താൾ:33A11415.pdf/509

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗർമ്മന്ന്യ രാജ്യത്തിലെ ക്രിസ്തസഭാ നവീകരണം 437

ഉടുത്തതിനാൽ പാപം നീങ്ങിയില്ല എന്നു കണ്ടാറെ, ഞാൻ എന്തൊരു പാപി!
ശെഷമുള്ളവർ എന്നെ ചൂണ്ടി ചിരിക്കുന്നു; എന്റെ ഹൃദയം പൊലെ പിശാചിന്നു
അധീനമായത ഒന്നും ഇല്ല; എന്റെ കഥ തീർന്നു എന്നു മുറയിട്ടു, രാവും പകലും
ഉരണ്ടും കരഞ്ഞും കൊണ്ടിരിക്കും. അതു കൊണ്ടു സന്ന്യാസികൾ അവനൊടു
“സഹൊദര! ആ വെദം വായിക്കുന്നത നന്നല്ല” ഇതു ബഹുദുഃഖകരമായ
പുസ്തകം; സകല കലക്കത്തിന്നും കാരാണം തന്നെ എന്നു പലപ്പൊഴും മന്ത്രിച്ചു.
ഒരു നാൾ ചങ്ങാതികൾ അന്വെഷിച്ചാറെ, ലുഥർ ൟ 4 ദിവസം മുറിയെ
തുറക്കാതെ ഇരിക്കുന്നു എന്നു കെട്ടു, ഉന്തി തുറന്നു നൊക്കീട്ടു, ചത്തവനെ
പൊലെ കണ്ടു, വിളിച്ചിട്ടും മൊഹാലസ്യം തീരായ്കയാൽ, പാട്ടുപാടി
ക്രമത്താലെ ആശ്വസിപ്പിച്ചു.

അക്കാലം ഔഗുസ്തീന്യ മഠങ്ങൾക്ക അദ്ധ്യക്ഷനായ സ്കൌപിച്ച
എർഫുർത്തിൽ വന്നു, മഠപരീക്ഷ ചെയ്യുമ്പൊൾ, അസ്ഥിമയനായ ഉലർന്ന
ചെറുപ്പക്കാരനെ കണ്ടു, കാരണം അറിഞ്ഞു, പിതൃഭാവം കൈക്കൊണ്ടു,
സംഭാഷണം തുടങ്ങി. ദൈവം നീതിമാനായിരിക്കെ, മുറ്റും പാപിയായ ഞാൻ
അവന്റെ പ്രത്യക്ഷതയെ എങ്ങിനെ പൊറുക്കും “എന്നു ചൊദിച്ചാറെ” എന്തിനു
ൟ ശല്യം? ക്രൂശിൽ തറെച്ചവൻ അനുഷ്ഠിച്ച പ്രായശ്ചിത്തത്തിൽ ആശ്രയിച്ചു
കൊള്ളണ്ടു എന്നു കെട്ടു, എന്മനസ്സതിരിയാതെ കണ്ടു, ദൈവം എന്നിൽ
കരുണ വിചാരിക്കുന്നത, എങ്ങിനെ വിശ്വസിക്കാം? എന്നതിന്നു സ്തൌപിച്ച
പറഞ്ഞു: മനസ്സുതിരിയുന്നത തപസ്സുകൊണ്ടല്ല, ആദ്യം സ്നെഹിച്ചവനെ
സ്നെഹിക്കുന്നതിനാൽ തന്നെ തുടങ്ങുന്നു. ൟ വാക്കു ശരം പൊലെ തറെച്ചു,
ലുഥർ ദെവസ്നെഹം അണുവായെങ്കൽ ഉദിച്ചു എന്നു ഊഹിച്ചു, അനുതാപം
മനന്തിരിവു എന്ന വാക്കുകളെ വെദത്തിൽ പറഞ്ഞ ദിക്കുതൊറും വായിച്ചു
നൊക്കി, ദിവ്യ വാഗ്ദത്തം തനിക്കും പറ്റുന്നു എന്നു സത്യമായറിഞ്ഞു.
പിന്നെയും പാപനിനവിനാൽ പീഡിച്ചു വലഞ്ഞപ്പൊൾ, സ്തൌപിച്ച
അവനൊടു: നമ്മുടെ പാപം മായാ രൂപം അല്ല; ഉള്ളത തന്നെ അല്ലൊ; അങ്ങിനെ
അല്ലായ്കിൽ മായാചിത്രമായ രക്ഷിതാവും അതിന്നു മതിയായിരിക്കും എന്നു
പറഞ്ഞു, ഒരു വെദപുസ്തകം സമ്മാനമായി കൊടുത്തനുഗ്രഹിച്ചു പൊകയും
ചെയ്തു.

പിന്നെയും സംശയങ്ങളും നൊവുകളും വർദ്ധിച്ചിട്ടു മരിപ്പാറായപ്പൊൾ,
വൃദ്ധനായൊരു സന്ന്യാസി വന്നു “പാപമൊചനത്തെ ഞാൻ വിശ്വസിക്കുന്നു”
എന്നു വിശ്വാസപ്രമാണത്തിലുള്ള ഇടം ഉച്ചരിച്ചു, ദാവീദ പൌൽ
മുതലായവരുടെ പാപം മൊചിച്ച പ്രകാരം വിശ്വസിച്ചാൽ പൊരാ, പിശാചുകളും
ഇത്ര അറിയുന്നവല്ലൊ. ദൈവം യെശു നിമിത്തം എന്റെ പാപത്തെയും
ക്ഷമിച്ചിരിക്കുന്നു എന്നു വിശ്വസിക്ക ഇങ്ങിനെ നിന്നൊടു ദിവ്യ
കല്പനയാകുന്നു. എന്ന എല്ലാം പറഞ്ഞപ്പൊൾ, ലുഥർ പൂർണ്ണമായ വെളിച്ചം

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/509&oldid=200378" എന്ന താളിൽനിന്ന് ശേഖരിച്ചത്