താൾ:33A11415.pdf/507

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗർമ്മന്ന്യ രാജ്യത്തിലെ ക്രിസ്തസഭാ നവീകരണം 435

അസഹ്യമായി വർദ്ധിച്ചു, മാറ്റം വരുത്തുവാൻ മാനുഷശക്തിവിദ്യകളും
എത്തിയില്ലതാനും.

2. ലുഥരിന്റെ ജനനം.

1483 ആമതിൽ നവമ്പ്ര 10-നു മർത്തിൻ ലുഥർ എന്നവൻ സഹസനാട്ടിൽ
ജനിച്ചു. അവന്റെ അഛ്ശൻ ലൊഹങ്ങളെ ഉരുക്കുന്നവൻ. മക്കൾ ചെറിയന്നെ
വിറകിന്നു കാട്ടിൽ പൊകും, അമ്മയുടെ കൂട ചുമടുകളെ എടുക്കും.
അമ്മയഛ്ശന്മാർ സ്നെഹിച്ചു എങ്കിലും, അത്യന്തം ശിക്ഷിച്ചു പൊരുകയാൽ,
കുട്ടി ചെറുപ്പത്തിലെ വളരെ ശങ്കഭാവം കാട്ടി. എഴുത്തുപള്ളിയിലും അടി
ഏറുക കൊണ്ടും, 10 കല്പന, കർത്തൃപ്രാർത്ഥന, ലത്തീന വ്യാകരണം,
മുതലായതു വെഗത്തിൽ പഠിച്ചു എങ്കിലും, മനസ്സിന്നു ഒരു സന്തൊഷവും
വന്നില്ല. ദൈവത്തിൽ ഇഷ്ടമല്ല ഭയമുണ്ടായതെ ഉള്ളു. യെശുനാമം
കെൾക്കുന്തൊറും മുഖവാട്ടവും വിറയലുമായി. 14 വയസ്സായാറെ അശ്ഛൻ
അവന്റെ സാമർത്ഥ്യം കണ്ടു “നീ പണ്ഡിതനാകെണം” എന്നു ചൊല്ലി, വലിയ
പള്ളിയിൽ അയച്ചു. അവിടെ പഠിപ്പിന്നു നല്ല പാങ്ങുണ്ടായിട്ടും, പണം അയപ്പാൻ
അശ്ഛന്നു കഴിയായ്ക കൊണ്ടു, മറ്റെ ചില കുട്ടികളൊടു ഒന്നിച്ചു ചെർന്നു,
പട്ടണക്കാരുടെ വാതിൽ മുമ്പാകെ ക്രിസ്തസ്തുതികളെ പാടും. അതിന്നും
ചിലപ്പൊൾ അപ്പമല്ല, പരുഷ വാക്കുകളെ കെൾക്കും. ഒരു ദിവസം 3 വീട്ടുകാർക്കു
പാടി കെൾപിച്ചിട്ടും, ഒരു ഭിക്ഷയും കിട്ടാഞ്ഞു, വിശപ്പു പൊറുക്കാതെ കരഞ്ഞു
നില്ക്കുമ്പൊൾ, ഒരു യജമാനിച്ചി കുഞ്ഞനെ കണ്ടിറങ്ങി ഊട്ടിയതുമല്ലാതെ,
ഭർത്താവു വന്നപ്പൊൾ, ബാല്യക്കാരന്റെ വിനയം വിചാരിച്ചു, വീട്ടിൽ ചെർത്തു
പൊറ്റി. അന്നു തൊട്ടു പഠിപ്പാനും പ്രാർത്ഥിപ്പാനും അധികം സന്തൊഷം തൊന്നി.
വീണ വായിപ്പാനും അഭ്യസിച്ചു. ദൈവത്തെ ചൊല്ലി ഒരു സ്തൊത്രം ചമെച്ചു
പാടുകയും ചെയ്തു. ആ സ്ത്രീയെ ഓർത്തു അവൻ പുരുഷനായാറെ പറഞ്ഞതു:
“ഭക്തിയുള്ള സ്ത്രീയുടെ നെഞ്ഞിലും ഭൂമിയിൽ മധുരം ഒന്നും ഇല്ല”. 18
വയസ്സായപ്പൊൾ വലിയൊരു പാഠശാല പൂകുവാൻ വിചാരിച്ചാറെ, അശ്ഛൻ
“നീ ധർമ്മനീതി ശാസ്ത്രങ്ങളെ അഭ്യസിച്ചു, രാജവെല ചെയ്യെണം” എന്നു
കല്പിച്ചു, എർഫുർത്തു പട്ടണത്തിലെ വലിയ പാഠശാലയിൽ നിയൊഗിച്ചയച്ചു.
അവിടെ എത്തിയപ്പോൾ നെരം ഒട്ടും വെറുതെകളയാതെ, വളരെ
പ്രാർത്ഥനയൊടും ഉത്സാഹത്തൊടും പഠിച്ചു കൊണ്ടിരിക്കുമ്പൊൾ, 20
വയസ്സായാറെ, പുസ്തകശാലയിൽ ലത്തീന വെദം എന്നൊരു പുസ്തകം കണ്ടു
അയ്യൊ, എത്ര വലിയ പുസ്തകം എന്നു വിസ്മയം പൂണ്ടു ഹന്ന, ശമുവെൽ
എന്നവരുടെ ചരിത്രം വായിച്ചു, വീട്ടിലെക്കു പൊകുമ്പൊൾ, എനിക്ക വല്ല കാലം
ഈ വക പുസ്തകം സ്വന്തമായ്വന്നാൽ, എത്ര കൊള്ളായിരുന്നു. ഇതാരും
വായിക്കാതെ ഇരിക്കുന്നതു സംഗതി എന്തു? ഇതു ദൈവവചനമല്ലൊ ആകുന്നതു

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/507&oldid=200374" എന്ന താളിൽനിന്ന് ശേഖരിച്ചത്