താൾ:33A11415.pdf/508

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

436

ഞായറാഴ്ചതൊറും പള്ളികളിൽ വായിച്ചു വരുന്ന സുവിശെഷ ലെഖനങ്ങളുടെ
അംശങ്ങളല്ലാതെ വെദവാക്യങ്ങൾ ഉണ്ടെന്നു ഇന്നെയൊളം അറിഞ്ഞില്ല കഷ്ടം
എന്നിങ്ങിനെ വിചാരിച്ചു കൊണ്ടു ദിവസെന പിന്നെയും വന്നു വായിക്കും.
അത്യുത്സാഹത്താൽ ദീനമായിക്കിടക്കുമ്പൊൾ വൃദ്ധനായ ബൊധകൻ വന്നു.
കിടക്കയരികെ നിന്നു നീ മരിക്കയില്ല, ഇനി പലർക്കും ആശ്വാസം വരുത്തുവാൻ
ദൈവം നിന്നെ ആശ്വസിപ്പിക്കും എന്നു പറഞ്ഞു, ലുഥർക്കു സൌഖ്യം വരികയും
ചെയ്തു. പാഠസമാവർത്തനം ബഹു ഘൊഷമായി കഴിച്ചാറെ പഠിപ്പു തികഞ്ഞു,
വിദ്വാൻ എന്നെണ്ണപ്പെട്ടു, പട്ടും വളയും ഗുരുസ്ഥാനവും കിട്ടിയാറെ
നീതിശാസ്ത്രങ്ങളെ വിദ്യാശാലയിൽ പഠിപ്പാൻ തുടങ്ങി; ലൊകരഞ്ജനയും
ഉണ്ടാകുന്ന സമയം മനസ്സിന്നു സമാധാനം കണ്ടില്ലതാനും. പെട്ടന്ന ഉറ്റ
ചങ്ങാതിയായവൻ മരിച്ചു എന്നു കെട്ടിട്ടു ഞാൻ മരിച്ചാലൊ, എങ്ങിനെ എന്നു
വിചാരിച്ചും ദുഃഖിച്ചും കൊണ്ടാറെ, ഒരു യാത്രയിൽ കൊടുങ്കാറ്റും ചുറ്റും
തകർക്കുന്നു ഇടിത്തീയും ഉണ്ടായി, വളരെ പെടിച്ചു ഇതു ദൈവകോപത്തിന്നു
കുറി; ഒന്നെ ആവശ്യം; പരിശുദ്ധിതന്നെവെണം എന്നിട്ടു തന്നെത്താൻ
ദൈവത്തിനു നെർന്നു, എർഫുർത്തിൽ ചെന്നു, ചങ്ങാതികളെ ഊണിന്നു
വിളിച്ചു, വർത്തമാനംപറഞ്ഞു, എല്ലാവരും എത്ര ചെറുത്തിട്ടും അന്നു രാത്രിയിൽ
ഔഗുസ്തീന്യ ഭിക്ഷുക്കൾ പാർക്കുന്ന മഠം പുക്കു, സന്ന്യാസം ദീക്ഷിക്കയും
ചെയ്തു. (1505, ആഗ. 17)

3. എർഫുർത്തിലെ സന്ന്യാസി.

കീർത്തിമാനായ ശാസ്ത്രി ചെരുക കൊണ്ടു മഠസ്ഥർ എല്ലാവരും
സന്തൊഷിച്ചിരിക്കുമ്പൊൾ, അശ്ഛൻ കൊപിച്ചു, ലുഥരെ ശപിച്ചു. കുറയ കാലം
കഴിഞ്ഞാറെ നടപ്പുദീനത്താൽ ശെഷം 2 പുത്രന്മാർ മരിച്ച സംഗതിയാൽ
അഛ്ശൻ മനസ്സഴിഞ്ഞു മർത്തിനൊടുക്ഷമിച്ചനുഗ്രഹിക്കയും ചെയ്തു.
മഠത്തിലെ മൂഢന്മാർ ലുഥരെ നന്നായി താഴ്ത്തി, അടിച്ചു തളിക്ക, കാഷ്ഠം
വാരുക, മുതലായ വീടുപണികൾ എടുപ്പിച്ചു, പ്രാർത്ഥിപ്പാനും പഠിപ്പാനും
കുറയ ഇട കൊടുത്തു, പൊക്കണം കെട്ടി മഠത്തിന്നായിരന്നു നടപ്പാൻ
നിയൊഗിച്ചു. ഇത ഒക്കെയും വളരെ വിനയത്തൊടെ ചെയ്തു വന്ന ശെഷം,
വിദ്യാലയക്കാർ അവന്നു വെണ്ടി താല്പര്യമായി അപെക്ഷിക്കയാൽ, മൂപ്പൻ
വന്നു, മർത്തിനെ ഇനി തെണ്ടുവാനും വാരുവാനും പൊകരുതെ വെദവിദ്യകളെ
ശീലിച്ചു കൊണ്ടിരിക്ക എന്നനുവാദം കൊടുത്തു. ലുഥർ ഓഗുസ്തീൻ മുതലായ
ഭക്തന്മാരുടെ പ്രബന്ധങ്ങളെ അല്ലാതെ, ചങ്ങല കെട്ടി കിടക്കുന്ന
വെദപുസ്തകത്തെയും കണ്ടു വായിച്ചും ധ്യാനിച്ചും, ഊണും ഉറക്കവും ഇളച്ചു,
ആത്മരക്ഷെക്കായി സന്ന്യാസികൾക്കു വിധിച്ച ഘൊര തപസ്സുകളെ ഒക്കെയും
ചെയ്തു എങ്കിലും, സമാധാനം വന്നില്ല; ദെവകൊപം ശമിച്ചതും ഇല്ല. നാർത്തുണി

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/508&oldid=200376" എന്ന താളിൽനിന്ന് ശേഖരിച്ചത്