താൾ:33A11415.pdf/530

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

458 ക്രിസ്തസഭാചരിത്രം

ആട്ടിങ്കുട്ടിയുടെ പിൻചെല്ലുന്നു, അവളുടെ അവയവങ്ങൾ ആകുന്നവരെല്ലാം
ദെവോപദിഷ്ടന്മാർ ഇപ്പോൾ സഭക്കാർ എന്നു കേൾക്കുന്നവർ മിക്കവാറും
സത്യസഭയിൽ കൂടുകയില്ല, എന്നും മറ്റും പത്ഥ്യം ആയിട്ടും കാഠിന്യം
കലർന്നുപദേശിക്കുമ്പോൾ, രോമക്കാർ പലരും സന്തോഷത്തോടെ കേട്ടു
വിവാഹശങ്ക വിട്ടു, സിരിക്യനൊ സഭാസംഘം കൂട്ടി, (390) ഇതു ദുർമ്മതം
ലൌകികമത്രെ എന്നു തള്ളി, പാരുഷ്യവാക്കുകളെ പറഞ്ഞു, യൊവിന്യാനെ
സഭയിൽനിന്നു പിഴുക്കയും ചെയ്തു. അവൻ മിലാനിൽ പോയപ്പോൾ,
അമ്പ്രോസ്യൻ മുമ്പെ തന്നെ ബ്രഹ്മചര്യവും നോമ്പും ധർമ്മവും അത്യന്തം
സ്തുതിച്ചവനാകയാൽ, രോമാദ്ധ്യക്ഷന്റെ പക്ഷം അനുസരിച്ചു, അവനെ
അവിടെനിന്നും നീക്കി എങ്കിലും, മീലാൻ സന്യാസികൾ ചിലർ യൊവിന്യാന്റെ
സത്യം ബോധിച്ചു, മഠം വിട്ടു യാത്രയായി, പല ദിക്കിലും പരാമാർത്ഥ പ്രകാരം
ഉപദേശിച്ചു. വിഗിലന്ത്യൻ എന്ന ഗാല്യനും പ്രത്യേകം ഹിയരനുമനോടു
വാദിച്ചതും ഇപ്രകാരം തന്നെ: "തപസ്സിനാൽ ഗണാധിക്യം അന്വേഷിക്കുന്നത്
വിശ്വാസലംഘനം അത്രെ. രക്തസാക്ഷികളുടെ അസ്ഥി ഭസ്മങ്ങളെ വന്ദിച്ചു,
അവരെ ഊർക്കും നാട്ടിന്നും പരദേവതകളെ പോലെ സ്ഥാപിക്കുന്നത്
ബിംബാരാധനെക്കു സമം. അവരോടു പ്രാർത്ഥിക്കരുത്. പള്ളിയിൽ പകൽ
വിളക്കും ധൂപവും എന്തിന്നു?. തകർത്ത ക്ഷേത്രങ്ങളിൽ ആചരിക്കുന്ന പ്രകാരം
ഇപ്പോൾ പള്ളിയിൽ വേണമൊ?. നോമ്പിനെ ഇന്നിന്ന ആഴ്ചകളിൽ
കല്പിക്കുന്നത് എന്തു? ധർമ്മം കൊടുക്കേണ്ടത് സകലം വിറ്റിട്ടല്ല, പട്ടക്കാരിൽ
പ്രത്യേകം ഏല്പിച്ചിട്ടുമല്ല, യരുശലേമിൽ അയച്ചിട്ടും അല്ല, നിത്യ വേലയാൽ
സാധിച്ചത് കൊണ്ടു, ചുറ്റുമുള്ള സാധുക്കൾക്കു ആവോളം സഹായിച്ചു
നടന്നിട്ടത്രെ. പിന്നെ എല്ലാവരും സന്യാസം ദീക്ഷിച്ചു ഏകാന്തത്തിൽ
പാർത്താൽ, സഭ നടത്തുവാനും ലോകരെ സഭയോടു ചേർത്തു കൊൾവാനും
ആർ ശേഷിക്കും? മറിയ ദേവമാതാവല്ല; നിത്യം കന്യ എന്നും അല്ല,
യോസേഫിന്നു ചില മക്കളെ പ്രസവിച്ചു എന്നും തോന്നുന്നു. യരുശലേമിലേക്കു
തീർത്ഥയാത്ര ചെയ്യുന്നതു സാരമല്ല. ഇയ്യോബ് ഇരുന്ന കുപ്പയെ ചുംബിപ്പാൻ
ചിലർ അറിവിലേക്കു പോകുന്നു ആശ്ചര്യം. സ്ഥലമാറ്റം ദൈവത്തോടു
സാമീപ്യം വരുത്തുമൊ? ദുർവ്വിചാരം വിടാതെ ഗൊല്ഗഥയിൽ നിന്നാലും,
നിണക്കും ക്രിസ്തന്നും തമ്മിൽ വളരെ ദൂരം." എന്നിങ്ങിനെ അനേക
കാലദോഷങ്ങളെ ആക്ഷേപിച്ചു പോന്നിട്ടും, മഹാസഭയിൽ പ്രവാഹരുപേണ1)
പ്രവേശിക്കുന്ന യഹൂദ യവനഭാവങ്ങളെ2) ചെറുപ്പാൻ കഴിഞ്ഞില്ല. നോവത്യാനർ
മുതലായ സത്യവിശ്വാസികളുടെ ചെറുകുറുകൾ മാത്രം ഈ വക കേടുകളെ
ഏകദേശം വർജ്ജിക്കയും ചെയ്തു. പട്ടക്കാർക്കു വിവാഹം നിഷേധിച്ചതു മാത്രം
പല നാട്ടുകാരും പ്രത്യേകം കിഴക്കരും കൂട്ടാക്കാതെ പോന്നു (410). സുനെസ്യൻ

1) പെരുവെള്ളം കണക്കെ. 2) പ്രകൃതികളെ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/530&oldid=200419" എന്ന താളിൽനിന്ന് ശേഖരിച്ചത്