താൾ:33A11415.pdf/500

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

428 ദെവവിചാരണ

എന്നുചൊല്ലി, ഇല്ലാത്ത ദെവകളുടെ ബിംബങ്ങളെ ആരാധിച്ചും അഴിച്ചലുള്ള
ദുർമ്മര്യാദകളെ ആചരിച്ചും, ജീവനുള്ള ദൈവത്തെ അറിയാത്തവർക്ക
ജനിക്കുന്ന ദൊഷങ്ങളാലും, ശൈത്താൻ ഈ ലൊക തമസ്സിൽ നടത്തുന്ന
കള്ള തന്ത്ര വിദ്യകളാലും ഇരുണ്ടുമയങ്ങി, എവിടുന്നുവന്നുവെന്നും, എവിടെക്ക
പൊകും എന്നും ബൊധിക്കാതെ, ഗതിയില്ലാത്തവരായി വലഞ്ഞു തിരിഞ്ഞു
ദുർന്നടപ്പിലും ഉപദ്രവത്തിലും മുങ്ങി, വെറുതെ ജീവകാലം കഴിക്കുന്നു. ഉത്സവ
ഘൊഷം നിമിത്തം അങ്ങാടിയിൽ വന്നിട്ടുള്ള ഈ കളിക്കാരെ കാണെണ്ടതിന്നു
എട്ടു പത്തു ദിവസം ഭ്രാന്ത പിടിച്ചവരെ പൊലെ വന്നു. തിങ്ങിവിങ്ങി നിന്നു,
സ്വസ്ഥബുദ്ധികൊണ്ടു ഒന്നും വിചാരിയാതെ, പാവകളുടെ കളിവിനൊദത്തിൽ
ലയിച്ചു പൊകുന്നു.

ഊരാളി നിങ്ങൾക്ക അറിഞ്ഞുകൂട; ഞാൻ വെറുതെ വന്നില്ല, ചന്തയിൽ
രണ്ടു എരുമ മെടിച്ചു കൊണ്ടു പുരെക്കു മടങ്ങി പൊകുന്നു.

ഇടയൻ. സായ്പെ! എന്ത പറഞ്ഞപ്പാ! പെണ്ണുങ്ങൾക്ക വസ്ത്രം
വെണ്ടെ?പത്ത പതിനൊന്നു മാസം കന്നുകാലികളെ നൊക്കീട്ടു, അല്പം ഒരു
തമാശ കണ്ടു നിന്നാൽ എന്ത?

പാതി. ചന്തകാര്യം ദൊഷം എന്നല്ല എല്ലാ വിനൊദവും സത്യ
ദൈവത്തിന്റെ സെവ ഉപെക്ഷിച്ചു. ദൊഷം എന്നല്ല; സാരമില്ലാത്ത ദെവകളെ
പൂജിക്കുന്നതു ദൊഷം തന്നെ.

ആശാരി. ഹൊ പാതിരിയെ! വിലാത്തിയിൽ ഈ പ്രസംഗം ചെയ്താൽ
കൊള്ളാം. ഈ രാജ്യത്ത വന്നു, ജനങ്ങൾക്ക ബുദ്ധിഭ്രമം ഉണ്ടാക്കുന്നതു
എന്തിന്നു? ഈശ്വരൻ നിങ്ങൾക്ക ഒരു വഴിയെ കാണിച്ചിരിക്കുന്നു, ഞങ്ങൾക്കും
ഒരു വഴി കാണിച്ചിരിക്കുന്നു; അതിന്നു നിങ്ങൾക്ക എന്ത? നിങ്ങൾ ആ വഴിയും,
ഞങ്ങൾ ഈ വഴിയിയും നടന്നാൽ മൊക്ഷം വരും.

പാതിരി. ദൈവം ഒരുവനല്ലയൊ?

ആശാരി. പിന്നെയൊ? അതിനാലെന്തു?

പാതി. ഏകനായ ദൈവം നമ്മിൽ വിരൊധമായി വരുന്ന രണ്ടുമൊക്ഷ
മാർഗ്ഗങ്ങളെ കാണിക്കുമൊ?

ആശാരി. കാണിച്ചിട്ടുണ്ടല്ലൊ! ഓരൊരൊ രാജ്യക്കാർക്ക വെവ്വെറെ
ഭാഷയും ആചാരവും ഉണ്ടല്ലൊ!

പാതി. വിലാത്തിയിലും വെവ്വെറെ ഭാഷകളും ദെശാചാരങ്ങളും ഉണ്ടു.
എങ്കിലും എല്ലാ നാടുകളിലെ ക്രിസ്ത്യാനരും ഏക ദൈവത്തെ ആത്മാവിലും
സത്യത്തിലും വന്ദിക്കെണം എന്നുസമ്മതിക്കുന്നു. അവൻ അറിയിച്ച വെദത്തിൽ
കല്പിക്കുന്നിതു: ഞാൻ അല്ലാതെ അന്യ ദെവന്മാർ ഇല്ല; ആ വക ഉണ്ടാക്കയും
സെവിക്കയും അരുത; എന്നു പറഞ്ഞിരിക്കവെ, ഹിന്തു രാജ്യക്കാരൊടു: അല്ല,
ത്രി മൂർത്തി മുതലായ മുപ്പത്ത മുക്കൊടി ദെവകളെ സങ്കല്പിച്ചു എന്നെ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/500&oldid=200360" എന്ന താളിൽനിന്ന് ശേഖരിച്ചത്