്ചശേഷം, (431) ധനവും വേശ്യാദോഷാദികളും
മുഴുത്തിട്ടുള്ള കർത്ഥഹത്ത് നഗരത്തെയും ഉപായത്താൽ കൈവശമാക്കുകയും
ചെയ്തു. അന്നുമുതൽ (477) പര്യന്തം ഗൈസരീക് അപ്രിക്കരാജാവായി വാണു,
വസന്തകാലം തോറും കപ്പലേറി, കാണുന്ന ഉരുക്കളെ പിടിച്ചു, സികില്യാദി
ദ്വീപുകളെയും ഇതല്യ കടല്ക്കരയെയും മറ്റും ആക്രമിച്ചു കവർന്നു പോന്നു.
സാധാരണസഭക്കാരുടെ പീഡകളെ എന്തിന്നു പറയുന്നു. അവരിൽ അനേകർ
രാജ്യം വിട്ടു, പലരും അരീയക്കാരുടെ കൈകളാൽ രക്തസാക്ഷികളായി മരിച്ചു.
പഴയർ രോമകൈസർമ്മാരാൽ അനുഭവിച്ചത് എല്ലാം യേശുവിന്റെ സ്തുതിക്കായി
സഹിച്ചു, ജയം കൊൾവാൻ ഇവർക്കു ഔഗുസ്തീന്റെ ഉപദേശത്താൽ പ്രാപ്തി
വന്നത്.

ഗൈസരീക് ഒരു നാൾ ഭാര്യയുടെ മൂക്കും ചെവിയും അറുത്തപ്പോൾ,
അവളുടെ അച്ഛൻ വാഴുന്ന വൈസ്ത്ഗോഥരുമായി പട ഉണ്ടാകും എന്നു ശങ്കിച്ചു,
അവരെ കുഴക്കുവാൻ ഒരു വഴി വിചാരിച്ചു. ഹുണരുടെ മഹാരാജാവും
ദേവച്ചമ്മട്ടിയും ആയ അത്തിലയോടു "നീ പടിഞ്ഞാറൂടെ വന്നാക്രമിക്കേണം"
എന്ന് അപേക്ഷിച്ചു. ആയവൻ അനവധി പടകളോടും കൊംസ്കന്തീനപുരിയോളം
നാടെല്ലാം പാഴാക്കിയശേഷം, ആരും എതിരിടാതെ ദനുവ്നദിയുടെ ഉറവോളം
കയറി, രൈനെയും കടന്നു, എങ്ങും മൂലചേരദം വരുത്തിയാറെ, കതലൌന
സമഭൂമിയിൽ 2 മാറ്റാനെ കണ്ടു (451). രോമനായകനായ അയെത്യൻ വളരെ
കഷ്ടിച്ചു, വെസ്ത്ഗോഥർ, ഫ്രാങ്കർ, ബുരിഗുന്തർ, ബ്രീതർ മുതലായ ജാതികളെ
ചേർത്തു, അവരുടെ രാജാക്കന്മാരോടു ഒന്നിച്ചു യുരോപയുടെ
ഉദ്ധാരണത്തിന്നാമാറു പൊരുതപ്പോൾ, ഗോഥ രാജാവായ തെയോദോരിക1,
ലക്ഷവും പോർക്കളത്തിൽ പട്ടുപോയശേഷം, രോമവിദ്യയോടും
ഗർമ്മന്യശൌര്യത്തോടും ആവതില്ല എന്നും അത്തില കണ്ടു, മടങ്ങിപോയി,
മ്ലേച്ഛഭയം യുരോപയിൽനിന്നു നീങ്ങുകയും ചെയ്തു. എങ്കിലും അയേത്യന്റെ
മരണശേഷം, ഗാല്യയിലും രോമവാഴ്ച ഒടുങ്ങി ഫ്രാങ്കരുടെ കൈക്കലായി (അവർ
പരിങ്ക്രീശ തന്നെ). [ 543 ] ബ്രിതന്യയിൽനിന്നു രോമസൈന്യങ്ങൾ എല്ലാം വാങ്ങി പോകയാൽ,
സ്കോതർ അതിക്രമിച്ചു സഭകളെ നശിപ്പിച്ചു, അതുകൊണ്ടു ആ ദ്വീപുകാർ
കടല്പിടിക്കാരായ്വാഴുന്ന അംഗ്ലസഹ്സരുടെ പരാക്രമം അറിഞ്ഞു, അവരെ
രക്ഷെക്കായി വിളിച്ചു (449). ആയവരും ഹെംഗിസ്ത്, ഹൊർസ്സ എന്ന
മേധാവികളുമായി വന്നിറങ്ങി, സ്കോതരെ നീക്കിയശേഷം, ബ്രിതന്യയിൽ
തന്നെ കുടിയേറി വീര്യം ഇല്ലാത്ത പുരാണനിവാസികളെ പടിഞ്ഞാറെ
കൊണോളം ഉന്തി തള്ളി, സഭകളെ തകർത്തിടിച്ചു, ബിംബങ്ങളെ
പ്രതിഷ്ഠിക്കയും ചെയ്തു. (ഇതത്രെ എങ്ക്ലിഷ്കാരുടെ ഉല്പത്തി ആകുന്നത്).

ആ ഹാനികാലത്തിങ്കൽ തന്നെ സുവിശേഷം ഐരലന്ത് ദ്വീപിൽ പരന്നു.
സ്കൊതനായ പത്രിക്യൻ അച്ഛനോടു സത്യം ഗ്രഹിച്ച ശേഷം,
കടല്പിടിക്കാർക്ക് അടിമയായി, ഐരലന്തിൽ കന്നുകാലികളെ മെയ്ക്കുമ്പോൾ,
പ്രാർത്ഥിപ്പാൻ തുടങ്ങി, 16 വയസ്സിൽ മനസ്സു തിരിഞ്ഞു, ദേവസഹായത്താൽ
ഓടിപ്പോയി, പിതൃഭവനത്തിൽ എത്തിയശേഷം, ആ മ്ലേച്ഛ ജാതിയോടു
സുവിശേഷം അറിയിപ്പാൻ പുറപ്പെട്ടു, ബ്രിതന്യയിൽ അദ്ധ്യക്ഷസ്ഥാനം ലഭിച്ചു,
ഐരലന്തിൽ എത്തി പറ കൊട്ടി, നാട്ടുകാരെ ചേർത്തു, ക്രിസ്തകഥകളെ
അറിയിച്ചു, ചില തലവന്മാരെയും ഒരു കവിയേയും വിശ്വസിപ്പിച്ചു, അവരുടെ
സഹായത്താൽ ജനത്തിന്നു ബോധം വരുത്തി. അവന്റെ ഉപദേശത്താൽ
വിശ്വാസിയായ ബനിഗ്നൻ എന്ന ബാലൻ അവന്റെ സകല യാത്രകളിലും
കൂടെ ചെന്നു, തളരാതെ അദ്ധ്വാനിച്ചു പോന്നു. പത്രിക്യൻ ഐരിഷ് വാക്കിന്ന
അക്ഷരങ്ങളെ നിർമ്മിച്ചും, മഠങ്ങളെ സ്ഥാപിച്ചും, സത്യവിദ്യയെ പൂകിച്ചു.
കള്ളരാലും പുരോഹിതരാലും ജീവപര്യന്തം എത്രയും കഷ്ടപ്പെട്ടുംകൊണ്ടു
മരിച്ചാറെ, അവന്റെ ശിഷ്യർ സുവിശേഷം പരദേശത്തിൽ ഘോഷിപ്പാൻ
എത്രയും മുതിർന്നു. അവന്റെ നാമം ഇന്നോളവും ഐരിഷ്വംശത്തിൽ
പരദേവത എന്നപോലെ കീർത്തിപ്പെട്ടുമിരിക്കുന്നു.

