താൾ:33A11415.pdf/515

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗർമ്മന്ന്യ രാജ്യത്തിലെ ക്രിസ്തസഭാ നവീകരണം 443

പുരുഷാരത്തെ ചതിച്ചും പെടിപ്പിച്ചും വെവ്വെറെ കത്തുകളെ വാങ്ങുവാൻ
നിർബ്ബന്ധിക്കും. അതിന്നൊരു വിലവിവരം ഉണ്ടു. സർവ്വ പാപമൊചനത്തിന്നും
അധികം വെണം; കുലെക്കു 40 രുപ്പിക, പള്ളിക്കവർച്ച 45 രുപ്പിക, പിള്ളയുടെ
വധത്തിന്നു 4 രുപ്പിക; മറ്റും അപ്രകാരം തന്നെ. ഓരൊ പെട്ടിയിൽ പണം
നിറഞ്ഞ ഉടനെ മെല്പട്ടവർക്കു അയക്കും. ആകയാൽ സാധുക്കൾ എല്ലാവരും
വളരെ ദുഃഖിച്ചു പാപ്പാവിന്നു ഇത്ര ശക്തി ഉണ്ടെങ്കിൽ, ഞങ്ങളുടെ ആത്മാവിനെ
വെറുതെ രക്ഷിപ്പാന്തക്ക സ്നേഹം തൊന്നാത്തത എന്തു? എന്നു മുറയിടും.
സഹസ നാട്ടിലെ കൊയ്മ വർത്തമാനം എല്ലാം അറിഞ്ഞാറെ, ദീത്തൽ അതിർ
കടന്നു വരുവാൻ അനുവാദം കൊടുക്കായ്ക്കകൊണ്ടു അവൻ കൊപിച്ചു,
വളരെ കാലം അതിരിൽ പാർത്തു, കാണ്മാൻ വരുന്നവരെ വാങ്ങിപ്പിക്കയും
ചെയ്തു. അങ്ങിനെ ഇരിക്കും കാലം ലുഥർ പള്ളിയിൽ വെച്ചു സ്വാപാപങ്ങളെ
ഏറ്റു പറയുനവരൊടു സംസാരിക്കുമ്പൊൾ, വ്യഭിചാരം മുതലായ ദൊഷങ്ങളെ
ഞങ്ങൾ ചെയ്തു എങ്കിലും, പരിഹാരം ഉണ്ടാകയാൽ, അനുതാപം വെണ്ടാ
എന്നു പലരിൽനിന്നും കെട്ടാറെ ഇതു ചതി എന്നു, അനുതപിക്കുന്നില്ല
എങ്കിൽ, നിങ്ങൾ എല്ലാവരും നശിച്ചു പൊകും എന്നും പ്രസംഗിച്ചു. ആയതിനെ
ദീത്തൽ കെട്ടു ചൊടിച്ചു, ഇവൻ കള്ളമതക്കാരൻ, അഗ്നിശിക്ഷെക്കു യൊഗ്യൻ
എന്നു നിലവിളിച്ചു, ചന്തയുടെ നടുവിൽ ഭയത്തിന്നായി ഒരു ചിത കത്തിക്കയും
ചെയ്തു. അനന്തരം ലുഥർ ഇതു വെഗത്തിൽ എടുക്കെണ്ടുന്ന ശല്യം ആകുന്നു
എന്നു വിചാരിച്ചു, സിദ്ധന്മാരുടെ അസ്ഥികളെ വളരെ ഘൊഷത്തൊടും കൂട
വിത്തമ്പർക്ക പള്ളിയിൽ പ്രദിക്ഷിണം ചെയ്തു എഴുന്നെള്ളിക്കുന്ന പെരുനാളിൽ
(31. ഒക്തബ്ര 1517) രാത്രിയിൽ എഴുതിയ 95 വചനങ്ങളെ പള്ളി വാതുക്കൽ താൻ
പതിപ്പിച്ചു, ഉടനെ എല്ലാവരും വായിക്കുകയും ചെയ്തു. അവൻ തന്റെ
അഭിപ്രായം മുമ്പിൽ ആരൊടും പറഞ്ഞില്ല എങ്കിലും സഹസക്കൊൻ ആ
രാത്രിയിൽ തന്നെ അതിശയമുള്ളൊരു സ്വപ്നം കണ്ടു. അതാവിത: ഒരു
സന്ന്യാസി വന്നു, എന്റെ പള്ളിയുടെ വാതില്പലക മെൽ അല്പം എഴുതാമൊ,
എന്നു കല്പന ചൊദിച്ചതിന്നു സമ്മതിച്ചപ്പൊൾ, അവൻ എഴുതി, എഴുതി
തൂവലും അക്ഷരങ്ങളും വളർന്നുയർന്നു ലൊകപ്രസിദ്ധമായ് വന്നു. എത്ര ആൾ
പ്രയാസപ്പെട്ടിട്ടും അക്ഷരം മാഞ്ഞില്ല, തൂവൽ നിന്നതും ഇല്ല. അതു വർദ്ധിച്ചു,
രൊമയൊളം നീണ്ടു; അവിടെ അമർന്നിരിക്കുന്ന സിംഹത്തിന്റെ ചെവിയിൽ
കുത്തി, മുമ്മുടി തലയിൽനിന്നു ഇളക്കുകയും ചെയ്തു. തൂവൽ ഉടെപ്പാൻ
നൊക്കിയപ്പൊൾ, അത ഇരിമ്പും വജ്രവും ആയ്ക്കണ്ടു, പല ചെറിയ തൂവലുകളും
അതിൽ നിന്നു ജനിക്കയും ചെയ്തു. എന്നിങ്ങനെ ഫ്രീദരിക്ക ഇളമയൊടു അന്നു
തന്നെ അറിയിച്ച സ്വപ്നവിവരം.

ആ 95 വചനങ്ങളിൽ ചിലതു പറയാം:

1. നമ്മുടെ കർത്താവായ യെശു അനുതാപം വെണം എന്നു നമ്മൊടു

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/515&oldid=200389" എന്ന താളിൽനിന്ന് ശേഖരിച്ചത്