താൾ:33A11415.pdf/548

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

476 ക്രിസ്തസഭാചരിത്രം

ബഹുജനങ്ങൾ പരിഹസിച്ചു കേൾക്കുന്നു" എന്നും ബുദ്ധി ഉപദേശിച്ചതു
കുരില്ലൻ കുട്ടാക്കാതെ, നിശ്വസിച്ചും 1 കൊണ്ടു, എപെസിൽ വന്നു എത്തി,
സന്യാസികളെയും തുറമുഖത്തുള്ള മിസ്രക്ലാസ്കാരെയും മറ്റും വശീകരിച്ചു,
കലഹങ്ങളെ ഉണ്ടാക്കി. യോഹനാൻ തുടങ്ങിയുള്ള സുറിയാണികളുടെ
യാത്രെക്ക് അല്പം താമസം വന്നപ്പോൾ കുരില്ലൻ സന്തോഷിച്ചു. ഒരു ദിവസവും
വൈകാതെ വിചാരം തുടങ്ങി, നെസ്തോര്യൻ വരായ്ക്കുകയാൽ,8 മണിനേരംകൊണ്ടു
ആലോചനെക്കു തീർമ്മാനം വരുത്തി. "കുരില്ലന്റെ ഉപദേശം പരമാർത്ഥം
തന്നെ; നെസ്തോര്യൻ നമ്മുടെ കർത്താവെ ദുഷിച്ചു, ദേവവചനത്തെ രണ്ടാക്കി
പിളർത്തത് നിമിത്തം, ശാപത്തിൽ ഉൾപെട്ടു, അദ്ധ്യക്ഷസ്ഥാനഭ്രഷ്ടനാക
എന്നു, പരിശുദ്ധാത്മാവിന്നു നന്നായി തോന്നുകയാൽ, ഞങ്ങളും വളരെ
കണ്ണീരോടും കൂടഅപ്രകാരം വിധിക്കുന്നു" എന്നിങ്ങനെ ഉള്ള അധർമ്മവിധിയെ
സുറിയാണി അദ്ധ്യക്ഷന്മാർ എഫെസിൽ എത്തിയനേരം അറിഞ്ഞാറെ,
സങ്കടപ്പെട്ടു. തങ്ങളും യോഗംകൂടി കുരില്ലനെ ശപിച്ചു. കൈസർ നെസ്തോര്യൻ
കള്ളനല്ല എന്നു ബോധിച്ചിട്ടും, തങ്ങളുടെ പത്രിയർക്കാവെ ശപിക്കുന്ന ഭ്രാന്ത
സന്യാസികളുടെ കലക്കത്തിന്നു ഭയപ്പെട്ടും, കുരില്ലൻ കാഴ്ചകളെ തുകി,
വശത്താക്കിയ പ്രഭുക്കൾക്ക് ചെവികൊടുത്തും, നെസ്തോര്യനെ
ആസനത്തിൽനിന്നു പിഴുക്കി. ആ വൃദ്ധൻ അന്തോക്യയിലുള്ള തന്റെ
മഠത്തിലേക്ക് മടങ്ങിപ്പോയി, 4 വർഷം സ്വസ്ഥനായി പാർത്തശേഷം,
രോമാദ്ധ്യക്ഷനും മറ്റും അവനെ മനുഷ്യസംസർഗ്ഗത്തോടു മുറ്റും
വേർപിരിക്കെണം എന്നു മുട്ടിക്കകൊണ്ടു, കൈസർ മിസ്രമരുഭൂമിയോളം നാടു
കടത്തി വലിച്ചപമാനിച്ചു; അവനും തന്റെ കഥ എഴുതിയശേഷം ദുഃഖിച്ചു
മരിച്ചു (ഏകദേശം 440) കുരില്ലനും യോഹനാനും അല്പം ഇണങ്ങി, എല്ലാ
പട്ടക്കാരും നെസ്തോര്യനെ ശപിക്കെണം എന്നു പരസ്യമാക്കിയപ്പോൾ, പലരും
വിരോധിച്ചു. "ഇതു നെസ്തോര്യമതം അല്ല; തർസിലെ ജ്യൊദോരും, മഹാ
തെയോദൊരും പണ്ടുറപ്പിച്ച പരമാർത്ഥമത്രെ; ഞങ്ങൾ ഈ ഉപദേശത്തെ
തള്ളുകയില്ല; അലക്ഷന്ത്ര്യക്കാർക്കു കീഴടങ്ങുകയും ഇല്ല" എന്നു നിശ്ചയിച്ചു,
സുറിയാണികൾ പലരും സാധാരണ സഭയെ വിട്ടു, വേർപിരിഞ്ഞു,
നെസ്തോര്യക്കാർ എന്നും, തർസാ എന്നുംപേർ ധരിച്ചു, നിസിബിയിൽ
അദ്ധ്യക്ഷനായ ബാർ സൂമാവെ അനുസരിച്ചു. മിക്കവാറും പാർസി രാജ്യത്തിൽ
ചെന്നു രാജാവിന്നുപ്രസാദം വരുത്തി, രോമകോയ്മയോടുസംബന്ധം അറുത്തു.
മലയാളം മഹാചീനം തുടങ്ങിയുള്ള ദേശങ്ങളോളം പരന്നു കുടിയേറുകയും
ചെയ്തു.

എന്നാറെ വിദ്യയില്ലാത്ത സന്യാസിമാർമുതലായ മിസ്രപക്ഷക്കാർ രാജ്യം
എല്ലാം കലഹിപ്പിച്ചു, രണ്ടു സ്വഭാവം എന്നപേർ മാത്രം കേട്ടാൽ,

1 ചീറിച്ചീത്തും

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/548&oldid=200461" എന്ന താളിൽനിന്ന് ശേഖരിച്ചത്