താൾ:33A11415.pdf/545

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്രിസ്തസഭാചരിത്രം 473

ജാമ്യനായ്നിന്നു. ഹമസ്സിലെ1 സ്നേഹിതന്മാരെ ചെന്നുകണ്ടു ഭിക്ഷ ചോദിച്ചു,
പണം കൊടുത്തു തീർത്തു. അതുകൊണ്ടു ലിബനോൻകാർ നാണിച്ചു, മനസ്സ്
തിരിഞ്ഞു, അബ്രഹാമെ ഇടയനായി കൈക്കൊൾകയും ചെയ്തു.

അന്തോക്യനഗരക്കാരിൽ ലൌകിക ഭാവങ്ങൾ അധികമാകുന്തോറും
സന്യാസികൾ തപസ്സ് വർദ്ധിപ്പിച്ചു, ഓരോരൊ പുതുമകളെകൊണ്ടു ലോകർക്കു
സ്തംഭവും, ചിലർക്കു ദേവവിചാരവും ജനിപ്പിച്ചു. ചിലർ കനത്ത ചങ്ങല ഇട്ടു
നടന്നു, ചിലർ നിത്യം വെയിൽകൊണ്ടു തലഭാന്ത് പിടിച്ചു മൃഗങ്ങളെപോലെ
പുല്ലുതിന്നിട്ടു, സർവ്വരിൽനിന്നും വന്ദനം ഉണ്ടാക്കി. പല അടിമകളും ഓടിപ്പോയി,
സന്യാസിവേഷം ധരിച്ചുയർന്നു, നല്ല ഭിക്ഷ ഉണ്ടാക്കുവാൻ തുടങ്ങി. ഒരു ദിവസം
അന്തോക്യക്കാർ കലഹിച്ചു, കൈസരുടെ പ്രതിമകളെ മറിച്ചു കളഞ്ഞപ്പോൾ,
പടനായകൻ ശിക്ഷിപ്പാൻ അണഞ്ഞാറെ, (387) ഒരു സന്യാസി കടിഞ്ഞാൺ
പിടിച്ചു അവന്റെ കുതിരയെ നിറുത്തി: "നീ കൈസരോടു അവൻ മനുഷ്യനത്രെ
എന്നു പറക; അവന്റെ പ്രതിമയെ കളഞ്ഞത് നിമിത്തം അവൻ കോപിച്ചുവോ?
ദേവപ്രതിമയായ മനുഷ്യരെ കൊന്നാൽ, ദൈവം എത്ര കോപിക്കും! ഈ
വാർത്തുണ്ടാക്കിയ പ്രതിമയെ പിന്നെയും നന്നാക്കി സ്ഥാപിക്കാം, കൊന്നു
കളഞ്ഞ മനുഷ്യനെ കൈസർ നന്നാക്കുമോ?" എന്നു പറഞ്ഞതിനാൽ
പട്ടണക്കാർക്കു ക്ഷമ ലഭിപ്പാൻ സംഗതി വരുത്തി.

ആ നഗരത്തിൽ ക്രിസ്ത്യാനർ നൂറുവർഷം 2 വകക്കാരായി പിരിഞ്ഞു.
ശാഠ്യംപിടിച്ചു നടന്നപ്പോൾ, അലക്ഷന്തർ അദ്ധ്യക്ഷനായാറെ, ഈ ഇടർച്ച
മാറേറണം എന്നുവെച്ചു, ഒരു പെരുനാളിൽ പള്ളിയിൽ ഐക്യം പ്രശംസിച്ചു,
എല്ലാവരെയും കൂട്ടിക്കൊണ്ടു മറ്റെ വകക്കാർ കൂടി ഇരിക്കുന്ന പള്ളിക്കുചെന്നു,
അവരുടെ പ്രാർത്ഥനയിലും പാട്ടിലും ചേർന്നതിനാൽ, പുരുഷാരത്തിന്റെ
ഹൃദയങ്ങൾ ഉരുകി, അവർ ഇണങ്ങി ഒന്നിച്ചു സ്തുതിക്കയും ചെയ്തു.

പിന്നെ ശിമ്യൊൻ സന്യാസി ഒരു പുതുമ വിചാരിച്ചു. അന്തൊക്യയുടെ
അരികിൽ ഒരു മലമേൽ കയറി തുൺ ഉണ്ടാക്കി, അതിന്മേൽ മഴയും വെയിലും
കൊണ്ടു ഇറങ്ങാതെ വസിച്ചു,. ക്രമത്താലെ തൂണെ 50 മുഴം ഉയരത്തോളം
കെട്ടുകയും ചെയ്തു. ജനങ്ങൾ സ്തംഭിച്ചു നമസ്കരിച്ചു. നിത്യം ഭക്ഷണത്തിന്നു
കൊണ്ടു വരുന്നതിൽ അവൻ അല്പം വാങ്ങി, ശേഷം ഭിക്ഷക്കാർക്കു കൊടുക്കും.
കൂടാരങ്ങളോടു കൂട സഞ്ചരിക്കുന്ന അറവികൾ നൂറും ആയിരവും വന്നു നോക്കി,
അവന്റെ അനുഗ്രഹം അന്വേഷിച്ചു വാക്കുകളെ പ്രമാണിച്ചു, സ്നാനം
ഏലക്കയും ചെയ്തു (320-50), അവൻ 30 സംവത്സരം അങ്ങിനെ പാർത്തു,
മരിക്കുമ്മുമ്പെ തന്നെ രോമയോളം ക്രിസ്ത്യാനർ മിക്കവാറും അവന്റെ
ചെറുപ്രതിമകളെ വാങ്ങി, വീടിന്നു രക്ഷ എന്നു വെച്ചു, സ്ഥാപിച്ചു. പലരും

1 ഹമാ എന്ന സുറിയ നാട്ടിലെ പട്ടണം; മുമ്പെ ഹമഥ് എന്നും എഫിഫനീയ
എന്നും വിളിക്കപ്പെടും.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/545&oldid=200455" എന്ന താളിൽനിന്ന് ശേഖരിച്ചത്