താൾ:33A11415.pdf/493

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സുവിശെഷസംഗ്രഹം 421

ദാരിദ്രൃാവസ്ഥയെ വിചാരിയാതെ യെശു എന്ന ദിവ്യനാമം വിളിച്ചു.
താഴ്മയൊടെ അവന്റെ രാജത്വത്തെ പാർത്തിരിക്കയും ചെയ്തു.

ഈ ജനനം സംഭവിച്ചതു ഇപ്പൊൾ പറയുന്ന ഒന്നാം ക്രിസ്താബ്ദത്തിൽ
അല്ല, അതിന്നു 4 വർഷം മുമ്പെ ആകുന്നു. ആയതു ഔഗുസ്തന്റെ 26 ആം
ആണ്ടും രൊമനഗരവർഷം750 ആമതും ആകുന്നു. ആയതു ഹെരൊദാവിന്റെ
അന്ത്യവർഷം തന്നെ. മാസവും ദിവസവും അറിയുന്നില്ല. ഫെബ്രുവരി
മാസത്തിൽ ജനിച്ചു എന്നു വിചാരിപ്പാൻ സംഗതി ഉണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/493&oldid=200346" എന്ന താളിൽനിന്ന് ശേഖരിച്ചത്