താൾ:33A11415.pdf/488

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

416 സുവിശെഷസംഗ്രഹം

ഇങ്ങിനെ മശീഹ പ്രത്യക്ഷനാകുന്ന സമയം 60 കാതം നീളവും 40 കാതം
അകലവും ആയ കനാൻ ഭൂമിയിൽ സത്യഛായ കണ്ടുകെട്ട പുറജാതികളും
പാതി യിസ്രയെലർ ആകുന്ന ശമര്യരും ഭ്രഷ്ടരായ ചുങ്കക്കാരും ജാതി സംസർഗ്ഗം
നന്ന ശീലിച്ച ഗലീല പരായ്യക്കാരും യഹൂദയിലെ ശുദ്ധ യഹൂദരും പറീശന്മാർ
എന്നുള്ള അതിശുദ്ധയഹൂദരും വസിക്കുന്നതിൽ എബ്രായ സുറിയാണി ഭാഷ
മുഖ്യമായും യവന ഭാഷയും നടന്നു വരുന്നു. മെയ്ക്കൊയ്മ രൊമകൈസർക്കും
നാടുവാഴ്ച ഒർ എദൊമ്യനും തന്നെ ആകുന്നു.

2. ദൈവാവതാരം (യൊ. 1. 1. 18)

ദൈവത്തെ കൂടാതെ മനുഷ്യനും ഇല്ല, മനുഷ്യനെ കൂടാതെ, ദൈവവും
ഇല്ല എന്നു സുവിശെഷത്തിൽ വിളങ്ങിയ ആദിസത്യം തന്നെ. അതിന്റെ
അർത്ഥം ആവിതു ദൈവം ദൈവം തന്നെ. വെളിപ്പെടുത്തുന്ന വചനത്തെ
കൂടാതെ ഒരുനാളും ഇരുന്നില്ല. ദൈവം നിർഗ്ഗുണനല്ല സ്നെഹം തന്നെ.
ആകയാൽ അവൻ സ്നെഹിക്കുന്നത് ഒന്നു അനാദിയായിട്ടു തന്നെ വെണ്ടു.
അവൻ അനാദിയായ സ്നെഹിച്ചതു ഹൃദയസ്ഥനായ പുത്രനെ തന്നെ. അവൻ
മനുഷ്യനായി ജനിക്കെണ്ടുന്നവൻ ആകയാൽ അവനിൽ കൂടി
മനുഷ്യജാതിയെയും ദൈവം അനാദിയായി സ്നെഹിച്ചിരിക്കുന്നു.✱ ഇങ്ങിനെ
ദൈവത്തിന്റെ ആണയാലും അറിയാം (യശ.45, 23) അതു കൊണ്ടു ദൈവം
ഒരിക്കൽ സൃഷ്ടിച്ച മനുഷ്യവംശത്തെ വല്ല കല്പാന്തരത്തിങ്കലും പിന്നെയും
സംഹരിക്കും എന്നുള്ള വിചാരം അജ്ഞാനം അതെ. നമ്മുടെ ദൈവവും ഈ
നമ്മുടെ ജാതിയും നിത്യവിവാഹത്താൽ കെട്ടിക്കിടക്കുന്നു. ഇതിന്നു മുദ്ര
ആകുന്നതു വചനം ജഡമായ്വന്നു എന്നുള്ള മഹാവാക്യം തന്നെ.

വചനം എന്നതിന്റെ അർത്ഥം എങ്കിലൊ പഴയനിയമത്തിൽ യഹൊവ
തന്റെ പ്രധാനദൂതനെ കുറിച്ചു എന്റെ ലക്ഷണസംഖ്യയാകുന്ന നാമം
അവനിൽ ഉണ്ടു എന്നുകല്പിച്ചതിനാൽ അവൻ സൃഷ്ടി അല്ല എന്നു കാണിച്ചു.
പിന്നെ ദൈവം മൊശയെ തന്റെ തെജൊഗുണങ്ങളെ കാണിച്ചു യഹൊവ
നാമം അറിയിച്ചു (2മൊ 23,21. 33, 12–23). ഇങ്ങിനെ സൃഷ്ടിക്കു മെല്പെട്ടുള്ളവൻ
ദൈവസമ്മുഖദൂതനായി (യശ 63, 9). ഇസ്രയെൽ കാര്യത്തെ മദ്ധ്യസ്ഥനായും
നടത്തുന്നവൻ എന്നും വചനത്താൽ സൃഷ്ടിയും (സങ്കീ. 33,6) രക്ഷയും (യശ
55,11) സംഭവിക്കുന്നു എന്നും ദൈവത്തിന്റെ ആദ്യജാതയായ
ജ്ഞാനസ്വരൂപിണി (യൊബ. 28, ff സുഭ. 8, 22 ff) ലൊകരാജ്ഞിയായി
അഭിഷെകം പ്രാപിച്ചു ഭൂമിയെ സ്ഥാപിച്ചു ശില്പിയെ പൊലെ സകലവും


✱സകലവും അവനാൽ ഉണ്ടായി ഒന്നും അവനെ കൂടാതെ ഉണ്ടായതും ഇല്ല.
ഉണ്ടായിട്ടുള്ളത അവനിൽ ആകുന്നു. അവൻ ജീവൻ തന്നെ. ആ ജീവൻ മനുഷ്യരുടെ
വെളിച്ചമായിരുന്നു (യൊ. 1,3) എന്നു വ്യാഖ്യാനിക്കാം.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/488&oldid=200335" എന്ന താളിൽനിന്ന് ശേഖരിച്ചത്