താൾ:33A11415.pdf/417

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദശൊദ്ധ്യായെപ്രമാണം— ചൊല്ലാമില്ലൊരുസംശയംതെല്ലും
ചൊല്ലാൎന്നഭവാൻകെട്ടാലുമെങ്കിൽ— പണ്ടെപൊലെഞാൻലൊ
കങ്ങളിപ്പൊളുണ്ടാക്കീടുന്നതെങ്ങിനെഎന്നു— ചിന്തപൂണ്ടവിധി
മുഖംനാലിൽനിന്നുനാലുവെദങ്ങളൊരുനാൾ— ഉണ്ടായിഋഗ്യജു
സ്സാമമന്യമിങ്ങലമറ്റൊരഥൎവ്വവുമെവം— യൊഗംയാഗംസ്തുതി
പ്രായശ്ചിത്തംഎന്നിവറ്റെജനിപ്പിച്ചുവെന്നു— വ്യാസൻത
ന്നെപറഞ്ഞിരിക്കുന്നുവെറെഭാഗവതത്തിലൊരെടം— എല്ലാംകാ
ണുന്നവസ്തുവായിട്ടുംഉല്ലാസെനെതിഹാസപുരാണം— അഞ്ചാ
തെയഞ്ചുതുണ്ഡങ്ങളെകൊണ്ടഞ്ചാമതൊരുവെദമതാ
യും— ഈശ്വരനിഹനിൎമ്മിച്ചുവെന്നുകാശിവാസഞാൻകെട്ടി
രിക്കുന്നു— അങ്ങിനെയുള്ളശാസ്ത്രപ്രമാണെഎങ്ങിനെസ
ഖൈശങ്കഭവിക്കും—

ശാസ്ത്രൊല്പത്തിയെഇത്തരം കെട്ടുസത്യാൎത്ഥിനരനുത്ത
രംചൊന്നാൻ— രണ്ടുപെർതമ്മിലുള്ളൊരുവാദെഅന്യസാക്ഷി
കൂടാതെമനീഷി— താൎക്കികന്മാരിരിവരുംചൊന്നസാക്ഷിവി
ശ്വസിച്ചീടുകയില്ല— അങ്ങിനെതന്നെയല്ലയൊവിദ്വൻശാ
സ്ത്രൊക്തിയെയൊഴിച്ചിഹമുറ്റും— മറ്റുവെണംപ്രമാണം
വിശെഷാൽകുറ്റമറ്റുമറുക്കാതെചൊല്ക— ശാസ്ത്രംതെല്ലും
പ്രമാണമെല്ലെന്നുചൊല്ലീടുന്നൊരുബൌദ്ധാദികളിൽ— ഉ
ണ്ടാകുന്നൊരുസംശയജാലം വെദപാരഗരായജനങ്ങൾ—
എങ്ങിനെയുള്ളയുക്തികൾകൊണ്ടുതള്ളുന്നുള്ളംതെളിയുമാ


കഥം സ്രക്ഷ്യാമ്യഹംലൊകാൻസമവെതാൻയഥാപുരാ
പുനൎയ്യഥാ
ഋഗ്യജുഃസാമാഥൎവ്വാഖ്യാൻവെദാൻപൂൎവ്വാദിഭിൎമ്മുഖൈഃ
ശസ്ത്രമിജ്യാംസ്തുതിസ്തൊമംപ്രായശ്ചിത്തംവ്യധാൽക്രമാൽ
ഇതിഹാസപുരാണാനിപഞ്ചമംവെദമീശ്വരഃ
സൎവ്വെഭ്യഏവവക്ത്രെഭ്യഃസസൃജെസൎവ്വദൎശനംഇതി

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/417&oldid=200191" എന്ന താളിൽനിന്ന് ശേഖരിച്ചത്