കിഴക്കെ സഭയിൽ പടിഞ്ഞാറേതിലെ എന്നപോലെ സംഹാരവും
പീഡയും ഇല്ല; ഔഗുസ്തീന്നു സമമായ വെളിച്ചം ഉദിച്ചതും ഇല്ല. കൈസർമ്മാർ
മന്ത്രികൾക്കും അദ്ധ്യക്ഷന്മാർക്കും കീഴ്പെട്ടു, ഗൊഥർ മുതലായ ശത്രുക്കളെ
പണംകൊടുത്തും കൌശലം പ്രയോഗിച്ചും അകറ്റി, ഏകദേശം സമാധാനത്തെ
രക്ഷിച്ചുപോന്നു.

പാർസിയിലെ യസ്തജർദ്ദ രാജാവ് കൈസരോടു സന്ധിക്കുമ്പോൾ,
ബുദ്ധിയുള്ള ഒരു അദ്ധ്യക്ഷൻ ക്രിസ്ത്യപള്ളികളെ പാർസിയിൽ എങ്ങും
എടുപ്പിക്കാം എന്നു അനുജ്ഞയെ1 വാങ്ങി, ക്രിസ്ത്യാനർക്കു സമാധാനം വരുത്തി.
പടക്കാലത്തിൽ അവിശ്വാസികളായ പാർസികൾ 7000 പേർ രോമസേനയുടെ
വശത്തായി, യാത്രയുടെ തീൻപണ്ടങ്ങൾ കുറകയാൽ നന്ന വലഞ്ഞപ്പോൾ, [ 544 ] അമീദയിൽ അദ്ധ്യക്ഷൻ സഭക്കാരുടെ സമ്മതത്താൽ പള്ളിയിലെ പൊന്നും
വെള്ളിയും കൊടുത്തു, അവരെ വീണ്ടെടുത്തു, യാപനെക്കു1 നല്കി, പാർസിക്കു
വിട്ടയക്കുകയും ചെയ്തു. അതുകൊണ്ടു പാർസി രാജാവ് സന്തോഷിച്ചതിശയിച്ചു,
ക്രിസ്ത്യാനരിൽ പ്രസാദിച്ചാറെ, ശൂശാനിൽ ഉപദേശിക്കുന്ന അബ്ദാ മതഭ്രാന്ത്
പിടിച്ചു, അസംഗതിയായിട്ട ഒർ അഗ്നിക്കാവിനെ ഇടിച്ചു കളഞ്ഞു. രാജാവ്
അവനെ വരുത്തി "നീ തകർത്തതിനെ എടുപ്പിക്കെണം" എന്നു സൌമ്യതയോടെ
കല്പിച്ചപ്പോൾ, അബ്ദാ വിരോധിച്ചു; കൈസർ അവന്നു. ശിരഃഛേദം വിധിച്ചു.
പള്ളികളെ ഇടിച്ചു തുടങ്ങി (418). അവന്റെ മകനായ ബഹരാംവിശ്വാസികളെ
അനന്തഹിംസകളെ കൊണ്ടു മുടിച്ചു കളവാൻ ശ്രമിക്കയും ചെയ്തു. (421).
അതുകൊണ്ടു രോമരോടു യുദ്ധം സംഭവിച്ചപ്പോൾ, പാർസികൾ അർമെമ്മന്യയിൽ
അഗ്നിമതം ഉറപ്പിക്കേണ്ടതിന്നു വളരെ വട്ടംകൂട്ടി. ഈ രാജ്യത്തിൽ മിസ്രോബ്
എന്ന സന്യാസി വിശ്വാസം എത്താത്ത പ്രദേശങ്ങളെ കണ്ടുചെന്നു പാർത്തു
പ്രസംഗിച്ചു. അർമ്മെന്യഭാഷെക്കു അക്ഷരങ്ങളെ സങ്കല്പിച്ചു, വേദഭാഷാന്തരം
ചമെച്ചതിനാൽ, സത്യം ആ നാട്ടിൽ വേരൂന്നി തുടങ്ങി (428). പിന്നെ പാർസികൾ
അർമ്മെന്യയെ അടക്കിയപ്പോൾ, അവരുടെ നിർബന്ധത്താൽ പ്രഭുക്കൾ
വിശ്വാസത്തെ മറെച്ചു എങ്കിലും, (430) ക്രിസ്തിയത്വത്തെ മുടിപ്പാൻ
വിചാരിക്കുന്തോറും നാട്ടുകാർ കൂട്ടംകൂടി ആയുധങ്ങളെ ധരിച്ചു.
മാർഗ്ഗത്തിന്നുവേണ്ടി പൊരുതു പോരുകയും ചെയ്തു.

