താൾ:33A11415.pdf/528

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

456 ക്രിസ്തസഭാചരിത്രം

എന്നു തോന്നി, ശ്രദ്ധർ മിക്കവാറും കാടുപുക്കു വസിക്കയും ചെയ്തു.

ഇനി ക്രിസ്ത്രീയതയുടെ പ്രസിദ്ധജയത്തെ പറയുന്നു. ഇതല്യയിൽ
മക്ഷെന്ത്യൻ എന്ന നിഷ്കണ്ടകൻ എല്ലാ പ്രജകൾക്കും നീരസം
വരുത്തിയപ്പോൾ, (312) കൊംസ്തന്തീൻ അവനോടു പട കൂടുവാൻ ഗാല്യയിൽ
നിന്നു പുറപ്പെട്ടു, യുദ്ധത്തിന്ന മുമ്പെ മേഘങ്ങളിൽ ക്രൂശിന്നു സമമായ വെളിച്ചം
കണ്ടു രക്ഷയും ജയവും ക്രൂശിൽ ഉണ്ടു എന്നു വല്ല സ്വപ്തനത്താൽ അറിഞ്ഞു,
ക്രിസ്ത്യാനരുടെ ദൈവത്തെ അല്പം മാനിപ്പാൻ തുടങ്ങി, മക്ഷന്ത്യനെ ജയിച്ച
ഉടനെ ക്രൂശചിഹ്നം 1) തനിക്ക രക്ഷ എന്നു ഭാവിച്ചു നടന്നു. താൻ പടിഞ്ഞാറും,
ലികിന്യൻ കിഴക്കും ഒന്നിച്ചു മേല്ക്കോയ്മ നടത്തിയ നാൾ മുതൽ അവരവർക്കു
ഇഷ്ടമായി തോന്നിയ മാർഗ്ഗത്തെ വിരോധം കൂടാതെ അനുസരിക്കാം എന്നുള്ള
ആജ്ഞയെ മിലാനിൽ നിന്നു പരസ്യമാക്കി (313). എങ്കിലും കൈസർമ്മാർക്ക
അന്യോന്യം മമത ഉറെച്ചില്ല. ക്രിസ്ത്യാനർ എല്ലാടത്തും കൊംസതന്തീന
പക്ഷത്തിൽ നില്ക്കുന്നു എന്നു ലികിന്യൻ കണ്ടു, അസൂയ ഭാവിച്ചു,
അദ്ധ്യക്ഷന്മാര കൂടെക്കൂടതാഴ്ത്തി, ചില പള്ളികളെ അടപ്പിച്ചു, കോയിലകത്തു
ക്രിസ്ത്യാനരുത് എന്നും, നിക്കമേദ്യരാജധാനിയിൽ പള്ളി വേണ്ടാ; വെളിവിൽ
കൂടിയാൽ അധികം സൌഖ്യം എന്നും കല്പിച്ചു. അന്ത്യ യുദ്ധംഅടുത്തപ്പോൾ,
നായകന്മാരോടുകൂട ബിംബങ്ങൾക്ക വിളക്കു വെച്ചു പൂജിച്ചു, നമ്മുടെ മാറ്റാൻ
ഒരന്യദേവനെ സേവിച്ചുപോയല്ലൊ; ഞങ്ങൾക്ക ആദിദേവകൾ തന്നെ മതി;
ഏതു ദേവനു വീര്യം ഏറും എന്നു ഇപ്പോൾ നോക്കട്ടെ; എന്നു പറഞ്ഞുപുറപ്പെട്ടു.
കൊംസ്തന്തീൻ രാജകൊടിമേൽ നിന്നു രോമകഴുകിനെ നീക്കി, ക്രൂശടയാളവും
ക്രിസ്തനാമവും തുന്നി ചേർപ്പിച്ചു.

(323) ഈ കൊടിയിൽ മുറ്റും ആശ്രിയിച്ചു, പടകൂടിജയിച്ചു, ലികിന്യനെ
പിടിച്ചു, ഉപായത്താലെ കൊല്ലിക്കയും ചെയ്തു (344). ഇങ്ങിനെ
രോമസംസ്ഥാനത്തിൽ ഏകഛത്രാധിപതിയായിത്തീർന്ന 2) മുതൽ കൊണ്ടു
യവനരോമദേവതകളെയും ക്ഷുദ്രമന്ത്രാഭിചാരങ്ങളെയും 3) ശകുനലക്ഷണാദി
കളെയും വെറുത്തു, ദൈവം ക്രൂശിനാൽ എനിക്ക സർപ്പത്തിന്മേൽ ജയം നല്കി
എന്ന ഭാവത്തെ ഉള്ളിൽ ഉറപ്പിച്ചു, ചിത്രങ്ങളിലും കാണിച്ചു സകല പ്രജകളോടും
ഈ ജയം കൊണ്ടിട്ടുള്ള ഏക ദൈവത്തെ വന്ദിക്കേണ്ടതിന്നു അപേക്ഷിച്ചു.
മാർഗ്ഗം നിമിത്തം ആരോടും ഹേമം ചെയ്തില്ല എങ്കിലും, ദുഷ്കർമ്മങ്ങൾ
പ്രസിദ്ധമായി നടക്കുന്ന ചില ക്ഷേത്രങ്ങളെ ഇടിച്ചുകളഞ്ഞു, ഒടുക്കം മുഷ്യരാൽ
കഴിയുന്നെടത്തോളം ക്രിസ്തസഭെക്ക് പുറമെ ഉള്ള സ്വാസ്ത്യവും സൌഖ്യവും
ഉണ്ടാക്കി, രക്ഷിക്കയും ചെയ്തു. ഈ ദൃഷ്ടാന്തത്താൽ ശേഷം രാജ്യങ്ങളിലും
അനുഭവം കണ്ടിരിക്കുന്നു. കൊംസ്തന്തീൻ പാർസി രാജാവോടു ഈ മാർഗ്ഗത്തെ
അനുസരിച്ചവരിൽ ഗുണംവിചാരിക്കേണം എന്നപേക്ഷിച്ചതു,

1) ക്രൂശക്കുറി. 2) ഒരു കുടെക്കടക്കിയ. 3) ഒടി.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/528&oldid=200415" എന്ന താളിൽനിന്ന് ശേഖരിച്ചത്