താൾ:33A11415.pdf/549

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്രിസ്തസഭാചരിത്രം 477

കോപപരവശരായി ആർത്തു, "രണ്ടു സ്വഭാവം ചൊല്ലുന്നവനെ രണ്ടാക്കി
ഖണ്ഡിക്കെണം" എന്നു നിലവിളിച്ചു, (449) എഫെസിൽ പിന്നെയും യോഗംകൂടി,
അനേക ബലാല്ക്കാരങ്ങളെകൊണ്ടു ഇരുസ്വഭാവക്കാരെ ഒടുക്കിക്കളവാൻ
വിചാരിച്ചു. ആ യോഗത്തിന്നു തസ്കരസംഘം' എന്നു പേരായി. ആ
പൈശാചബുധികൾ പടയാളികളെ കൂട്ടികൊണ്ടു അദ്ധ്യക്ഷന്മാരെ
അലേഖകളിൽ2 ഒപ്പിടുവാൻ നിർബന്ധിച്ചു, അടങ്ങാത്തവരെ തള്ളി. അപ്പോൾ
സഭയിൽ ഹിംസ്രന്മാരും3 ഭീരുക്കളും എണ്ണമില്ലാതോളം പെരുകി എന്നും,
ദേവഭയമുള്ളവർ നന്ന ചുരുങ്ങി എന്നും പ്രസിദ്ധമായി. ഇവരിൽ
തെയൊദൊരെത്ത് എന്ന വ്യാഖ്യാനി സത്യത്തിന്നായി പല കഷ്ടങ്ങളും
സഹിച്ചു, ശത്രുക്കൾക്കവേണ്ടി പ്രാർത്ഥിച്ചും, ഇനി പിരിഞ്ഞു വരേണ്ടുന്ന
സഭാശിക്ഷകൾ നിമിത്തം ദുഃഖിക്കയും ചെയ്തു. അവൻ രാഭോജനത്താലും ഇരു
സ്വഭാവങ്ങൾക്ക ഒരു ഉദാഹരണം കണ്ടതിപ്രകാരം "അപ്പവും വീഞ്ഞും മാറാതെ
ഇരിക്കുന്നുവല്ലൊ, എങ്കിലും ക്രിസ്തന്റെ ശരീരരക്തങ്ങൾ അതിൽ
കൂടിയപ്രകാരം വിശ്വാസിക്കു നിശ്ചയം ഉണ്ടു; അവ മുമ്പെത്ത സ്വഭാവം
വിട്ടുമാറുന്ന പ്രകാരം ആരും നിരൂപിക്കുന്നില്ലല്ലൊ. അവൻ പുതുനിയമത്തെ
നന്നെ അർത്ഥം തിരിച്ചു വിസ്തരിച്ചവൻ തന്നെ.

കിഴക്കെ സഭയിൽ സത്യവിചാരം ഏകദേശം ഒടുങ്ങിയത് നിമിത്തം
പടിഞ്ഞാറെ സഭയിൽനിന്നു രക്ഷ വന്നു. പടിഞ്ഞാറ്റവർ നെസ്തോര്യനെ
ശപിച്ചത് അവന്റെ സൂക്ഷ്മ വാക്കു അറിഞ്ഞിട്ടില്ല, അവൻ പെലാഗ്യാനുസാരി
എന്നു ശങ്കിച്ചിട്ടത്രെ മിസ്രക്കാരുടെ അസൂയാകൗശലങ്ങളും അല്പംപോലും
തുമ്പായ്വന്നില്ല. അന്നു രോമയിൽ മഹാലേയൊ അദ്ധ്യക്ഷനായ്വാണു (440-
61). മുമ്പെത്ത രോമാദ്ധ്യക്ഷന്മാർ: "പടിഞ്ഞാറെ രാജ്യത്തിൽ എങ്ങും
ഞങ്ങളുടെത് ഒഴികെ അപോസ്തലഭ ഇല്ലല്ലൊ; ഇവിടെ സത്യം ഉറെച്ചു
നില്ക്കുന്നു" എന്നു നിനെച്ചു പ്രമാണം വരുത്തി. എവിടെനിന്നും വരുന്ന
വിശ്വാസചോദ്യങ്ങൾക്ക അധികാരത്തോടു കൂട ഉത്തരം ചൊല്ലി, ക്രമത്താലെ
ഇല്ലുര്യ രാജ്യത്ത് തെസ്സലനീക്കയോളവും, ഗാല്യയിലെ അരലാത്ത്
സ്ഥാനത്തോളവും തങ്ങളുടെ മേൽ വിചാരണയെ നീട്ടിനടത്തി, കീഴ്പെടാതെ
അപ്രിക്കക്കാരോടു കൂടക്കൂടെ ഇടഞ്ഞു, അവർക്കു വണ്ടാലബാധ തട്ടിയ നാൾ
മുതൽ അപ്രിക്ക സ്പാന്യ ഗാല്യ മുതലായ നാടുകളിൽ പീഡിതരായ സാധാരണ
സഭക്കാർക്ക ആശ്രയവും നിഴലുമായി വാണു തുടങ്ങി. ലെയോ പ്രത്യേകം
സംശയവും ഭയവും അറിയാത്തവൻ താൻ ഗ്രഹിച്ചേടത്തോളം
സത്യത്തിന്നുത്സാഹിച്ചു പ്രസംഗിക്കുന്നവൻ മണിക്കാർ പെലാഗ്യർ
തുടങ്ങിയുള്ള വേദങ്കള്ളരെ നിത്യം അന്വേഷിച്ചു ആക്ഷേപിക്കുന്നവനും
ആകുന്നു. രാഭോജനത്തിൽ പാനപാത്രം കൊടുക്കാതെ ഇരിക്കുന്നതു,

1. പിടിച്ചുപറിക്കാരുടെ 2. ഏടുകളിൽ 3. കയ്യേറ്റം ചെയ്യുന്നവർ.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/549&oldid=200464" എന്ന താളിൽനിന്ന് ശേഖരിച്ചത്