താൾ:33A11415.pdf/531

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്രിസ്തസഭാചരിത്രം 459

എന്ന ജ്ഞാനിയെ പ്‌തൊലമയ്യിൽ ലമയ്യിൽ അദ്ധ്യക്ഷനാക്കുവാൻ വിചാരിച്ചപ്പോൾ,
അവൻ: "ദൈവം തന്ന ഭാര്യയെ ഞാൻ ഉപേക്ഷിക്ക ഇല്ല, ഗൂഢമായി
സംസർഗ്ഗിക്കയും ഇല്ല; എനിക്കു കാലത്താലെ നല്ല കുട്ടികൾ ജനിക്കേണ്ടതിന്നു
പ്രാർത്ഥിക്കയും ചെയ്യും, ദൈവം സാക്ഷി" എന്നറിയിച്ചാറെയും, തെയോഫില
പത്രിയർക്കാ സമ്മതിച്ചു അവന്മേൽ കൈ വെക്കുകയും ചെയ്തു.

അനന്തരം തെയോദോസ്യൻ രോമസംസ്ഥാനത്തെ മുഴുവനും
ഏകശാസനയായി ഭരിച്ചു. എത്രയും വിശ്വാസിനിയായ ഭാര്യയോടും കൂട
സാധുക്കളെ വിചാരിച്ചു, സമാധാനത്തിന്നും ദേവരാജ്യത്തിൻ വർദ്ധനെക്കും
ഉത്സാഹം കഴിച്ചപ്പോൾ , കർത്താവിൽ ഉറങ്ങിപ്പോയി. അമ്പ്രോസ്യൻ അവനെ
കുഴിച്ചിട്ട ശേഷം, പിഞ്ചെന്ന വൃദ്ധനായ സിമ്പ്ലിക്യാൻ മിലാനിൽ
അദ്ധ്യക്ഷനാകയും ചെയ്തു (397).

മഹാകൈസർ 2 മക്കളിൽ വിഭാഗിച്ച സാമ്രാജ്യം അന്നു മുതൽ ഒരിക്കലും
ഒരുമിച്ചു ചേർന്നില്ല. അർക്കാദ്യൻ എന്ന ശേഷിയില്ലാത്ത ജ്യേഷ്ഠന്നു കിഴക്കെ
അംശം കിട്ടി; ഇല്ലയെർക്കു പടിഞ്ഞാറെ ഉള്ളത് എല്ലാം ബാലനായ
ഹൊനോര്യന്നു വന്നു. ഇരുവരുടെ മന്ത്രികൾ തമ്മിൽ അസൂയപ്പെട്ടു വൈരം
വർദ്ധിച്ചപ്പോൾ, ഗോഥർ മുതലായ ഗർമ്മന്യ ജാതികൾ ഇതല്യയിലും മറ്റും
ആക്രമിച്ചു. രാജ്യം നശിപ്പിപ്പാൻ സംഗതി വന്നു (397). ആ കാലത്തിൽ
സ്വർണ്ണമുഖൻ (ക്രുസസ്തോമൻ) എന്ന പേർ ലഭിച്ച യോഹനാൻ ദുഷ്ടത
നിറഞ്ഞ കൊംസ്തന്തീനപുരിയിൽ അദ്ധ്യക്ഷനായി. ആ സത്യവാൻ
അന്ത്യോക്യയിൽ (347) ജനിച്ചു, ദ്യോദൊരോടു വേദശാസ്ത്രങ്ങളെ പഠിച്ചവരിൽ
മികച്ചവനായി, സന്യാസികളിൽ ചേർന്നു, 6 വർഷം തപസ്സ് ശീലിച്ച ശേഷം
മൂപ്പനായി, അന്ത്യോക്യയിൽ നിത്യം പ്രസംഗിച്ചു കൊണ്ടു, കീർത്തി അത്യന്തം
പരത്തി. അതുകൊണ്ട് മന്ത്രികൾ അവനെ നഗരത്തിൽ വന്നു
പത്രിയർക്കാസനത്തിൽ ഏറുവാൻ നിർബ്ബന്ധിച്ച ഉടനെ, അസൂയക്കാരും
വർദ്ധിച്ചു: "അവൻ ലൌകികനല്ല; ഭിക്ഷക്കാർക്കു കൊടുക്കുന്നതല്ലാതെ, തമാശ
ഒന്നും കാട്ടുന്നില്ല; തനിയെ ഉണ്ണുന്നു" എന്നു ദുഃഖിച്ചു പോയി. യോഹനാൻ
നഗരത്തിലെ ആട്ടിങ്കുട്ടം വേണ്ടുവോളം മെയ്ക്കേണ്ടതിന്നു, താൻ
ആഴ്ച്ചവട്ടത്തിൽ മൂന്നും ഏഴും വട്ടം പ്രസംഗിച്ചതും നാടകക്കളികളെ
ആക്ഷേപിച്ചതും, പട്ടക്കാരെ വൈകുന്നേരത്തും പ്രസംഗിപ്പാൻ നിയോഗിച്ചതും,
പട്ടക്കാരുടെ വീട്ടിൽ കന്യമാർ ഒട്ടും പാർക്കരുത് എന്നു നിഷേധിച്ചതും,
സാധുക്കൾക്ക സന്തോഷവും, പല ഇടയന്മാർക്ക അസഹ്യവുമായി. പിന്നെ
പട്ടണത്തിലുള്ള അരീയക്കാരുടെ രക്ഷെക്കുത്സാഹിച്ചു, ഗോഥർ തുടങ്ങിയുള്ള
പുറജാതികളെ നേടെണ്ടതിന്നു വളരെ പ്രയത്നം ചെയ്തു, ഗോഥഭാഷയിൽ
സുവിശേഷം അറിയിപ്പാൻ ഒരു വ്യവസ്ഥ വരുത്തി, മന്ത്രികളോടും
ദുർജ്ജനങ്ങളോടും വളരെ പൊരുതു,ചില സത്യവാന്മാരെയും കണ്ടു, പ്രത്യേകം

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/531&oldid=200421" എന്ന താളിൽനിന്ന് ശേഖരിച്ചത്