മറ്റ സന്യാസിമാരും ക്രിസ്തനാമത്തെ പരത്തുവാൻ അദ്ധ്വാനിച്ചു.
പാർസിയിലെ ഉപദ്രവം നിമിത്തം ക്രിസ്ത്യാനർക്കു രോമനാടുകളിൽ
ഓടിപ്പോവാൻ മനസ്സ് വന്നപ്പോൾ, അതിർ കാക്കുന്നവർക്കു ആരെയും
കടത്തരുത് എന്ന കല്പന വന്നു. എന്നിട്ടും അസഹബത്ത് എന്ന ഒരു അറവി
പ്രഭു അയ്യൊഭാവം വിചാരിച്ചു, ചിലരെ തെറ്റി പോവാൻ സമ്മതിച്ചു.
അതുകൊണ്ടു വൈരം ഉണ്ടായാറെ, താൻ ഓടി പോയി രോമകോയ്മയെ
അനുസരിച്ചു. പുത്രന്റെ രോഗം ഒരു സന്യാസിയുടെ പ്രാർത്ഥനയാൽ മാറിയ
പ്രകാരം കണ്ടിട്ടു, സ്നാനം ഏറ്റു, ഗോത്രപരിപാലനം പുത്രനിൽ ഭരമേല്പിച്ച
ശേഷം, കൂടാരങ്ങളിൽ പാർത്തു, സഞ്ചരിക്കുന്ന അറവികൾക്ക ഒന്നാമത്തെ
പാളയാദ്ധ്യക്ഷനായ്ചമഞ്ഞു. കനാനിൽ അബ്രഹാം സന്യാസി ലിബനോൻ
മലയിൽ പോയി സുവിശേഷം അറിയിപ്പാൻ ഭാവിച്ചാറെ, ആ ദുഷ്ടന്മാർ
അവന്റെ പുര അടെച്ചു, കല്ലും മണ്ണും കൂട്ടി കുന്നിച്ചുമൂടിയശേഷം, ചിലർ
അവന്റെ ക്ഷമ കണ്ടതിശയിച്ചു, അവനെ പുറത്തു വലിച്ചു, ഓടിപ്പാവാൻ
സമ്മതിച്ചു. അന്നേരം മലവാഴികളോടു കടമായ കപ്പത്തെ വാങ്ങുവാൻ ചേകവർ
അടുത്തുവന്നു. ബലാൽക്കാരങ്ങളെ ചെയ്താറെ, അബ്രഹാം ഉടനെ [ 545 ] ജാമ്യനായ്നിന്നു. ഹമസ്സിലെ1 സ്നേഹിതന്മാരെ ചെന്നുകണ്ടു ഭിക്ഷ ചോദിച്ചു,
പണം കൊടുത്തു തീർത്തു. അതുകൊണ്ടു ലിബനോൻകാർ നാണിച്ചു, മനസ്സ്
തിരിഞ്ഞു, അബ്രഹാമെ ഇടയനായി കൈക്കൊൾകയും ചെയ്തു.

അന്തോക്യനഗരക്കാരിൽ ലൌകിക ഭാവങ്ങൾ അധികമാകുന്തോറും
സന്യാസികൾ തപസ്സ് വർദ്ധിപ്പിച്ചു, ഓരോരൊ പുതുമകളെകൊണ്ടു ലോകർക്കു
സ്തംഭവും, ചിലർക്കു ദേവവിചാരവും ജനിപ്പിച്ചു. ചിലർ കനത്ത ചങ്ങല ഇട്ടു
നടന്നു, ചിലർ നിത്യം വെയിൽകൊണ്ടു തലഭാന്ത് പിടിച്ചു മൃഗങ്ങളെപോലെ
പുല്ലുതിന്നിട്ടു, സർവ്വരിൽനിന്നും വന്ദനം ഉണ്ടാക്കി. പല അടിമകളും ഓടിപ്പോയി,
സന്യാസിവേഷം ധരിച്ചുയർന്നു, നല്ല ഭിക്ഷ ഉണ്ടാക്കുവാൻ തുടങ്ങി. ഒരു ദിവസം
അന്തോക്യക്കാർ കലഹിച്ചു, കൈസരുടെ പ്രതിമകളെ മറിച്ചു കളഞ്ഞപ്പോൾ,
പടനായകൻ ശിക്ഷിപ്പാൻ അണഞ്ഞാറെ, (387) ഒരു സന്യാസി കടിഞ്ഞാൺ
പിടിച്ചു അവന്റെ കുതിരയെ നിറുത്തി: "നീ കൈസരോടു അവൻ മനുഷ്യനത്രെ
എന്നു പറക; അവന്റെ പ്രതിമയെ കളഞ്ഞത് നിമിത്തം അവൻ കോപിച്ചുവോ?
ദേവപ്രതിമയായ മനുഷ്യരെ കൊന്നാൽ, ദൈവം എത്ര കോപിക്കും! ഈ
വാർത്തുണ്ടാക്കിയ പ്രതിമയെ പിന്നെയും നന്നാക്കി സ്ഥാപിക്കാം, കൊന്നു
കളഞ്ഞ മനുഷ്യനെ കൈസർ നന്നാക്കുമോ?" എന്നു പറഞ്ഞതിനാൽ
പട്ടണക്കാർക്കു ക്ഷമ ലഭിപ്പാൻ സംഗതി വരുത്തി.

ആ നഗരത്തിൽ ക്രിസ്ത്യാനർ നൂറുവർഷം 2 വകക്കാരായി പിരിഞ്ഞു.
ശാഠ്യംപിടിച്ചു നടന്നപ്പോൾ, അലക്ഷന്തർ അദ്ധ്യക്ഷനായാറെ, ഈ ഇടർച്ച
മാറേറണം എന്നുവെച്ചു, ഒരു പെരുനാളിൽ പള്ളിയിൽ ഐക്യം പ്രശംസിച്ചു,
എല്ലാവരെയും കൂട്ടിക്കൊണ്ടു മറ്റെ വകക്കാർ കൂടി ഇരിക്കുന്ന പള്ളിക്കുചെന്നു,
അവരുടെ പ്രാർത്ഥനയിലും പാട്ടിലും ചേർന്നതിനാൽ, പുരുഷാരത്തിന്റെ
ഹൃദയങ്ങൾ ഉരുകി, അവർ ഇണങ്ങി ഒന്നിച്ചു സ്തുതിക്കയും ചെയ്തു.

