താൾ:33A11415.pdf/547

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്രിസ്തസഭാചരിത്രം 475

(408 - 50) അന്നു കൊംസ്തന്തീനപുരിയിൽ രണ്ടാം തെയോദോസ്യൻ
വാഴുന്നു. പട്ടക്കാരെയും സന്യാസികളെയും അനവധി ശങ്കിച്ചും മാനിച്ചും,
കുറ്റക്കാർക്കു പള്ളികൾ സങ്കേതസ്ഥാനം എന്നു കല്പിച്ചുംകൊണ്ടു,
കോയ്മയുടെ അധികാരത്തെ കുറെച്ചതുമല്ലാതെ, അവൻ ജ്യേഷ്ഠയാകുന്ന
പുല്ക്കര്യ നടത്തുന്ന പ്രകാരം എല്ലാം നടന്നു. നെസ്തോര്യൻ അവളുടെ
ചാരിത്രക്കുറവു ഒന്നു കൈസരെ അറിയിച്ചതിനാൽ, പുല്ക്കര്യ അവനിൽ
ഉൾപക ഭാവിച്ചു മിസ്രക്കാരന്നു (കുരില്ലന്നു) അനുകൂലയായി. അതുകൊണ്ടു
കുരില്ലൻ മദിച്ചു, രോമാദ്ധ്യക്ഷന്നു വളരെ മുഖസ്തുതി പൂർവ്വമായി കാര്യത്തെ
ബോധിപ്പിച്ചു എഴുതി. "നിങ്ങളുടെ വിധിപോലെ ആകട്ടെ; രോമയിൽ തന്നെ
പൂർണ്ണസത്യം ഉണ്ടല്ലോ" എന്നു കേട്ടാറെ, കൊയ്ലസ്തീൻ യവനവാക്കിന്റെ
സൂക്ഷമതയെ ഗ്രഹിക്കാതെ നെസ്തോര്യന്റെ കത്തുകളെ അപമാനിച്ചും.
നെസ്തോര്യൻ സ്ഥാനഭ്രഷ്ടരായ പെലാഗ്യക്കാർക്കുവേണ്ടി ക്ഷമ അപേക്ഷിച്ച
നിമിത്തം ക്രൂദ്ധിച്ചും, (430) "ഈ വേദങ്കള്ളത്തെ വിടുന്നില്ല എങ്കിൽ, ഞാൻ
നിന്നെ സഹോദരനാക്കി ചേർക്ക ഇല്ല." എന്ന വിധി പരസ്യമാക്കി. ഇപ്രകാരം
രോമ അലക്ഷ്യന്ത്ര്യ ഈ പത്രിയർക്കാസ്ഥാനങ്ങൾ രണ്ടും കാണിക്കേണ്ടതിന്നു
അവന്റെ നേരേ വിരോധം തുടങ്ങിയാറെ, അന്ത്യോക്യയിൽ പത്രിയർക്കാവായ
യോഹനാൻ നെസ്തോര്യനോടു "നീ ദയചെയ്തു, മറിയ ദേവമാതാവ് എന്നു
അംഗീകരിച്ചു, ഈ വാദം തീർക്കേണമേമിസ്രക്കാരന്റെ ഡംഭം അറിയുന്നുവല്ലൊ;
ഇപ്പോൾ സമാധാനത്തെ രക്ഷിക്കേണമേ" എന്ന് അപേക്ഷിച്ചാറെ, നെസ്തോര്യൻ;
'അവൾ ദേവപുത്രന്നു അമ്മയായ്തീർന്നതു കൊണ്ടു, ദേവമാതാവ് എന്നും,
യഹൂദർ ദേവഘാതകർ' എന്നും, "പാട്ടുകളിലും പ്രാർത്ഥനാസ്തുതികളിലും
മൊഴിഞ്ഞാലും ദോഷമില്ല" എന്നു പരസ്യമാക്കി, സമാധാനത്തിന്നു
ത്സാഹിക്കയും ചെയ്തു.

എങ്കിലും മിസ്രക്കാരൻ അടങ്ങി ഇല്ല. "ക്രിസ്തനിൽ 2 സ്വഭാവങ്ങൾ ചേർന്നു
എന്നല്ല, മറിയ ഗർഭത്തിൽ തന്നെ രണ്ടും അശേഷം ഒന്നായി എന്നും,
യേശുവിന്റെ ഉടൽ ദേവശരീരം എന്നും, ദേവവചനം ക്രൂശിൽ തറെക്കപ്പെട്ട
പ്രകാരവും, നീ സ്പഷ്ടമായി സമ്മതിച്ചില്ല എങ്കിൽ, ശാപം ഉണ്ടു എന്നു
മുട്ടിച്ചപ്പോൾ" അന്തൊക്യ പത്രിയർക്കാ മുതലായ സുറിയാണികൾ വിരോധിച്ചു,
തങ്ങളുടെ മതപ്രകാരം സൂക്ഷ്മമായി തർക്കിച്ചു. കൈസർ കുരില്ലനെ
ആക്ഷേപിച്ചു, തീർച്ചെക്കു എഫെസിൽ, മൂന്നാമത് സാധാരണസഭാസംഘം
കൂടുവാൻ ഇടയരെ നിമന്ത്രിച്ചപ്പോൾ, (431) സന്യാസിശ്രേഷ്ഠനായ ഇസിദൊർ
"നീ ന്യായപ്രകാരം നടക്കേണ്ടതിന്നു സൂക്ഷിച്ചു നോക്കുക; നീ യേശുവെ അല്ല,
ഒരു ശത്രുവിന്റെ നാശമത്രെ അന്വേഷിക്കുന്നു എന്നും; അവൻ ശാന്ത
യോഹനാനെ പിഴുക്കിയ തെയൊഫിലന്റെ മരുമകനല്ലൊ എന്നും;

1. ദൈവത്തെ കൊന്നവർ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/547&oldid=200459" എന്ന താളിൽനിന്ന് ശേഖരിച്ചത്