താൾ:33A11415.pdf/514

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

442 ഗർമ്മന്ന്യ രാജ്യത്തിലെ ക്രിസ്തസഭാ നവീകരണം

ഈ വക പലവും കെട്ടതിനാൽ മിക്കവാറും ശാസ്ത്രികൾക്ക നീരസം
തൊന്നി ക്രിസ്തനാമത്തിലുള്ള വാസന പലർക്കു മരണവും ചിലർക്കു ജീവനും
ആയ്തീരുകയും ചെയ്തു. എങ്കിലും ഇപ്രകാരമുള്ള ഉപദെശവികാരം നിമിത്തം
മഹാ ലൊകരിൽ നിന്നു ഉപദ്രവം ഒന്നും ഉണ്ടായില്ല.

൫. പാപമൊചന പത്രികകൾ.

അക്കാലം ലെയൊ പാപ്പാ മഹാ പെത്രപള്ളിയെ കെട്ടുവാനും, കൂട്ടരൊടു
ഒക്കത്തക്ക സുഖെന ഭൊഗിപ്പാനും, രാജാക്കന്മാരെ വശമാക്കുവാനും, പണം
അത്യന്തം ആഗ്രഹിച്ചു, വിശ്വാസികളുടെ ആത്മരക്ഷെക്കായി എണ്ണമില്ലാതൊളം
മൊചന പത്രികകളെ അച്ചടിപ്പിച്ചു, കുത്തക പൊലെ മഹാ മെത്രാന്മാർക്കു
വിറ്റു, അവരെ കൊണ്ടു വില്പിക്കയും ചെയ്തു. ആ കുത്തകക്കാരിൽ
ഒരുത്തനായ മയിഞ്ച മെത്രാൻ ഗർമ്മന്ന്യ രാജ്യത്തിൽ എങ്ങും ദൂതരെ അയച്ചു,
വളരെ ഘൊഷത്തൊടെ ൟ പൂർണ്ണ മൊചനത്തെ പരസ്യമാക്കി, രാജാവു
മുതൽ അടിമയൊളം എല്ലാവരും പ്രാപ്തിക്ക തക്കവണ്ണം മെടിപ്പാൻ
നിർബ്ബന്ധിച്ചു. ആയതിന്നു സഹസനാട്ടിൽ അയച്ച ദീത്തൽ എന്നവൻ മുമ്പെ
പല അപരാധങ്ങളെ ചെയ്തു നടന്നവനും, പാതിരി എങ്കിലും, തന്റെ
കുഞ്ഞിക്കുട്ടികളൊടു കൂട നിർല്ലജ്ജനായി സഞ്ചരിച്ചു, അസഭ്യ വാക്കുകളെ
കൊണ്ടു എല്ലാവരെയും രസിപ്പിച്ചും കൊണ്ടിരിക്കുന്ന മട്ടിയക്കാരനും ആകുന്നു.
ആയവൻ തെർ കുതിരകളൊടും, വലിയ ക്രൂശു മുതലായ ഉപകരണങ്ങൾ
പരിവാരകന്മാരൊടും കൂട ഓരൊഊരിലും പട്ടണത്തിലും വന്നു, അധികാരികളും
പാതിരികളും മറ്റും ഘൊഷിച്ചു എതിരെറ്റാറെ, പ്രദക്ഷിണം വെച്ചു. കെട്ടാലും!
ദെവവരങ്ങളിൽ അത്യുത്തമമായത ൟ ഊരിൽ എത്തി ഇരിക്കുന്നു വരുവിൻ!
ചെയ്തു പൊയ പാപങ്ങൾക്കും, ചെയ്‌വാൻ ഭാവിക്കുന്ന പാപങ്ങൾക്കും ഇതാ,
അനുതാപം കൂടാതെ പൂർണ്ണ തരമായ ക്ഷമ നിങ്ങൾക്കു വെച്ചു കിടക്കുന്നു.
അപൊസ്തലർ പ്രസംഗിച്ചു, അനെകം ആത്മാക്കളെ രക്ഷിച്ചുവല്ലൊ, എന്റെ
കത്തുകളാൽ രക്ഷ പ്രാപിച്ചവർ ഏറ്റവും അധികമാകുന്നു. ദെവമാതാവെ
അപരാധിച്ചു എങ്കിലും, ഇതിനെ വാങ്ങിയാൽ നിവൃത്തി ആകും. പാതാളത്തിൽ
വലഞ്ഞു കിടക്കുന്ന അമ്മയഛ്ശന്മാർ മുതലായവർ ഇപ്പൊൾ നിങ്ങളൊടു
നിലവിളിക്കുന്നു. നിങ്ങളുടെ കൈയിലുള്ളത കൊടുത്താൽ, ഇപ്പൊൾ
ഞങ്ങൾക്കു നരകവെദന മാറും എന്നു കെട്ടാൽ, വെറുതെ നില്ക്കാമൊ?
മൃഗപ്രായമായുള്ളൊരെ! സ്വർഗ്ഗം തുറന്നിരിക്കുന്നു. ദൈവം ഇനി ദൈവമല്ല,
സർവ്വാധികാരത്തെയും പാപ്പാവിങ്കൽ സമർപ്പിച്ചിരിക്കുന്നു. നിങ്ങൾ
കാണുന്നതിനെ കാണുന്ന കണ്ണുകൾക്കു എന്തൊരു ഭാഗ്യം! എത്ര രാജാക്കന്മാരും
പ്രവാചകരും ൟ വക കാണ്മാൻ ആഗ്രഹിച്ചിട്ടും കാണാതെ പൊയിരിക്കുന്നു
ഇതു തന്നെ മുക്തി ദിവസം! കൊണ്ടുവരുവിൻ! എന്നിങ്ങിനെ നിലവിളിച്ചു

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/514&oldid=200387" എന്ന താളിൽനിന്ന് ശേഖരിച്ചത്