പിന്നെ ശിമ്യൊൻ സന്യാസി ഒരു പുതുമ വിചാരിച്ചു. അന്തൊക്യയുടെ
അരികിൽ ഒരു മലമേൽ കയറി തുൺ ഉണ്ടാക്കി, അതിന്മേൽ മഴയും വെയിലും
കൊണ്ടു ഇറങ്ങാതെ വസിച്ചു,. ക്രമത്താലെ തൂണെ 50 മുഴം ഉയരത്തോളം
കെട്ടുകയും ചെയ്തു. ജനങ്ങൾ സ്തംഭിച്ചു നമസ്കരിച്ചു. നിത്യം ഭക്ഷണത്തിന്നു
കൊണ്ടു വരുന്നതിൽ അവൻ അല്പം വാങ്ങി, ശേഷം ഭിക്ഷക്കാർക്കു കൊടുക്കും.
കൂടാരങ്ങളോടു കൂട സഞ്ചരിക്കുന്ന അറവികൾ നൂറും ആയിരവും വന്നു നോക്കി,
അവന്റെ അനുഗ്രഹം അന്വേഷിച്ചു വാക്കുകളെ പ്രമാണിച്ചു, സ്നാനം
ഏലക്കയും ചെയ്തു (320-50), അവൻ 30 സംവത്സരം അങ്ങിനെ പാർത്തു,
മരിക്കുമ്മുമ്പെ തന്നെ രോമയോളം ക്രിസ്ത്യാനർ മിക്കവാറും അവന്റെ
ചെറുപ്രതിമകളെ വാങ്ങി, വീടിന്നു രക്ഷ എന്നു വെച്ചു, സ്ഥാപിച്ചു. പലരും [ 546 ] അപ്രകാരം ആചരിച്ചപ്പോൾ, മന്ത്രിയായശേഷം ലോകം വെറുത്തു, സീനായി
മലയിലെ മഠം പുക്കുപാർക്കുന്ന നീലൻ എന്ന യോഹനാന്റെ ശിഷ്യൻ
സ്തംഭവാസികളെ1 ആക്ഷേപിച്ചു "തന്നെത്താൻ ഉയർത്തുന്നവൻ
താഴ്ത്തപ്പെടും; ശരീരം ഉയരവെ ഇരിക്കും കാലത്ത് ആത്മാവ് താഴെ ഉള്ളതു
തിരയാതെ ഇരിപ്പാൻ സൂക്ഷിക്കെണം; മുമ്പെ നീ പുരുഷന്മാരോടു വളരെ
പത്ഥ്യം പറഞ്ഞു. ഇപ്പോൾ നിന്നെ വാഴ്ത്തുന്ന സ്ത്രീകളോടു അധികം
സംഭാഷിച്ചു കാണുന്നു" എന്നും, "ഭക്തിവർദ്ധന നിമിത്തം ഗർവ്വിച്ചിട്ടു, പലരും
ദുർഭൂതങ്ങളുടെ കൈവശമായി പോയി" എന്നും "പള്ളികളിൽ ചിത്രങ്ങളെ
ചമെക്കുന്നത് ഏറ്റവും നിസ്സാരം; പള്ളിയിൽ വചനം കേൾക്കണം അതിന്നു
വായും ചെവിയും പ്രധാനം:കണ്ണുകളെ എന്തുകൊണ്ടെങ്കിലും ആകർഷിക്കരുത്"
എന്നും അവൻ സന്യാസികൾക്ക ഉപദേശിച്ചു.

അന്ത്യൊക്യയിലെ വിദ്വാന്മാർ സൂക്ഷ്മബുദ്ധികളായി വേദത്തിലെ
അക്ഷരാർത്ഥത്തെ വളരെ മാനിച്ചു വിവേചിക്കുന്നത്കൊണ്ടു. ഏക ക്രിസ്തനിൽ
ദിവ്യം മാനുഷം ഇങ്ങനെ 2 സ്വഭാവങ്ങൾ ചേർന്നു വന്ന പ്രകാരത്തെ
വിചാരിക്കുമ്പോൾ, എത്രയും സങ്കടമുള്ള വാദം ഉണ്ടായി (429).
സുറിയാണികളുടെ പ്രധാന വ്യാഖ്യാനിയായ തെയോദാർ യേശു എന്ന
മനുഷ്യൻ പലതും അറിയാത്തവനും, ചെറുപ്പം മുതൽ വളരുന്നവനും, ഭയപ്പെട്ടു
പരീക്ഷകളോടു പൊരുതു ജയിക്കുന്നവനും ആക കൊണ്ടു, ദേവത്വവും
മാനുഷത്വവും നന്നെ വക തിരിച്ചറിഞ്ഞു കൊളെളണം എന്നു പഠിപ്പിച്ച പ്രകാരം
അവന്റെ ശിഷ്യനായ നൊസ്തൊര്യൻ എന്ന സന്യാസി തപസ്സും പ്രസംഗവും
കൊണ്ടു ശ്രുതിപ്പെട്ടു. കൊംസ്തന്തീനപുരിയിൽ പത്രിയർക്കാവായാറെ, (428)
പലർക്കും അസൂയ ജനിച്ചതു വിചാരിയാതെ, മറിയ ദേവമാതാവല്ല,
ക്രിസ്തമാതാവത്രെ; അവൾ ദൈവത്തെ അല്ല, ദേവാലയത്തെ പ്രസവിച്ചത് എന്നു
പറഞ്ഞതിനാൽ, വാദസക്തന്മാരായ2 പലരെയും ഇളക്കി. അവൻ ഓരൊരൊ
പള്ളികളിൽ ഇതും അതുംവണ്ണം പ്രസംഗിച്ചുപോന്ന ശേഷം, അലക്ഷന്ത്ര്യയിലെ
പത്രിയർക്കാവായ കുരില്ലൻ മിസ്ര സന്യാസികളോടു "നമ്മുടെ വിശ്വാസത്തിനു
അപകടം അണയുന്നു; ഇവൻ "ദൈവം കഷ്ടപ്പെട്ടു മരിച്ചു എന്ന ഉപദേശത്തെ
തള്ളുന്നു, ക്രിസ്തനെ ദൈവം ആവസിക്കുന്ന മനുഷ്യനാക്കി താഴ്ത്തുന്നു" എന്നു
ചൊല്ലി, പലേടത്തും വൈരം ജ്വലിപ്പിച്ചു. മിസ്രക്കാർ പണ്ടുതന്നെ
ഉപമാർത്ഥത്തെ3 രസിച്ചു, ശ്ലോകത്തിന്നു പറ്റുന്ന ഗൌരവവാക്കുകളെ പിടിച്ചു
കൊള്ളുന്നവർ ആകയാൽ, സുറിയാണികളോടു നിത്യം ഉരസൽ ഉണ്ടു. [ 547 ] (408 - 50) അന്നു കൊംസ്തന്തീനപുരിയിൽ രണ്ടാം തെയോദോസ്യൻ
വാഴുന്നു. പട്ടക്കാരെയും സന്യാസികളെയും അനവധി ശങ്കിച്ചും മാനിച്ചും,
കുറ്റക്കാർക്കു പള്ളികൾ സങ്കേതസ്ഥാനം എന്നു കല്പിച്ചുംകൊണ്ടു,
കോയ്മയുടെ അധികാരത്തെ കുറെച്ചതുമല്ലാതെ, അവൻ ജ്യേഷ്ഠയാകുന്ന
പുല്ക്കര്യ നടത്തുന്ന പ്രകാരം എല്ലാം നടന്നു. നെസ്തോര്യൻ അവളുടെ
ചാരിത്രക്കുറവു ഒന്നു കൈസരെ അറിയിച്ചതിനാൽ, പുല്ക്കര്യ അവനിൽ
ഉൾപക ഭാവിച്ചു മിസ്രക്കാരന്നു (കുരില്ലന്നു) അനുകൂലയായി. അതുകൊണ്ടു
കുരില്ലൻ മദിച്ചു, രോമാദ്ധ്യക്ഷന്നു വളരെ മുഖസ്തുതി പൂർവ്വമായി കാര്യത്തെ
ബോധിപ്പിച്ചു എഴുതി. "നിങ്ങളുടെ വിധിപോലെ ആകട്ടെ; രോമയിൽ തന്നെ
പൂർണ്ണസത്യം ഉണ്ടല്ലോ" എന്നു കേട്ടാറെ, കൊയ്ലസ്തീൻ യവനവാക്കിന്റെ
സൂക്ഷമതയെ ഗ്രഹിക്കാതെ നെസ്തോര്യന്റെ കത്തുകളെ അപമാനിച്ചും.
നെസ്തോര്യൻ സ്ഥാനഭ്രഷ്ടരായ പെലാഗ്യക്കാർക്കുവേണ്ടി ക്ഷമ അപേക്ഷിച്ച
നിമിത്തം ക്രൂദ്ധിച്ചും, (430) "ഈ വേദങ്കള്ളത്തെ വിടുന്നില്ല എങ്കിൽ, ഞാൻ
നിന്നെ സഹോദരനാക്കി ചേർക്ക ഇല്ല." എന്ന വിധി പരസ്യമാക്കി. ഇപ്രകാരം
രോമ അലക്ഷ്യന്ത്ര്യ ഈ പത്രിയർക്കാസ്ഥാനങ്ങൾ രണ്ടും കാണിക്കേണ്ടതിന്നു
അവന്റെ നേരേ വിരോധം തുടങ്ങിയാറെ, അന്ത്യോക്യയിൽ പത്രിയർക്കാവായ
യോഹനാൻ നെസ്തോര്യനോടു "നീ ദയചെയ്തു, മറിയ ദേവമാതാവ് എന്നു
അംഗീകരിച്ചു, ഈ വാദം തീർക്കേണമേമിസ്രക്കാരന്റെ ഡംഭം അറിയുന്നുവല്ലൊ;
ഇപ്പോൾ സമാധാനത്തെ രക്ഷിക്കേണമേ" എന്ന് അപേക്ഷിച്ചാറെ, നെസ്തോര്യൻ;
'അവൾ ദേവപുത്രന്നു അമ്മയായ്തീർന്നതു കൊണ്ടു, ദേവമാതാവ് എന്നും,
യഹൂദർ ദേവഘാതകർ' എന്നും, "പാട്ടുകളിലും പ്രാർത്ഥനാസ്തുതികളിലും
മൊഴിഞ്ഞാലും ദോഷമില്ല" എന്നു പരസ്യമാക്കി, സമാധാനത്തിന്നു
ത്സാഹിക്കയും ചെയ്തു.

