താൾ:33A11415.pdf/526

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

454 ക്രിസ്തസഭാചരിത്രം

പ്രശംസിച്ചു കൊണ്ടിരുന്നു. എന്നാറെ, രോഗിയായ ദ്യോക്ലേത്യാൻ രാജകാര്യം
ഉപേക്ഷിച്ചു, (305) തോട്ടത്തിൽ വാങ്ങിപ്പാർത്തു, മറ്റെ കൈസരും
സിംഹാസനത്തെ വിടുകകൊണ്ടു, കിഴക്കെ ഖണ്ഡത്തിലെ കോയ്മ ഗലെര്യനും
പടിഞ്ഞാറെ വാഴ്ച കൊംസ്തന്ത്യനു, ഇങ്ങിനെ കീഴ്കൈ സർമ്മാർ
ഇരുവർക്കും സർവ്വാധികാരം വന്നു.

ഈ കൊംസ്തന്ത്യൻ മുമ്പിൽ കൂട്ടി ഗാല്യയിൽ വെച്ചു പള്ളികളെ
ഇടിപ്പിച്ചതല്ലാതെ, വിശ്വാസികളെ കൊല്ലിച്ചില്ല; തന്റെ
കോയിലകത്ത് പണിക്കാരോടു ഒരു പരീക്ഷ വിചാരിച്ചു, നിങ്ങളിൽ
ക്രിസ്ത്യാനരായവർ പോകേണം; ബലികഴിച്ചാൽ പാർക്കാം എന്നു കല്പിച്ചാറെ
, ചിലർ അനുസരിച്ചു, ചിലർ ഉറെച്ചു നിന്നു. എന്നാരെ കൈസർ താന്താങ്ങളെ
ദൈവത്തോടു ദ്രോഹം ചെയ്തു പോയവർ സ്വാമിദ്രോഹത്തിന്നു മടിക്കയില്ല
എന്നു ചൊല്ലി, സത്യത്യാഗികളെ 1) വിട്ടയച്ചു. സ്വീകാരികള പാർപ്പിച്ചു മാനിച്ചു
കൊണ്ടിരുന്നു. അവന്നു ഗാല്യ സ്പാന്യ ബ്രിതന്യരാജ്യങ്ങളിലും മേലധികാരം
വന്ന നാൾ മുതൽ ദയ അധികം കാട്ടികൊണ്ടു, സ്കോതരെ ജയിച്ച ശേഷം,
ഇയൊർക്കിൽ വെച്ചു മരിച്ചാറെ, പുത്രനായ മഹാകൊംസ്തന്തീൻ ശേഷം (306)
കൈസർമ്മാരുടെ സമ്മതം കൂടാതെ അച്ഛന്റെ അവകാശവും ആചാരവും
രക്ഷിച്ചുപോന്നു.

ഗലെര്യൻ 7 വർഷം അടങ്ങാതെ ഹിംസ നടത്തിയ സേഷം, സർദ്ദിസിൽ
വെച്ചു വ്യാധി പിടിച്ചു, ശരീരം ദ്രവിച്ചു, എങ്ങും പുഴുജനിച്ചു, നാറ്റംആർക്കും
സഹിച്ചുകൂടാതെ വർദ്ധിച്ചപ്പോൾ, മനസ്സഴിഞ്ഞു, ക്രിസ്ത്യാനരെ ഇനി
ഹിംസിക്കരുത്; പള്ളികളെ എടുപ്പിക്കാം; എനിക്കും വേണ്ടി പ്രാർത്ഥിക്കേണം
എന്നു കല്പിച്ച ശേഷം അന്തരിച്ചു (311)

അപ്പോൾ തടവിൽനിന്നും മലയുള്ളിൽ നിന്നും പുറപ്പെട്ടു വന്നവർ
കൂട്ടമായി നിരത്തുകളിൽ പാടി സ്തുതിച്ചു നടന്നു, വീടുകളെയും
ബന്ധുജനങ്ങളെയും അന്വേഷിച്ചു, പള്ളികളെ പണി ചെയ്തു കൊണ്ടിരുന്നു.
ശത്രുക്കളും ഇവരെ നശിപ്പിക്കുന്നത് അസാദ്ധ്യം എന്നു ഊഹിച്ചു തുടങ്ങി,
മനസ്സു ഭേദിച്ചു, നോക്കിക്കൊണ്ടിരുന്നു.

എന്നതിന്റെ ശേഷവും മക്ഷിമീൻ കൈസർ സുറിയ മിസ്രനാടുകളിൽ
ഹിംസയെ ക്രമത്താലെ പുതുക്കി, ചില അദ്ധ്യക്ഷന്മാരെ കൊന്നു, ക്രിസ്ത്യാനരെ
പട്ടണങ്ങളിൽ നിന്നു പുറത്താക്കിയതുംഅല്ലാതെ, പൈശാചകൌശലത്തോടു
"പിലാത്തിന്റെവ്യവഹാരം" എന്ന കള്ളശാസ്ത്രം ഉണ്ടാക്കിച്ചു. വേശ്യമാരെ
വരുത്തി; ഞങ്ങൾ സഭക്കാരത്തികളായിരുന്നു, സഭയിൽ നിർമ്മര്യാദമായി
ആചരിച്ചു പോരുന്നത് ഇന്നിന്നവിധം എല്ലാം ആകുന്നു എന്നു സമ്മതിച്ചു
പറയിപ്പിച്ചു എഴുതിച്ചു. ആ ശാസ്ത്രവും ഈ പകർപ്പും പരത്തി, എല്ലാ എഴുത്തു

1) സത്യത്തിൽനിന്നു പിഴുകിയവർ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/526&oldid=200411" എന്ന താളിൽനിന്ന് ശേഖരിച്ചത്