താൾ:33A11415.pdf/544

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

472 ക്രിസ്തസഭാചരിത്രം

അമീദയിൽ അദ്ധ്യക്ഷൻ സഭക്കാരുടെ സമ്മതത്താൽ പള്ളിയിലെ പൊന്നും
വെള്ളിയും കൊടുത്തു, അവരെ വീണ്ടെടുത്തു, യാപനെക്കു1 നല്കി, പാർസിക്കു
വിട്ടയക്കുകയും ചെയ്തു. അതുകൊണ്ടു പാർസി രാജാവ് സന്തോഷിച്ചതിശയിച്ചു,
ക്രിസ്ത്യാനരിൽ പ്രസാദിച്ചാറെ, ശൂശാനിൽ ഉപദേശിക്കുന്ന അബ്ദാ മതഭ്രാന്ത്
പിടിച്ചു, അസംഗതിയായിട്ട ഒർ അഗ്നിക്കാവിനെ ഇടിച്ചു കളഞ്ഞു. രാജാവ്
അവനെ വരുത്തി "നീ തകർത്തതിനെ എടുപ്പിക്കെണം" എന്നു സൌമ്യതയോടെ
കല്പിച്ചപ്പോൾ, അബ്ദാ വിരോധിച്ചു; കൈസർ അവന്നു. ശിരഃഛേദം വിധിച്ചു.
പള്ളികളെ ഇടിച്ചു തുടങ്ങി (418). അവന്റെ മകനായ ബഹരാംവിശ്വാസികളെ
അനന്തഹിംസകളെ കൊണ്ടു മുടിച്ചു കളവാൻ ശ്രമിക്കയും ചെയ്തു. (421).
അതുകൊണ്ടു രോമരോടു യുദ്ധം സംഭവിച്ചപ്പോൾ, പാർസികൾ അർമെമ്മന്യയിൽ
അഗ്നിമതം ഉറപ്പിക്കേണ്ടതിന്നു വളരെ വട്ടംകൂട്ടി. ഈ രാജ്യത്തിൽ മിസ്രോബ്
എന്ന സന്യാസി വിശ്വാസം എത്താത്ത പ്രദേശങ്ങളെ കണ്ടുചെന്നു പാർത്തു
പ്രസംഗിച്ചു. അർമ്മെന്യഭാഷെക്കു അക്ഷരങ്ങളെ സങ്കല്പിച്ചു, വേദഭാഷാന്തരം
ചമെച്ചതിനാൽ, സത്യം ആ നാട്ടിൽ വേരൂന്നി തുടങ്ങി (428). പിന്നെ പാർസികൾ
അർമ്മെന്യയെ അടക്കിയപ്പോൾ, അവരുടെ നിർബന്ധത്താൽ പ്രഭുക്കൾ
വിശ്വാസത്തെ മറെച്ചു എങ്കിലും, (430) ക്രിസ്തിയത്വത്തെ മുടിപ്പാൻ
വിചാരിക്കുന്തോറും നാട്ടുകാർ കൂട്ടംകൂടി ആയുധങ്ങളെ ധരിച്ചു.
മാർഗ്ഗത്തിന്നുവേണ്ടി പൊരുതു പോരുകയും ചെയ്തു.

മറ്റ സന്യാസിമാരും ക്രിസ്തനാമത്തെ പരത്തുവാൻ അദ്ധ്വാനിച്ചു.
പാർസിയിലെ ഉപദ്രവം നിമിത്തം ക്രിസ്ത്യാനർക്കു രോമനാടുകളിൽ
ഓടിപ്പോവാൻ മനസ്സ് വന്നപ്പോൾ, അതിർ കാക്കുന്നവർക്കു ആരെയും
കടത്തരുത് എന്ന കല്പന വന്നു. എന്നിട്ടും അസഹബത്ത് എന്ന ഒരു അറവി
പ്രഭു അയ്യൊഭാവം വിചാരിച്ചു, ചിലരെ തെറ്റി പോവാൻ സമ്മതിച്ചു.
അതുകൊണ്ടു വൈരം ഉണ്ടായാറെ, താൻ ഓടി പോയി രോമകോയ്മയെ
അനുസരിച്ചു. പുത്രന്റെ രോഗം ഒരു സന്യാസിയുടെ പ്രാർത്ഥനയാൽ മാറിയ
പ്രകാരം കണ്ടിട്ടു, സ്നാനം ഏറ്റു, ഗോത്രപരിപാലനം പുത്രനിൽ ഭരമേല്പിച്ച
ശേഷം, കൂടാരങ്ങളിൽ പാർത്തു, സഞ്ചരിക്കുന്ന അറവികൾക്ക ഒന്നാമത്തെ
പാളയാദ്ധ്യക്ഷനായ്ചമഞ്ഞു. കനാനിൽ അബ്രഹാം സന്യാസി ലിബനോൻ
മലയിൽ പോയി സുവിശേഷം അറിയിപ്പാൻ ഭാവിച്ചാറെ, ആ ദുഷ്ടന്മാർ
അവന്റെ പുര അടെച്ചു, കല്ലും മണ്ണും കൂട്ടി കുന്നിച്ചുമൂടിയശേഷം, ചിലർ
അവന്റെ ക്ഷമ കണ്ടതിശയിച്ചു, അവനെ പുറത്തു വലിച്ചു, ഓടിപ്പാവാൻ
സമ്മതിച്ചു. അന്നേരം മലവാഴികളോടു കടമായ കപ്പത്തെ വാങ്ങുവാൻ ചേകവർ
അടുത്തുവന്നു. ബലാൽക്കാരങ്ങളെ ചെയ്താറെ, അബ്രഹാം ഉടനെ

1. ഉപജീവനത്തിന്നു.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/544&oldid=200454" എന്ന താളിൽനിന്ന് ശേഖരിച്ചത്