എങ്കിലും മിസ്രക്കാരൻ അടങ്ങി ഇല്ല. "ക്രിസ്തനിൽ 2 സ്വഭാവങ്ങൾ ചേർന്നു
എന്നല്ല, മറിയ ഗർഭത്തിൽ തന്നെ രണ്ടും അശേഷം ഒന്നായി എന്നും,
യേശുവിന്റെ ഉടൽ ദേവശരീരം എന്നും, ദേവവചനം ക്രൂശിൽ തറെക്കപ്പെട്ട
പ്രകാരവും, നീ സ്പഷ്ടമായി സമ്മതിച്ചില്ല എങ്കിൽ, ശാപം ഉണ്ടു എന്നു
മുട്ടിച്ചപ്പോൾ" അന്തൊക്യ പത്രിയർക്കാ മുതലായ സുറിയാണികൾ വിരോധിച്ചു,
തങ്ങളുടെ മതപ്രകാരം സൂക്ഷ്മമായി തർക്കിച്ചു. കൈസർ കുരില്ലനെ
ആക്ഷേപിച്ചു, തീർച്ചെക്കു എഫെസിൽ, മൂന്നാമത് സാധാരണസഭാസംഘം
കൂടുവാൻ ഇടയരെ നിമന്ത്രിച്ചപ്പോൾ, (431) സന്യാസിശ്രേഷ്ഠനായ ഇസിദൊർ
"നീ ന്യായപ്രകാരം നടക്കേണ്ടതിന്നു സൂക്ഷിച്ചു നോക്കുക; നീ യേശുവെ അല്ല,
ഒരു ശത്രുവിന്റെ നാശമത്രെ അന്വേഷിക്കുന്നു എന്നും; അവൻ ശാന്ത
യോഹനാനെ പിഴുക്കിയ തെയൊഫിലന്റെ മരുമകനല്ലൊ എന്നും; [ 548 ] ബഹുജനങ്ങൾ പരിഹസിച്ചു കേൾക്കുന്നു" എന്നും ബുദ്ധി ഉപദേശിച്ചതു
കുരില്ലൻ കുട്ടാക്കാതെ, നിശ്വസിച്ചും 1 കൊണ്ടു, എപെസിൽ വന്നു എത്തി,
സന്യാസികളെയും തുറമുഖത്തുള്ള മിസ്രക്ലാസ്കാരെയും മറ്റും വശീകരിച്ചു,
കലഹങ്ങളെ ഉണ്ടാക്കി. യോഹനാൻ തുടങ്ങിയുള്ള സുറിയാണികളുടെ
യാത്രെക്ക് അല്പം താമസം വന്നപ്പോൾ കുരില്ലൻ സന്തോഷിച്ചു. ഒരു ദിവസവും
വൈകാതെ വിചാരം തുടങ്ങി, നെസ്തോര്യൻ വരായ്ക്കുകയാൽ,8 മണിനേരംകൊണ്ടു
ആലോചനെക്കു തീർമ്മാനം വരുത്തി. "കുരില്ലന്റെ ഉപദേശം പരമാർത്ഥം
തന്നെ; നെസ്തോര്യൻ നമ്മുടെ കർത്താവെ ദുഷിച്ചു, ദേവവചനത്തെ രണ്ടാക്കി
പിളർത്തത് നിമിത്തം, ശാപത്തിൽ ഉൾപെട്ടു, അദ്ധ്യക്ഷസ്ഥാനഭ്രഷ്ടനാക
എന്നു, പരിശുദ്ധാത്മാവിന്നു നന്നായി തോന്നുകയാൽ, ഞങ്ങളും വളരെ
കണ്ണീരോടും കൂടഅപ്രകാരം വിധിക്കുന്നു" എന്നിങ്ങനെ ഉള്ള അധർമ്മവിധിയെ
സുറിയാണി അദ്ധ്യക്ഷന്മാർ എഫെസിൽ എത്തിയനേരം അറിഞ്ഞാറെ,
സങ്കടപ്പെട്ടു. തങ്ങളും യോഗംകൂടി കുരില്ലനെ ശപിച്ചു. കൈസർ നെസ്തോര്യൻ
കള്ളനല്ല എന്നു ബോധിച്ചിട്ടും, തങ്ങളുടെ പത്രിയർക്കാവെ ശപിക്കുന്ന ഭ്രാന്ത
സന്യാസികളുടെ കലക്കത്തിന്നു ഭയപ്പെട്ടും, കുരില്ലൻ കാഴ്ചകളെ തുകി,
വശത്താക്കിയ പ്രഭുക്കൾക്ക് ചെവികൊടുത്തും, നെസ്തോര്യനെ
ആസനത്തിൽനിന്നു പിഴുക്കി. ആ വൃദ്ധൻ അന്തോക്യയിലുള്ള തന്റെ
മഠത്തിലേക്ക് മടങ്ങിപ്പോയി, 4 വർഷം സ്വസ്ഥനായി പാർത്തശേഷം,
രോമാദ്ധ്യക്ഷനും മറ്റും അവനെ മനുഷ്യസംസർഗ്ഗത്തോടു മുറ്റും
വേർപിരിക്കെണം എന്നു മുട്ടിക്കകൊണ്ടു, കൈസർ മിസ്രമരുഭൂമിയോളം നാടു
കടത്തി വലിച്ചപമാനിച്ചു; അവനും തന്റെ കഥ എഴുതിയശേഷം ദുഃഖിച്ചു
മരിച്ചു (ഏകദേശം 440) കുരില്ലനും യോഹനാനും അല്പം ഇണങ്ങി, എല്ലാ
പട്ടക്കാരും നെസ്തോര്യനെ ശപിക്കെണം എന്നു പരസ്യമാക്കിയപ്പോൾ, പലരും
വിരോധിച്ചു. "ഇതു നെസ്തോര്യമതം അല്ല; തർസിലെ ജ്യൊദോരും, മഹാ
തെയോദൊരും പണ്ടുറപ്പിച്ച പരമാർത്ഥമത്രെ; ഞങ്ങൾ ഈ ഉപദേശത്തെ
തള്ളുകയില്ല; അലക്ഷന്ത്ര്യക്കാർക്കു കീഴടങ്ങുകയും ഇല്ല" എന്നു നിശ്ചയിച്ചു,
സുറിയാണികൾ പലരും സാധാരണ സഭയെ വിട്ടു, വേർപിരിഞ്ഞു,
നെസ്തോര്യക്കാർ എന്നും, തർസാ എന്നുംപേർ ധരിച്ചു, നിസിബിയിൽ
അദ്ധ്യക്ഷനായ ബാർ സൂമാവെ അനുസരിച്ചു. മിക്കവാറും പാർസി രാജ്യത്തിൽ
ചെന്നു രാജാവിന്നുപ്രസാദം വരുത്തി, രോമകോയ്മയോടുസംബന്ധം അറുത്തു.
മലയാളം മഹാചീനം തുടങ്ങിയുള്ള ദേശങ്ങളോളം പരന്നു കുടിയേറുകയും
ചെയ്തു.

