താൾ:33A11415.pdf/476

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

404 മനുഷ്യ ചൊദ്യങ്ങൾക്ക ദൈവം കല്പ്പിച്ച ഉത്തരങ്ങൾ

ഉ. ജ്ഞാനികൾ എന്നു ചൊല്ലിക്കൊണ്ടു അവർ മൂഢരായി പൊയി
കെടാത്ത ദൈവത്തിന്റെ തെജസ്സിനെ കെടുളള മനുഷ്യൻ, പക്ഷി, പശു,
ഇഴജാതി ഇവറ്റിൽ രൂപസാദൃശ്യത്തൊടു പകർന്നു കളകയും ചെയ്തു. (രൊ
1, 22-23)

9. ഈ ബുദ്ധിഹീനതയുടെ ഫലം എന്താകുന്നു.

ഉ. ദൈവം അവരുടെ ഹൃദയങ്ങളിലെ മൊഹങ്ങളാൽ സ്വശരീരങ്ങളെ
തങ്ങളിൽ അവമാനിക്കേണ്ടതിന്നു അവരെ അശുദ്ധിയിലെക്കും
(ദുഷ്കാമങ്ങളിലെക്കും) ഏല്പപിച്ചു. (രൊമ. 1, 24-29)

10. സൃഷ്ടികാര്യങ്ങളെ കൂടാതെ ദൈവം വെറൊരു പ്രകാരത്തിലും തന്നെ
പ്രകാശിപ്പിച്ചില്ലയൊ.

ഉ. പണ്ടു ദൈവം പലപ്പൊഴും പല വിധത്തിലും പ്രവാചകരെ കൊണ്ടു
പിതാക്കന്മാരൊട് അരുളിച്ചെയ്തിട്ടു ഈ നാളുകളുടെ ഒടുക്കത്തിൽ തന്റെ
പുത്രനെ കൊണ്ടു നമ്മൊടുരച്ചു (എബ്ര 1, 1)

11. പുത്രനായവൻ ആർ.

ഉ. ആയവൻ ദൈവ തെജസ്സിന്റെ പ്രതിച്ഛായയും
തൽസ്വഭാവത്തിന്റെ മുദ്രയും സകലത്തെയും തന്റെ ശക്തിയുടെ മൊഴിയാൽ
വഹിച്ചിരിക്കുന്നവനും ആകുന്നു. അവനെ കൊണ്ടു ദൈവം ഉലകങ്ങളെയും
ഉണ്ടാക്കി. (എബ്ര 1,2)

12. പുത്ര മുഖെന ദൈവം എന്തൊന്നിനെ അറിയിച്ചു.

ഉ. അവൻ തന്നിൽ താൻ മുന്നിർണ്ണയിച്ച സ്വപ്രസാദത്തിന്നു തക്കവണ്ണം
തന്റെ ഇഷ്ടത്തിൻ മർമ്മത്തെ നമ്മൊടു അറിയിച്ചു. അതു സ്വർഗ്ഗത്തിലും
ഭൂമിമേലും ഉള്ളവ എല്ലാം ക്രിസ്തനിൽ ഉരു തലയാക്കി സമൂഹിക്ക എന്നിങ്ങിനെ
സമയങ്ങളുടെ പൂർണ്ണതയിൽ വീട്ടുമുറയെ വരുത്തുവാനത്രെ (എഫെ 1, 9. 10)

13. ദൈവമനസ്സിലെ ഇഷ്ടം എന്തു.

ഉ. അവൻ എല്ലാ മനുഷ്യരും രക്ഷ പ്രാപിപ്പാനും സത്യത്തിന്റെ
പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. (1 തിമ 2,8). ജാതികൾ
സുവിശെഷത്താൽ ക്രിസ്തനിൽ കൂട്ടവകാശികളും ഏകശരീരസ്ഥരും
അവന്റെ വാഗ്ദത്തത്തിൽ കൂട്ടംശികളുമാകും എന്നത്രെ (എഫ. 9, 6).

14. ഈ ദെവെഷ്ടത്തിനു എന്തിന്നു മർമ്മം എന്നു പെരാകുന്നു.

ഉ. ആ മർമ്മം ഇപ്പൊൾ അവന്റെ ശുദ്ധ അപസ്തെലന്മാർക്കും
പ്രവാചകന്മാർക്കും ആത്മാവിൽ വെളിപ്പെട്ട പ്രകാരം വെറെ തലമുറകളിൽ
മനുഷ്യപുത്രരൊടു അറിയിക്കപ്പെടാത്തത് (എഫ. 3, 4)

15. ദൈവം പൂർവ്വത്തിൽ പ്രവാചകന്മാരെ കൊണ്ടു പിതാക്കന്മാരൊടു
സംസാരിച്ചതിനു എന്തു പ്രയൊജനമുളളു.

ഉ. അവൻ യാക്കൊബിൽ ഒരു സാക്ഷിയെ സ്ഥിരപ്പെടുത്തി
ഇസ്രായെലിൽ ഒരു ധർമ്മപ്രമാണത്തെ നിയമിച്ചു. ആയവറ്റെ മക്കളെ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/476&oldid=200311" എന്ന താളിൽനിന്ന് ശേഖരിച്ചത്