താൾ:33A11415.pdf/516

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

444 ഗർമ്മന്ന്യ രാജ്യത്തിലെ ക്രിസ്തസഭാ നവീകരണം

കല്പിച്ചാൽ, വാഴുന്നാൾ വരെയും അനുതാപം വെണം എന്നർത്ഥം ആകുന്നു.

5. പാപ്പാ താൻ കല്പിക്കുന്ന ശിക്ഷകളെ അല്ലാതെ, ദൈവശിക്ഷയെ
ഇളച്ചു കൊടുപ്പാൾ അധികാരമുള്ളവനല്ല.

27. പണം പെട്ടിയുടെ അകത്തു, ആത്മാവു ബെസ്പുർഗ്ഗാനിന്റെ
പുറത്ത എന്ന ഉപദെശിക്കുന്നതു മനുഷ്യ മൌഢ്യമത്രെ.

28. പണത്താൽ കരുണ അല്ല, ലൊഭം അത്രെ വർദ്ധിക്കുന്നു.

32. കത്തുകളാൽ രക്ഷ വന്നു എന്നു കാട്ടുന്നവരും പ്രമാണിക്കുന്നവരും
നരകമാർഗത്തിൽ നടക്കുന്നു.

36. അനുതാപവും ക്രിസ്തവിശ്വാസവും ഉള്ളവന്നു എല്ലാം മൊചനം
ഇപ്പൊൾ തന്നെ ഉണ്ടു.

37. ദൈവവരങ്ങൾ എപ്പെർപ്പെട്ടതും കത്തു കൂടാതെ എല്ലാ
വിശ്വാസികൾക്കും ഉണ്ടു.

43. ദരിദ്രന്നു കൊടുപ്പവൻ മൊചനപത്രിക വാങ്ങുന്നവനെക്കാൾ
ഭാഗ്യവാൻ.

44. സ്നെഹകർമ്മം സ്നെഹത്തെ വർദ്ധിപ്പിക്കുന്നു, ആ കത്തുകൾ
പ്രമാദമുള്ള ആത്മവിശ്വാസത്തെ അത്രെ വളർത്തുന്നു.

45. പാപ്പാവിന്നു പണത്തിന്നല്ല, വിശ്വാസമുള്ള പ്രാർത്ഥനെക്കു
അത്യാവശ്യം ആകുന്നു, എന്നു സഭയിൽ പഠിപ്പിക്കെണം.,

49. പാപ്പാവിന്റെ കത്തിൽ ആശ്രയിക്കാത്തവർക്കു അതു
ഗുണമായിരിക്കും; ആശ്രയിച്ചാൽ തന്നെ കെടു സംഭവിക്കും.

62. സഭയുടെ നിക്ഷെപം ദൈവകരുണയെ അറിയിക്കുന്ന സുവിശെഷം
അത്രെ

71. പാപ്പാവിന്നു വിരൊധം പറയുന്നവൻ ശപിക്കപ്പെടട്ടെ.

72. കുത്തകകാരുടെ മൂഢപ്രശംസെക്കു വിരൊധം പറയുന്നവർ
അനുഗ്രഹിക്കപ്പെടട്ടെ.

92. സമാധാനം ഇല്ലാത്ത കാലത്തിൽ സഭയൊടു സമാധാനം ഇതാ!
സമാധാനം! എന്നറിയിക്കുന്നവർ പാറിപ്പൊയാൽ കൊള്ളാം.

94. എല്ലാ ക്രിസ്തിയാനികളും നായകനെ പിന്തുടർന്നു, ക്രൂശു മരണം,
പാതാളത്തെയും പെടിക്കാതെ, എങ്ങിനെ എങ്കിലും പൊരുതു പൊരെണം.

95. കള്ള സമാധാനത്തിന്റെ ആശ്വാസത്തെക്കാളും കഷ്ടങ്ങളുടെ
വഴിയായി സ്വർഗ്ഗരാജ്യം പൂകുന്നതു ഏറെ നല്ലൂ.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/516&oldid=200391" എന്ന താളിൽനിന്ന് ശേഖരിച്ചത്