താൾ:33A11415.pdf/485

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമ കാണ്ഡം

യെശുവിന്റെ ഉല്പത്തി

1. യെശു ജനിച്ച ദെശവും കാലവും

സമസ്ത സൃഷ്ടിയുടെ തെജസ്സായ യെശുഉലകഴിഞ്ഞും തന്റെ ഒട്ടം തികെച്ചും
ഉള്ള നാടു കനാൻ തന്നെ ആകുന്നു. ഇസ്രയെൽ മനുഷ്യജാതിയുടെ സാരാംശം
ആകുന്നതുപൊലെ കനാൻ സർവ്വഭൂമിയുടെ സാരാംശം തന്നെ. അത്
ആസ്യഅഫ്രീക്കയുക്കയുരൊപഖണ്ഡങ്ങളുടെ നടുവിൽ ആകകൊണ്ട്
അശ്ശൂർബാബലുകളുടെ ജയമഹത്വവും മിസ്രയിലെ ദെവബാഹുല്യവും
ജ്ഞാനഗർവ്വവും തൂരിന്റെ വ്യാപാരസമൃദ്ധിയും യവനന്മാരുടെ
നാനാചെഷ്ടകളുടെ പുതുക്കവും മറ്റും അടുക്കെ തന്നെ ചുററി കണ്ടിരുന്നു.
ഇവറ്റൊട ഇസ്രയെലിന്ന പല പ്രകാരം സംസർഗ്ഗം ഉണ്ടായി എങ്കിലും ആ ജാതി
പാർക്കുന്ന മലപ്രദേശത്തിന്നു വടക്കു ലിബനൊൻ ഹർമ്മൻ എന്ന വന്മലകളും
തെക്കും കിഴക്കും മരുഭൂമിയും പടിഞ്ഞാറു കടലും ആകെൾ അതിരുകൾ ഒരു
കൊട്ട പോലെ ലഭിക്കകൊണ്ടു അന്യന്മാരൊട തടുത്തു നിലപാൻ നല്ല
പാങ്ങുണ്ടായിരുന്നു. പിന്നെ ഇസ്രയെൽ യഹൊവ തനിക്ക ഭർത്താവായി
പൊരാ എന്ന വെച്ച അന്യർക്ക വെശ്യയായി സ്വപാപത്താൽ അശ്ശൂർ മിസ്ര
ബാബലുകൾക്കും വശമായി, കിഴക്കൊട്ടു ചിതറി പൊയതിന്റെ ശെഷം ദൈവം
പാർസികളെ കൊണ്ടു പാതിരക്ഷ വരുത്തി (ക്രി. മു. 536) ഭരിപ്പിച്ചു ഒടുക്കം
യവനസാമ്രാജ്യത്തിന്നു കീഴ്പ്പെടുത്തി (332). അന്നുമുതൽ യഹൂദർ പടിഞ്ഞാറെ
രാജ്യങ്ങളിലും ചിതറി കുടിയെറി എകദൈവത്തിന്റെ നാമവാസനയെ
പരത്തുവാൻ തുടങ്ങി. യവന സാമ്രാജ്യത്തിന്റെ ഒരു ശാഖയായി സുറിയ
വാഴുന്ന അന്ത്യൊഹ്യൻ അവരെ ദൈവധർമ്മത്തെ വിടെണ്ടതിന്നു
നിർബന്ധിപ്പാൻ തുനിഞ്ഞപ്പൊൾ (ക്രി.മു. 169) അഹരൊന്യരായ മക്കാബ്യർ
സത്യസ്വാതന്ത്ര്യത്തിന്നു വെണ്ടി ആയുധം എടുത്തു പൊരുതി ജയിച്ചു
യഹൂദരാജ്യത്തെ പുതുതായി സ്ഥാപിച്ചു. ശമര്യരെ താഴ്ത്തി എദൊമ്യരെ
അടക്കി ചെലാ എല്പിക്കയും ചെയ്തു. അനന്തരം ഒർ അന്തഃഛിദ്രം ഉണ്ടായി
വർദ്ധിച്ചു പറീശർ, ചദുക്യർ ഇങ്ങിനെ രണ്ടു വകക്കാരാൽ തന്നെ.

പറീശ് എന്ന വാക്കിന്നു വകതിരിക്കുന്നവൻ എന്ന അർത്ഥം ആകുന്നു.
അവർ ശുദ്ധാ ശുദ്ധങ്ങളെ വളരെ വിവെചിച്ചു യവനരെ മാത്രം അല്ല
ജാതിമര്യാദകളെ അല്പം മാത്രം ആശ്രയിക്കുന്ന സ്വജനങ്ങളെയും മുഴുവൻ
വെറുത്തു ശമര്യരൊടും സംസർഗ്ഗം വർജിച്ചു മൊശധർമ്മത്തെയും
പ്രവാചകപുസ്തകങ്ങളെയും ആശ്രയിച്ചത് ഒഴികെ വൈദികന്മാരുടെ
വ്യാഖ്യാനം മുതലായ പാരമ്പര്യ ന്യായവും മാനുഷവെപ്പുകളും ദൈവികം
എന്നുവെച്ചു അവലംബിച്ചു ജീവനെയും ആത്മാവെയും അല്ല അക്ഷരത്തെ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/485&oldid=200329" എന്ന താളിൽനിന്ന് ശേഖരിച്ചത്