താൾ:33A11415.pdf/534

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

462 ക്രിസ്തസഭാചരിത്രം

ആയാൽ, നീ തന്നെ യാജകനും1) ബലിപീഠവും; ബലിയും ആകുന്നു എന്നും;
വിശ്വാസത്തിന്നുറപ്പു വരുത്തുന്നത് ദേവവചനം അത്രെ എന്നും കാണിച്ചു, നല്ല
പ്രബന്ധങ്ങളെ തീർത്തു, പുറജാതികളിൽ സുവിശേഷം ഘോഷിപ്പാൻ
ഇടവിടാതെ സഹായിച്ചു, യോഗ്യസന്യാസികളെ മഠവും പർണ്ണശാലയും വിട്ടു,
പ്രസംഗിപ്പാൻ ഉത്സാഹിപ്പിച്ചും പോന്നു. യുദോക്ഷ്യ മരിച്ചശേഷവും അവന്റെ
ശത്രുക്കൾ ഇണങ്ങി ഇല്ല. രോമാദ്ധ്യക്ഷനായ ഇന്നൊചെന്ത് അവന്റെ പക്ഷം
നിന്നുത്സാഹിച്ചു. തെയോഫിലനോടു കൂറ് അറുത്തു, ഒരു സന്യാസിയും
കൈസരെ ചെന്നു കണ്ടു, "ഈ "നഗരത്തിൽ നിന്നു പരിശുദ്ധനെ
നീക്കുകകൊണ്ടു, ദേവകോപം ആവസിക്കുകെ ഉള്ളു" എന്നു പറഞ്ഞു;
പടിഞ്ഞാറെ കൈസരും അവനു വേണ്ടി ചീട്ട് എഴുതുകയുഞ്ചെയ്തു. ഉടനെ
അർക്കാദ്യൻ യോഹനാനെ അതിദൂരത്തിലേക്കു കടത്തുവാൻ കല്പിച്ചു,
ചേകവർ അവനെ കുട്ടിക്കൊണ്ടുപദ്രവിച്ചു നടത്തി, ഒരുക്കാൽ പൊന്ത നാട്ടിൽ
ഒരു പള്ളിയെ കണ്ടു, തളർച്ച നിമിത്തം അതിൽ ചെന്നു ആശ്വസിപ്പാൻ
അപേക്ഷിച്ചപ്പോൾ, അവർ അവനെ വലിച്ചു കൊണ്ടുപോയി, കുറയ നാഴിക
അപ്പുറംപോയാറെ, അത്യാസന്നമായി, അവനും രാഭോജനം വാങ്ങി പ്രാർത്ഥിച്ചു.
"സകലത്തിന്നായും ദൈവത്തിന്നു വന്ദനം" എന്നു ചൊല്ലി മരിക്കയും ചെയ്തു.
അവന്റെ ശിഷ്യന്മാർ ചില കാലം സഭയോടു പിരിഞ്ഞു. (407-സപ്ത.14)
യോഹനാന്യർ എന്ന പേരാൽ പ്രസിദ്ധരായി പാർത്തു. പിന്നെ അർക്കാദ്യൻ
മരിച്ചാറെ, സഭക്കാർ യോഹനാന്റെ എല്ലുകളെ ഘോഷത്തോടും കൂട
കൊംസ്തന്തീനപുരിയിലെക്കു വരുത്തി, പ്രധാനപള്ളിയിൽ സ്ഥാപിച്ചതിനാൽ,
ആ ഇടച്ചൽ തീർന്നു (438). അവന്റെ ആസ്തി തിരികെ വന്നതല്ലാതെ, അവന്നു
സമന്മാർ കിഴക്കെ സഭയിൽ പിന്നെ ആരും ഉദിച്ചതും ഇല്ല.

ഇങ്ങിനെ കിഴക്കെ സഭ ക്ഷയിച്ചപ്പോൾ, പടിഞ്ഞാറെ സകല
സഭാപിതാക്കന്മാരിലും വിശ്രുതനായ ഔഗുസ്തീൻ ദേവകരുണയാലെ
ജ്വലിക്കുന്ന നക്ഷത്രമായ്വിളങ്ങി. അവൻ മനസ്സു തിരിഞ്ഞു, 3 വർഷം നാട്ടിൽ
പാർത്ത ശേഷം, ഹിപ്പോവിൽ അദ്ധ്യക്ഷൻ അവനെ കണ്ടു. "നീ ലത്തീൻ
ഭാഷയിൽ പ്രസംഗിക്കേണം; എനിക്കു നല്ലവണ്ണം അറിഞ്ഞുകൂടാ" എന്നു ചൊല്ലി,
അവനെ മൂപ്പനാവാൻ നിർബന്ധിച്ചു. അവന്റെ സാമർത്ഥ്യം അറിഞ്ഞ ശേഷം,
"ഞാൻ വയസ്സുനാകയാൽ, സഭയെ രക്ഷിപ്പാൻ പോരാത്തവൻ തന്നെ" എന്നിട്ട്
അവനെ കുട്ടദ്ധ്യക്ഷസ്ഥാനത്താക്കി, കുറയ കാലം കഴിഞ്ഞാറെ, മരിക്കയും
ചെയ്തു (395). ഔഗുസ്തീൻ മണിക്കാരെയും അറീയക്കാരെയും
ദിവ്യാധികാരത്തോടെ ആക്ഷേപിച്ചു, നിത്യം സുവിശേഷം വായിച്ചും പ്രസംഗിച്ചും
ആത്മാക്കളെ ശാന്തതയാലും കണ്ണീരാലും നേടുകയും ചെയ്തു. ബിംബങ്ങളെ
തകർക്കരുത്; അവിശ്വാസികളുടെ ഹൃദയങ്ങളിൽ നിന്നു ബിംബങ്ങളെ

1) യാഗം കഴിക്കുന്നവൻ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/534&oldid=200428" എന്ന താളിൽനിന്ന് ശേഖരിച്ചത്