എന്നാറെ വിദ്യയില്ലാത്ത സന്യാസിമാർമുതലായ മിസ്രപക്ഷക്കാർ രാജ്യം
എല്ലാം കലഹിപ്പിച്ചു, രണ്ടു സ്വഭാവം എന്നപേർ മാത്രം കേട്ടാൽ, [ 549 ] കോപപരവശരായി ആർത്തു, "രണ്ടു സ്വഭാവം ചൊല്ലുന്നവനെ രണ്ടാക്കി
ഖണ്ഡിക്കെണം" എന്നു നിലവിളിച്ചു, (449) എഫെസിൽ പിന്നെയും യോഗംകൂടി,
അനേക ബലാല്ക്കാരങ്ങളെകൊണ്ടു ഇരുസ്വഭാവക്കാരെ ഒടുക്കിക്കളവാൻ
വിചാരിച്ചു. ആ യോഗത്തിന്നു തസ്കരസംഘം' എന്നു പേരായി. ആ
പൈശാചബുധികൾ പടയാളികളെ കൂട്ടികൊണ്ടു അദ്ധ്യക്ഷന്മാരെ
അലേഖകളിൽ2 ഒപ്പിടുവാൻ നിർബന്ധിച്ചു, അടങ്ങാത്തവരെ തള്ളി. അപ്പോൾ
സഭയിൽ ഹിംസ്രന്മാരും3 ഭീരുക്കളും എണ്ണമില്ലാതോളം പെരുകി എന്നും,
ദേവഭയമുള്ളവർ നന്ന ചുരുങ്ങി എന്നും പ്രസിദ്ധമായി. ഇവരിൽ
തെയൊദൊരെത്ത് എന്ന വ്യാഖ്യാനി സത്യത്തിന്നായി പല കഷ്ടങ്ങളും
സഹിച്ചു, ശത്രുക്കൾക്കവേണ്ടി പ്രാർത്ഥിച്ചും, ഇനി പിരിഞ്ഞു വരേണ്ടുന്ന
സഭാശിക്ഷകൾ നിമിത്തം ദുഃഖിക്കയും ചെയ്തു. അവൻ രാഭോജനത്താലും ഇരു
സ്വഭാവങ്ങൾക്ക ഒരു ഉദാഹരണം കണ്ടതിപ്രകാരം "അപ്പവും വീഞ്ഞും മാറാതെ
ഇരിക്കുന്നുവല്ലൊ, എങ്കിലും ക്രിസ്തന്റെ ശരീരരക്തങ്ങൾ അതിൽ
കൂടിയപ്രകാരം വിശ്വാസിക്കു നിശ്ചയം ഉണ്ടു; അവ മുമ്പെത്ത സ്വഭാവം
വിട്ടുമാറുന്ന പ്രകാരം ആരും നിരൂപിക്കുന്നില്ലല്ലൊ. അവൻ പുതുനിയമത്തെ
നന്നെ അർത്ഥം തിരിച്ചു വിസ്തരിച്ചവൻ തന്നെ.

