താൾ:33A11415.pdf/431

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯

ന്നു— വൈഷ്ണവപുരാണത്തിൽപറഞ്ഞതുവിസ്തരിച്ചല്ലചൊല്ലാം
കുറഞ്ഞൊന്നു— *ഗാൎഗ്ഗങ്കൽനിന്നുവന്നുശിനിമുനിയമ്മുനിയാലെഗാ
ൎഗ്യരുംശൈന്യരും— ക്ഷത്രിയരാമിവരിക്ഷിതിദെവമുഖ്യരായി
ഭവിച്ചുമഴിയാതെ— ചൊവ്വൊടെമഹാരീൎയ്യങ്കൽനിന്നുടനുത്ത
മനായുരുക്ഷയിഎന്നൊരു— പുത്രനുണ്ടായവനുടെമക്കളായ്മൂ
ന്നുപെരിങ്ങുളവായവരുടെ— പെരുവെവ്വെറെപൊയ്യെന്നി
ചൊല്ലിടാംപൈശൂന്യംഞാൻപിശകുമാറില്ലെടൊ— ത്രയ്യാരുണനും
പുഷ്കരിയുംപിന്നെദാരുണനാം കപിയുമെന്നിങ്ങിനെ— ആയ
വർമൂന്നുപെരും പരിചൊടെവിപ്രരായിതുപിന്നെയെന്നിങ്ങി
നെ— വൈഷ്ണവപുരാണത്തിലൊരെടത്തുവിപ്രതാപ്രമാണിച്ചു
പറഞ്ഞിതു— ക്ഷത്രിയ കുലജാതരായൊരിവരിക്ഷിതിസുര
രായിവന്നെങ്കിലൊ— ആകയാലിന്നുവൎണ്ണങ്ങൾ്ക്കെങ്ങിനെതൎണ്ണ
കാദികൾ്ക്കെന്നക ണ ക്കിനെ— വൎണ്ണഭെദംപറയുംസ്വഭാവമി
ന്നെന്തുകൊണ്ടാണുപൊലുംവണിക്കുന്നു— പണ്ടുള്ളചിലപണ്ടാ
രികളിഹപണ്ടൊരുനാളുമണ്ടൎകൊനെന്നിയെ— നാലുവൎണ്ണങ്ങ
ളെന്നൊരുഭാവത്തെസ്ഥാപനംചെയ്തതെന്നിയൊരെടത്തു
— ആയവർതന്നെ നാലുവൎണ്ണങ്ങളെനാണമെന്നിപണിഞ്ഞെ
ന്നുമൊതുന്നു— വൈഷ്ണവപുരാണത്തിൽപരിചൊടെ നാലാമം
ശത്തിൽഎട്ടാമതദ്ധ്യായെ— **ഘൃത്സമതന്റെപുത്രനാംശൌന


*യഥാ॥വിഷ്ണുപുരാണെ॥൪ അംശെ ൧൯ അദ്ധ്യായെഗദ്യം॥
ഗൎഗ്ഗാഛ്ശിനിസ്തതൊഗാൎഗ്യാഃ ക്ഷത്രൊപെതാ
ദ്വിജാതയൊബഭൂവുഃ॥൯॥
മഹാവീൎയ്യാദുരുക്ഷയൊനാമപുത്രൊ,ഭൂൽ
തസ്യത്രയ്യാരുണപുഷ്കരിണൌകപിശ്ചപുത്രത്രയമ
ഭൂൽതച്ചത്രിതയമപിപശ്ചാദ്വിപ്രതാമുപഹഗാമ॥ഇതി॥

** യഥാവിഷ്ണുപുരാണെ ൪ അംശെ ൮ അദ്ധ്യായെ॥

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/431&oldid=200219" എന്ന താളിൽനിന്ന് ശേഖരിച്ചത്