താൾ:33A11415.pdf/529

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്രിസ്തസഭാചരിത്രം 457

നിഷ്ഫലമായ്വന്നില്ല. അർമ്മോന്യയിൽ തിരിദാതാ രാജാവ് (330), കൈസരെ
അനുസരിച്ചു, ക്രിസ്ത്യാനനായ്ചമഞ്ഞു; അവിടെ നിന്നു ഇബെരർ എന്ന
മലവാഴികൾ ഒരു ക്രിസ്ത്യാന സ്ത്രീയെ കവർന്നു കൊണ്ടു പോയതിനാൽ, ആ
ജാതിക്ക് സുവിശേഷവെളിച്ചം ഉദിപ്പാൻ സംഗതിവന്നു. നാട്ടുകാർ മര്യാദപ്രകാരം
ദീനമുള്ളൊരു കുട്ടിയെ വീടുതോറും അയച്ചു, ചികിത്സ അറിയുന്നവർ പറയട്ടെ
എന്നു ചോദിച്ചപ്പോൾ, ആരും രുന്ന അറിയാത്ത സമയത്ത ആ ദാസി പറഞ്ഞു:
മനുഷ്യസഹായം ഇല്ലാത്ത ദിക്കിൽ ക്രിസ്തൻ തന്നെ ചികിത്സ എന്നു ചൊല്ലി
പ്രാർത്ഥിച്ചപ്പോൾ, കുട്ടിക്കു സൌഖ്യംവന്നു. ആയതു രാജ്ഞിയും കേട്ടു, വ്യാധി
പിടിച്ചപ്പോൾ, ദാസിയെ വിളിപ്പിച്ചു. അവൾ: ഞാൻ അതിശയക്കാരത്തി അല്ല
എന്നു വിരോധിച്ചാറെ, രാജ്ഞി താൻ അവളുടെ വീട്ടിൽ വന്നു; അവളുടെ
പ്രാർത്ഥനയാൽ രോഗശാന്തി വരികയുംചെയ്തു. എന്നാറെ, രാജാവ് വളരെ
ധനം കൊടുപ്പാൻ ഭാവിച്ച നേരം ഭാര്യ പറഞ്ഞു: ആ ഉത്തമയ്ക്ക് പൊന്നല്ല
വേണ്ടുന്നത്; അവളുടെ ദൈവത്തെ വിശ്വസിച്ചാലെ സന്തോഷം വരൂ എന്നു
കേട്ടതു രാജാവ് കൂട്ടാക്കാതെപോയി. അനന്തരം നായാട്ടിന്നു പോയാറെ,
ഘോരമായ മഞ്ഞു വീഴുകയാൽ, രാജാവ് ദിഗ്ഭ്രമം 1) പൂണ്ടു തനിയെ ഉഴന്നു
നടക്കുമ്പോൾ, ഓർമ്മ ഉണ്ടായി, ക്രിസ്തു ദൈവത്തിന്നു തന്നെ താൻ നേർന്നു,
പ്രാർത്ഥിച്ചു, മഞ്ഞു തെളിഞ്ഞു പോകയും ചെയ്തു. ഉടനെ രാജാവ് അവളെ
വരുത്തി, സുവിശേഷം കേട്ടു വിശ്വസിച്ചു, താൻ പുരുഷന്മാരെയും രാജ്ഞി
സ്ത്രീകളെയും പഠിപ്പിച്ചു, രോമസംസ്ഥാനത്തിൽ നിന്നു പട്ടക്കാരെ വരുത്തി,
വേദം നടത്തിക്കയുംചെയ്തു. ഇപ്രകാരം രാജാക്കന്മാരും വലിയവരും മുന്നിട്ടു
ക്രിസ്തനിൽ വിശ്വസിക്കുന്നത് ഏകദേശം മര്യാദയായ് വന്നു.

(385) അക്കാലത്തിൽ സഭയുടെ ശുദ്ധി നന്ന താണു പോയതല്ലാതെ
കണ്ടു, രോമാദ്ധ്യക്ഷനായ സിരിക്യൻ പട്ടക്കാർക്കു വിവാഹം ഒട്ടും അരുത് എന്ന
കല്പന ഉണ്ടാക്കി, ചില സഭകളിൽ നടത്തുകയും ചെയ്തു. അപ്പോൾ
യൊവിന്യാൻ എന്ന സന്യാസി: വിവാഹം ബ്രഹ്മചര്യവും, നോമ്പു ഭക്ഷണവും,
ധനത്യാഗം ധനാനുഭവം ഇത്യാദി ഭേദങ്ങളിൽ പരിശുദ്ധി തിരിച്ചറിവാൻ പാടില്ല.
ദൈവത്തിൽനിന്നു ജനിച്ചവരെല്ലാവരും പരിശുദ്ധന്മാരത്രെ; ഉപവാസം തപസ്സു
മുതലായത് ബ്രാഹ്മണരിലും കാണുന്നുവല്ലൊ, അതുകൊണ്ടു ഇതു
ക്രിസ്തീയത്വത്തിന്നു വിശേഷലക്ഷണം അല്ല, വിശ്വാസം സ്നേഹം പ്രത്യാശ
ഈ മൂന്നത്രെ ആകുന്നു; രക്തസാക്ഷികൾക്കും മറ്റെ വിശ്വാസികൾക്കും
കൂലിയിൽ വളരെ ഭേദം കാണുക ഇല്ല, അതുകൊണ്ടു അവരെ
മദ്ധ്യസ്ഥരാക്കരുതെ; വിശ്വാസത്താൽ അത്രെ രക്ഷ വരുന്നു; ഞങ്ങൾ ക്രിയകളെ
ചെയ്തതദ്ധ്വാനിക്കുന്നതു കൂലിക്കായിട്ടില്ല, വിശ്വാസത്തിൽ പിഴുകാതെ
നില്പാനായിട്ടത്രെ ആകുന്നു; സത്യസഭ ഒന്നത്രെ, അവൾ കന്യയായി

1. ഊടറിയാതെ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/529&oldid=200417" എന്ന താളിൽനിന്ന് ശേഖരിച്ചത്