കിഴക്കെ സഭയിൽ സത്യവിചാരം ഏകദേശം ഒടുങ്ങിയത് നിമിത്തം
പടിഞ്ഞാറെ സഭയിൽനിന്നു രക്ഷ വന്നു. പടിഞ്ഞാറ്റവർ നെസ്തോര്യനെ
ശപിച്ചത് അവന്റെ സൂക്ഷ്മ വാക്കു അറിഞ്ഞിട്ടില്ല, അവൻ പെലാഗ്യാനുസാരി
എന്നു ശങ്കിച്ചിട്ടത്രെ മിസ്രക്കാരുടെ അസൂയാകൗശലങ്ങളും അല്പംപോലും
തുമ്പായ്വന്നില്ല. അന്നു രോമയിൽ മഹാലേയൊ അദ്ധ്യക്ഷനായ്വാണു (440-
61). മുമ്പെത്ത രോമാദ്ധ്യക്ഷന്മാർ: "പടിഞ്ഞാറെ രാജ്യത്തിൽ എങ്ങും
ഞങ്ങളുടെത് ഒഴികെ അപോസ്തലഭ ഇല്ലല്ലൊ; ഇവിടെ സത്യം ഉറെച്ചു
നില്ക്കുന്നു" എന്നു നിനെച്ചു പ്രമാണം വരുത്തി. എവിടെനിന്നും വരുന്ന
വിശ്വാസചോദ്യങ്ങൾക്ക അധികാരത്തോടു കൂട ഉത്തരം ചൊല്ലി, ക്രമത്താലെ
ഇല്ലുര്യ രാജ്യത്ത് തെസ്സലനീക്കയോളവും, ഗാല്യയിലെ അരലാത്ത്
സ്ഥാനത്തോളവും തങ്ങളുടെ മേൽ വിചാരണയെ നീട്ടിനടത്തി, കീഴ്പെടാതെ
അപ്രിക്കക്കാരോടു കൂടക്കൂടെ ഇടഞ്ഞു, അവർക്കു വണ്ടാലബാധ തട്ടിയ നാൾ
മുതൽ അപ്രിക്ക സ്പാന്യ ഗാല്യ മുതലായ നാടുകളിൽ പീഡിതരായ സാധാരണ
സഭക്കാർക്ക ആശ്രയവും നിഴലുമായി വാണു തുടങ്ങി. ലെയോ പ്രത്യേകം
സംശയവും ഭയവും അറിയാത്തവൻ താൻ ഗ്രഹിച്ചേടത്തോളം
സത്യത്തിന്നുത്സാഹിച്ചു പ്രസംഗിക്കുന്നവൻ മണിക്കാർ പെലാഗ്യർ
തുടങ്ങിയുള്ള വേദങ്കള്ളരെ നിത്യം അന്വേഷിച്ചു ആക്ഷേപിക്കുന്നവനും
ആകുന്നു. രാഭോജനത്തിൽ പാനപാത്രം കൊടുക്കാതെ ഇരിക്കുന്നതു, [ 550 ] മണിക്കാരുടെ ദുർമ്മതം എന്നു ശാസിച്ചും, ഔഗുസ്തീന്റെ ഉപദേശം നന്നെ
പിടിച്ചുംകൊണ്ടിരുന്നു എങ്കിലും, വേദങ്കള്ളർക്കു കൈസർമ്മാർ മരണശിക്ഷ
വിധിച്ചാൽ, സങ്കടം അല്ല എന്നു തോന്നി, പട്ടക്കാരുടെ ബ്രഹ്മചര്യംമുതൽ
സഭയിൽ നടപ്പായി വന്നത് എല്ലാം വേദത്തിൽ കാണാത്തത് എങ്കിലും,
അപോസ്തല പാരമ്പര്യത്തിൽനിന്നും പരിശുദ്ധാത്മാവിന്റെ അറിയിപ്പിനാലും
ഉണ്ടായത് എന്നു ഇണ്ടൽ കൂടാതെ ഉറപ്പിച്ചു. ഹസ്താർപ്പണത്തിൽ നല്ല
സമ്പ്രേക്ഷ1 വേണം; ലോഭികളും ലൌകികന്മാരും കേവലം അരുത്; ഒരുവൻ
അദ്ധ്യക്ഷൻ ആവാൻ ജനങ്ങളുടെ സമ്മതംകൂടെ ആവശ്യം; നാം ദൈവവശാൽ
കേഫാവിന്റെ സ്ഥാനത്തു വസിക്കുകയാൽ, സർവ്വസഭെക്കും
ദേവകാര്യങ്ങളിൽ തലയും കടക്കാരരും ആയിരിക്കേണം എന്നു നിശ്ചയിച്ചു,
ക്രിസ്തൻ മാനുഷപ്രകാരം നമുക്കു സമതത്വമുള്ളവൻ എന്ന
പരമാർത്ഥത്തിന്നുവേണ്ടി പോരാടുവാൻ തുടങ്ങി.

തെയോദൊസ്യന്റെ മരണത്താൽ കൈസരിച്ചിയായ പുൽക്കര്യ
ലെയോവെ അനുസരിച്ചപ്പോൾ, ഖല്ക്കെദൊനിൽ നാലാമത്തെ സാധാരണ
സംഘത്തെ കൂട്ടിയതിൽ ലെയൊ താൻ ചെല്ലാതെ, ദൂതരെ അയച്ചു, അവരെ
ഉത്തമാസനത്തിൽ ഇരുത്തി, സകല വിസ്കാരത്തെ നടത്തിക്കയും ചെയ്തു.
മിസ്രക്കാർ കോപിച്ചു തെയൊദോരെത്തിനെ കണ്ടപ്പോൾ, "ഈ യഹൂദനെ,
ഈ ദേവവൈരിയെ ആട്ടിക്കളവിൻ" എന്നു കലഹിച്ചു ആർത്താറെ, "ഇത്
അദ്ധ്യക്ഷന്മാർക്ക യോഗ്യമല്ല" എന്നു ചില മന്ത്രികൾ പറഞ്ഞതിന്നു "ഞങ്ങൾ
ഭക്തിപൂർവ്വമായി ആർക്കുന്നുവല്ലൊ’ എന്നു ഒഴിച്ചൽ പറഞ്ഞു, പകയെ മറെ
ച്ചു നിരൂപിച്ചു തുടങ്ങി. പല വിവാദങ്ങളുടെ ശേഷം രോമദൂതന്മാർ പറഞ്ഞു:
"ഞങ്ങളുടെ അദ്ധ്യക്ഷന്റെ പക്ഷംപോലെ വിധിക്കുന്നില്ല എങ്കിൽ, ഞങ്ങൾ
രോമെക്കു പോയി, അവിടെ തന്നെ യോഗം കൂടാം; വിശ്വാസത്തിന്റെ
അടിസ്ഥാനവും രാജ്യത്തിന്റെ താക്കോലുടയതും കേഫാ എന്ന അപോസ്തല
ശ്രേഷ്ഠനല്ലൊ; അവൻ ഇപ്പോഴും എപ്പോഴും തന്റെ അനന്ത്രവന്മാരിൽ ജീവിച്ചും
ഭരിച്ചും പോരുന്നു" എന്നു ചൊല്ലി പേടിപ്പിച്ചപ്പോൾ, അദ്ധ്യക്ഷന്മാർ മിക്കവാറും
ഇണങ്ങി, ക്രിസ്തന്നു പിതാവോടു സമതത്വമുള്ളത്പോലെ, പാപം എന്നിയെ
സകലത്തിലും മനുഷ്യരോടു സമതത്വവും ഉണ്ടു; അവനിൽ രണ്ടു സ്വഭാവങ്ങൾ
ഇട കലർന്നതുമല്ല, വേർപിരിഞ്ഞു നില്ക്കുന്നതും അല്ല, ഒന്നിന്നും മാറ്റം
കൂടാതെ ചേർന്നിരിക്കുന്നു എന്ന വിധിയും ഉണ്ടായി. തെയൊദൊരെത്ത്
മനസ്സോടല്ല നിലവിളിക്ക് ഇടം കൊടുത്തു നെസ്തോര്യൻ കർത്താവെ രണ്ടാക്കി
പിരിച്ചവനാകയാൽ, ഞാൻ അവനെ ശപിക്കുന്നു എന്നു സമ്മതിച്ചു,
ഏകാന്തത്തിൽ പോയി, മരണത്തോളം പ്രബന്ധങ്ങളെ ചമെച്ചു പാർക്കയും
ചെയ്തു. [ 551 ] അതിന്റെ ശേഷം, മാതൃകാസ്ഥാനങ്ങളിൽ മുഖ്യമുള്ളവ അഞ്ചു തന്നെ.
ഒന്നാമത് രോമ; അതു പണ്ടു തന്നെ ലോകനഗരമല്ലൊ* രണ്ടാമത് നവരോമപുരി:
ഇവററിന്നു സകല സഭകളിലും മേൽ വിചാരണ ഉണ്ടായിരിക്ക, ശേഷം
അലക്ഷന്ത്ര്യ അന്ത്യോക്യ യരുശലെം ഈ 3ലെ അദ്ധ്യക്ഷന്മാർക്കും
പത്രിയർക്കാനാമവും ചുറ്റുമുള്ള നാടുകളുടെ വിചാരണയും ഉണ്ടാക എന്നു
സംഘക്കാർ വിധിച്ചു, താന്താങ്ങടെ നാട്ടിൽ പോയപ്പോൾ, മിസ്രക്കാർ അന്നു
മുതൽ ഏകസ്വഭാവത്തെ ഉറപ്പിച്ചു കലഹിച്ചു വേർപിരിഞ്ഞു, നെസ്തോര്യൻ
പിന്നെ ചേർന്നു വന്നതും ഇല്ല.

