താൾ:33A11415.pdf/489

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സുവിശെഷസംഗ്രഹം 417

പണിചെയ്തു വഴിക്കാക്കി മനുഷ്യപുത്രന്മാരിൽ പ്രത്യെകം വാത്സല്യം കാട്ടുന്നു
എന്നും ദൈവപുത്രന്റെ നാമം ഒരു മർമ്മം അത്രെ എന്നും (സുഭ. 30,4) മറ്റും
പലതും പ്രവാചകമുഖെന അരുളിചെയ്തിരിക്കുന്നു. അനന്തരം യഹൂദന്മാരുടെ
റബ്ബിമാർ പലരും ദൈവത്തിന്നു എകജാതനായി അവനെ വെളിപ്പെടുത്തുന്ന
വചനം ഉണ്ടു എന്നും പിതാവ് അവനെ നമുക്ക് എകുക കൊണ്ടു ദെവതെജസ്സു
പ്രവാചകന്മാരിൽ ആവസിച്ചും ഇസ്രയെൽ ദൈവവപുത്രനായി ചമഞ്ഞു
ഇരിക്കുന്നു (2 മൊ. 4, 22) എന്നും എകദെശം അറിഞ്ഞിരുന്നു.

എന്നാറെ സകല മനുഷ്യരെയും പ്രകാശിപ്പിക്കുന്ന വെളിച്ചം താൻ
ഉണ്ടാക്കിയ ലൊകത്തിൽ വരുവാറായിരുന്നപ്പൊൾ (യൊ. 1.9) അവൻ
കൂടാരത്തിൽ എന്ന പോലെ ജഡത്തിൽ വസിച്ചും എന്റെ തെജസ്സാകുന്ന
കരുണാസത്യങ്ങളെ വിളങ്ങിച്ചും താൻ അരികിൽ കാണുന്ന പിതാവെ
അറിയാത്തവർക്കു വ്യാഖ്യാനിച്ചു കൊടുത്തും കൈക്കൊള്ളുന്നവരെ തനിക്ക
ഒത്ത ദൈവപുത്രന്മാർ ആക്കുവാൻ അനാദിയായി വിചാരിച്ച വഴിയെ പറയുന്നു.

3. യൊഹനാൻ സ്നാപകന്റെ ഉല്പത്തി (ലൂ. 1)

ഇസ്രയെൽ മിക്കവാറും ലൌകികം എങ്കിലും ദൈവം പല ദുഃഖങ്ങളാലും
ഒരൊരൊ ഹൃദയങ്ങളെ നുറുക്കി ചതച്ചുംകൊണ്ടു വാഗ്ദത്തനിവൃത്തിയിലുള്ള
പ്രത്യാശയെ അവറ്റിൽ ജ്വലിപ്പിച്ചു. ഇസ്രയെലിന്റെ വീഴ്ചകണ്ടു ഖെദിക്കുന്ന
ശിമ്യൊനും വിധവയായ ഹന്നയും മകനില്ലാത്ത എലിശഭ(2മൊ. 6,22)ജകര്യയും
ദാവിദ്വംശത്തിന്റെ ഭ്രംശം വിചാരിക്കുന്ന മറിയയും മാത്രമല്ല മറ്റു പലരും
ഇസ്രയെലിന്റെ രക്ഷയെ കാത്തുകൊണ്ട്. അപെക്ഷിക്കുന്ന സമയം
അഹരൊന്യനായ ജകര്യ ഹെബ്രാന്റെ അരികെ മലയിലുള്ള യുത്ത എന്ന
ആചാര്യഗ്രാമത്തെ (യൊശു. 21,16) വിട്ടു എട്ടാ ഊഴക്കാരൊടു കൂടെ (1 നാൾ.
24, 10) യരുശലെമിൽ ചെന്നു ഒർ ആഴ്ചവട്ടം കൊണ്ടു ആലയസെവ കഴിച്ചു
പാർത്തു. അവൻ സ്വജാതിക്കുവെണ്ടി പ്രാർത്ഥിച്ചു ധൂപം കാട്ടിയപ്പൊൾ അവന്ന്
ഒരു ദിവ്യമീരൻ പ്രത്യക്ഷനായി. അതാർ എന്നാൽ ഒരു സമ്മുഖദൂതൻ തന്നെ.
അവൻ മുമ്പെ മനുഷ്യപുത്രസമനായി ദാനിയെലിന്ന് ആവിർഭവിച്ചു (ദാനി.
7,13), ദൈവവീരനാകുന്ന ഗബ്രിയെൽ എന്ന വിളിക്കപ്പെട്ടു. (ദാനി, 8, 15,16)
മദ്ധ്യസ്ഥനായി ദാനിയെലെ ആശ്വസിപ്പിച്ചവൻ (9, 21, 105) അന്നു അവൻ
ആചാര്യനൊടു പ്രാർത്ഥനെക്കു നിവൃത്തി വന്ന പ്രകാരം അറിയിച്ചു. നിനക്കും
പലവർക്കും സന്തൊഷം വരുത്തുന്ന പുത്രൻ ജനിക്കും (യഹൊവാകൃപൻ)
എന്ന യൊഹനാൻ അവന്റെ പെർ ആകും. ഗർഭം മുതൽ വിശുദ്ധാത്മ
പൂർണ്ണനായി നജീർ നെർച്ചയെ ദീക്ഷിച്ചു (4 മൊ. 6, 2) വളർന്നപ്പൊൾ
വരുവാനുള്ള മശീഹയുടെ മുമ്പിൽ എലീയാ ശക്തിയാൽ നടന്നു (മല 3,1)
സ്വജാതിയെ അവനായിട്ടു ഒരുക്കി പിതൃപാരമ്പര്യം പിടിച്ചുകൊള്ളുന്നവരെ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/489&oldid=200338" എന്ന താളിൽനിന്ന് ശേഖരിച്ചത്