താൾ:33A11415.pdf/522

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

450 ക്രിസ്തസഭാചരിത്രം

എന്നാറെ, 40 വർഷം വിരോധം കൂടാതെ, പാർക്കുമ്പോൾ, സഭയിൽ
എങ്ങും ചൈതന്യം 1 കുറഞ്ഞുപോയി. പട്ടക്കാർ അനുഷ്ഠിക്കുന്നത്,
മറെറവർക്കും പുണ്യം വരുത്തുന്ന കർമ്മം എന്നു തോന്നിപ്പോയി. പുതുതായി
ചേരുന്നവർ രണ്ടു മൂന്നു വർഷം ഉപദേശം കേട്ടിട്ടല്ലാതെ, സ്നാനം ഏല്പ്പാൻ
യോഗ്യന്മാരല്ല എന്നു വന്നിട്ടും, ആത്മാവിന്റെ പുതുക്കം കൂടാതെ ആ
കർമ്മങ്ങളിൽ ആകട്ടെ, വല്ലജ്ഞാനത്തിൽ ആകട്ടെ ആശ്രയിച്ചു, ലൌകികരായ്
നടക്കും. സ്നാനത്തിൽ പിന്നെ അപരാധം ചെയ്താൽ, ചില വർഷം
അനുതാപികളായി പാർത്തു, മുമ്പെ കരയുന്നവരുടെ കൂട്ടത്തിൽ കിടന്നു
നോറ്റു. പിന്നെ കേൾക്കുന്നവരായിരുന്നു; ശേഷം മുട്ടുകുത്തി പ്രാർത്ഥിച്ചു
പോന്നു. ഒടുക്കം എഴുനീറ്റവരായി സഭയിൽ കൂടേണം എന്ന ഒരു വ്യവസ്ഥ
ഉണ്ടു. മറ്റനേകം ആചാരങ്ങളും ഉണ്ടായി. എങ്കിലും കല്പന വർദ്ധിക്കുന്തോറും
ലംഘനങ്ങളും പെരുകി. അദ്ധ്യക്ഷർ മൊശെയുടെ ആസനത്തിൽ
ഇരിക്കുന്നവരെ പോലെ ജനങ്ങളിൽ അസഹ്യഭാരങ്ങളെ ചുമത്തും, തങ്ങൾ
വിരൽ കൊണ്ടു പോലും ഇളക്കുകയില്ല. അന്യോന്യ വിവാദം നിത്യം വർദ്ധിച്ചു.
ഒരിഗനാവിന്റെ ശിഷ്യന്മാർ ജ്ഞാനത്തിനുത്സാഹിച്ചു മദിച്ചു, മറെറവർ
അവന്റെ ഉപദേശം കൃത്രിമം 2) എന്നു തർക്കിച്ചു പാരമ്പര്യോപദേശത്തിന്റെ
അക്ഷരത്തെ സേവിച്ചു, രക്തസാക്ഷികളാവാനുള്ള ധൈര്യം അല്പം
ചുരുങ്ങിപ്പോയി, സാക്ഷിമരണം ഒഴികെയുള്ള ക്രിസ്തീയലക്ഷണങ്ങൾക്ക് (1
കൊ. 13, 3) മാനം കുറഞ്ഞു പോകയും ചെയ്തു. കഴിഞ്ഞ സാക്ഷികൾ
അതിമാനുഷന്മാർ എന്നു തോന്നിയതും അല്ലാതെ, "അവർ ഞങ്ങൾക്ക വേണ്ടി
മദ്ധ്യസ്ഥരായി പ്രാർത്ഥിക്കുന്നത് എത്രയും സഫലം" എന്നൊരു ഭാവം ജനിച്ചു
തുടങ്ങി. പുതു പള്ളിക്കാർ പണ്ടേത്ത ഉത്സവങ്ങളിൽ മേളി പിടിച്ച കണക്കനെ
ഇരിക്കകൊണ്ടു, ആയതു നീക്കേണ്ടതിന്നു കുറിച്ചദിവസങ്ങളിൽ സാക്ഷികളുടെ
ശവക്കുഴികളുടെ മേൽ കൂടി ഘോഷമുള്ള സദ്യ കൊണ്ടാടുവാൻ മര്യാദയായി,
വലിയ കൂട്ടം മിക്കതും ക്രിസ്തീയ ജീവത്വം ഇല്ലാത്തവരാകയാൽ, അല്പം ഒരു
സദ്ഗുണം അവർക്കു മതി എന്നും, തികഞ്ഞവർക്കും പട്ടക്കാർക്കും ഗുണാധിക്യം
തന്നെ വേണം എന്നും നിശ്ചയിച്ചു, ഇവർക്കു വിവാഹം അയോഗ്യമത്രെ; പട്ടം
കിട്ടുന്നതിനുമുമ്പെ കെട്ടി എങ്കിൽ പൊറുക്കാം, പട്ടം ഏററിട്ടു കെട്ടരുത് എന്നു
കല്പനയായി. പലരും "ഇനി നാട്ടിൽ "ക്രിസ്ത്യാനനാവാൻ കഴികയില്ല, കാടകം
പൂകിയാൽ കഴിയും" എന്നു നിരൂപിച്ചു. ഏകാന്തത്തിൽ വാങ്ങി വസിക്കും.
മിസയിൽ അന്തോന്യൻ എന്ന ബാല്യക്കാരൻ യേശു ഒരു ധനവാനോടു
പറഞ്ഞ വചനം കേട്ട ഉടനെ, തന്റെ വസ്തുവക എല്ലാം വിറ്റു, അനുജത്തിക്കു
കൊടുത്തു (270). "നാളെക്കു വിചാരം "അരുത്" എന്നു കേട്ടാറെ, ശേഷിപ്പും
കുട സാധുക്കൾക്കു കൊടുത്തു. വാനപ്രസ്ഥരെ പോയി വിസ്മയിച്ചു. കാട്ടിൽ

1. ജീവബലം, 2. കറ്റടവ്

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/522&oldid=200402" എന്ന താളിൽനിന്ന് ശേഖരിച്ചത്