അനന്തരം ലെയൊ സഭകളുടെ രക്ഷെക്കായി നിത്യം ഉത്സാഹിച്ചു,
ദേവച്ചമ്മട്ടി' ഇതല്യയിൽ കൂടി കടന്നു മിലാനെ ഭസ്മീകരിച്ചിരിക്കുന്നു എന്നു
കേട്ടാറെ, താൻ പള്ളിവസ്ത്രങ്ങളെ ഉടുത്തു എതിരേറ്റു, വാക്കിന്റെ
ഗൌരവത്താലും ഭാവസ്ഥിരതയാലും അത്തിലിന്റെ മനസ്സ് അല്പം ഇളക്കി,
(452) ആ മ്ലേച്ഛൻ രോമയിൽ വരാതെ കണ്ടു മടങ്ങി പോവാറാക്കി (455).
പിന്നെ ശൈസരീക് കപ്പൽവഴിയായി വന്നു രോമയെ പിടിച്ചാറെ, ലെയൊ
എതിരേറ്റു "ആളുകളെ കൊല്ലിക്കരുത്; തീ കൊടുക്കയും അരുത്" എന്നു
മുട്ടിക്ക കൊണ്ടു, ആ ക്രൂരൻ കൂടെ അസാരം മര്യാദക്കാരനായി ഹിംസിക്കാതെ,
കണ്ടത് എല്ലാം കൊള്ളയിട്ടു, ആയിരത്തിലധികം രോമക്കാരെ അടിമകളാക്കി,
കർത്ഥഹത്തിൽ കൂട്ടികൊണ്ടുപോകയും ചെയ്തു. ഇങ്ങിനെ രോമപട്ടണത്തിന്റെ
ഐശ്വര്യവും സാന്നിദ്ധ്യവും നശിച്ചശേഷവും, ലെയൊ പാറപോലെ നിന്നു,
സഭയുടെ അദൃശ്യമാഹാത്മ്യം കൊണ്ടു ആശ്വസിച്ചു, നല്ല മാലുമിയായി
ഭരിച്ചശേഷം, ദേവകരുണ നിമിത്തം സ്തുതിച്ചു കൊണ്ടു മരിക്കയും ചെയ്തു (461).

ഈ പറഞ്ഞ ആയുസ്സിന്റെ ഫലം വിചാരിച്ചാൽ, രണ്ടു വിശേഷങ്ങൾ
തോന്നുന്നു. ഒന്നാമത് ഈ വാദങ്ങൾ എല്ലാം വെറും വായ്പടകൾ അല്ല;
അരീയക്കാരോടും പെലാഗ്യരോടും ഉള്ള തർക്കങ്ങൾ എത്രയും ഘനമുള്ളവ
തന്നെ. നിക്കയ്യ, കൊംസ്തന്തീനപുരി, എഫെസ്, ഖല്ക്കെദോൻ ഈ 4
സാധാരണസംഘങ്ങളിൽ വെച്ചു വിശ്വാസത്തെ കുറിച്ചു നിശ്ചയിച്ചതു
വേദപൊരുളോടു ഒക്കുക കൊണ്ടു, ഈ ദിവസത്തോളം ക്രിസ്തസഭകളിൽ
സമ്മതമായിരിക്കുന്നു. പിന്നെ നല്ല സുവിശേഷക്കാർക്കു ഔഗുസ്തീൻ എന്ന
ഒരുവൻ ഒന്നു രണ്ടു സാധാരണസഭക്കുട്ടങ്ങളോളം വിലയേറി കിടക്കുന്നു.
രണ്ടാമതു സഭയിലെ ജീവൻ കുറഞ്ഞു പോകയാൽ, ദൈവം അവളെ
മനുഷ്യകല്പനകളുടെ ദാസ്യത്തിൽ ഏല്പിച്ചു. രോമസംസ്ഥാനം
ക്ഷയിക്കുന്തോറും രോമസഭയിൽ ആത്മാക്കളുടെ വാഴ്ച സമർപ്പിച്ചു,
യുരോപയിൽ പര ക്കുന്ന പുതി ജാതികൾക്ക ക്രിസ്തനാമം അധികാരത്തോടെ
അറിയിക്കേണ്ടതിന്നു രോമാദ്ധ്യക്ഷന്മാർക്ക പ്രഭാവവും2 സാന്നിദ്ധ്യവും
കൊടുത്തിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=വജ്രസൂചി/രണ്ടാം_ഭാഗം&oldid=210399" എന്ന താളിൽനിന്ന് ശേഖരിച്ചത്