താൾ:33A11415.pdf/506

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

434 ഗർമ്മന്ന്യ രാജ്യത്തിലെ ക്രിസ്തസഭാ നവീകരണം

സത്യത്തിൻ അധരം എന്നെക്കും സ്ഥിരപ്പെടും, ചതിനാവൊ ഇമെപ്പൊളം
നെരം. (സുഭാ. 12, 19.)

ദൈവവചനത്തെ മാത്രം തങ്ങളുടെ വിശ്വാസത്തിന്നു ആധാരം ആക്കുന്ന
വെദക്രിസ്ത്യാനികൾ രൊമസഭയിൽ നിന്നു (സർവ്വീശ്വരമതത്തിൽ നിന്നു)
പിരിഞ്ഞു പൊയ അവസ്ഥ ഇതിൽ കാണിക്കുന്നു. ൟ പിരിവു മനുഷ്യർ
ആകട്ടെ പിശാചാകട്ടെ അല്ല സർവ്വശക്തനായ ദൈവം തന്നെ വരുത്തിയതു.
വെദസത്യത്തെ ഉറപ്പിപ്പാനുള്ള പ്രയത്നത്തെ ഓർത്തു അഴിയാത്ത
ദൈവവചനത്തെ മുറുക പിടിച്ചും ആരാഞ്ഞും നിങ്ങളുടെ നടപ്പിനെ അതിന്നു
അനുരൂപിച്ചും കൊണ്ടു സത്യത്തെ വീണ്ടും വെളിച്ചത്താക്കിയ ദൈവത്തെ
സ്തുതിക്കെണമെ. സത്യത്തിന്റെ അക്ഷരമെ പിടിച്ചു അന്യരൊടു പുളെച്ചു
പൊകല്ല. സത്യത്തെ വിശ്വസിച്ചു അന്യരൊടു സൌമ്യതയിൽ പെരുമാറുക
ക്രിസ്ത ശിഷ്യന്റെ ലക്ഷണം വെദക്രിസ്ത്യാനികളല്ലാത്തവരൊടു
അപെക്ഷിക്കുന്നിതു: പതിതർ എന്നു വെഗം പഴിക്കാതെ മുങ്കൊപം കൂടാതെ
ൟ ചെറു പുസ്തകത്തെ ശൊധന ചെയ്യെണമെ.

ക്രിസ്തസഭാനവീകരണം.

1. സഭയുടെ കെടു.

ദൈവപുത്രൻ ലൊകത്തിൽ അവതരിച്ചു, തന്റെ ആത്മാവെ പകർന്ന ശെഷം,
എല്ലാ വിശ്വാസികളും ആത്മാവുള്ളവരായി ഏകശരീരത്തിന്റെ
അവയവങ്ങളായി തമ്മിൽ സ്നെഹിച്ചും സുശ്രൂഷിച്ചും കൊണ്ടു, സ്വർഗീയ
വിശ്വാസത്താലെ ലൊകത്തെ ജയിപ്പാൻ പുറപ്പെട്ടു. ക്രമത്താലെ
രൊമസംസ്ഥാനവും പല മ്ലെശ്ഛജാതികളും യെശുനാമത്തെ
അംഗീകരിച്ചുപൊരുമ്പൊൾ, പണ്ടെത്ത ഐക്യം കുറഞ്ഞു പൊയി. പിശാചിന്റെ
ദുർബൊധനയാൽ ബൊധകർ പട്ടക്കാരായി ഞെളിഞ്ഞു തുടങ്ങി, രൊമ മെത്രാൻ
എല്ലാവരിലും അധികം ഉയരുകയും ചെയ്തു. ആയവർ സഭെക്ക ഒക്കയും തല
എന്ന ഭാവം നടിച്ചു, സ്വർഗത്തിൽ നിന്നു വന്ന ഉപദെശം പൊരാ എന്നു വെച്ചു,
തങ്ങളുടെ മാനത്തിന്നും ലാഭത്തിന്നും നന്നായി തൊന്നിയത പ്രമാണമാക്കി
എങ്ങും നടത്തിച്ചു, രാജാക്കന്മാരെയും ദാസരൊളം താഴ്ത്തുവാൻ തുനിഞ്ഞു.
ഗർമ്മന്ന്യ കൈസർമ്മാർ ലൊകബലത്തെ ആശ്രയിച്ചു രൊമ സഭയൊടു
എതിരിട്ടപ്പൊൾ തൊറ്റു പൊയി. വല്ല സാധുക്കൾ ആത്മാവിൻ ശക്തി കൊണ്ടു
വിരൊധം പറഞ്ഞാൽ, രൊമസഭ ഹിംസിക്കയും കൊല്ലുകയും ചെയ്യും. എന്നാറെ
യും ഒരൊ കാലത്തിൽ പുതിയ സാക്ഷികൾ ഉദിച്ചു, സത്യത്തിന്നു വെണ്ടി
ജീവനെ ഉപെക്ഷിച്ചു കൊണ്ടിരുന്നു. വിശെഷിച്ചു ഗർമ്മന്ന്യ രാജ്യത്തിൽ
പാപ്പാവിന്റെ വലിപ്പവും മാനുഷ കല്പനകളുടെ അബദ്ധവും പലർക്കും

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/506&oldid=200372" എന്ന താളിൽനിന്ന് ശേഖരിച്ചത്