താൾ:33A11415.pdf/492

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

420 സുവിശെഷസംഗ്രഹം

സാധുക്കളെയും വിശന്നവരെയും സ്വകരുണാസത്യത്താലെ തൃപ്തന്മാരാക്കിയ
യഹൊവയെ ഉയർത്തി. വൃദ്ധയായ സ്നെഹിതിയൊടുകൂട ദുഃഖം എന്നിയെ
മൂന്നുമാസം പാർക്കയും ചെയ്തു.

എന്നാറെ ദൈവം യൊസെഫിന്ന ഒരു സ്വപ്നത്താൽ (യശ. 7,14)
പ്രവാചകങ്ങളുടെ നിവൃത്തിയെ ബൊധിപ്പിച്ചു സ്വജനത്തെ പാപത്തിൽ നിന്നു
രക്ഷിക്കെണ്ടുന്ന രണ്ടാം ദാവീദ് കന്യകാപുത്രൻ തന്നെ എന്നു കാട്ടിയപ്പൊൾ
അവൻ ഉറക്കിൽ നിന്നു എഴുനീറ്റു മശീഹയുടെ പൊറ്റഛ്ശനാവാനുള്ള
സ്ഥാനത്തെ അംഗീകരിച്ചു പുറപ്പെട്ടു. മറിയയെ ചെർത്തുകൊണ്ടു പൊന്നു
പ്രസവത്തൊളം തൊടാതെ മാനിച്ചു പാർക്കയും ചെയ്തു.

മറിയംപൊയാറെ എലിശബയൊഹനാനെ പ്രസവിച്ചു.അഛശനും നാവു
തുറന്നപ്പൊൾ സ്വർഗ്ഗത്തിൽ നിന്നു യഹൊവ ഉദിച്ചു വന്നിട്ടു (യശ. 60,1)
സത്യാചാര്യൻ പാപമൊചനത്താൽ വിശുദ്ധ ആരാധനയെ വരുത്തുന്ന രക്ഷയെ
സ്തുതിച്ചു. ഈ കൃപാസൂര്യനെ അറിയിക്കെണ്ടതിന്നു പുത്രൻ രാജദൂതനായി
മുന്നടന്നു വഴിയെ നന്നാക്കും എന്നു ദർശിച്ചു സന്തൊഷിക്കയും ചെയ്തു.

6. യെശുവിന്റെ ജനനം. (ലൂ2)

മറിയക്കു ഗർഭം തികയുമാറായപ്പൊൾ ഭർത്താവൊട് ഒന്നിച്ചു ബെത്ത്ലഹെം
എന്ന യഹൂദഗ്രാമത്തിലെക്കു യാത്ര ആവാൻ സംഗതി വന്നു. അതിന്റെ
കാരണം—രൊമസാമ്രാജ്യത്തിൽ സ്വാതന്ത്ര്യം ഒടുക്കി ചക്രവർത്തിയായി ഉയർന്ന
ഔഗുസ്തൻ കൈസർ സകല യുദ്ധങ്ങളെയും ( ) സമർപ്പിച്ചു. 200 വർഷം
തുറന്നു സിന്ന യുദ്ധദെവക്ഷെത്രത്തിന്റെ വാതിൽ അടെച്ചുവെച്ച ശെഷം
(ക്രി.മു.8) രാജ്യങ്ങളെ ഒരു കൊല്ക്കടക്കി വഴിക്കാക്കുമ്പൊൾ ഒരൊരൊ
നാടുകളിലെ നിവാസികളെയും വസ്തുവകകളെയും എണ്ണിച്ചാർത്തുവാൻ
വളരെ ഉത്സാഹിച്ചു. അന്യരാജ്യങ്ങളിൽ നടക്കുന്നതു പൊലെ ഹെരൊദാവും
യഹൂദനാട്ടിൽ പൈമാശി ചെയ്വാൻ തുടങ്ങി. ജനങ്ങളുടെ വിരൊധം

നിമിത്തം അതിനു താമസം വന്നു എന്നുതൊന്നുന്നു. എങ്ങിനെ ആയാലും
ഹെരൊദാവും മകനും നാടുനീങ്ങിയശെഷം അത്രെ സുറിയ നാടുവാഴിയായ
ക്വിരീനൻ കനാനിൽ വന്നു ഗലീല്യനായ യഹൂദാ (അപ 4,37) കലഹിച്ചിട്ടും ആ
ചാർത്തൽ കഴിച്ചു ദൈവജാതിയെ രൊമർക്കു ദാസരാക്കി വെക്കുകയും
ചെയ്തിരിക്കുന്നു (4.ക്രി)

ഇങ്ങിനെ മൊശധർമ്മത്തിൽ മാത്രം അല്ല രൊമദാസ്യത്തിലും അകപ്പെട്ടു
ജനിപ്പാൻ മശീഹെക്കു ദെവവിധി ഉണ്ടായി. യൊസെഫം മറിയയും പിതാവായ
ദാവീദിൻ ഊരിൽ വന്നു പെർ ചാർത്തിക്കെണ്ടതിനായി ഒരു ചെറുപുരയിൽ
പാർത്തു. അത് ഒരു ഗുഹ ആകുന്നു എന്നു യുസ്തീൻ പറഞ്ഞ ഒരു
പുരാണശ്രുതി ഉണ്ടു. അവിടെ വെച്ചു മറിയ ശിശുവെ പ്രസവിച്ചു തന്റെ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/492&oldid=200344" എന്ന താളിൽനിന്ന് ശേഖരിച്ചത്